- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശമ്പളം കുതിച്ചുയർന്നു; പാശ്ചാത്യ കമ്പനികൾ ചൈനയെ ഉപേക്ഷിച്ച് മറ്റു രാജ്യങ്ങൾ തേടുന്നു; ആപ്പിൾ തലവന്റെ ഇന്ത്യ സന്ദർശനത്തിൽ ആശങ്കപ്പെട്ട് ചൈന
ആപ്പിൾ സിഇഒ ടിം കുക്കിന്റെ ഇന്ത്യ സന്ദർശനം ചൈനയ്ക്കുണ്ടാക്കിയിരിക്കുന്ന തലവേദന ചില്ലറയല്ല. ആപ്പിളിന്റെ നിർമ്മാണ ശൃംഖലകൾ ഇന്ത്യയിലേക്ക് പോകുമോ എന്ന കനത്ത ആശങ്കയിലാണ് ചൈന ഇപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച ടിം കുക്ക് അത്തരമൊരു സാധ്യതകൾ ആരായുകയും ചെയ്തിരുന്നു. ശമ്പളം കുത്തനെ ഉയർത്തിയതിനെത്തുടർന്ന് പാശ്ചാത്യ കമ്പനികൾ അവരുടെ നിർമ്മാണ യൂണിറ്റുകൾ ചൈനയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ആപ്പിൾ സിഇഒ ഇന്ത്യ സന്ദർശിച്ചതു ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ ആരാഞ്ഞതും. ആപ്പിൾ വിട്ടുപോവുകയാണെങ്കിൽ പതിനായിരക്കണക്കിനാളുകൾ തൊഴിൽ രഹിതരാകുമെന്നതാണ് ചൈന നേരിടുന്ന വലിയ ഭീഷണി. അതോടൊപ്പം പാശ്ചാത്യ കമ്പനികൾ അവിടേയ്ക്ക് വരാതാവുകയും ചെയ്യും. ഇപ്പോൾത്തന്നെ ഒട്ടേറെ സ്ഥാപനങ്ങൾ ചൈനയിൽനിന്ന് പോയിക്കഴിഞ്ഞു. അടുത്തത് ആപ്പിൾ ആകുമോ എന്ന സംശയത്തിലാണ് ചൈനീസ് അധികൃതർ. ഉദ്പാദനച്ചെലവ് കുറയ്ക്കുന്നതിന് മറ്റൊരു ഏഷ്യൻ രാജ്യത്തേയ്ക്ക് മാറുന്നതിനെക്കുറിച്ച് ഗൗ
ആപ്പിൾ സിഇഒ ടിം കുക്കിന്റെ ഇന്ത്യ സന്ദർശനം ചൈനയ്ക്കുണ്ടാക്കിയിരിക്കുന്ന തലവേദന ചില്ലറയല്ല. ആപ്പിളിന്റെ നിർമ്മാണ ശൃംഖലകൾ ഇന്ത്യയിലേക്ക് പോകുമോ എന്ന കനത്ത ആശങ്കയിലാണ് ചൈന ഇപ്പോൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ സന്ദർശിച്ച ടിം കുക്ക് അത്തരമൊരു സാധ്യതകൾ ആരായുകയും ചെയ്തിരുന്നു.
ശമ്പളം കുത്തനെ ഉയർത്തിയതിനെത്തുടർന്ന് പാശ്ചാത്യ കമ്പനികൾ അവരുടെ നിർമ്മാണ യൂണിറ്റുകൾ ചൈനയിൽനിന്ന് മറ്റു രാജ്യങ്ങളിലേക്ക് കൊണ്ടുപോകാൻ തയ്യാറെടുക്കുകയാണ്. ഇതിനിടെയാണ് ആപ്പിൾ സിഇഒ ഇന്ത്യ സന്ദർശിച്ചതു ഇന്ത്യയിൽ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങാനുള്ള സാധ്യതകൾ ആരാഞ്ഞതും.
ആപ്പിൾ വിട്ടുപോവുകയാണെങ്കിൽ പതിനായിരക്കണക്കിനാളുകൾ തൊഴിൽ രഹിതരാകുമെന്നതാണ് ചൈന നേരിടുന്ന വലിയ ഭീഷണി. അതോടൊപ്പം പാശ്ചാത്യ കമ്പനികൾ അവിടേയ്ക്ക് വരാതാവുകയും ചെയ്യും. ഇപ്പോൾത്തന്നെ ഒട്ടേറെ സ്ഥാപനങ്ങൾ ചൈനയിൽനിന്ന് പോയിക്കഴിഞ്ഞു. അടുത്തത് ആപ്പിൾ ആകുമോ എന്ന സംശയത്തിലാണ് ചൈനീസ് അധികൃതർ.
ഉദ്പാദനച്ചെലവ് കുറയ്ക്കുന്നതിന് മറ്റൊരു ഏഷ്യൻ രാജ്യത്തേയ്ക്ക് മാറുന്നതിനെക്കുറിച്ച് ഗൗരവപൂർവം ആലോചിച്ചുകൊണ്ടിരിക്കുയാണ് ആപ്പിൾ. വൻതോതിലുള്ള റീട്ടെയിൽ സാധ്യതകൾ കൂടി കണക്കിലെടുത്താണ് ഇന്ത്യയിൽ താവളമുറപ്പിക്കാൻ അവർ ശ്രമിക്കുന്നത്. അങ്ങനെ സംഭവിച്ചാൽ പതിനായിരക്കണക്കിന് തൊഴിലവസരമാകും ഇവിടെ സൃഷ്ടിക്കപ്പെടുക.