- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആദ്യ ദത്തുപുത്രന്റെ നാട് കാണാൻ ഏൻജലീന ജോളി പോയത് ആറ് മക്കളുമായി; ലോകത്തെ ഏറ്റവും സുന്ദരിയായ സ്ത്രീയുടെ ദത്ത് പുത്രന്മാർ ഇവരൊക്കെ
ആരാധകരെ ത്രസിപ്പിക്കുന്ന ഹോളി വുഡ് താരവും അതിന് പുറമെ മനുഷ്യാവകാശ പ്രവർത്തനങ്ങളാൽ ശ്രദ്ധേയയായ വ്യക്തിയുമായ ഏൻജലീന ജോളി തന്റെ ആദ്യ ദത്തുപുത്രന്റെ നാടായ കംബോഡിയ സന്ദർശിക്കാൻ പോയി. 2002ൽ ദത്തെടുത്ത മഡോക്സിന്റെ നാടാണ് കംബോഡിയ.തന്റെ ആറ് മക്കളുമായിട്ടായിരുന്നു താരത്തിന്റെ കംബോഡിയൻ സന്ദർശനം. ലോകത്തെ ഏറ്റവും സുന്ദരിയായ ഈ സ്ത്രീയുടെ ദത്ത് പുത്രന്മാരുടെ വിശേഷങ്ങൾ വിസ്മയകരമാണ്. സെപ്റ്റംബറിൽ ഭർത്താവ് ബ്രാഡ് പിറ്റിൽ നിന്നും വിവാഹ മോചനം നേടിയതോടെ ജോളി മാദ്ധ്യമങ്ങളിൽ നിന്നും താരപ്രഭയിൽ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. അതിന് ശേഷം ഇതാദ്യമായിട്ടാണ് ജോളി ഔദ്യോഗികമായി വീണ്ടും പൊതുരംഗത്തെത്തുന്നത്. കംബോഡിയ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ ആദ്യ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു. ഇതിലൂടെ ചെറിയ ഇടവേളയ്ക്ക് ശേഷം ജോളി വെള്ളിവെളിച്ചത്തിലേക്ക് തിരിച്ച് വരുകയുമാണ്. ഇന്നലെയായിരുന്നു കംബോഡിയയിലെ സിയം റീപ്പിൽ വച്ച് ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ എന്ന ചിത്രത്തിന്റെ പ്രീമിയർ നടന്നത്. അഭിനേത്രിക്
ആരാധകരെ ത്രസിപ്പിക്കുന്ന ഹോളി വുഡ് താരവും അതിന് പുറമെ മനുഷ്യാവകാശ പ്രവർത്തനങ്ങളാൽ ശ്രദ്ധേയയായ വ്യക്തിയുമായ ഏൻജലീന ജോളി തന്റെ ആദ്യ ദത്തുപുത്രന്റെ നാടായ കംബോഡിയ സന്ദർശിക്കാൻ പോയി. 2002ൽ ദത്തെടുത്ത മഡോക്സിന്റെ നാടാണ് കംബോഡിയ.തന്റെ ആറ് മക്കളുമായിട്ടായിരുന്നു താരത്തിന്റെ കംബോഡിയൻ സന്ദർശനം. ലോകത്തെ ഏറ്റവും സുന്ദരിയായ ഈ സ്ത്രീയുടെ ദത്ത് പുത്രന്മാരുടെ വിശേഷങ്ങൾ വിസ്മയകരമാണ്. സെപ്റ്റംബറിൽ ഭർത്താവ് ബ്രാഡ് പിറ്റിൽ നിന്നും വിവാഹ മോചനം നേടിയതോടെ ജോളി മാദ്ധ്യമങ്ങളിൽ നിന്നും താരപ്രഭയിൽ നിന്നും അകന്നാണ് കഴിഞ്ഞിരുന്നത്. അതിന് ശേഷം ഇതാദ്യമായിട്ടാണ് ജോളി ഔദ്യോഗികമായി വീണ്ടും പൊതുരംഗത്തെത്തുന്നത്. കംബോഡിയ അടിസ്ഥാനമാക്കി ചിത്രീകരിച്ചിരിക്കുന്ന തന്റെ പുതിയ ചിത്രത്തിന്റെ ആദ്യ പ്രദർശനവും ഇതോടനുബന്ധിച്ച് നടന്നു. ഇതിലൂടെ ചെറിയ ഇടവേളയ്ക്ക് ശേഷം ജോളി വെള്ളിവെളിച്ചത്തിലേക്ക് തിരിച്ച് വരുകയുമാണ്.
ഇന്നലെയായിരുന്നു കംബോഡിയയിലെ സിയം റീപ്പിൽ വച്ച് ഫസ്റ്റ് ദേ കിൽഡ് മൈ ഫാദർ എന്ന ചിത്രത്തിന്റെ പ്രീമിയർ നടന്നത്. അഭിനേത്രിക്കൊപ്പം ഇതിൽ പങ്കെടുക്കാനാണ് ദത്ത് പുതന്മാരായ മഡോക്സ്(15), പാക്സ്(13), സഹാറ(12), ഷിലോഹ്(10), എട്ട് വയസുള്ള ഇരട്ടകളായ നോക്സ്, വിവിയന്ന എന്നിവരെത്തിയത്. കംബോഡിയയിലെ ബാട്ടംബാംഗിലുള്ള ഒരു അനാഥാലയത്തിൽ നിന്നായിരുന്നു 2002ൽ മഡോക്സിനെ 41കാരിയായ ജോളി ദത്തെടുത്തിരുന്നത്. ലളിതമായ ഒരു കറുത്ത വസ്ത്രമാണ് ജോളി ധരിച്ചിരുന്നത്.തങ്ങളുടെ വളർത്തമ്മയുടെ പുതിയ സിനിമ ലോഞ്ചിംഗിൽ ഭാഗഭാക്കാകാൻ സാധിച്ചതിൽ മക്കൾ അത്യധികമായ സന്തോഷമാണ് പ്രകടിപ്പിച്ചിരിക്കുന്നത്. പ്രൗഢമായ രാജകീയവസതിയിലേക്ക് ജോളിയെ കംബോഡിയൻ രാജാവ് നോറോഡോം സിഹാമോനി ക്ഷണിച്ചിരുന്നു. ഇവിടെ പ്രൗഢമായ സദസുമുണ്ടായിരുന്നു.
ജോളിയുടെ സുഹൃത്തായ ലൗൻഗ് ഉന്നിന്റെ ജീവിതത്തെ അടിസ്ഥാനമാക്കിയുള്ള ചിത്രമാണിത്. യുദ്ധ സമയത്ത് കംബോഡിയൻ അഭയാർത്ഥിയായി കഴിച്ച് കൂട്ടിയിരുന്ന ഉന്നിന്റെ അനുഭവങ്ങളാണിതിലെ പ്രമേയം.ഈ ചിത്രത്തിൽ താൻ യുദ്ധം മാത്രമല്ല ചിത്രീകരിക്കുന്നതെന്നും മറിച്ച് കുടുംബത്തിന്റെ സ്നേഹവും കംബോഡിയയുടെ പ്രകൃതി ഭംഗിയും ഉൾപ്പെടുന്നുവെന്നാണ് ജോളി വിവരിക്കുന്നത്. തന്റെ ദത്തുപുത്രന് ജന്മം നൽകിയ മാതാപിതാക്കൾ ഏതൊക്കെ കടുത്ത സാഹചര്യങ്ങളിലൂടയാണ് കടന്ന് പോയിരിക്കുന്നതെന്ന് മനസിലാക്കാൻ താൻ ഇതിലൂടെ ശ്രമിക്കുകയായിരുന്നുവെന്നും ജോളി പറയുന്നു. ഒരു സംവിധായിക എന്ന നിലയിൽ ഈ പ്രോജക്ടിലേക്ക് തന്നെ നയിച്ചത് മഡോക്സാണെന്നും അതിനാവശ്യമായ സഹായങ്ങൾ അവനാലാവുന്ന വിധത്തിൽ നൽകിയിരുന്നുവെന്നും ജോളി വെളിപ്പെടുത്തുന്നു.
മഡോക്സ് ഇവിടുത്തെ അംഗോർ ക്ഷേത്രത്തിൽ വെള്ളിയാഴ്ച സന്ദർശിക്കുന്ന ചിത്രങ്ങൾ പുറത്ത് വന്നിരുന്നു. ലൗൻഗ് ഉന്നിന് അഞ്ച് വയസുള്ളപ്പോഴായിരുന്നു പോൽ പോട്ടിന്റെ നേതൃത്വത്തിലുള്ള ഖാമെർ റൗഗ് സേന കംബോഡിയൻ തലസ്ഥാനമായ ഫ്നോം പെൻഹ് ആക്രമിച്ചത്. തൽഫലമായി ഉന്നിന്റെ കുടുംബം ചിന്നിച്ചിതറുകയും അവർ ഒരു ലേബർ ക്യാമ്പിന്റെ നരകയാതനയിലേക്ക് വലിച്ചെറിയപ്പെടുകയുമായിരുന്നു. തുടർന്ന് അവസാനം അവിടെ നിന്നും രക്ഷപ്പെട്ട ഉൻ യുഎസിൽ അഭയം തേടുകയുമായിരുന്നു. ഒരു മാർക്സിസ്റ്റ് സാങ്കൽപിക രാഷ്ട്രം സ്ഥാപിക്കുകയെന്ന ലക്ഷ്യത്തോടെ ഇവിടുത്തെ കമ്മ്യൂണിസ്റ്റ് ഭരണകൂടം 1975നും 79നും ഇടയിൽ രണ്ട് മില്യൺ കംബോഡിയക്കാരെയാണ് കൊന്നൊടുക്കിയിരുന്നത്. മരണ ശിക്ഷ, പട്ടിണിക്കിടൽ, അമിത ജോലിയെടുപ്പിക്കൽ തുടങ്ങിയ നിരവധി മാർഗങ്ങളിലൂടെ ഭരണാധികാരികൾ ഇവിടുത്തെ ജനതയെ കൊന്നൊടുക്കുകയായിരുന്നു. ജോളിയുടെ ചിത്രത്തിൽ ഇതിന്റെ അലയൊലികൾ ഉയരുന്നുണ്ട്.