തിരുവനന്തപുരം: യുവതിയെയും മകളെയും ഭർതൃവീട്ടിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവ് കസ്റ്റഡിയിൽ. വർക്കല ചെറുന്നിയൂർ കല്ലുമലക്കുന്നിൽ എസ്എസ് നിവാസിൽ ശരണ്യ (22) രണ്ടര വയസ്സുകാരിയായ മകൾ നക്ഷത്ര എന്നിവരുടെ മരണവുമായി ബന്ധപ്പെട്ടാണ് ശരണ്യയുടെ ഭർത്താവ് സുജിത്തിനെ(33) പൊലീസ് കസ്റ്റഡിയിലെടുത്തത്.

സ്ഥിരമായി മദ്യപിച്ചെത്തി സുജിത് വീട്ടിൽ വഴക്കുണ്ടാക്കുന്നതും ശരണ്യയെ മർദ്ദിക്കുന്നതും പതിവായിരുന്നു. ഇക്കാര്യം പരിസരവാസികൾ പരാതിയായി നൽകിയതിത്തെടുർന്നാണ് പൊലീസ് നടപടി. ഭർത്താവിൽനിന്നു നിരന്തരം മാനസിക, ശാരീരിക പീഡനം അനുഭവിക്കുകയായിരുന്നുവെന്ന ആത്മഹത്യാക്കുറിപ്പും കണ്ടെടുത്തിട്ടുണ്ട്.

അഞ്ചു വർഷം മുൻപാണ് സുജിത്തും ശരണ്യയും വിവാഹിതരായത്. വ്യാഴാഴ്ച ബസ് ഡ്രൈവറായ സുജിത് ജോലിക്ക് പോകാതെ വീട്ടിലിരുന്ന് മദ്യപിച്ച് വഴക്കിട്ട് ഇറങ്ങിപോകുകയായിരുന്നു. വൈകിട്ടു മടങ്ങിയെത്തിയപ്പോൾ വീട് പൂട്ടി കിടക്കുന്നതുകണ്ട് സുജിത് വാതിൽ ചവിട്ടിപ്പൊളിച്ച് അകത്തു കയറിയപ്പോഴാണ് മരണവിവരം അറിഞ്ഞത്. കുഞ്ഞിനെ കൊന്ന് ശരണ്യ ജീവനൊടുക്കുകയായിരുന്നുവെന്നാണ് സൂചന.

(മെയ്ദിനവും മറുനാടൻ മലയാളിയുടെ വാർഷികവും പ്രമാണിച്ച് മറുനാടൻ മലയാളിയുടെ ഓഫീസിന് അവധി ആയതു കൊണ്ട് നാളെ(01-05-2022) അപ്ഡേഷൻ ഉണ്ടായിരിക്കില്ല-എഡിറ്റർ)