- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവ് അൻസില്ല; സുഹൃത്തുകൾ നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ല; ഡ്രൈവറെ ആരാണ് നൽകിയതെന്ന് പരിശോധിക്കണം'; ദുരൂഹത മാറ്റണമെന്ന് കുടുംബത്തിന്റെ ആവശ്യത്തിൽ എന്തു നിലപാട് പൊലീസ് എടുത്തു? മോഡലുകളുടെ മരണത്തിൽ കുറ്റപത്രം എത്തുമ്പോൾ
കൊച്ചി: മിസ് കേരള ജേതാക്കളായ മോഡലുകൾ അടക്കം 3 പേരുടെ മരണത്തിനു വഴിയൊരുക്കിയ വാഹനാപകട കേസിൽ ഇന്നു കുറ്റപത്രം സമർപ്പിക്കുമ്പോൾ അതൊരു വെറും വാഹനാപകടമായി മാറും. മോഡലുകളായ അൻസി കബീർ (25), അഞ്ജന ഷാജൻ (26), സുഹൃത്ത് തൃശൂർ വെമ്പല്ലൂർ സ്വദേശി മുഹമ്മദ് ആഷിഖ് എന്നിവരാണ് അപകടത്തിൽ മരിച്ചത്.
കേസിലെ രണ്ടാം പ്രതിയായ കൊല്ലം നല്ലില സ്വദേശി സ്വദേശി സൈജു എം.തങ്കച്ചൻ (41) മറ്റു പ്രതികളുടെ പ്രേരണയിലും പ്രോത്സാഹനത്തിലും മോഡലുകളെ അമിത വേഗത്തിൽ പിൻതുടർന്നതാണ് അപകടത്തിനു വഴിയൊരുക്കിയതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. എന്നാൽ മോഡലകുളെ കൊലപ്പെടുത്തിയതാണെന്ന വാദവും ശക്തമാണ്. നമ്പ്ര്# 18 ഹോട്ടലിലെ മയക്കുമരുന്ന് ഇടപാട് അടക്കം പലതും ചർച്ചയായി. എന്നാൽ പൊലീസ് അതിലേക്കും അന്വേഷണം കൊണ്ടു പോയില്ല.
കൊല്ലപ്പെട്ടവരുടെ സുഹൃത്തും അപകടത്തിൽ അകപ്പെട്ട വാഹനത്തിന്റെ ഡ്രൈവറുമായിരുന്ന തൃശൂർ മാള സ്വദേശി അബ്ദുൽ റഹ്മാനാണു പ്രഥമ വിവര റിപ്പോർട്ടിൽ ഒന്നാം പ്രതി. സൈജു തങ്കച്ചനു പുറമേ ഫോർട്ട്‌കൊച്ചി നമ്പർ 18 ഹോട്ടൽ ഉടമ റോയ് ജെ. വയലാറ്റും ഹോട്ടൽ ജീവനക്കാരായ 5 പേരും കേസിലെ പ്രതിപ്പട്ടികയിലുണ്ട്. കുറ്റപത്രത്തിലും ഇവരെല്ലാം പ്രതിയാകുമെന്നാണ് സൂചന. എന്നാൽ വിലയ ശിക്ഷ ചുമത്താനുള്ള വകുപ്പുകളുണ്ടാകുമോ എന്നതാണ് ഉയരുന്ന ചോദ്യം.
വാഹന അപകടത്തിൽ മരിച്ച മുൻ മിസ് കേരള അൻസി കബീറിന് ഡിജെ പാർട്ടികളിൽ പങ്കെടുക്കുന്ന പതിവുണ്ടായിരുന്നില്ലെന്ന് കുടുംബം. സുഹൃത്തുകൾ പാർട്ടിക്കു നിർബന്ധിച്ചു കൊണ്ടുപോയതാണോ എന്ന് അറിയില്ലെന്നും കുടുംബം വിശദീകരിച്ചിരുന്നു. എറണാകുളത്ത് അമ്മയോടൊപ്പമായിരുന്നു താമസം. അമ്മ സുഖമില്ലാതെ നാട്ടിലേക്കു മടങ്ങിയപ്പോഴായിരുന്നു അപകടം. അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന അബ്ദുൽ റഹ്മാനെ നേരത്തേ പരിചയമില്ല. ഇത് സംശയം വർധിപ്പിക്കുന്നു. ഡ്രൈവറെ ആരാണ് നൽകിയതെന്നു പരിശോധിക്കണം. ഹോട്ടലിലെ ദൃശ്യങ്ങൾ മാറ്റിയതിനെക്കുറിച്ചും കാറിൽ പിന്തുടർന്നവരെക്കുറിച്ചുമാണ് പ്രധാന സംശയം. പ്രശ്നങ്ങളില്ലെങ്കിൽ ഹോട്ടലിലെ ദൃശ്യം മാറ്റേണ്ട കാര്യമില്ലെന്നും വ്യക്തമാക്കിയിരുന്നു.
അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന സൈജു തങ്കച്ചനെ അറിയാമെന്ന് നേരത്തേ അൻസി പറഞ്ഞിട്ടില്ല. ഹോട്ടൽ ഉടമയുടെ പരിചയക്കാരനാണ് അപകടത്തിൽപ്പെട്ട കാറിനെ പിന്തുടർന്ന കാർ ഓടിച്ചത് എന്നറിഞ്ഞപ്പോഴാണ് സംശയം കൂടിയത്. സംഭവം നടന്ന ദിവസം അൻസി വീട്ടിലേക്കു വിളിച്ചിട്ടില്ല. അമ്മയ്ക്കു സുഖമില്ലാതിരിക്കുന്നതിനാലാകും വിളിക്കാത്തത്. മകളുടെ അപകടമരണത്തിൽ തങ്ങൾക്കുള്ള സംശയങ്ങൾ ഇപ്പോൾ വെളിപ്പെടുത്താനാവില്ലെന്നും ഇക്കാര്യങ്ങൾ അന്വേഷണ ഉദ്യോഗസ്ഥനെ അറിയിച്ചിട്ടുണ്ടെന്നും അൻസി കബീറിന്റെ പിതാവ് അബ്ദുൾ കബീർ പറഞ്ഞിരുന്നു. ആ ആശങ്കകളിൽ എത് തരത്തിലുള്ള അന്വേഷണം നടന്നുവെന്ന് കുറ്റപത്രത്തോടെ വ്യക്തമാകും.
കൊച്ചിയിലെ അപകടമരണത്തിൽ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് അൻസി കബീറിന്റെ പിതാവ് അബ്ദുൾ കബീർ പാലാരിവട്ടം പൊലീസിൽ പരാതി നൽകിയിരുന്നു. 'എന്റെ മകൾ വിവേകമുള്ള വളരെ ബോൾഡായ വ്യക്തിയായിരുന്നു. അവളുടെ കാര്യങ്ങൾ നോക്കാൻ അവൾക്കറിയാം. എല്ലാവിധ ഉത്തമസ്വഭാവ ഗുണങ്ങളോടെയാണ് അവൾ വളർന്നത്. അതിനാൽ അവൾ ഒരു തെറ്റും ചെയ്യില്ലെന്നും മോശപ്പെട്ട സുഹൃത്ത് ബന്ധങ്ങളിലേക്ക് പോകില്ലെന്നും എനിക്ക് ഉറപ്പാണ്. അവളായിരുന്നു ഞങ്ങളുടെ എല്ലാം. അവൾക്ക് വേണ്ടിയാണ് ഞങ്ങൾ ജീവിച്ചത്'- അബ്ദുൾ കബീർ പരാതി നൽകിയ ശേഷം പ്രതികരിച്ചത് ഇങ്ങനെയാണ്ു. ആറ്റിങ്ങൽ പാലംകോണം സ്വദേശിയായ അബ്ദുൾ കബീർ-റസീന ദമ്പതിമാരുടെ മകളാണ് മുൻ മിസ് കേരളയായ അൻസി കബീർ. അബ്ദുൾ കബീർ കഴിഞ്ഞ 15 വർഷമായി വിദേശത്താണ്. നിലവിൽ ഖത്തറിലെ സ്വകാര്യ കമ്പനിയിലെ പി.ആർ.ഒ.യാണ്.
നവംബർ ഒന്നിന് പുലർച്ചെ കൊച്ചി പാലാരിവട്ടത്തുണ്ടായ വാഹനാപകടത്തിലാണ് മുൻ മിസ് കേരള അൻസി കബീർ, മുൻ മിസ് കേരള റണ്ണറപ്പ് അൻജന ഷാജൻ, ഇവരുടെ സുഹൃത്തായ മുഹമ്മദ് ആഷിഖ് എന്നിവർ മരിച്ചത്.
മറുനാടന് മലയാളി ബ്യൂറോ