മിനാ: തീർത്ഥാടകർ അറഫയിലേക്കു യാത്ര തുടങ്ങി കഴിഞ്ഞു. മൈതാനത്തിന്റെ അതിർത്തിയിലുള്ള നമീറ പള്ളിയിൽ നമസ്‌കാരവും ഖുത്തുബയും കഴിഞ്ഞാണ് അറഫ സംഗമം ആരംഭിച്ചത്. ജംറയിലെ ആദ്യദിവസത്തെ കല്ലേറ് കർമത്തിനു ശേഷം തീർത്ഥാടകർ ബലിപ്പെരുന്നാൾ ആഘോഷിക്കും. പിശാചിന്റെ പ്രതീകത്തിനുനേരെയുള്ള കല്ലേറുകർമം തുടങ്ങി. ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖ്ബയിലാണ് ഹാജിമാർ വെള്ളിയാഴ്ച കല്ലേറുകർമം നടത്തിയത്. മുന്നുദിവസം തുടർച്ചയായി ഹാജിമാർ കല്ലേറുകർമം നടത്തും.

തിരക്കൊഴിവാക്കാൻ വിവിധ മുതവഫുമാരുടെ കീഴിലുള്ള ഹാജിമാർക്ക് കല്ലേറു കർമത്തിനായി ജംറയിലേക്കു പോകാൻ വ്യത്യസ്ത സമയങ്ങളാണ് നൽകിയിട്ടുള്ളത്. ജംറയിലെ പിശാചിന്റെ മൂന്ന് പ്രതീകങ്ങളിൽ ഏറ്റവും വലിയ പ്രതീകമായ ജംറത്തുൽ അഖ്ബയിലാണ് ഹാജിമാർ വെള്ളിയാഴ്ച കല്ലേറുകർമം നടത്തിയത്. കല്ലേറുകർമം നടത്തിയ ഹാജിമാർ മക്കയിൽ ചെന്ന് ത്വാവാഫും സഈഅ് കർമവും നിർവഹിച്ചു. ബലികർമവും നടത്തി. ഇനിയുള്ള രണ്ട് ദിവസങ്ങൾ കൂടി ഹാജിമാർ മിനായിൽ കല്ലേറുകർമം തുടരും. അറഫ സംഗമം സമാധാനപരമായിരുന്നെന്നും ഹജ്ജ് കർമം വിജയകരമാണെന്നും മക്ക ഗവർണർ ഖാലിദ് അൽ ഫൈസൽ പറഞ്ഞു.

മനസ്സും ശരീരവും അല്ലാഹുവിനു സമർപ്പിച്ച് പാപമോചനത്തിനായി ലക്ഷങ്ങൾ അറഫ പർവതത്തിലും പരിസരത്തുമായി ഒരുദിനം മുഴുവൻ പ്രാർത്ഥിച്ചു. ആകാശത്തേക്ക് കൈകളുയർത്തി ഈറനണിഞ്ഞ കണ്ണുകളോടെ തീർത്ഥാടകർ പാപമോചനത്തിനായി കേണു. 1400 വർഷങ്ങൾക്ക് മുൻപ് മുഹമ്മദ് നബി വിടവാങ്ങൽ പ്രസംഗം നടത്തിയ അതേ പർവതത്തിലെ പ്രാർത്ഥനാ നിരതമായ നിമിഷങ്ങൾ ജീവിത പുണ്യമായാണ് വിശ്വാസികൾ കരുതുന്നത്.

മക്കയിൽ ഹറം പള്ളിയിലെ വിശുദ്ധ കഅബാലയത്തെ പുതിയ കിസ്വ (ആവരണം) അണിയിക്കുന്ന ചടങ്ങും ഭക്തിപൂർവം നടന്നു. അറഫാ സംഗമത്തിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ലോകമെമ്പാടും മുസ്ലിംകൾ ഇന്നലെ വ്രതമനുഷ്ഠിച്ച് പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേർന്നു. അറഫാസംഗമ ദിനത്തിൽ മാത്രം പ്രാർത്ഥനയ്ക്കായി തുറക്കുന്ന അറഫയിലെ മസ്ജിദുൽ നമിറയിൽ നടന്ന നമസ്‌കാരത്തിലും ഖുതുബയിലും ജനലക്ഷങ്ങളാണു പങ്കെടുത്തത്.

ഇന്നലെ സൂര്യാസ്തമയം വരെ പ്രാർത്ഥനയോടെ കഴിച്ചുകൂട്ടിയ ഹാജിമാർ മുസ്ദലിഫയെ ലക്ഷ്യമാക്കി നീങ്ങി. രാത്രി അവിടെ ചെലവഴിച്ചശേഷം ഇന്നു രാവിലെ മുതൽ പിശാചിന്റെ പ്രതീകമായ ജംറയിൽ കല്ലേറുകർമ്മം തുടങ്ങിയത്. വ്യാഴാഴ്ച അറഫ സംഗമത്തിൽ മക്തബ് -47-ന് കീഴിലെ മൂവായിരത്തിലധികം ഇന്ത്യൻ ഹാജിമാർക്ക് അറഫയിലെത്താൻ കഴിഞ്ഞില്ല. അതിനാൽ അവർക്ക് ഹജ്ജ് കർമം പൂർത്തിയാക്കാൻ കഴിഞ്ഞില്ല.

ഇവരിൽ ആയിരത്തോളം മലയാളി തീർത്ഥാടകരും ഉണ്ട്. മിനായിൽനിന്ന് തീർത്ഥാടകരെ അറഫയിൽ എത്തിക്കുന്നതിൽ ഹജജ് സേവകരായ മുതവഫുമാർക്കുണ്ടായ വീഴ്ചയാണിതിന് കാരണമെന്നാണ് പറയുന്നത്.