കോഴിക്കോട്: കോഴിക്കോട്ടുകാരി അർച്ചനയുടെ ഫെയ്‌സ് ബുക്കിലെ അഭ്യർത്ഥന വൈറലാവുകയാണ്. ജീവിക്കാൻ വേണ്ടിയാണ് ഈ അഭ്യർത്ഥന. കേരളത്തിൽ സ്ത്രീകൾക്ക് ജീവിക്കാൻ സുരക്ഷിതമായി കഴിയാൻ കഴിയുമോ എന്ന ചോദ്യമാണ് അർചന ഉയർത്തുന്നത്. ഹെൽമറ്റുമായെത്തി തന്റെ വീട്ടിന്റെ മതിൽ പൊളിക്കുന്ന സാമൂഹ്യവിരുദ്ധരുടെ ചിത്രം സഹിതമാണ് വീടിയോ. സുഷാന്ത് എന്ന സുഹൃത്തിന്റെ പേജിലിട്ട വീഡിയോ വലിയ ചർച്ചകളുടെ സാധ്യതയാണ് ഉയർത്തുന്നത്. എന്നാൽ അർച്ചന ഉയർത്തുന്ന വിഷയത്തിലെ കുറ്റക്കാർക്കെതിരെ ഇനിയും പൊലീസ് നടപടിയെടുത്തില്ലെന്നതാണ് വസ്തുത.

എന്റെയും അമ്മയുടെയും ജീവന് ഭീഷണിയുണ്ട് ഞങ്ങളെ സഹായിക്കണേ..എന്ന ടാഗ് ലൈനിലാണ് വീഡിയോ. വീട്ടിൽ അച്ഛനും അമ്മയും താനും മാത്രമാണ് ഉള്ളത്. ഇതിൽ അച്ഛന് സെയിൽസാണ് ജോലി. അതുകൊണ്ട് തന്നെ ഞായറാഴ്ച മാത്രമേ എത്താറുള്ളൂ. വീട്ടിന്റെ രണ്ട് ഭാഗത്തും വഴിയുണ്ടായിരുന്നു. സരുക്ഷയെ കരുതി വീടിന് മതിലു കെട്ടിയപ്പോൾ പ്രശ്‌നവും തുടങ്ങി. അടുത്ത വീട്ടുകാർക്ക് നാല് ആടി വഴി വേണം. അതിന് രണ്ടടി ഇവർ നൽകണം. രണ്ടേകാൽ സെന്റ് മാത്രമുള്ള തങ്ങൾ കാൽസെന്റ് എങ്ങനെ തരുമെന്ന ചോദ്യം ഇവർ ഉയർത്തി. ഇത് അൽക്കാരുടെ ഭീഷണിയിലേക്കാണ് കാര്യങ്ങളെത്തിച്ചത്. തുടർന്നുണ്ടായ സംഭവമാണ് വീഡിയോയ്ക്ക് ആധാരം.

മതിൽ കെട്ടാൻ ഇറങ്ങിയപ്പോൾ തന്നെ ഭീഷണികളെത്തി. ഒടുവിൽ പൊലീസിന്റെ സഹായം തേടി. കോർപ്പറേഷനിൽ നിന്ന് പെർമിറ്റെടുത്ത് മതിൽ കെട്ടലും തുടങ്ങി. പല തവണ തടസ്സെപ്പടുത്തി. ഒടുവിൽ പൊലീസിനെ എത്തിച്ചു. ഇതോടെ നിയമപരമായി മതിൽ കെട്ടാൻ അനുവാദവും കിട്ടി. അങ്ങനെ കെട്ടിയ മതിലാണ് പാതിരാത്രി പൊളിക്കുന്നത്. ആദ്യ തവണ അയൽക്കാർ പൊളിച്ചു. തെളിവൊന്നും കിട്ടിയില്ല. വീണ്ടും കടം വാങ്ങി മതിൽ കെട്ടി. അപ്പോഴും പൊളിക്കാനെത്തുമെന്ന് ഉറപ്പായിരുന്നു. അതുകൊണ്ട് തന്നെ സിസിടിവിയും വച്ചു. അതിനാൽ ഹെൽമറ്റ് ധരിച്ച് അവരെത്തി. വീണ്ടും പൊളിച്ചു. ശബ്ദം കേട്ട് എത്തിയ അർച്ചനയേയും അമ്മയേയും കണ്ട് അവർ ഓടിയൊളിച്ചു. ഈ സമൂഹ്യവിരുദ്ധർക്കെതിരെ പൊലീസ് നടപടിയെടുക്കുന്നില്ല. ഇതാണ് അർച്ചന വീഡിയോയിലൂടെ ചർച്ചയാക്കുന്നത്. പൊളിച്ച മതിലും സിസിടിവി ദൃശ്യങ്ങളും സഹിതമാണ് പോസ്റ്റ് ചെയ്തത്.

രമേശ്, ബൈജു, അഭിലാഷ്, വിനോദ്, നൗഷാദ്, ജയൻ, ധർമ്മരാജൻ തുടങ്ങിയവരാണ് അക്രമം നടത്തിയെതെന്ന് അർച്ചന പറയുന്നു. സ്ത്രീകൾക്ക് സുരക്ഷിത്വം ഇവിടെ പ്രശ്‌നമില്ലേ. ഇവരുടെ ഭീഷണി സമാധാനമായി ജീവിക്കാനാകില്ലെന്നും മര്യാദയ്ക്ക് നടക്കാനാവില്ലെന്നുമായിരുന്നു. സിടിവിയുടെ വയർ മുറിക്കാൻ മതിൽ ചാടിപോലും ആളെത്തി. ഇത്ര സുരക്ഷിതമല്ലാത്ത സ്ഥലത്താണ് താൻ ജീവിക്കുന്നതെന്നും അർച്ചന പറയുന്നു.

വിഡീയോയ്‌ക്കൊപ്പമിട്ട കുറിപ്പിൽ കാര്യങ്ങൾ അർച്ചന വിശദീകരിക്കുന്നത് ഇങ്ങനെ

ഇന്ന് ഞാനും അമ്മയും വീട്ടില് തനിച്ചായപ്പോൾ ഈ ചുറ്റുവട്ടത്തെ സാമൂഹ്യവിരുദർ ഞങ്ങളുടെ കോമ്പൗണ്ട് വോളിന് നേരെ കാണിച്ച തെമ്മാടിത്തരമാണ് ഈ കാണുന്നത്. ആദ്യത്തെ തവണ 26/3/2018 ന് ഒരു തവണ ഒരാൾ ഇതുപോലെ പകൽ സമയത്തു വന്നു മതിൽ പൊളിച്ചു. അത് ചേവായൂർ പൊലീസ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്തു. രണ്ടാമത്തെ തവണ പിറ്റേദിവസം തന്നെ കെട്ടി രണ്ടാമതും തകർത്തപ്പോൾ ചേവായൂർ പൊലീസ് സ്റ്റേഷനിൽ, വിമൻസ് കമ്മിഷൻ,, കാലിക്കറ്റ് കളക്ടർ എന്നിവർക്കും പരാതി നൽകി.

അമ്മക്കും എനിക്കും സുരക്ഷിതത്വമില്ലെന്നറിയിച്ചു കൊടുത്ത പരാതി ലോക്കൽ ഇഷ്യൂ എന്നു പറഞ്ഞു തഹസിൽദാർനെ വിട്ടു അന്വേഷിപ്പിക്കാമെന്നു പറഞ്ഞു വിട്ടു. ഒരു അമ്മയുടെയും പെണ്കുഞ്ഞിന്റെയും സുരക്ഷ ലോക്കൽ ഇഷ്യൂ ആണോ ? ഞങ്ങളുടെ മുറ്റം വഴി പാതിരാത്രി കഴിഞ്ഞ് ആളുകൾ വഴിപോകുന്നതിനാൽ ആണ് കോമ്പൗണ്ട് വോൾ കെട്ടുന്നത്. അതിനു ശേഷം രണ്ടാമത് 27/3/18 ന് കെട്ടിയ മതിലും ഇവർ രാത്രി 2മണിക് വന്നു പൊളിച്ചിട്ടു. ഇതിനു തെളിവ് ഇല്ലാത്തതിനാൽ ഞങ്ങൾ സിസിടിവി വെച്ചു.

അതിനു ശേഷം മൂന്നാമത്തെ തവണ കെട്ടിയത്. ഇത് സിസിടിവി ദൃശ്യങ്ങളാണ്. എനിക്കും എന്റെ അമ്മക്കും സുരക്ഷ തരാൻ ഇവിടുത്തെ നിയമത്തിനു കഴിയില്ലേ ?പട്ടിണി കിടന്നു വിശന്നപ്പോൾ ഭക്ഷണം എടുത്തവനെ തല്ലിക്കൊന്ന പോലത്തെ നട്ടെല്ലില്ലാത്ത ഇതുപോലത്തെ നാണംകെട്ടവനാരെ ശിക്ഷിക്കാനും ഞങ്ങൾക്കു നീതി കിട്ടാനും എല്ലാവരും ഷെയർ ചെയ്തു സഹായിക്കുക. ഇത് എത്തിപ്പെടേണ്ടവരുടെ കണ്ണിലെത്തട്ടെ. സിസിടിവിയിൽ ആളെ മനസിലാകാതിരിക്കാൻ ഹെൽമെറ്റ് വെച്ചിറങ്ങയ മാന്യന്മാരെ ശരീരപ്രകൃതം വെച്ചു ഇരുൾ മാന്യന്മാരെ ഒക്കെ തിരിച്ചറിഞ്ഞിട്ടുണ്ട് ഷെയർ ചെയ്തു സഹായിക്കുക.