- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കള്ളപ്പണക്കാരെ അഴിയെണ്ണിക്കുമെന്ന മുന്നറിയിപ്പിൽ നിന്നും അവസാന നിമിഷം മോദി പിന്മാറിയത് ആർക്കു വേണ്ടി? മുമ്പ് അവസാനിച്ച കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി മാർച്ച് വരെ നീട്ടി; കള്ളപ്പണം ഉള്ളവന് 50 ശതമാനം വെളുപ്പിച്ച് കൈയും കെട്ടി വീട്ടിൽ പോകാം
ന്യൂഡൽഹി: കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിയിൽ നിയമ നടപടികൾ ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുമ്പോൾ കള്ളപ്പണക്കാർക്ക് നിയമ പരിരക്ഷ ലഭിക്കുകയാണെന്നാണ് വിലയിരുത്തൽ. മോദി സർക്കാർ നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അന്നും രഹസ്യമാക്കി വച്ചവരെ നിയമപരമായി ശിക്ഷിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. അതാണ് ഇല്ലെന്ന് വയ്ക്കുന്നത്. പദ്ധതി പ്രകാരം നൽകുന്ന വിവരങ്ങളുടെ പേരിൽ കള്ളപ്പണം വെളിപ്പെടുത്തുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കള്ളപ്പണക്കാർക്കു നികുതിയടച്ചു നിയമനടപടികളിൽ നിന്നൊഴിവാകാൻ സർക്കാർ അവസാന അവസരമായിരിക്കും ഇത്. ഇന്നു മുതൽ മാർച്ച് 31 വരെയാണ് അവസരം. പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പേരിലുള്ള പദ്ധതിയുടെ കാലാവധി ഡിസംബർ 16, ശനിയാഴ്ച ആരംഭിക്കും. 2017 മാർച്ച് 31 വരെ പദ്ധതിയിൽ കള്ളപ്പണം വെളിപ്പെടുത്താം. 50 ശതമാനം നികുതിയും പിഴയുമാകും വെളിപ്പെടുത്തുന്ന കള്ളപ്പണത്തിന് നൽകേണ്ടിവരിക. നികുതിക്ക് പുറമെ ബാക്കിയുള്ള
ന്യൂഡൽഹി: കള്ളപ്പണം വെളിപ്പെടുത്തുന്നതിനുള്ള പുതിയ പദ്ധതിയിൽ നിയമ നടപടികൾ ഉണ്ടാവില്ലെന്ന് കേന്ദ്ര സർക്കാർ വിശദീകരിക്കുമ്പോൾ കള്ളപ്പണക്കാർക്ക് നിയമ പരിരക്ഷ ലഭിക്കുകയാണെന്നാണ് വിലയിരുത്തൽ. മോദി സർക്കാർ നേരത്തെ കള്ളപ്പണം വെളുപ്പിക്കൽ പദ്ധതി പ്രഖ്യാപിച്ചിരുന്നു. അന്നും രഹസ്യമാക്കി വച്ചവരെ നിയമപരമായി ശിക്ഷിക്കുമെന്നായിരുന്നു മോദിയുടെ പ്രഖ്യാപനം. അതാണ് ഇല്ലെന്ന് വയ്ക്കുന്നത്. പദ്ധതി പ്രകാരം നൽകുന്ന വിവരങ്ങളുടെ പേരിൽ കള്ളപ്പണം വെളിപ്പെടുത്തുന്നവർക്ക് നിയമനടപടി നേരിടേണ്ടി വരില്ലെന്ന് കേന്ദ്ര സർക്കാർ അറിയിച്ചു. കള്ളപ്പണക്കാർക്കു നികുതിയടച്ചു നിയമനടപടികളിൽ നിന്നൊഴിവാകാൻ സർക്കാർ അവസാന അവസരമായിരിക്കും ഇത്. ഇന്നു മുതൽ മാർച്ച് 31 വരെയാണ് അവസരം.
പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന എന്ന പേരിലുള്ള പദ്ധതിയുടെ കാലാവധി ഡിസംബർ 16, ശനിയാഴ്ച ആരംഭിക്കും. 2017 മാർച്ച് 31 വരെ പദ്ധതിയിൽ കള്ളപ്പണം വെളിപ്പെടുത്താം. 50 ശതമാനം നികുതിയും പിഴയുമാകും വെളിപ്പെടുത്തുന്ന കള്ളപ്പണത്തിന് നൽകേണ്ടിവരിക. നികുതിക്ക് പുറമെ ബാക്കിയുള്ളതിന്റെ 25 ശതമാനം തുക നാല് വർഷത്തേക്ക് മരവിപ്പിക്കും. പലിശരഹിത നിക്ഷേപത്തിലാണ് ഇത് നിക്ഷേപിക്കുക. നിഷ്‌ക്രിയ അക്കൗണ്ടുകളിലും ജൻധൻ അക്കൗണ്ടുകളിലും പ്രതിദിനം നടക്കുന്ന നിക്ഷേപങ്ങളുടെ വിവരം സർക്കാർ ശേഖരിക്കുന്നുണ്ടെന്നും പഴയതും പുതിയതുമായ നോട്ടുകളിൽ സൂക്ഷിച്ചിരിക്കുന്ന കള്ളപ്പണം പിടികൂടാൻ വ്യാപകമായി റെയ്ഡുകൾ നടത്തുന്നുണ്ടന്നും റവന്യൂ വകുപ്പ് വ്യക്തമാക്കി. കള്ളപ്പണമെന്ന് വ്യക്തമാക്കിയാൽ ഈ കുറ്റം ഇല്ലായ്മ ചെയ്യാനുള്ള അവസരമാണ് മോദി സൃഷ്ടിക്കുന്നത്. ഇതിലൂടെ സർക്കാർ ഖജനാവിലേക്ക് പണം ഒഴുകുന്നത് കൂടും. പക്ഷേ തെറ്റ് ചെയ്തവരെല്ലാം ജയിലിനുള്ളിലാകാതെ രക്ഷപ്പെടുകയും ചെയ്യും.
പൊതുജനങ്ങൾക്ക് കള്ളപ്പണം സംബന്ധിച്ച വിവരങ്ങൾ കൈമാറാൻ പുതിയ ഇമെയിൽ വിലാസവും സർക്കാർ ആരംഭിച്ചിട്ടുണ്ട്. blackmoneyinfo@incometax.gov.in എന്ന വിലാസത്തിലാണ് വിവരങ്ങൾ അറിയിക്കേണ്ടത്. ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കിയ ശേഷം കള്ളപ്പണം ബാങ്കിൽ നിക്ഷേപിച്ചവർ 50% നികുതിയടയ്ക്കണമെന്നാണ് കേന്ദ്ര സർക്കാർ ഫലത്തിൽ അറിയിക്കുന്നത്. കള്ളപ്പണമെന്നു വെളിപ്പെടുത്താതിരിക്കുകയും ആദായനികുതി റിട്ടേണിൽ അതു വരുമാനമായി രേഖപ്പെടുത്തുകയും ചെയ്താൽ നികുതിയും പിഴയും ഉൾപ്പെടെ 77.25% സർക്കാരിനു നൽകേണ്ടിവരും. ഒരു വിധത്തിലും കള്ളപ്പണമെന്നു വെളിപ്പെടുത്താതിരുന്നാൽ ഇതോടൊപ്പം 10% കൂടി നികുതി ഈടാക്കുകയും പ്രോസിക്യൂഷൻ നടപടി സ്വീകരിക്കുകയും ചെയ്യാനാണ് തീരുമാനം.
വെളിപ്പെടുത്തൽ വിവരം രഹസ്യമായി സൂക്ഷിക്കും. ആ തുക പിന്നീട് ആദായ നികുതി റിട്ടേണിൽ ഉൾപ്പെടുത്തേണ്ടതുമില്ല. ലോക്‌സഭ ഈ മാസം ആദ്യം നടപ്പാക്കിയ നികുതി നിയമ ഭേദഗതിയുടെ ഭാഗമാണു പുതിയ വെളിപ്പെടുത്തൽ പദ്ധതി. ''പ്രധാനമന്ത്രി ഗരീബ് കല്യാൺ യോജന''(പിഎംജികെവൈ) എന്ന പദ്ധതി പ്രകാരമാണ് മാർച്ച് 31 വരെ കള്ളപ്പണക്കാർക്ക് നികുതിയടച്ചു ശിക്ഷയിൽ നിന്ന് ഒഴിവാകാൻ അവസരം. കള്ളപ്പണത്തിന്റെ പകുതി നികുതിയടയ്ക്കുകയും കാൽഭാഗം നാലു വർഷത്തേക്ക് പിൻവലിക്കാത്ത നിക്ഷേപമായി നീക്കി വയ്ക്കുകയും ചെയ്താലേ പദ്ധതി പ്രകാരമുള്ള ആനുകൂല്യം കിട്ടൂ. ഇതുവരെയുള്ള സ്വത്ത് വെളിപ്പെടുത്തൽ പദ്ധതികളിൽ ആദ്യം ആൾ പണം നിക്ഷേപിക്കുകയും പിന്നീട് സർക്കാർ നികുതി ഈടാക്കുകയുമായിരുന്നെങ്കിൽ ഇക്കുറി ആദ്യം നികുതി അടച്ച് അതിന്റെ രസീത് ഹാജരാക്കിയാലേ ആനുകൂല്യം കിട്ടൂ എന്ന് റവന്യു സെക്രട്ടറി ഹസ്മുഖ് ദുധിയ പറഞ്ഞു. കള്ളപ്പണം ബാങ്കിൽ നിക്ഷേപിച്ചതു കൊണ്ടു മാത്രം അതു 'വെളുക്കില്ല'. നികുതി അടയ്ക്കുകയും അന്വേഷണ നടപടികൾ പൂർത്തിയാവുകയും ചെയ്താലേ പണം നിയമവിധേയമാകൂ.
ഫിനാൻഷ്യൽ ഇന്റലിജൻസ് യൂണിറ്റും ആദായ നികുതി വകുപ്പും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും മറ്റു നിരീക്ഷണ ഏജൻസികളും ഓരോ ബാങ്ക് അക്കൗണ്ടും നിരീക്ഷിക്കുന്നുണ്ട്. ഡിസംബർ 31 വരെയുള്ള അക്കൗണ്ടുകളെല്ലാം വിലയിരുത്തിയ ശേഷം നടപടികളുണ്ടാവുമെന്ന് ഹസ്മുഖ് ദുധിയ പറഞ്ഞു.