- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഡൽഹിയിലെത്തിയ ബ്രിട്ടീഷ് ഡിഫൻസ് സെക്രട്ടറി ഉറപ്പിച്ചത് ശതകോടികളുടെ ആയുധക്കച്ചവടം; ഇന്ത്യക്ക് ആയുധം നിർമ്മിക്കാനുള്ള സാങ്കേതിക വിദ്യ കൈമാറാനുള്ള കരാറിലും ഒപ്പിട്ടു
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടനും പ്രതിരോധമേഖലയിൽ കൂടുതൽ സഹകരണത്തിന്. ന്യൂഡൽഹിയിലെത്തി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലണാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. സൈനിക സഹകരണത്തിനൊപ്പം ആയുധങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇന്ത്യക്ക് കൈമാറുന്നതിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു. ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭിക്കുന്നതോടെ, ഇന്ത്യയും ബ്രിട്ടനും യോജിച്ച് ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യങ്ങളാവുകയാണ് ലക്ഷ്യം.. ഇതിനൊപ്പം സ്വന്തം സുരക്ഷയും ഉറപ്പാക്കാനാവും. ലോകത്തെ ഒരു രാജ്യവും ഭീകരതയിൽനിനന്ന് മുക്തമല്ലെന്ന് മൈക്കൽ ഫാളൻ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് അതിനെ ന്യായീകരിക്കാനാവില്ലെന്നതാണ് ബ്രിട്ടന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി. പ്രതിരോധ മന്ത്രിയുടെ കൂടെ ചുമതലവഹിക്കുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി ഫാളനും പ്രതിനിധി സംഘവും വ്
തീവ്രവാദത്തിനും ഭീകരവാദത്തിനുമെതിരായ പോരാട്ടം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി ഇന്ത്യയും ബ്രിട്ടനും പ്രതിരോധമേഖലയിൽ കൂടുതൽ സഹകരണത്തിന്. ന്യൂഡൽഹിയിലെത്തി ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി മൈക്കൽ ഫാലണാണ് ഇതുസംബന്ധിച്ച കരാറിൽ ഒപ്പുവെച്ചത്. സൈനിക സഹകരണത്തിനൊപ്പം ആയുധങ്ങൾ നിർമ്മിക്കുന്നതിനുള്ള സാങ്കേതിക വിദ്യയും ഇന്ത്യക്ക് കൈമാറുന്നതിനുള്ള കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പുവെച്ചു.
ആയുധങ്ങളും അനുബന്ധ ഉപകരണങ്ങളും നിർമ്മിക്കുന്നതിനുള്ള സാങ്കേതിക സഹായം ലഭിക്കുന്നതോടെ, ഇന്ത്യയും ബ്രിട്ടനും യോജിച്ച് ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യങ്ങളാവുകയാണ് ലക്ഷ്യം.. ഇതിനൊപ്പം സ്വന്തം സുരക്ഷയും ഉറപ്പാക്കാനാവും. ലോകത്തെ ഒരു രാജ്യവും ഭീകരതയിൽനിനന്ന് മുക്തമല്ലെന്ന് മൈക്കൽ ഫാളൻ പറഞ്ഞു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുന്ന പാക്കിസ്ഥാന് അതിനെ ന്യായീകരിക്കാനാവില്ലെന്നതാണ് ബ്രിട്ടന്റെ നിലപാടെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതിരോധ മന്ത്രിയുടെ കൂടെ ചുമതലവഹിക്കുന്ന ധനമന്ത്രി അരുൺ ജെയ്റ്റ്‌ലിയുമായി ഫാളനും പ്രതിനിധി സംഘവും വ്യാഴാഴ്ച ചർച്ച നടത്തുന്നുണ്ട്. പ്രതിരോധ സഹകരണത്തിനും സുരക്ഷാ പങ്കാളിത്തത്തിനും മുൻതൂക്കം നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി 2015 നവംബറിൽ ബ്രിട്ടനുമായി ഒപ്പുവെച്ച കരാറുകളുടെ അടിസ്ഥാനത്തിൽ നടക്കുന്ന ആദ്യ ഇന്ത്യ-ബ്രിട്ടൺ പ്രതിരോധ ചർച്ചയാകും ഇത്. ഇന്ത്യക്ക് ശതകോടികളുടെ ആയുധം നൽകുന്നതിനുള്ള കരാറുകളിൽ ഒപ്പുവെച്ചേക്കുമെന്നാണ് സൂചന.
തീവ്രവാദവും ഭീകരകയുമാണ് ഏറ്റവും വലിയ ഭീഷണിയെന്ന് ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി പറഞ്ഞു. യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കുന്നതിൽ സൈബർ ലോകത്തിന് വലിയ പങ്കുണ്ട്. ഇത് നിയന്ത്രിക്കുന്നത് സൈബർ സുരക്ഷയ്ക്കും വലിയ പ്രാധാന്യം നൽകേണ്ടതുണ്ട്. ബ്രിട്ടന്റെ പരിചയസമ്പത്തും സാങ്കേതികത്തികവും ഇന്ത്യയുടെ ബുദ്ധിയും ശേഷിയുമായി കൈകോർക്കുമ്പോൾ ആയുധ നിർമ്മാണ രംഗത്ത് അതൊരു വിപ്ലവകരമായ മുന്നേറ്റമായി മാറുമെന്ന് ഫാളൻ പറഞ്ഞു.
ബ്രെക്‌സിറ്റിനുശേഷം ഇന്ത്യയെ മുഖ്യ പങ്കാളിയായി കാണുന്ന ബ്രിട്ടൻ, ആയുധ നിർമ്മാണ രംഗത്തും അതേ സഹകരണം തുടരാനാണ് ലക്ഷ്യമിടുന്നത്. വെറുമൊരു വിപണിയായല്ല ഇന്ത്യയെ ബ്രിട്ടൻ കാണുന്നതെന്ന് അദ്ദേഹം പറഞ്ഞു. സാങ്കേതിക വിദ്യ കൈമാറി ഇന്ത്യയെ ആയുധ നിർമ്മാണ രംഗത്ത് മുൻനിരയിലേക്ക് കൊണ്ടുവരികയാണ് ലക്ഷ്യം. അമേരിക്ക കഴിഞ്ഞാൽ ലോകത്തെ ഏറ്റവും വലിയ ആയുധക്കയറ്റുമതി രാജ്യമാണ് ബ്രിട്ടൻ.