- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നമ്പർ 18 ഹോട്ടൽ പോക്സോ കേസ്: അഞ്ജലി റിമാദേവിന് ക്രൈംബ്രാഞ്ച് നോട്ടീസ്; ചോദ്യം ചെയ്യലിന് കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ ബുധനാഴ്ച ഹാജരാക്കണം; രണ്ടാം പ്രതി സൈജു തങ്കച്ചനായി വ്യാപക തെരച്ചിൽ
കൊച്ചി: കൊച്ചിയിലെ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് ഉൾപ്പെട്ട പോക്സോ കേസിൽ മുൻകൂർ ജാമ്യം ലഭിച്ച അഞ്ജലി റിമ ദേവിനെ ക്രൈംബ്രാഞ്ച് ചോദ്യംചെയ്യും. ബുധനാഴ്ച ഹാജരാകണമെന്ന് ആവശ്യപ്പെട്ട് ക്രൈംബ്രാഞ്ച് നോട്ടിസ് നൽകി. രണ്ടാം പ്രതി സൈജു തങ്കച്ചൻ ഇന്ന് കീഴടങ്ങിയേക്കും. റോയ് വയലാറ്റ് കഴിഞ്ഞ ദിവസം കീഴടങ്ങിയിരുന്നു. റോയിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.
പോക്സോ കേസിൽ കൊച്ചി ക്രൈംബ്രാഞ്ച് ഓഫീസിൽ ബുധനാഴ്ച ഹാജരാക്കണം എന്നാവശ്യപ്പെട്ടാണ് അഞ്ജലി റിമ ദേവിന് നോട്ടീസ് നൽകിയത്. കോഴിക്കോട്ടെ വീട്ടിലെത്തിയാണ് നോട്ടീസ് കൈമാറിയത്. 2021 ഒക്ടോബർ 20 ന് റോയിയുടെ ഉടമസ്ഥതയിലുള്ള നമ്പർ 18 ഹോട്ടലിൽ വച്ച് പീഡിപ്പിച്ചുവെന്ന് ചൂണ്ടിക്കാട്ടി കോഴിക്കോട് സ്വദേശിയായ യുവതിയും പ്രായപൂർത്തിയാകാത്ത മകളും നൽകിയ പരാതിയിലാണ് റോയ് വയലാട്ട്, സൈജു തങ്കച്ചൻ, കോഴിക്കോട് സ്വദേശിയായ അജ്ഞലി റീമാ ദേവ് എന്നിവർക്കെതിരെ കേസെടുത്തത്.
കേസിലെ മൂന്നാം പ്രതിയായ അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു. എന്നിട്ടും അഞ്ജലി ഇത് വരെ ഉദ്യോഗസ്ഥർക്ക് മുമ്പാകെ ഹാജാരയിട്ടില്ല. അഞ്ജലിയെ കണ്ടെത്താനും അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ല. അമ്മക്കൊപ്പം ഹോട്ടലിലെത്തിയ പെൺകുട്ടിയെ കെണിയിൽപ്പെടുത്താൻ അഞ്ജലി റിമാ ദേവ് മറ്റ് രണ്ട് പ്രതികൾക്ക് ഒത്താശ ചെയ്‌തെന്നാണ് കേസ്. എന്നാൽ പരാതി ഉന്നയിച്ച പെൺകുട്ടിയുടെ അമ്മയുമായുള്ള സാമ്പത്തിക തർക്കമാണ് പരാതിക്ക് കാരണമെന്നാണ് പ്രതികളുടെ വാദം.
കേസിലെ പ്രതിയായ നമ്പർ 18 ഹോട്ടൽ ഉടമ റോയ് വയലാട്ട് കഴിഞ്ഞ ദിവസമാണ് കൊച്ചി സിറ്റി പൊലീസ് കമ്മീഷണറുടെ ഓഫീസിൽ കീഴടങ്ങിയത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിന് ഇരയാക്കിയ കേസിലാണ് അറസ്റ്റ്. അതേസമയം, രണ്ടാം പ്രതി സൈജു തങ്കച്ചനായി പൊലീസിന്റെ വ്യാപക തെരച്ചിൽ നടത്തുകയാണ്.
കൊല്ലം നല്ലയിലയിലെ തറവാട്, കുണ്ടറ, പുനലൂർ എന്നിവിടങ്ങളിലാണ് പരിശോധന. റോയ് വയലാറ്റിന്റെ ഉടമസ്ഥതയിലുള്ള പള്ളിവാസൽ ആനവിരട്ടി എസ്റ്റേറ്റുകളിലും തെരച്ചിൽ നടത്തുന്നുണ്ട്. റോയിയുടേയും സുഹൃത്ത് സൈജു തങ്കച്ചന്റേയും മുൻകൂർ ജാമ്യാപേക്ഷ സുപ്രീംകോടതി തള്ളിയിരുന്നു.
കേസെ ഒന്നാം പ്രതിയും നമ്പർ 18 ഹോട്ടലുടമയുമായ റോയ് വയലാട്ടിന്റെ അറസ്റ്റ് ഇന്നലെ രേഖപ്പെടുത്തിയിരുന്നു. അഭിഭാഷകയ്ക്കും ബന്ധുക്കൾക്കുമൊപ്പമാണ് റോയ് വയലാട്ട് എത്തിയത്. കീഴടങ്ങിയ റോയ് വയലാട്ടിനെ ക്രൈംബ്രാഞ്ച് ഡിവൈഎസ്‌പി ബിജി ജോർജ് ചോദ്യം ചെയ്തു. ഇതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. റോയ് വയലാട്ട്, കേസിലെ കൂട്ട് പ്രതി ഷൈജു തങ്കച്ചൻ എന്നിവർ നൽകിയ മുൻകൂർ ജാമ്യ ഹർജി സുപ്രീം കോടതിയും തള്ളിയതിന് പിന്നാലെയായിരുന്നു കീഴടങ്ങൽ.
കൊച്ചിയിൽ മുൻ മിസ് കേരള അടക്കം വാഹാനപകടത്തിൽ മരിച്ച സംഭവത്തിലും റോയി വയലാട്ടിലും സൈജു തങ്കച്ചനും പ്രതികളാണ്. കേസിലെ മൂന്നാം പ്രതി അഞ്ജലി റിമാ ദേവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നു.
ഇതിനിടെ, സാമൂഹ്യമാധ്യമങ്ങളിലൂടെ അഞ്ജലി റിമാ ദേവ് വീണ്ടും രംഗത്തെത്തിയിരുന്നു. ചില രാഷ്ട്രീയക്കാർ ഉൾപ്പെടെ ആറുപേർ തന്നെ കുടുക്കാൻ ശ്രമിക്കുന്നുണ്ടെന്നും ജീവൻ അപകടത്തിലാണെന്നുമാണ് യുവതി പറയുന്നത്. റോയ് വയലാറ്റിനെ കുടുക്കാൻ തന്റെ പേര് മനഃപൂർവം വലിച്ചിഴക്കുകയാണെന്നും അഞ്ജലി റിമാ ദേവ് പറയുന്നു.
പീഡന പരാതി
കോഴിക്കോട് സ്വദേശികളായ അമ്മയും മകളുമാണ് റോയ് വയലാട്ടിനെതിരെ പോക്‌സോ കേസുമായി രംഗത്തെത്തിയത്. കൊച്ചിയിൽ മോഡലുകളുടെ മരണത്തിന്റെ പേരിൽ വിവാദത്തിലായ ഹോട്ടലാണ് ഫോർട്ട് കൊച്ചിയിലെ നമ്പർ 18. ഹോട്ടലിൽ എത്തിയ തന്നെയും മകളെയും വലിച്ചിഴച്ച് കൊണ്ടുപോയി ലഹരി പദാർത്ഥം കഴിക്കാൻ നിർബന്ധിക്കുകയും ലൈംഗികമായി പീഡിപ്പിക്കാൻ ശ്രമിച്ചുമെന്നുമാണ് അമ്മയും മകളും നൽകിയ പരാതി. പ്രതികൾ തങ്ങളുടെ ദൃശ്യങ്ങൾ പകർത്തി. ഭീഷണി ഭയന്നാണ് പരാതി പറയാൻ വൈകിയതെന്നും ഇവർ മൊഴി നൽകി.
റോയ് വയലാട്ടിന്റെ സഹായി അഞ്ജലി തങ്ങളെ കോഴിക്കോട് വച്ചാണ് പരിചയപ്പെട്ടതെന്നാണ് അമ്മയുടെയും മകളുടെയും ആരോപണം. ജോലി വാഗ്ദാനം ചെയ്താണ് തങ്ങളെ അഞ്ജലി കൊച്ചിയിലേക്ക് ക്ഷണിച്ചത്. പിന്നീട് ബിസിനസ് ഗെറ്റ് ടുഗെദർ എന്ന് പറഞ്ഞ് തന്ത്രപൂർവ്വം നമ്പർ 18 ഹോട്ടലിൽ എത്തിക്കുകയായിരുന്നുവെന്നും ഇവർ ആരോപിക്കുന്നു.
റോയ് വയലാട്ടും സംഘവും തന്നെയും മകളെയും പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നാണ് പ്രധാന ആരോപണം. ട്രാപ്പ് ഒരുക്കിയതാണെന്ന് മനസ്സിലായതോടെ രക്ഷപ്പെടുകയായിരുന്നുവെന്നും പരാതിക്കാർ മൊഴി നൽകി. കേസിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ രഹസ്യമൊഴി അന്വേഷണ സംഘം രേഖപ്പെടുത്തി.
മോഡലുകളുടെ അപകടമരണവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ റോയ് വയലാട്ട് നേരത്തേ ജാമ്യത്തിലിറങ്ങിയിരുന്നു. ഇതിനിടെയിലാണ് പുതിയ കേസ്. റോയ് വയലാട്ട് മറ്റ് പെൺകുട്ടികളെ സമാനമായ രീതിയിൽ ഉപദ്രവിച്ചതിന് ചില തെളിവുകളുണ്ടെന്നും കൂടുതൽ പരാതികൾ വരുമെന്ന് പ്രതീക്ഷിക്കുന്നതായും പൊലീസ് വ്യക്തമാക്കി.
മറുനാടന് മലയാളി ബ്യൂറോ