- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആറടി മൂന്നിഞ്ച് പൊക്കം; 432 കിലോ തൂക്കം; ട്രാക്ടറുമായി വടംവലി നടത്തിയാൽ വിജയം സുനിശ്ചിതം; പാക്കിസ്ഥാനിൽ നിന്നുള്ള 25കാരൻ ലോകത്തെ ഏറ്റവും കരുത്തനായ ചെറുപ്പക്കാരനോ...?
ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ ചെറുപ്പക്കാരനായിരിക്കാം പാക്കിസ്ഥാനിലെ 25കാരനായ അർബാബ് ഖിസെർ ഹയാത്ത്. ആറടി മൂന്നിഞ്ച് പൊക്കവും 432 കിലോ തൂക്കവുമുള്ള ആജാനുബാഹുവാണ് ഇയാൾ. . ട്രാക്ടറുമായി വടംവലി നടത്തിയാൽ വിജയം ഹയാത്തിനായിരിക്കുമെന്ന് സുനിശ്ചിതമാണ്. ബ്രേക്ക്ഫാസ്റ്റിന് 36 മുട്ടകളാണ് ഹയാത്ത് അകത്താക്കുന്നത്. ഹെർക്കുലീസിന്റെ കരുത്ത് നേടുകയാണ് ഈ യുവാവിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്. ട്രാക്ടറുമായി ഹയാത്ത് വടം വലി നടത്തി വിജയിക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. തനിക്കൊരു വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യനാകണമെന്ന ആഗ്രഹം ഈ യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നല്ല ശരീരം തനിക്ക് തന്ന ദൈവത്തോട് നന്ദിപ്രകടിപ്പിക്കുന്നുവെന്നും ഹയാത്ത് പറയുന്നു. ഹയാത്തിന്റെ ദൈനംദിന ആഹാരക്രമം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ദിനംപ്രതി 10,000 കലോറി ഭക്ഷണം അദ്ദേഹം അകത്താക്കുന്നുണ്ട്.പ്രാതലിന് കഴിക്കുന്ന 36 മുട്ടകൾക്ക് പുറമെ 71b മാംസവും അഞ്ച് ലിറ്റർ പാലും വിവിധ ആഹാരപദാർത്ഥങ്ങളും അദ്ദേഹം കഴിക്കുന്നുണ്ട്. ഇത്രയ
ഒരു പക്ഷേ ലോകത്തിലെ തന്നെ ഏറ്റവും കരുത്തനായ ചെറുപ്പക്കാരനായിരിക്കാം പാക്കിസ്ഥാനിലെ 25കാരനായ അർബാബ് ഖിസെർ ഹയാത്ത്. ആറടി മൂന്നിഞ്ച് പൊക്കവും 432 കിലോ തൂക്കവുമുള്ള ആജാനുബാഹുവാണ് ഇയാൾ. . ട്രാക്ടറുമായി വടംവലി നടത്തിയാൽ വിജയം ഹയാത്തിനായിരിക്കുമെന്ന് സുനിശ്ചിതമാണ്. ബ്രേക്ക്ഫാസ്റ്റിന് 36 മുട്ടകളാണ് ഹയാത്ത് അകത്താക്കുന്നത്. ഹെർക്കുലീസിന്റെ കരുത്ത് നേടുകയാണ് ഈ യുവാവിന്റെ ലക്ഷ്യമെന്ന് സൂചനയുണ്ട്. ട്രാക്ടറുമായി ഹയാത്ത് വടം വലി നടത്തി വിജയിക്കുന്ന ഒരു വീഡിയോ പുറത്തിറങ്ങിയിട്ടുണ്ട്. തനിക്കൊരു വെയിറ്റ് ലിഫ്റ്റിങ് ചാമ്പ്യനാകണമെന്ന ആഗ്രഹം ഈ യുവാവ് വെളിപ്പെടുത്തിയിട്ടുണ്ട്. ഇത്രയും നല്ല ശരീരം തനിക്ക് തന്ന ദൈവത്തോട് നന്ദിപ്രകടിപ്പിക്കുന്നുവെന്നും ഹയാത്ത് പറയുന്നു.
ഹയാത്തിന്റെ ദൈനംദിന ആഹാരക്രമം ആരെയും അത്ഭുതപ്പെടുത്തുന്നതാണ്. ദിനംപ്രതി 10,000 കലോറി ഭക്ഷണം അദ്ദേഹം അകത്താക്കുന്നുണ്ട്.പ്രാതലിന് കഴിക്കുന്ന 36 മുട്ടകൾക്ക് പുറമെ 71b മാംസവും അഞ്ച് ലിറ്റർ പാലും വിവിധ ആഹാരപദാർത്ഥങ്ങളും അദ്ദേഹം കഴിക്കുന്നുണ്ട്. ഇത്രയും ശരീരഭാരമുണ്ടെങ്കിലും തനിക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ഹയാത്ത് പറയുന്നു. അമിതമായ ഭാരം മൂലം താൻ മരുന്നുകൾ കഴിക്കുന്നില്ലെന്നും മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലെന്നും ഹയാത്ത് വെളിപ്പെടുത്തുന്നു. പാക്കിസ്ഥാനിലെ മർദാൻ നഗരത്തിലാണിദ്ദേഹം ജീവിക്കുന്നത്.
ലോക വെയിറ്റിങ് ലിഫ്റ്റിങ് ചാമ്പ്യനാകാൻ വേണ്ടിയുള്ള നിരന്തരപരിശ്രമത്തിലാണ് ഹയാത്തിപ്പോൾ. ജപ്പാനിൽ നടന്ന ഒരു ചാമ്പ്യൻ ഷിപ്പിൽ താൻ 10,000 ഐഎസ്ബി ഉയർത്തിയെന്നാണ് ഈ യുവാവ് അവകാശപ്പെടുന്നത്. തന്റെ ആരോഗ്യം വർധിപ്പിക്കാൻ ഡോക്ടർമാരുടെ ഉപദേശം തേടുന്നുമുണ്ട്.
തന്റെ പ്രദേശത്ത് ഹയാത്ത് നിലവിൽ ഒരു താരമാണ്. നിത്യേന നിരവധി പേരാണ് ഹയാത്തിനെ കാണാൻ വേണ്ടി വീട്ടിലെത്തുന്നത്. ഇവർ ഇദ്ദേഹത്തിനൊപ്പം സെൽഫിയെടുക്കുന്നതും പതിവാണ്. ഇവിടുത്തുകാരുടെ ആരാധനയും ആദരവും തനിക്കേറെ ലഭിക്കുന്നുവെന്നാണ് ഹയാത്ത് പറയുന്നത്.എന്നാൽ വെയിറ്റ്ലിഫ്റ്റിംഗിന് പാക്കിസ്ഥാനിൽ ഏറെ അവസരങ്ങളൊന്നുമില്ലെന്ന് ഹയാത്ത് പറയുന്നു. അടുത്ത് തന്നെ ഇക്കാര്യത്തിൽ മാറ്റങ്ങളുണ്ടാകുമെന്ന് അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.