സ്‌നേഹബന്ധങ്ങൾക്ക് പുതിയ ഭാവവും രൂപവും നൽകി സംവിധായകൻ ഷൈജു സുകേഷ് അണിയിച്ചൊരുക്കിയ 'അനിയത്തി' മഴവിൽ മനോരമയിൽ പ്രക്ഷേപണം ആരംഭിച്ചു. തിങ്കൾ മുതൽ വെള്ളി വരെ രാത്രി 7.30ന് പ്രക്ഷേപണം തുടങ്ങിയ അനിയത്തിയിൽ കുടുംബബന്ധങ്ങളുടെ ഇതുവരെ കാണാത്ത മുഹൂർത്തങ്ങൾ സിനിമയ്ക്ക് തുല്യമായ രീതിയിലാണ് ചിത്രീകരിച്ചിരിക്കുന്നത്.

പ്രകാശം ഫിനാൻസിയേഴ്‌സ് ഉടമ സത്യപ്രകാശമേനോന്റെയും കുടുംബത്തിന്റെയും ആജന്മ ശത്രുവായ പൂക്കാടൻ പൗലോസിന്റെ കുടിപ്പകയിൽ ഇല്ലാതാക്കാൻ തുടങ്ങുന്ന തന്റെ കുടുംബത്തിന്റെ തകർച്ച മുൻപിൽ കണ്ട സത്യപ്രകാശമേനോൻ ഒരു ഉറച്ചതീരുമാനമെടുക്കുന്നു. ഈ തീരുമാനത്തിൽ നിന്നാണ് ' അനിയത്തി 'എന്ന കഥയുടെ പിറവി. സത്യപ്രകാശമേനോന്റെ രണ്ട് പെൺമക്കളാണ് ഗായത്രിയും, ഗൗരിയും ബി ബി എ കഴിഞ്ഞ് വിദേശപഠനത്തിനൊരുങ്ങുകയാണ് ഗായത്രി. ഗൗരി ഒന്നാം വർഷമെഡിക്കൽ വിദ്യാർത്ഥിനി. ഇവരുടെ കഥയാണ് അനിയത്തി.

നടൻ തിലകന്റെ മൂത്തപുത്രൻ ഷാജി തിലകൻ ഈ സീരിയലിലൂടെ അഭിനയരംഗത്തേക്ക് വരുന്നു എന്ന പ്രത്യേകതയുമുണ്ട്. പുതുമുഖം ഗൗരിയാണ് അനിയത്തിയാകുന്നത്. റിസബാവ, റീന, മീരാ മുരളി, ശരത്, സയന, ഇബ്രാഹിംകുട്ടി, ബീനോയ് വർഗീസ് എന്നിവരാണ് മറ്റ് താരങ്ങൾ.

നിർമ്മാണം യു. ഡി ക്രിയേഷൻസ്. രചന ഗണേഷ് ഓലിക്കര. ഛായാഗ്രഹണം: മനോജ് കലാഗ്രാമം. മഴവിൽ മനോരമ തിങ്കൾ മുതൽ വെള്ളിവരെ വൈകിട്ട് 7.30ന് സംപ്രേഷണം ചെയ്യുന്ന 'അനിയത്തി' അമേരിക്കൻ മലയാളികളിലെത്തിക്കുന്നത് മലയാളം ഐ പി ടി വി ബോം ടി വി പ്ലാറ്റ് ഫോമിലൂടെയാണ്. നൂതനമായ സാങ്കേതികസംവിധാനമുപയോഗിച്ച് മലയാളത്തിലെ എല്ലാചാനലുകളും, അമേരിക്കൻ മലയാളികൾക്കായി മലയാളം ടി വി, എം സി എൻ എന്നീ ചാനലുകളും, ഭാരതീയ, വിദേശചാനലുകളും ഈ സാങ്കേതിക സംവിധാനം വഴി അമേരിക്കൻ മലയാളികൽക്ക് ലഭ്യമാക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് 1-732-648-0576 എന്ന ഫോൺനമ്പറിൽ ബന്ധപ്പെടാവുന്നതാണ്.