- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അച്ഛനും അമ്മയും മരിച്ചതോടെ സഹോദരന്റെ സംരക്ഷണയിൽ; കാമുകന്റെ വീട്ടുകാർ വിവാഹത്തിന് എതിരായത് നിരാശ കൂട്ടി; ബന്ധുവുമൊത്ത് പോകുമ്പോൾ അച്ചൻകോവിൽ ആറ്റിലേക്ക് തന്ത്രത്തിൽ ചാടി; പെട്രോൾ അടിച്ച വന്ന യുവാവ് രക്ഷകനായി; കമിതാക്കളുടെ ആത്മഹത്യാ ശ്രമമെന്ന് തെറ്റിധരിച്ച് നാട്ടുകാരും; ഡിവൈഎഫ് ഐക്കാരൻ അനൂപ് സിദ്ധാർത്ഥൻ താരമായ കഥ
മാവേലിക്കര: പ്രായിക്കരപ്പാലത്തിൽനിന്നു അച്ചൻകോവിലാറ്റിലേക്കു ചാടിയ പെൺകുട്ടിയെ സാഹസികമായി രക്ഷപ്പെടുത്തി സോഷ്യൽ മീഡിയയുടെ താരമായി യുവാവ്.. ഉളുന്തി പെട്ടിക്കൽ വടക്കതിൽ അനൂപ് സിദ്ധാർഥനാ(24)ണു യുവതിയെ രക്ഷിച്ചത്.
തന്റെ ജീവൻപോലും വകവെയ്ക്കാതെ ആറ്റിലേക്കു ചാടി പെൺകുട്ടിയെ രക്ഷപ്പെടുത്തുകയായിരുന്നു ഡിവൈഎഫ്ഐ. ഉളുന്തി യൂണിറ്റ് പ്രസിഡന്റ് കൂടിയായ അനൂപ് സിദ്ധാർഥൻ. വ്യാഴാഴ്ച ഉച്ചയ്ക്ക് 2.35-നായിരുന്നു സംഭവം. കേബിൾ നെറ്റ് വർക് ജീവനക്കാരനാണ് അനൂപ്. രക്ഷാപ്രവർത്തനത്തിനിടെ അനൂപിന്റെ പോക്കറ്റിലുണ്ടായിരുന്ന പണവും മൊബൈൽ ഫോണും നഷ്ടപ്പെട്ടു.
ബന്ധുവിനൊപ്പം ഇരുചക്രവാഹനത്തിൽ ചെന്നിത്തലയിലെ ബന്ധുവീട്ടിലേക്കു പോകുകയായിരുന്നു പെൺകുട്ടി. വാഹനം പാലത്തിന്റെ പകുതി പിന്നിട്ടപ്പോൾ കൈയിലിരുന്ന പഴ്‌സ് താഴെ വീണതായി ബന്ധുവായ യുവാവിനോടു പറഞ്ഞു. വാഹനം നിർത്തിയയുടൻ ചാടിയിറങ്ങി പാലത്തിന്റെ കൈവരികൾക്കു മുകളിലൂടെ ആറ്റിലേക്കു ചാടുകയായിരുന്നു യുവതി.
പെട്രോൾ നിറയ്ക്കാനായി പ്രായിക്കരയിലെ പമ്പിൽ പോയി വരുകയായിരുന്ന അനൂപ് എത്തിയത് രക്ഷകനായാണ്. വാഹനം നിർത്തി ഇയാളും ആറ്റിലേക്കു ചാടി. മുങ്ങിത്താഴുകയായിരുന്ന പെൺകുട്ടിയെ രക്ഷിച്ച് പാലത്തിന് താഴെയുള്ള കടവിലേക്ക് എത്തിച്ചു. കടവിൽ സംഭവങ്ങൾ കണ്ടുനിന്ന നാട്ടുകാരിൽ ചിലർ ഇവർ കമിതാക്കളാണെന്നും ഒരുമിച്ച് ആറ്റിലേക്ക് ചാടിയതാണെന്നും തെറ്റിദ്ധരിച്ച് അനൂപുമായി തർക്കം തുടങ്ങി. ബന്ധുവാണ് രക്ഷകനായത്.
അടിയന്തര പ്രഥമശുശ്രൂഷ നൽകിയതോടെ പെൺകുട്ടിക്ക് ബോധം തിരിച്ചുകിട്ടി. ഇതിനിടെ പെൺകുട്ടിക്കൊപ്പമുണ്ടായിരുന്ന ബന്ധു പാലത്തിൽനിന്നു താഴെയിറങ്ങി കടവിലെത്തി കാര്യങ്ങൾ വിശദീകരിച്ചു. പെൺകുട്ടിയും സമ്മതിച്ചു. അച്ഛനമ്മമാർ മരിച്ചതിനെത്തുടർന്നു സഹോദരന്റെ സംരക്ഷണത്തിലായിരുന്ന പെൺകുട്ടി ഒരുയുവാവുമായി പ്രണയത്തിലായിരുന്നു.
യുവാവിന്റെ വീട്ടുകാർ കല്യാണത്തിനു വിസമ്മതിച്ചതിനെത്തുടർന്ന് ഇയാൾ കഴിഞ്ഞദിവസം ആത്മഹത്യചെയ്തു. ഇതിലുണ്ടായ മനോവിഷമമാണ് താൻ ആത്മഹത്യക്കു ശ്രമിക്കാൻ കാരണമെന്നു പെൺകുട്ടി പിന്നീട് നാട്ടുകാരോടു പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ