- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകനുമായുള്ള ഫോൺ സംഭാഷണം ചോർത്തി ലൈംഗികമായി ഉപയോഗപ്പെടുത്താൻ ശ്രമിച്ചു; സഹോദരൻ ചോദ്യം ചെയ്തപ്പോൾ അശ്ലീലം പറച്ചിൽ തുടർന്നു; തൊടുപുഴയിൽ ഇരുപതുകാരനെ ബിയർകുപ്പിക്ക് തലയ്ക്ക് അടിച്ചു കൊന്ന സംഭവത്തിലെ പിന്നാമ്പുറം ഇങ്ങനെ
തൊടുപുഴ:സഹോദരിയും കാമുകനുമായുള്ള ഫോൺ സംഭാഷണം രഹസ്യമായി ചോർത്തി. ഇതു കേൾപ്പിച്ച് സഹോദരിയെ ലൈംഗികമായി ഉപയോഗിക്കാനും ശ്രമിച്ചു. ചോദ്യം ചെയ്തപ്പോൾ മോശം പ്രതികരണവും അശ്ലീലപരാമർശവും. കാളിയാറിൽ സഹോദരിയുടെ സഹപാഠിയെ +2 വിദ്യാർത്ഥി ബിയർകുപ്പിക്ക് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പിന്നാമ്പുത്ത് നടന്ന സംഭവങ്ങളേക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇതാണ്. അറക്കുളം സെന്റ് ജോസഫ് കോളജിലെ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി, വണ്ടമറ്റം അമ്പാട്ട് സോമന്റെയും വിലാസിനിയുടെയും മകൻ അർജുനാ (20)ണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത +2 വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അർജുൻ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്. കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ജുവൈനൽ ബോർഡ് മുമ്പാകെ ഇന്നു ഹാജരാക്കും. കസ്റ്റഡിയിലായ വിദ്യാർത്ഥിയുടെ സഹോദരിയും അർജുനും ഒരേ കോളജിലാണ് പഠിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കോടിക്കുളം ഐരാമ്പിള്ളിക്കു സമീപത്തെ വീട്ടിനടുത്തേക്ക് വി
തൊടുപുഴ:സഹോദരിയും കാമുകനുമായുള്ള ഫോൺ സംഭാഷണം രഹസ്യമായി ചോർത്തി. ഇതു കേൾപ്പിച്ച് സഹോദരിയെ ലൈംഗികമായി ഉപയോഗിക്കാനും ശ്രമിച്ചു. ചോദ്യം ചെയ്തപ്പോൾ മോശം പ്രതികരണവും അശ്ലീലപരാമർശവും. കാളിയാറിൽ സഹോദരിയുടെ സഹപാഠിയെ +2 വിദ്യാർത്ഥി ബിയർകുപ്പിക്ക് തലയ്ക്കിടിച്ച് കൊലപ്പെടുത്തിയ സംഭവത്തിന്റെ പിന്നാമ്പുത്ത് നടന്ന സംഭവങ്ങളേക്കുറിച്ച് പൊലീസ് നൽകുന്ന വിവരം ഇതാണ്.
അറക്കുളം സെന്റ് ജോസഫ് കോളജിലെ മൂന്നാം വർഷ ഇംഗ്ലീഷ് ബിരുദ വിദ്യാർത്ഥി, വണ്ടമറ്റം അമ്പാട്ട് സോമന്റെയും വിലാസിനിയുടെയും മകൻ അർജുനാ (20)ണ് മരിച്ചത്. സംഭവത്തിൽ പ്രായപൂർത്തിയാകാത്ത +2 വിദ്യാർത്ഥി പൊലീസ് കസ്റ്റഡിയിൽ. തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന അർജുൻ ഇന്നലെ ഉച്ചയോടെയാണ് മരിച്ചത്.
കസ്റ്റഡിയിലെടുത്ത വിദ്യാർത്ഥിയെ ജുവൈനൽ ബോർഡ് മുമ്പാകെ ഇന്നു ഹാജരാക്കും. കസ്റ്റഡിയിലായ വിദ്യാർത്ഥിയുടെ സഹോദരിയും അർജുനും ഒരേ കോളജിലാണ് പഠിക്കുന്നത്. ചൊവ്വാഴ്ച രാത്രി ഒമ്പതോടെ കോടിക്കുളം ഐരാമ്പിള്ളിക്കു സമീപത്തെ വീട്ടിനടുത്തേക്ക് വിദ്യാർത്ഥിയും സുഹൃത്തും ചേർന്ന് അർജുനെ വിളിച്ചു വരുത്തുകയായിരുന്നു.
സഹോദരിയോട് മോശമായി പെരുമാറിയതുസംമ്പന്ധിച്ച് വിവരങ്ങളാരഞ്ഞപ്പോൾ അർജുൻ പ്രശ്‌നത്തെ നിസാരവൽക്കരിക്കുകയും വീണ്ടും മോശം പരാമർശം നടത്തുകയായിരുന്നെന്നും ഇതിൽ പ്രകോപിതനായിട്ടാണ് താൻ അർജുനെ ബിയർകുപ്പിക്ക് തലക്കടിച്ചതെന്നുമാണ് വിദ്യാർത്ഥി കാളിയാർ പൊലീസിൽ നൽകിയിട്ടുള്ള മൊഴി.
സംഭവശേഷം ബൈക്കിൽ ഒരു കിലോമീറ്ററോളം സഞ്ചരിച്ച അർജുൻ റോഡിൽ തലചുറ്റി വീണു. നാട്ടുകാർ ചേർന്ന് മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും തലയുടെ പരുക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലേക്ക് മാറ്റി. തലയ്ക്കുള്ളിൽ ഉണ്ടായ മുറിവാണ് മരണകാരണമെന്ന് കാളിയാർ പൊലീസ് പറഞ്ഞു.
ബൈക്ക് അപകടത്തിൽ പെട്ടതാണെന്നാണ് ബന്ധുക്കൾ ആദ്യം കരുതിയത്. പോസ്റ്റ്മോർട്ടത്തിനായി മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു കൊണ്ടു പോയി. ഇന്നു രാവിലെ പോസ്റ്റ്മോർട്ടം നടത്തും. സംസ്‌കാരം ഇന്നു വൈകിട്ട് നാലിന് വീട്ടുവളപ്പിൽ.