ഴിഞ്ഞ രണ്ട് ദശാബ്ദക്കാലമായി യുകെയിൽ അപകടകരമായ ജിഹാദിസം പ്രചരിപ്പി കുപ്രസിദ്ധ മുസ്ലിം നേതാവ് അൻജെം ചൗധരി ഇവിടുത്തെ ആളുകളെ എത്രത്തോളം വഴിതെറ്റിച്ചുവെന്നതിന്റെ ഞെട്ടിപ്പിക്കുന്ന അന്വേഷണ റിപ്പോർട്ട് പുറത്ത് വന്നു. എന്തിനേറെ പറയുന്നു വളരെ ചെറിയ പ്രായത്തിലുള്ള കുട്ടികളെ പോലും ഈ വർഗീയവാദി ജിഹാദിസത്തിലേക്ക് വഴിതെറ്റിച്ചുവെന്നാണ് ഇതിലൂടെ വ്യക്തമായിരിക്കുന്നത്. ചൗധരിയുടെ വർഗീയ ക്ലാസുകളിലും പ്രസംഗങ്ങളിലും പതിവായി ഭാഗഭാക്കായിരുന്ന ഒരു അഞ്ച് വയസുകാരൻ ശരീരം അൽപം പ്രദർശിപ്പിച്ച സ്ത്രീയെ അസഭ്യം വിളിച്ചുവെന്നാണ് പ്രസ്തുത അന്വേഷണ റിപ്പോർട്ട് വെളിപ്പെടുത്തുന്നത്. ചൗധരി ഇവിടുത്തെ ആബാലവയോധികം ജനങ്ങളെ എത്തരത്തിലാണ് സ്വാധീനിച്ചിരിക്കുന്നവെന്നതിന്റെ ഏറ്റവും വലിയ ഉദാഹരണമാണിത്.

ശരീരം അൽപം പ്രദർശിപ്പിച്ച് വെളിയിലിറങ്ങിയ ഒരു സ്ത്രീയുടെ മേൽ ഈ അഞ്ച് വയസുകാരൻ തന്റെ പ്രായത്തിനിണങ്ങാത്ത അസഭ്യവചനങ്ങളാണ് ചൊരിഞ്ഞിരിക്കുന്നത്. ചൗധരി നേതൃത്വം നൽകിയ നിരോധിത ഭീകര സംഘടനയായ അൽമുഹാജിറൗനിന്റെ യോഗങ്ങളിലും പഠനക്ലാസുകളിലും ഈ അഞ്ച് വയസുകാരൻ എത്തരത്തിലാണ് എത്തിപ്പെട്ടതെന്ന് വിശദമാക്കാൻ കോടതി ഉത്തരവിട്ടിട്ടുണ്ട്. സ്‌കൂളിൽ പോകേണ്ടുന്ന സമയത്ത് ഈ കുട്ടിയും മറ്റ് മൂന്ന് സഹോദരങ്ങളും ഇത്തരം ക്ലാസുകളിൽ തങ്ങളുടെ അമ്മയ്‌ക്കൊപ്പം പോയിരുന്നുവെന്നാണ് പൊലീസ് വെളിപ്പെടുത്തുന്നത്. ഇവിടങ്ങളിൽ തീവ്രാദികളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും തെളിഞ്ഞിട്ടുണ്ട്. ഐസിസ് അനായാസം ഇസ്ലാമിക് നിയമം നടപ്പിലാക്കിയെന്നായിരുന്നു പാരീസിൽ നടത്തിയ ആക്രമണത്തോട് ഈ കുട്ടിയുടെ 13കാരനായ സഹോദരൻ തന്റെ ടീച്ചറോട് പ്രതികരിച്ചതെന്നും കോടതിക്ക് മുന്നിൽ ബോധിപ്പിക്കപ്പെട്ടിട്ടുണ്ട്.

ജിഹാദി ജോണിന് പകരം ഐസിസിന്റെ ആരാച്ചാറായി സിറിയയിലേക്ക് പോയ നോർത്ത് ഈസ്റ്റ് ലണ്ടനിലെ വാൽത്താംസ്‌റ്റോയിലെ സിദ്ധാർത്ഥ് ധറിന്റെ സഹോദരന്റെ മക്കളാണ് ഈ കുട്ടികളെന്നും വെളിപ്പെട്ടിട്ടുണ്ട്. ഇവരുടെ അമ്മ സ്വന്തം മക്കളെ സിറിയയിലേക്ക് കൊണ്ടു പോകാൻ ശ്രമം നടത്തുകയും ചെയ്തിരുന്നു. എന്നാൽ തുർക്കി അതിർത്തിയിൽ വച്ച് ഇവർ തടയപ്പെടുകയായിരുന്നു. ഒരു കുടുംബക്കോടതിക്ക് മുന്നിലാണീ വിശദാംശങ്ങൾ വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്.അൽമുഹാജിറൗനിന്റെ വനിതാ വിഭാഗത്തിന്റെ നേതാവായി ഈ കുട്ടികളുടെ അമ്മ എങ്ങനെ മാറിയെന്നതിനെക്കുറിച്ച് കഴിഞ്ഞ രാത്രി പൊലീസിനോടും വിദ്യാഭ്യാസ സ്ഥാപനങ്ങളോടും കോടതി ചോദ്യമുയർത്തിയിരുന്നു. 12ഉം 13ഉം വയസുള്ള ആൺകുട്ടികൾ സ്‌കൂളിൽ വരാതിരിക്കുന്നത് എന്തു കൊണ്ട് സ്‌കൂൾ അധികൃതർ ഗൗരവമായി നിരീക്ഷിച്ചില്ലെന്നാണ് കോടതി ചോദിച്ചിരിക്കുന്നത്. അൻജെം ചൗധരി അറസ്റ്റിലായ 2014ൽ തന്നെ ഈ കുട്ടികളുടെ അമ്മയും പിടിയിലായിരുന്നു. എന്നാൽ പിന്നീട് ഈ സ്ത്രീ ജാമ്യത്തിൽ പുറത്തിറങ്ങുകയും ചെയ്തിരുന്നു.

എന്നാൽ കഴിഞ്ഞ ഓഗസ്റ്റിൽ തുർക്കിയിൽ നിന്നും യുകെയിൽ തിരിച്ചെത്തിയ ഈ സ്ത്രീയെ മൂന്ന് വർഷത്തേക്ക് തടവിലിട്ടിരിക്കുകയാണ്. 12ഉം 13ഉം വയസുള്ള തന്റെ ആൺമക്കളെയും ഒമ്പത് വയയുള്ള മകളെയും സിറിയിലേക്ക് ഭീകരവാദത്തിനായി കടത്താൻ ശ്രമിച്ചുവെന്നതാണ് കുറ്റം. നിയമപരമായ കാരണങ്ങളാൽ ഈ സ്ത്രീയുടെ പേര് വെളിപ്പെടുത്തിയിട്ടില്ല. ചൗധരിയുടെ ബുർഖ ധാരിയായ ഭാര്യ റുബാന അഖ്താർ എന്ന 42 കാരിയുടെ സന്തതസഹചാരിയാണീ സ്ത്രീ. ഐസിസിനെ പിന്തുണയ്ക്കുന്ന പ്രവർത്തനങ്ങൾ നടത്തിയതിന് ഇവരെ പൊലീസ് ചോദ്യം ചെയ്ത് വരുന്നുണ്ട്. അൽമുഹാജിറൗണിന്റെ വനിതാ വിഭാഗത്തിന്റെ നേതാവാണ് റുബാന.