- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംഘപരിവാർ ഭടന്മാരെ ആരെങ്കിലും ഇന്ന് ഈ വഴിക്ക് കണ്ടോ? 'റോബർട്ട് വാദ്രയുടെ വിമാനത്താവളം' വന്നേ മതിയാവൂ എന്ന് വാശി പിടിച്ച് കേന്ദ്ര സർക്കാർ; തലമൂടാൻ മുണ്ടുനോക്കി കേരളത്തിലെ ബിജെപി പ്രവർത്തകർ
കൊച്ചി: ആരെതിർത്താലും ആറന്മുള വിമാനത്താവളത്തിന്റേ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിലപാട് മാറ്റമില്ല. സോണിയാ ഗാന്ധിയുടെ മരുമരൻ റോബർട് വാദ്രയുടേതെന്ന് ബിജെപിയും സംഘപരിവാറും ആരോപിക്കുന്ന വിമാനത്താവള പദ്ധതിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതോട ആറന്മുള വിമാന
കൊച്ചി: ആരെതിർത്താലും ആറന്മുള വിമാനത്താവളത്തിന്റേ കാര്യത്തിൽ കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് നിലപാട് മാറ്റമില്ല. സോണിയാ ഗാന്ധിയുടെ മരുമരൻ റോബർട് വാദ്രയുടേതെന്ന് ബിജെപിയും സംഘപരിവാറും ആരോപിക്കുന്ന വിമാനത്താവള പദ്ധതിയെ പിന്തുണച്ച് കേന്ദ്ര വ്യോമയാന മന്ത്രാലയം കേരള ഹൈക്കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചു. ഇതോട ആറന്മുള വിമാനത്താവള വിഷയത്തിലെ കേന്ദ്ര സർക്കാരിന്റെ കള്ളക്കളിയാണ് പുറത്തുവന്നത്.
ആറന്മുള പദ്ധതി നടപ്പാക്കുന്ന പത്തനംതിട്ടയ്ക്കു പുറമെ ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളിലെ 75 ലക്ഷം ജനങ്ങൾക്കും ശബരിമല തീർത്ഥാടകർക്കുംകൂടി ഉപകാരപ്രദമാകുന്ന പദ്ധതി നടപ്പാക്കുകയാണു മന്ത്രാലയത്തിന്റെ ലക്ഷ്യമെന്നു ഹൈക്കോടതിയിലെ സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു. നേരത്തെ സാമ്പത്തിക അവലോകന റിപ്പോർട്ടിൽ ആറന്മുള ഉൾപ്പെടുത്തിയുരുന്നു. തുടർന്ന് സംസ്ഥാനത്തെ ബിജെപി പ്രതിഷേധവുമായെത്തി. ജീവനക്കാരുടെ പിഴവാണ് കാരണമെന്ന നിഗമനത്തിലുമെത്തി. തുടർന്ന് കേന്ദ്ര ധന വകുപ്പ് വിശദീകരണവും തേടി. ഇതെല്ലാം നടക്കുമ്പോഴാണ് വിമാനത്താവളത്തിന് അനുകൂലമായി കേന്ദ്ര വ്യോമയാന വകുപ്പിന്റെ സത്യവാങ്മൂലം. ഇതോടെ ഈ വിഷയത്തിൽ മോദി സർക്കാരിന്റെ ഇരട്ടത്താപ്പും വ്യക്തമായി.
പദ്ധതിക്കെതിരെ ഹർജി നൽകാൻ പി.പി. ചന്ദ്രശേഖരൻനായർ എന്ന പരാതിക്കാരന് അവകാശമില്ലെന്നും ഇതുസംബന്ധിച്ച ഹർജി ചെലവുസഹിതം തള്ളണമെന്നും വ്യോമയാന മന്ത്രാലയം സത്യവാങ് മൂലത്തിൽ പറയുന്നു. സംഘപരിവാറുമായി അടപ്പമുള്ള വ്യക്തിയാണ് ചന്ദ്രശേഖരൻ നായർ. ആർഎസ്എസ് നേതാവ് കുമ്മനം രാജശേഖരന്റെ അടുത്ത അനുയായിയായ ചന്ദ്രശേഖരന്റെ ഹർജിയിലെ നിലപാടാണ് ഏവരേയും ഞെട്ടിച്ചിരിക്കുന്നത്. പാരിസ്ഥിതിക പ്രശ്‌നമൊന്നും വ്യോമയാന മന്ത്രായലയം അറിയുന്നു പോലുമില്ല. വാദ്രയുടേതെന്ന് ആർഎസ്എസുകാർ ആരോപിക്കുന്ന വിമാനത്താവളം യാഥാർത്ഥ്യമാക്കാനുള്ള വ്യോമയാന മന്ത്രാലയത്തിലെ ഉന്നതരുടെ നീക്കമാണ് സത്യവാങ്മൂലമെന്നാണ് സംഘപരിവാർ പറയുന്നത്.
രാജ്യത്തിന്റെ വിവിധഭാഗങ്ങളിൽ 14 പുതിയ വിമാനത്താവളങ്ങൾ നിർമ്മിക്കുക എന്ന കേന്ദ്രസർക്കാരിന്റെ നിലപാടുകൂടിയാണ് ആറന്മുളയെ പിന്തുണയ്ക്കുന്നതിലൂടെ കേന്ദ്രം പ്രകടിപ്പിക്കുന്നത്. ഹൈക്കോടതിയിൽ സമർപ്പിച്ച വിശദമായ മറുപടിയിൽ, കൂടുതൽ യാത്രക്കാർക്കു പ്രയോജനപ്പെടുന്നതും അടിസ്ഥാനസൗകര്യ വികസന മേഖലയിൽ കൂടുതൽ നിക്ഷേപം ലക്ഷ്യമാക്കിയുള്ളതുമായ 2008ലെ ഗ്രീൻ ഫീൽഡ് വിമാനത്താവളങ്ങളുടെ ചട്ടങ്ങളിൽ പെടുത്തിയാണ് ആറന്മുള പരിഗണിച്ചതെന്നു വ്യക്തമാക്കുന്നു.
ആഭ്യന്തരം, പ്രതിരോധം, സാമ്പത്തികകാര്യം, റവന്യൂ, ആസൂത്രണ കമ്മിഷൻ സെക്രട്ടറിമാരും വ്യോമയാന മന്ത്രാലയം, കാലാവസ്ഥാ വകുപ്പ് എന്നിവയുടെ ഡയറക്ടർമാരും എയർപോർട്ട് അഥോറിറ്റി ഓഫ് ഇന്ത്യ ചെയർമാനും ഉൾപ്പെടുന്ന സ്റ്റിയറിങ് കമ്മിറ്റി അംഗീകരിച്ച പദ്ധതിയാണിതെന്നും സത്യവാങ്മൂലത്തിൽ പറയുന്നു. കൊച്ചി, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് ഇവിടെനിന്ന് 130 കിലോമീറ്റർ മാത്രമെ ഉള്ളുവെന്ന കാര്യം പരിഗണിച്ചതാണെന്നും വ്യക്തമാക്കുന്നു.
150 കിലോമീറ്ററിൽ കുറഞ്ഞ ദൂരത്തിൽ നിർമ്മിക്കുന്ന വിമാനത്താവളം സംബന്ധിച്ചു നടത്തുന്ന പഠനം ആറന്മുളയുടെ കാര്യത്തിൽ നടത്തിയെന്നും പദ്ധതിക്ക് പ്രതിരോധം, ആഭ്യന്തരം, റവന്യൂ, ആസൂത്രണ കമ്മിഷൻ, എയർപോർട്‌സ് അഥോറിറ്റി ഓഫ് ഇന്ത്യ, വ്യോമയാന മന്ത്രാലയം, കേരള സർക്കാർ എന്നിവയുടെ അനുമിതി ലഭിച്ചതാണെന്നും സത്യവാങ് മൂലത്തിൽ വ്യക്തമാക്കുന്നു.
ബിജെപിയും ആർഎസ്എസും പ്രധാനമായും ഏറ്റെടുത്ത് നടപ്പാക്കിയ സമരമായിരുന്നു ആറന്മുളയിലേത്. നാട്ടുകാരെ സംഘടിപ്പിച്ചതും പ്രക്ഷോഭത്തിലേക്ക് എത്തിച്ചതും കുമ്മനം രാജേശേഖരനാണ്. പാർട്ടികൾക്ക് അതീതമായി പിന്തുണയും ലഭിച്ചു. അത്തരത്തിലൊരു സംഘപരിവാർ സ്‌പോൺസേർഡ് സമരത്തെയാണ് മോദിയുടെ കേന്ദ്ര വ്യോമയാന വകുപ്പ് അട്ടിമറിക്കുന്നത്.