- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുജറാത്തു കലാപം റിപ്പോർട്ടു ചെയ്യാൻ പോയിട്ടുണ്ടെന്ന് അർണാബ് ഗോസാമിയുടെ വീമ്പടി; കയ്യോടെ പിടികൂടിയത് രാജ്ദീപ് സർദേശായി; അർണാബ് റിപ്പോർട്ടിംഗിന് ഗുജറാത്തിൽ പോയിട്ടില്ലെന്നും, പറഞ്ഞത് തന്റെ അനുഭവമെന്നും സർദേശായി
കള്ളം പറഞ്ഞാൽ തല പൊട്ടിത്തെറിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുന്ന പഴയ കളിയല്ലിത്. അർണാബ് ഇനിയെങ്കിലും സത്യം പറയണം, ശരിക്കും താങ്കൾ ഗുജറാത്തിൽ കലാപ സമയത്ത് പോയിട്ടുണ്ടോ ? ഇങ്ങനെ ഒരാൾ അർണാബ് ഗോസാമിയുടെ മുഖത്തു നോക്കി ചോദിച്ചിരുന്നെങ്കിൽ എ്ന്നു തോന്നിപ്പിക്കുന്ന സംഭവമാണ്. ഇന്ത്യൻ മാധ്യമരംഗത്തെ രണ്ടു വമ്പന്മാരാണ് കഥാനായകർ. പക്ഷേ ഒരാൾ വില്ലനുമാണ്. അത് തെളിഞ്ഞു കഴിഞ്ഞു 2002ൽ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യാനായി പോയപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമെത്തിയ തന്റെ കാറിനു നേരെ ആക്രമണമുണ്ടായതായി റിപ്പബ്‌ളിക് ടി വി മാനേജിങ് ഡയറക്ടർ അർണാബ് ഗോസാമി വെളിപ്പെടുത്തിയത് അടുത്തിടെയാണ്. അസമിലെ ഒരു യോഗത്തിലായിരുന്നു ഈ അനുഭവം അർണാബ് വിവരിച്ചത്. ത്രിശൂലമടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം തന്റെ കാറിനെ ആക്രമിച്ചതായും അർണബിനോടും ഡ്രൈവറോടും തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതായും ഗോസ്വാമി വിവരിച്ചു. ഗോസ്വാമിയുടെ കൈവശം പ്രസ് തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നില്ല. ഡ്രൈവറിന്റെ കൈവശവും യാതൊരു രേഖകളും ഇല്ലായിരുന്നു. എന്
കള്ളം പറഞ്ഞാൽ തല പൊട്ടിത്തെറിക്കുമെന്നു പറഞ്ഞു പേടിപ്പിക്കുന്ന പഴയ കളിയല്ലിത്. അർണാബ് ഇനിയെങ്കിലും സത്യം പറയണം, ശരിക്കും താങ്കൾ ഗുജറാത്തിൽ കലാപ സമയത്ത് പോയിട്ടുണ്ടോ ?
ഇങ്ങനെ ഒരാൾ അർണാബ് ഗോസാമിയുടെ മുഖത്തു നോക്കി ചോദിച്ചിരുന്നെങ്കിൽ എ്ന്നു തോന്നിപ്പിക്കുന്ന സംഭവമാണ്. ഇന്ത്യൻ മാധ്യമരംഗത്തെ രണ്ടു വമ്പന്മാരാണ് കഥാനായകർ. പക്ഷേ ഒരാൾ വില്ലനുമാണ്. അത് തെളിഞ്ഞു കഴിഞ്ഞു
2002ൽ ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യാനായി പോയപ്പോൾ ഗുജറാത്ത് മുഖ്യമന്ത്രിയുടെ വസതിക്ക് സമീപമെത്തിയ തന്റെ കാറിനു നേരെ ആക്രമണമുണ്ടായതായി റിപ്പബ്‌ളിക് ടി വി മാനേജിങ് ഡയറക്ടർ അർണാബ് ഗോസാമി വെളിപ്പെടുത്തിയത് അടുത്തിടെയാണ്. അസമിലെ ഒരു യോഗത്തിലായിരുന്നു ഈ അനുഭവം അർണാബ് വിവരിച്ചത്. ത്രിശൂലമടക്കമുള്ള ആയുധങ്ങളുമായി ഒരു സംഘം തന്റെ കാറിനെ ആക്രമിച്ചതായും അർണബിനോടും ഡ്രൈവറോടും തിരിച്ചറിയൽ രേഖ ആവശ്യപ്പെട്ടതായും ഗോസ്വാമി വിവരിച്ചു. ഗോസ്വാമിയുടെ കൈവശം പ്രസ് തിരിച്ചറിയൽ കാർഡ് ഉണ്ടായിരുന്നില്ല. ഡ്രൈവറിന്റെ കൈവശവും യാതൊരു രേഖകളും ഇല്ലായിരുന്നു. എന്നാൽ ഡ്രൈവറുടെ കൈയിൽ ഹേ റാം എന്നെഴുതിയ ടാറ്റു ഉണ്ടായിരുന്നു. ഇത് കണ്ട് ജനക്കൂട്ടം തങ്ങളെ പോകാൻ അനുവദിച്ചു എന്നാണ് അർണബിന്റെ പ്രസംഗത്തിൽ പറയുന്നത്.
രണ്ടു വർഷം മുമ്പു നടത്തിയ പ്രസംഗത്തിന്റെ സത്യാവസ്ഥ ഇപ്പോഴാണ് മനസ്സിലാകുന്നത്. സദസ്സ് തരിച്ചിരുന്ന പ്രസംഗം പക്ഷേ തികഞ്ഞ കള്ളമാണെന്നാണ് ഇപ്പോൾ തെളിഞ്ഞിരിക്കുന്നത്.
ഗുജറാത്ത് കലാപം റിപ്പോർട്ട് ചെയ്യാൻ അർണാബല്ല താനാണ് പോയതെന്നും , അർണബ് പറയുന്ന സംഭവം തന്റെ അനുഭവമാണെന്നുമാണ് ഇന്ത്യാ ടുഡേ കൺസൾട്ടിങ് എഡിറ്റർ രാജ്ദീപ് സർദേശായി വ്യക്തമാക്കിയിരിക്കുന്നത്. തന്റെ മുൻ സഹപ്രവർത്തകനായ അർണബ് ഗോസ്വാമിയുടെ രണ്ട് വർഷം മുമ്പത്തെ പ്രസംഗ വീഡിയോയും അദ്ദേഹം റി ട്വീറ്റു ചെയ്തു. അന്ന് എൻ ഡി ടി വി കറസ്‌പോൺഡന്റായിരുന്ന സഞ്ജീവ് കുമാറും സർദേശായിയെ ശരിവയ്ക്കുന്നു.
റിപ്പബ്‌ളിക് ടിവിയുടെ തലവനായ അർണബിന്റെ ഇമേജ് വ്യാജമായി ഉണ്ടാക്കിയതാണെന്നും സർദേശായി തുറന്നടിച്ചു. ഇനി കാത്തിരിക്കുന്നത് അർണാബിന്റ മറുപടിയാണ്. അത് ഉണ്ടാകുമോ....?
Fekugiri has its limits, but seeing this, I feel sorry for my profession. https://t.co/xOe7zY8rCp
- Rajdeep Sardesai (@sardesairajdeep) September 19, 2017
...............