- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തെറ്റയിലിന്റെ കിടപ്പറ ദൃശ്യങ്ങൾ ചിത്രീകരിച്ചത് കോൺഗ്രസ് നേതാക്കൾ പറഞ്ഞിട്ടോ? പട്ടാമ്പി എംഎൽഎയുടെ വീട്ടിനു മുന്നിൽ അഞ്ച് കോടി ആവശ്യപ്പെട്ട് യുവതിയുടെ സമരം
പാലക്കാട് : വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്ന് പരാതിപ്പെട്ട ജോസ് തെറ്റയിൽ ലൈംഗിക അപവാദ കേസിലെ പരാതിക്കാരി കോൺഗ്രസ്സ് എം.എൽ എയുടെ വീട്ടു പടിക്കൽ കുത്തിയിരുന്നു. പട്ടാമ്പി എംഎൽഎയും കോൺഗ്രസ്സ് നേതാവുമായ സി. പി മുഹമ്മദിന്റെ വീടിന് മുമ്പിലാണ് കഴിഞ്ഞ ദിവസം ആലുവ സ്വദേശിനിയായ സ്ത്രീ സത്യാഗ്രഹമിരുന്നത്. പകൽ 10.30 ഓടെ എത്തിയ അവർ തെറ്റയിൽ വി
പാലക്കാട് : വാഗ്ദാനം ചെയ്ത തുക ലഭിച്ചില്ലെന്ന് പരാതിപ്പെട്ട ജോസ് തെറ്റയിൽ ലൈംഗിക അപവാദ കേസിലെ പരാതിക്കാരി കോൺഗ്രസ്സ് എം.എൽ എയുടെ വീട്ടു പടിക്കൽ കുത്തിയിരുന്നു. പട്ടാമ്പി എംഎൽഎയും കോൺഗ്രസ്സ് നേതാവുമായ സി. പി മുഹമ്മദിന്റെ വീടിന് മുമ്പിലാണ് കഴിഞ്ഞ ദിവസം ആലുവ സ്വദേശിനിയായ സ്ത്രീ സത്യാഗ്രഹമിരുന്നത്. പകൽ 10.30 ഓടെ എത്തിയ അവർ തെറ്റയിൽ വിഷയത്തിൽ ദൃശ്യങ്ങൾ പുറത്ത് വിടാനായി തനിക്ക് വാഗ്ദാനം ചെയ്ത തുക നൽകണമെന്ന് പറഞ്ഞ് കുത്തിയിരുപ്പ് ആരംഭിക്കുകയായിരുന്നുവെന്ന് പട്ടാമ്പിയിലെ പ്രാദേശിക കോൺഗ്രസ് നേതാവ് മറുനാടൻ മലയാളിയോട് പറഞ്ഞു.
തെറ്റയിലും ഒത്തുമുള്ള യുവതിയുടെ കിടപ്പറ രംഗം ചിതിരീകരിച്ച് പുറത്തുവിടാൻ തന്നെ പ്രേരിപ്പിച്ചത് കോൺഗ്രസ്സ് നേതാക്കളാണെന്ന് ഇവർ നേരത്തെ തന്നെ ആരോപണം ഉന്നയിച്ചിരുന്നു. അഞ്ച് കോടി രൂപയായിരുന്നു ദ്യശ്യങ്ങൾ പുറത്ത് വിടാനായി കോൺഗ്രസ്സ് നേതാക്കൾ വാഗ്ദാനം ചെയ്തിരുന്നതത്രെ. എന്നാൽ പ്രശ്‌നമെല്ലാം അവസാനിപ്പിച്ചപ്പോൾ പറഞ്ഞുറപിച്ച തുകയുടെ പകുതി പോലും നൽകാതെ കോൺഗ്രസ്സ് നേതാക്കൾ കബളിപ്പിക്കുകയായിരുന്നുവെന്നാണ് സ്ത്രീയുടെ ആക്ഷേപം.
പട്ടാമ്പിയിലെത്തിയ എറണാകുളം സ്വദേശിയായ ഇവർ നേതാവിന്റെ വീട്ടിലെത്തി തിങ്കളാഴ്ച വൈകിട്ടുവരെ കാണാൻ കാത്തിരുന്നശേഷമാണു മടങ്ങിയത്. ചൊവ്വാഴ്ച രാവിലെ വീണ്ടുമെത്തി ഇവർ നേതാവ് സ്ഥലത്തില്ലെന്നറിഞ്ഞിട്ടും മടങ്ങാൻ കൂട്ടാക്കിയില്ല. അഞ്ചുകോടി രൂപ വാഗ്ദാനം ചെയ്താണു പ്രമുഖ കോൺഗ്രസ് നേതാക്കൾ തന്നെക്കൊണ്ട് ഈപ്പണി ചെയ്യിച്ചതെന്നും വാഗ്ദാനം ചെയ്ത തുകയുടെ പകുതിപോലും നൽകിയില്ലെന്നും സ്ത്രീ ആരോപിച്ചു. നേതാവ് സ്ഥലത്തില്ലെന്നു വീട്ടുകാർ അറിയിച്ചിട്ടും സ്ത്രീ മടങ്ങാൻ കൂട്ടാക്കിയില്ല.
എംഎൽഎയുടെ വീട്ടുകാർ പരാതിപ്പെട്ടതിനെ തുടർന്ന് പട്ടാമ്പി എസ്.ഐ.സ്ഥലത്തെത്തി ഇവരെ കസ്റ്റഡിയിൽ എടുത്ത് ഷൊർണ്ണൂർ ഡി.വൈ.എസ്‌പി. ഓഫീസിൽ എത്തിച്ചു. അവിടെ വച്ചായിരുന്നു ഒത്ത് തീർപ്പ് ചർച്ച. സംഭവമറിഞ്ഞ് ഡി.വൈ.എസ്‌പി.ഓഫീസിനു മുമ്പിൽ മാദ്ധ്യമപ്രവർത്തകർ എത്തും മുമ്പെ സ്ത്രീയെ പൊലീസ് രഹസ്യകേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. പണം നൽകാമെന്ന ഉറപ്പിനെ തുടർന്ന് യുവതി സത്യഗ്രഹത്തിൽ നിന്ന് പിന്മാറിയതായും പറയപ്പെടുന്നു.
മാദ്ധ്യമങ്ങൾ എല്ലാം പോയെന്ന് ഉറപ്പ് വരുത്തിയ ശേഷം ഉച്ചക്ക് മൂന്ന് മണിയോടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥൻ തന്നെയാണ് ഇവരെ ഷൊർണ്ണൂർ റെയിൽവേ സ്റ്റേഷനിൽ നിന്ന് ആലുവയിലേക്ക് ട്രെയിൻ കയറ്റി വിട്ടത്. സ്ത്രീയോടൊപ്പം കൂട്ടുകാരിയുടെ സുഹ്യത്ത് എന്ന് പരിചയപ്പെടുത്തിയ മറ്റൊരാളും ഉണ്ടായിരുന്നു. സംഭവ സമയത്ത് സി.പി.മുഹമ്മദ് എംഎൽഎ വീട്ടിൽ ഉണ്ടായിരുന്നില്ല. അദ്ദേഹം നിയമസഭ പരിസ്ഥിതി കമ്മിറ്റിയുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തായിരുന്നുവെന്നാണ് വിശദീകരണം.
ഇത്ര ഗൗരവമുള്ള സംഭവം നടന്നിട്ടും പൊലീസിൽ രേഖാമൂലം പരാതി നൽകാൻ എംഎൽഎയുടെ കുടുംബവും തയ്യാറായിട്ടില്ല. ഇതിന് മുമ്പും ഈ സ്ത്രീ എംഎൽഎയുടെ വീട്ടിൽ എത്തിയിട്ടുണ്ടായിരുന്നു. പരാതി ഒന്നും ലഭിക്കാത്തതിനാൽ തങ്ങൾക്ക് കേസ്സെടുക്കേണ്ട ആവശ്യം ഇല്ലെന്നാണ് പൊലീസ് നിലപാട്. പ്രമുഖനായ മറ്റൊരു ഭരണകക്ഷി എം.എൽഎക്കെതിരെ സ്ത്രീ ആലുവ റൂറൽ എസ്‌പിക്ക് പരാതി നൽകിയിട്ടുണ്ടെന്നും പൊലീസ് പറയുന്നു.
എന്തായാലും താൽക്കാലികമായി പ്രശ്‌നം ഒത്ത് തീർന്നെങ്കിലും പണം ലഭിച്ചില്ലെങ്കിൽ കൂടുതൽ വെളിപ്പെടുത്തലുമായി യുവതി രംഗത്തെത്തുമോ എന്ന ആശങ്കയിലാണ് കോൺഗ്രസ്സ് നേതാക്കൾ.