- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആൻഡി മുറേയുടെ വിവാഹ നിശ്ചയം കഴിഞ്ഞു; കോച്ചിന്റെ മകളെ ജീവിത സഖിയാക്കുന്നത് ദ്വീർഘകാല പ്രണയത്തിന് ശേഷം
ലണ്ടൻ: ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മുറേ വിവാഹിതനാകുന്നു. തന്റെ കൗമാരകാല കൂട്ടുകാരി കിം സിയേഴ്‌സ് തന്നെയാണ് മുറേയുടെ ജീവിതസഖി. ദ്വീർഘകാലമായി മുറേയും സിയേഴ്‌സും പ്രണയത്തിലായിരുന്നു. മുറേ വിവാഹിതനാകുന്ന കാര്യം ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയെ താരത്തിന്റെ കുടുംബവും സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു വിവാഹ നി
ലണ്ടൻ: ബ്രിട്ടീഷ് ടെന്നീസ് താരം ആൻഡി മുറേ വിവാഹിതനാകുന്നു. തന്റെ കൗമാരകാല കൂട്ടുകാരി കിം സിയേഴ്‌സ് തന്നെയാണ് മുറേയുടെ ജീവിതസഖി. ദ്വീർഘകാലമായി മുറേയും സിയേഴ്‌സും പ്രണയത്തിലായിരുന്നു. മുറേ വിവാഹിതനാകുന്ന കാര്യം ബിബിസിയാണ് റിപ്പോർട്ട് ചെയ്തത്. ഈ വാർത്തയെ താരത്തിന്റെ കുടുംബവും സ്ഥിരീകരിച്ചു. കഴിഞ്ഞ ബുധനാഴ്‌ച്ചയായിരുന്നു വിവാഹ നിശ്ചയം.
ഈ വർഷത്തെ വിംബിൾഡൺ മത്സരങ്ങൾക്ക് ശേഷമാകും വിവാഹമെന്ന് മുറെയുടെ കുടുംബാംഗങ്ങൾ വ്യക്തമാക്കി. മുറയുടെ ടെന്നീസ് മത്സര വേദികളിലെ സ്ഥിരം സന്നിദ്ധ്യമാണ് കിം സിയേഴ്‌സ്. വിവാഹ വാർത്ത മുറെയുടെ അമ്മയും ടെന്നീസ് പരിശീലകയുമായ ജൂഡി മുറെയും സ്ഥിരീകരിച്ചു. മുറെയുടെ ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യം എന്നാണ് കിം സീസിനെ ജൂഡി മുറെ വിശേഷിപ്പിച്ചത്. മിയാമി ഇന്റർ നാഷണൽ പ്രീമിയർ ടെന്നീസ് ലീഗിൽ പങ്കെടുക്കാനുള്ള പരിശീലനത്തിലാണ് ഇപ്പോൾ ആന്റി മുറെ. അടുത്ത ആഴ്ചയാണ് മിയാമി ടെന്നീസ് ലീഗ് ആരംഭിക്കുന്നത്.
2006 മുതൽ തന്നെ മുറേയും കിം സിയേഴ്‌സനും കടുത്ത പ്രണയത്തിലായിരുന്നു. ഇംഗ്ലീഷ് സാഹിത്യത്തിൽ ബിരുദമെടുത്ത സിയേഴ്‌സ് നിലവിൽ മുറയ്‌ക്കൊപ്പം അദ്ദേഹത്തിന്റെ വീട്ടിലാണ് താമസിക്കുന്നത്. ടെന്നീസ് കോച്ചായ നീഗെൽ സിയേഴ്‌സിന്റെ മകളാണ് 24 കാരിയായ കിം സിയേഴ്‌സ്.