- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാലു വർഷമായിട്ടും ലോക്പാൽ നിയമം നടപ്പാക്കാത്തതെന്ത്? നരേന്ദ്രമോദിക്ക് അണ്ണാ ഹസാരെയുടെ കത്ത്; പ്രതിഷേധിച്ച് ഡൽഹിയിൽ വീണ്ടും സമരം നടത്തുമെന്ന് അണ്ണാ ഹസാരെ
നാലു വർഷമായിട്ടും ലോക്പാൽ നിയമം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അണ്ണാ ഹസാര വീണ്ടും സമരത്തിനൊരുങ്ങുന്നു ന്യൂഡൽഹി: ലോക്പാൽ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് അണ്ണാ ഹസാരെ വീണ്ടും സമരത്തിനൊരുങ്ങുന്നു. അധികാരത്തിലേറി മൂന്ന് വർഷം പിന്നിട്ടിട്ടും ലോക്പാൽ നിയമം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വീണ്ടും ഉപവാസസമരം നടത്തുമെന്ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു. ഭക്ഷ്യസുരക്ഷ, കർഷക ക്ഷേമം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. അഴിമതി രഹിത ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി 2011ൽ അണ്ണാ ഹസാര നടത്തി സമരം രാജ്യത്ത് വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു. എന്നാൽ അഴിമതി അവസാനിപ്പിക്കാനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല, കഴിഞ്ഞ മൂന്നു വർഷമായി ലോക്പാൽ, ലോകായുക്ത എന്നിവയുടെ നിയമനത്തെ സംബന്ധിച്ച് താൻ സർക്കാരിനെ ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. എന്നാൽ തന്റെ കത്തിന് പ്രധാന
നാലു വർഷമായിട്ടും ലോക്പാൽ നിയമം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് അണ്ണാ ഹസാര വീണ്ടും സമരത്തിനൊരുങ്ങുന്നു
ന്യൂഡൽഹി: ലോക്പാൽ നിയമനം വൈകുന്നതിൽ പ്രതിഷേധിച്ച് അണ്ണാ ഹസാരെ വീണ്ടും സമരത്തിനൊരുങ്ങുന്നു. അധികാരത്തിലേറി മൂന്ന് വർഷം പിന്നിട്ടിട്ടും ലോക്പാൽ നിയമം നടപ്പാക്കാത്തതിൽ പ്രതിഷേധിച്ച് ഡൽഹിയിൽ വീണ്ടും ഉപവാസസമരം നടത്തുമെന്ന് അണ്ണാ ഹസാരെ പ്രധാനമന്ത്രിക്ക് അയച്ച കത്തിൽ വ്യക്തമാക്കുന്നു.
ഭക്ഷ്യസുരക്ഷ, കർഷക ക്ഷേമം എന്നിവയ്ക്ക് മുൻതൂക്കം നൽകുന്ന സ്വാമിനാഥൻ കമ്മിറ്റി റിപ്പോർട്ട് നടപ്പിലാക്കണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം കത്തിൽ സൂചിപ്പിക്കുന്നു. അഴിമതി രഹിത ഇന്ത്യ എന്ന മുദ്രാവാക്യമുയർത്തി 2011ൽ അണ്ണാ ഹസാര നടത്തി സമരം രാജ്യത്ത് വലിയ മുന്നേറ്റമുണ്ടാക്കിയിരുന്നു.
എന്നാൽ അഴിമതി അവസാനിപ്പിക്കാനുള്ള നിയമനിർമ്മാണം നടത്താൻ സർക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല, കഴിഞ്ഞ മൂന്നു വർഷമായി ലോക്പാൽ, ലോകായുക്ത എന്നിവയുടെ നിയമനത്തെ സംബന്ധിച്ച് താൻ സർക്കാരിനെ ഓർമ്മിപ്പിച്ചു കൊണ്ടേ ഇരിക്കുന്നു. എന്നാൽ തന്റെ കത്തിന് പ്രധാനമന്ത്രി ഇതുവരെ മറുപടി നൽകുകയോ ഉചിതമായ നടപടി സ്വീകരിക്കുകയോ ചെയ്തിട്ടില്ലെന്ന് ഹസാരെ കത്തിൽ കുറ്റപ്പടുത്തുന്നു.
അഴിമതി നിവാരണ പ്രവർത്തനങ്ങൾ നിരീക്ഷിക്കാൻ കേന്ദ്രതലത്തിൽ ലോക്പാലും സംസ്ഥാന തലത്തിൽ ലോകായുക്തയും വേണമെന്നാണ് അണ്ണാ ഹസാരെ മുന്നോട്ട് വയ്ക്കുന്ന ആവശ്യം. ചില സംസ്ഥാനങ്ങളിൽ മാത്രമാണ് ലോകായുക്തമയുടെ രൂപീകരണം നടന്നിട്ടുള്ളത്. ഇക്കാര്യങ്ങൾ ആവശ്യപ്പെട്ട് വീണ്ടും പ്രതിഷേധം സംഘടിപ്പിക്കുമെന്നും സമരം ആരംഭിക്കുന്ന സ്ഥലവും തീയ്യതിയും അടുത്ത കത്തിൽ വ്യക്തമാക്കുമെന്നും അണ്ണാ ഹസാരെ മോദിക്കയച്ച കത്തിൽ വ്യക്തമാക്കുന്നു.
2011 ഏപ്രിലിലെ സമരം അന്നത്തെ യു പി എ സർക്കാരിനെ ഏറെ പ്രതിസന്ധിയിലാക്കിയിരുന്നു. ഇത് പിന്നീട് എ എ പി എന്ന രാഷ്ട്രീയപ്പാർട്ടിയുടെ രൂപീകരണത്തിനു വരെ കാരണമായി. ലോക്പാൽ ബിൽ നടപ്പാക്കണമെന്നാവശ്യപ്പെട്ട് അന്ന് അണ്ണ ഹസാരെയോടൊപ്പം അരവിന്ദ് കെജ് രിവാളും ബാബാ രാം ദേവും കിരൺ ബേദിയും അടങ്ങിയ സംഘമാണ് ഡൽഹിയിലെ റാം ലീലാ മൈതാനിയിൽ നിരാഹാര സത്യാഗ്രഹം നടത്തിയത്.