- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പുരവഞ്ചിയിലെ മസാജിനിടെ അപമര്യാദയായി പെരുമാറി; സമയം കളയാതെ വിഷയം എംബസിയെ അറിയിച്ച് ബ്രിട്ടീഷ് യുവതി; കണ്ണന്താനത്തിന്റെ ഓഫീസിൽ നിന്ന് മുഖ്യമന്ത്രിയിലൂടെ അതിവേഗം വിഷയം കളക്ടർ അനുപമയുടെ മുന്നിൽ; പീഡകനെ ഹൗസ് ബോട്ടിൽ നിന്ന് പൊക്കി പൊലീസ്; വിദേശിയുടെ പരാതിയിൽ പടിയിലായത് പട്ടണക്കാട്ടുകാരൻ ആഞ്ചലോസ്
ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പുരവഞ്ചി ജീവനക്കാരൻ അറസ്റ്റിലായത് ബ്രിട്ടീഷ് എംബസിയുടെ സമയോചിത ഇടപെടലിലൂടെ. ചേർത്തല പട്ടണക്കാട് കൊച്ചുപറമ്പിൽ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഹൗസ് ബോട്ടിൽ മസാജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം നടന്നത്. മസാജ് സെന്റർ അന്വേഷിച്ച ഇവരെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് പുരവഞ്ചിയിൽ കൊണ്ടുപോവുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയപ്പോൾ യുവതി എതിർത്തു. പുരവഞ്ചി അടുപ്പിച്ച് താമസിക്കുന്ന റിസോട്ടിലെത്തി വിവരം ധരിപ്പിച്ചു. ഇതിനൊപ്പം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഓഫീസിൽനിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുകയും അവിടെനിന്ന് ജില്ലാ കളക്ടർക്ക് വിളിവരികയുമായിരുന്നു. ഇതോടെ വിഷയത്തിൽ കളക്ടർ ടി.വി.അനുപമ ഇടപെട്ടു. ഉടൻതന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.അഭിലാഷ്, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ സ്ഥ
ആലപ്പുഴ: ബ്രിട്ടീഷ് യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ പുരവഞ്ചി ജീവനക്കാരൻ അറസ്റ്റിലായത് ബ്രിട്ടീഷ് എംബസിയുടെ സമയോചിത ഇടപെടലിലൂടെ. ചേർത്തല പട്ടണക്കാട് കൊച്ചുപറമ്പിൽ ആഞ്ചലോസ് (38) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം ഹൗസ് ബോട്ടിൽ മസാജ് ചെയ്യാൻ ശ്രമിക്കുന്നതിനിടെയാണ് പീഡനശ്രമം നടന്നത്.
മസാജ് സെന്റർ അന്വേഷിച്ച ഇവരെ മസാജ് ചെയ്യാനറിയാമെന്നു പറഞ്ഞ് പുരവഞ്ചിയിൽ കൊണ്ടുപോവുകയായിരുന്നു. മസാജ് ചെയ്യുന്നതിനിടെ അപമര്യാദയായി പെരുമാറിയപ്പോൾ യുവതി എതിർത്തു. പുരവഞ്ചി അടുപ്പിച്ച് താമസിക്കുന്ന റിസോട്ടിലെത്തി വിവരം ധരിപ്പിച്ചു.
ഇതിനൊപ്പം ബ്രിട്ടീഷ് എംബസിയിലും യുവതി വിവരം അറിയിച്ചു.
കേന്ദ്ര ടൂറിസം മന്ത്രി അൽഫോൻസ് കണ്ണന്താനത്തിന്റെ ഓഫീസിൽനിന്ന് വിവരം മുഖ്യമന്ത്രിയുടെ ഓഫീസിൽ എത്തുകയും അവിടെനിന്ന് ജില്ലാ കളക്ടർക്ക് വിളിവരികയുമായിരുന്നു. ഇതോടെ വിഷയത്തിൽ കളക്ടർ ടി.വി.അനുപമ ഇടപെട്ടു. ഉടൻതന്നെ ടൂറിസം ഉദ്യോഗസ്ഥരെ സ്ഥലത്തേക്കയച്ചു. ടൂറിസംവകുപ്പ് ഡെപ്യൂട്ടി ഡയറക്ടർ പി.അഭിലാഷ്, ഡി.ടി.പി.സി. സെക്രട്ടറി എം.മാലിൻ എന്നിവർ സ്ഥലത്തെത്തി വിവരങ്ങൾ ചോദിച്ചറിഞ്ഞു. ഈ സമയം റിസോട്ടുകാർ അറിയിച്ചതനുസരിച്ച് പൊലീസും സ്ഥലത്തെത്തി.
നോർത്ത് എസ്.ഐ. വി.ആർ.ശിവകുമാറിന്റെ നേതൃത്വത്തിലുള്ള സംഘം ഹൗസ്ബോട്ടിലുണ്ടായിരുന്ന മൂന്നു ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. ഇവരെ ചോദ്യംചെയ്തതിനെത്തുടർന്നാണ് ആഞ്ചലോസിനെ അറസ്റ്റ് ചെയ്തത്. ഇയാൾ കുറ്റസമ്മതം നടത്തിയിട്ടുണ്ട്. ആയുർവേദ ചികിൽസയ്ക്കായാണ് യുവതി കേരളത്തിലെത്തിയത്. ആഞ്ചലോസിന്റെ ഇടപെടലിൽ ഈ യുവതിക്ക് തുടക്കം മുതലേ ചില സംശയങ്ങളുണ്ടായിരുന്നു. പ്രവർത്തി അതിരുവിട്ടപ്പോഴാണ് റിസോർട്ടിനേയും എംബസിയേയും കാര്യങ്ങൾ അറിയിച്ചത്.
റിസോർട്ടിൽ പറഞ്ഞിട്ട് കാര്യമില്ലെന്ന തിരിച്ചറിവിലാണ് വിവേക പർവ്വം കാരങ്ങൾ എംബസിയെ അറിയിച്ചത്. അവർ അതിവേഗം കേന്ദ്രമന്ത്രിയെ അറിയിച്ചു. ടൂറിസം വകുപ്പിന്റെ ചുമതലയുള്ള മന്ത്രിയെന്ന നിലയിലാണ് കണ്ണന്താനത്തെ ബന്ധപ്പെട്ടത്. അപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ ഓഫീസിനെ കാര്യങ്ങൾ ധരിപ്പിച്ച് നടപടികൾ വേഗത്തിലാക്കി.