- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അദ്ധ്യാപിക ട്രെയിനിയായി എത്തിയപ്പോൾ പത്താംക്ലാസുകാരനെ പ്രണയിച്ചു; രണ്ടു കൊല്ലം കഴിഞ്ഞ് 17കാരനെ കല്യാണവും കഴിഞ്ഞു; ആദ്യ രാത്രി കഴിഞ്ഞത് പയ്യന്റെ അമ്മൂമ്മയുടെ വീട്ടിൽ; വീട്ടുകാരുടെ എതിർപ്പ് തിരിച്ചറിഞ്ഞ് രണ്ടു പേരുടേയും ആത്മഹത്യാ ശ്രമവും; ഒടുവിൽ ടീച്ചർ പോക്‌സോ കേസിൽ അറസ്റ്റിൽ; അരിയല്ലൂരിലെ പ്രണയത്തിൽ ആന്റി ക്ലൈമാക്സ്
ചെന്നൈ: പത്താം ക്ലാസുകാരനെ പ്രണയിച്ച് വിവാഹം കഴിച്ച സ്‌കൂൾ അദ്ധ്യാപിക പോക്‌സോ കേസിൽ അറസ്റ്റിലായി. അരിയല്ലൂർ നല്ലൂർ ഗ്രാമത്തിൽ നിന്നുള്ള 17 വയസ്സുകാരനെയാണു സ്‌കൂളിൽ ട്രെയിനിയായിരുന്ന അദ്ധ്യാപിക വിവാഹം കഴിച്ചത്. നാടകീയ സംഭവങ്ങൾക്ക് ശേഷമാണ് അറസ്റ്റ്.
രണ്ടു കൊല്ലം മുമ്പാണ് പ്രണയം തുടങ്ങുന്നത്. ഉദയാർപാളയെ സ്വദേശിനിയായ അദ്ധ്യാപിക വിക്രമംഗലത്തെ സർക്കാർ സ്‌കൂളിലാണ് പഠിപ്പിക്കാൻ എത്തിയത്. അന്ന് പയ്യന് പ്രായം 15. രണ്ടു കൊല്ലം കഴിഞ്ഞപ്പോൾ പ്രണയം അസ്തിയിലായി. ഇതോടെ ഇരുവരും ക്ഷേത്രത്തിൽ വച്ച് വിവാഹം കഴിഞ്ഞു. അദ്ധ്യാപികയുമായി പയ്യൻ എത്തിയത് മുത്തശ്ശിയുടെ വീട്ടിലും. മുത്തശ്ശി വീട്ടിൽ ഇല്ലെന്ന് മനസ്സിലാക്കിയായിരുന്നു അത്. താക്കോൽ വച്ചിരിക്കുന്ന സ്ഥലം പയ്യന് അറിയാമായിരുന്നു. അതാണ് മുത്തശ്ശിയുടെ വീട്ടിൽ എത്താൻ കാരണം.
അവർ അവിടെ ജീവിതം തുടങ്ങി. രാവിലെ പോയ മകൻ തിരിച്ചുവരാതെ ആയപ്പോൾ വീട്ടുകാർ അന്വേഷണം തുടങ്ങി. ഫോണിലേക്ക് വിളിച്ചപ്പോൾ അറിഞ്ഞത് കല്യാണക്കാര്യമാണ്. മുത്തശ്ശിയുടെ വീട്ടിൽ താൻ ഭാര്യയുമായുണ്ടെന്നും അച്ഛനേയും അമ്മയേയും 17 തികഞ്ഞ പയ്യൻ അറിയിച്ചു. ഇതേ സമയം അദ്ധ്യാപികയുടെ വീട്ടുകാരും പൊലീസിൽ മകളെ കാണാനില്ലെന്ന പരാതി നൽകി. ഇതിനിടെ വിവാഹത്തെ വീട്ടുകാർ എതിർക്കുമെന്ന് അവർ മനസ്സിലാക്കി.
എതിർപ്പു ശക്തമായതോടെ ഇരുവരും ആത്മഹത്യയ്ക്കു ശ്രമിച്ചു. ഇവരെ നാട്ടുകാർ രക്ഷപ്പെടുത്തി ആശുപത്രിയിലെത്തിച്ചു. ഇതിൽ യുവതിയുടെ നില ഗുരുതരമായിരുന്നു. ഒരു മാസത്തോളം ആശുപത്രിയിൽ കിടന്നു. അതിന് ശേഷം ഇരുവരും സ്വന്തം വീട്ടിലേക്ക് മടങ്ങുകയും ചെയ്തു. ഇതിനിടെ പയ്യന്റെ വീട്ടുകാർ പൊലീസിൽ പരാതി നൽകി. അന്വേഷണത്തിനൊടുവിലാണ് അദ്ധ്യാപികയ്‌ക്കെതിരെ പോക്‌സോ ചുമത്തി അറസ്റ്റു ചെയ്തത്.
മറുനാടന് മലയാളി ബ്യൂറോ