കോട്ടയം മണർകാട് യുവതിയുടെ ആത്മഹത്യയിൽ ഭർത്താവ് അറസ്റ്റിൽ. സ്ത്രീധന പീഡനം അടക്കമുള്ള വകുപ്പുകൾ ചുമത്തിയാണ് ഭർത്താവ് ബിനുവിനെ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ ഏപ്രിൽ 3ാം തീയതിയാണ് അർച്ചനയെ ഭർതൃഗൃഹത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.

അർച്ചനയുടെ മരണകാരണം ഭർത്താവാണെന്ന് കുടുംബം ആരോപിച്ചിരുന്നു. സ്ത്രീധനത്തെച്ചൊല്ലി അർച്ചന ഭർതൃവീട്ടിൽ നിന്ന് മാനസിക, ശാരീരിക പീഡനം നേരിട്ടെന്ന പൊലീസ് കണ്ടെത്തലിനെ തുടർന്നാണ് ബിനുവിനെ അറസ്റ്റ് ചെയ്തത്. അർച്ചനയുടെ ഡയറിക്കുറിപ്പുകളും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാത്ത് റൂമിൽ തൂങ്ങിയ നിലയിലായിരുന്നു അർച്ചന. എന്നാൽ, ബാത്ത്റൂമിനുള്ളിൽ വീണതാണെന്നായിരുന്നു ഭർതൃവീട്ടുകാർ അർച്ചനയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്. ബിനുവിന് വ്യാപാര സ്ഥാപനം വിപുലപ്പെടുത്താൻ 25 ലക്ഷം രൂപ ആവശ്യപ്പെട്ട് നിരന്തരം അർച്ചനയെ മർദ്ദിക്കുമായിരുന്നെന്ന് യുവതിയുടെ കുടുംബം ആരോപിക്കുന്നു.

അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ലെന്നും തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ടെന്നും സഹോദരിമാർ പറയുന്നു. രണ്ടര വർഷം മുമ്പായിരുന്നു ഓട്ടോ കൺസൾട്ടന്റായ ബിനുവും അർച്ചനയും തമ്മിലുള്ള വിവാഹം നടന്നത്. സ്വത്തും സ്വർണവും വേണ്ടെന്ന് പറഞ്ഞാണ് കിടങ്ങൂർ സ്വദേശിനിയായ അർച്ചനയെ ബിനു കല്യാണം കഴിച്ചത്. പിന്നീട് ബിനുവും വീട്ടുകാരും പണമാവശ്യപ്പെട്ട് പീഡിപ്പിക്കുകയായിരുന്നു എന്നാണ് ആരോപണം.

സ്ഥലം വിറ്റ് പണം നൽകാൻ വീട്ടുകാർ തീരുമാനിച്ചെങ്കിലും കോവിഡ് കാലത്ത് അത് മുടക്കി. ഇതിന്റെ വൈരാഗ്യത്തിൽ ബിനു, അർച്ചനയെ ഉപദ്രവിച്ചിരുന്നു. അർച്ചന വീട്ടിലെത്തിയാലും കുടുംബത്തോട് സംസാരിക്കാൻ സമ്മതിക്കില്ല. തങ്ങളുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ട്. അർച്ചന മരിക്കുന്നത് ദിവസങ്ങൾക്ക് മുമ്പ് 200,000 രൂപ കുടുംബം ബിനുവിന് കൈമാറിയിരുന്നുവെന്നും കുടുംബം വെളിപ്പെടുത്തുന്നു. മകളെ കൊന്നതാണെന്ന് സംശയം ഉണ്ടെന്നാണ് ഓട്ടോ ഡ്രൈവറായ രാജുവും ഭാര്യ ലതയും പറയുന്നത്.

പോസ്റ്റുമോർട്ടം റിപ്പോർട്ടിനായി കാത്തിരിക്കുകയാണ് അർച്ചനയുടെ കുടുംബം. സഹോദരിമാരുടെ മുന്നിൽ വച്ചും അർച്ചനയെ ബിനു മർദ്ദിച്ചിട്ടുണ്ടെന്നുള്ള വാർത്തകളും ഇപ്പോൾ പുറത്ത് വരുന്നുണ്ട്. ബന്ധുവീട്ടിലെ ചടങ്ങിനു പോകുന്നതിനെച്ചൊല്ലി രാവിലെ വീട്ടിൽ വഴക്കുണ്ടായെന്നും തുടർന്നു ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ ആദ്യ നിഗമനങ്ങൾ വന്നിരുന്നത്.

അർച്ചനയുടെ ഡയറിക്കുറിപ്പുകൾ പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ബാത്ത് റൂമിൽ തൂങ്ങിയ നിലയിലായിരുന്നു അർച്ചന. എന്നാൽ ബാത്ത്‌റൂമിനുള്ളിൽ വീണതാണെന്നായിരുന്നു ഭർതൃവീട്ടുകാർ അർച്ചനയുടെ വീട്ടുകാരോട് പറഞ്ഞിരുന്നത്.