- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നഗരത്തിലെ ശുചിത്വമുറി അടച്ചിട്ടതിനാൽ കുറ്റിക്കാട്ടിൽ മൂത്രമൊഴിച്ചത് ഇത്ര വലിയ കുറ്റമാണോ? ശബരിമല ദർശനത്തിന് പോകാൻ മാലയിട്ട ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തുകൊയിലാണ്ടിപൊലീസിന്റെ തോന്നിവാസം; പ്രതിഷേധിച്ച് ഓട്ടോ ഡ്രൈവർമാർ പണിമുടക്ക്
കോഴിക്കോട്: കോടികൾവച്ച് കളിക്കുന്ന കള്ളക്കടത്തുസംഘങ്ങളെയും പെൺവാണിഭക്കാരെയുമൊക്കെ കണ്ടാൽ മുട്ടിടിക്കുന്ന നമ്മുടെ പൊലീസ് ഒരു ഓട്ടോ ഡ്രൈവറെ കസ്റ്റഡയിലെടുത്ത കാരണം കേട്ടാൽ അമ്പരന്നുപോവും. ശുചിത്വമുറി അടച്ചിട്ടിരിക്കുന്നതാനൽ, വെളിമ്പ്രദേശത്ത് മൂത്രമൊഴിച്ചതാണ് ഇയാൾ ചെയ്ത വലിയ കുറ്റം.കൊയിലാണ്ടി നഗരത്തിൽ ഓട്ടോ ഓടിക്കുന്ന കുറു
കോഴിക്കോട്: കോടികൾവച്ച് കളിക്കുന്ന കള്ളക്കടത്തുസംഘങ്ങളെയും പെൺവാണിഭക്കാരെയുമൊക്കെ കണ്ടാൽ മുട്ടിടിക്കുന്ന നമ്മുടെ പൊലീസ് ഒരു ഓട്ടോ ഡ്രൈവറെ കസ്റ്റഡയിലെടുത്ത കാരണം കേട്ടാൽ അമ്പരന്നുപോവും.
ശുചിത്വമുറി അടച്ചിട്ടിരിക്കുന്നതാനൽ, വെളിമ്പ്രദേശത്ത് മൂത്രമൊഴിച്ചതാണ് ഇയാൾ ചെയ്ത വലിയ കുറ്റം.കൊയിലാണ്ടി നഗരത്തിൽ ഓട്ടോ ഓടിക്കുന്ന കുറുമയൽ താഴ ചന്ദ്രനാണ് പൊലീസ് പീഡനത്തിന് ഇരയായത്. കൊയിലാണ്ടി നഗരത്തിലെ ശുചിത്വമുറി അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുകയാണ്. മറ്റ് സൗകര്യങ്ങളും നഗരത്തിലെവിടെയും ഇല്ല. പാവം ചന്ദ്രൻ റെയിൽവേ സ്റ്റേഷൻ റോഡിന് സമീപത്തെ കുറ്റിക്കാട്ടിൽ മൂത്രമൊഴിക്കാനുള്ള ശ്രമത്തിലായിരുന്നു. പെട്ടന്നാണ് പൊലീസ് മുന്നിലത്തെിയത്. കാര്യങ്ങളെല്ലാം ചന്ദ്രൻ പറഞ്ഞു നോക്കി.
പക്ഷെ ജോലിക്കാര്യത്തിൽ കർക്കശക്കാരായ ഏമാന്മാരുണ്ടോ വിടുന്നു. സബ് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ ചന്ദ്രനെ കസ്റ്റഡിയിലെടുത്തു. വൈകുന്നേരം നാലരയോടെയായിരുന്നു ശബരി മല ദർശനത്തിന് പോകാൻ വ്രതമെടുത്ത ചന്ദ്രനെ കസ്റ്റഡിയിലെടുക്കുന്നത്. ഇതോടെ പ്രശ്‌നമായി. നിസ്സാരകാര്യത്തിന് ഓട്ടോ ഡ്രൈവറെ കസ്റ്റഡിയിലെടുത്തെന്നാരോപിച്ച് പ്രതിഷേധവുമായി ഡ്രൈവർമാർ രംഗത്തത്തെി.
കേസെടുത്താൽ തന്നെ പെറ്റികേസെടുത്ത് വിടാവുന്ന സംഭവമായിട്ടും മണിക്കൂറുകളോളം സ്റ്റഷേനിൽ നിർ്ത്തിയതാണ് ഡ്രൈവർമാരെ പ്രകോപിപ്പിച്ചത്. ഇതോടെ വ്യാഴാഴ്ച രാത്രി മുതൽ ഡ്രൈവർമാർ പണിമുടക്ക് ആരംഭിക്കുകയും ചെയ്തു. ഇന്നലെയും പണിമുടക്ക് തുടർന്നു. ഒടുവിൽ ചന്ദ്രനെ കോടതിയിൽ ഹാജരാക്കുകയും കോടതി ജാമ്യത്തിൽ വിടുകയും ചെയ്തു. സംഭവം പ്രശ്‌നമായപ്പോൾ പൊലീസ് സ്റ്റേഷനിൽ നിന്ന് ജാമ്യത്തിൽ വിടുമെന്ന് പൊലീസ് അറിയിച്ചങ്കെിലും ചന്ദ്രൻ വഴങ്ങിയില്ല എന്നാണ് പൊലീസുകാർ പറയുന്നത്. ഇതോടെയാണ് കോടതിയിൽ ഹാജരാക്കിയതെന്നും പൊലീസ് പറഞ്ഞു.
ഇതേ സമയം കൊയിലാണ്ടി അങ്ങാടിയിൽ പ്രാഥമിക കാര്യങ്ങൾ നിറവേറ്റുതിന് സൗകര്യമില്ലാത്തതിനാലാണ് വെളിമ്പ്രദേശത്ത് മൂത്രമൊഴിക്കേണ്ടിവരുതെ് ഡ്രൈവർമാർ പറയുന്നു. വനിതകൾ ഉൾപ്പടെ നൂറു കണക്കിന് പേർ തൊഴിൽ ചെയ്യന്ന ഇവിടെ പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കുന്നതിന് വേണ്ടത്ര സംവിധാനമില്ലന്നെു ചൂണ്ടിക്കാണിക്കപ്പെടുന്നു. പുതിയ ബസ് സ്റ്റാന്റിലെ ശുചിത്വ മുറി അറ്റകുറ്റപ്പണിക്ക് അടച്ചിട്ടിരിക്കുകയാണ്. പഴയ ബസ് സ്റ്റാന്റിലെ ഇ ടോയ്‌ലറ്റുകൾ മാസങ്ങളായി പ്രവർത്തിക്കുന്നുമില്ല.
ഇതിനാൽ കൊയിലാണ്ടിയിൽ എത്തുന്നവർ ഏറെ ബുദ്ധിമുട്ടുകയാണ്. കൊയിലാണ്ടിയിലെ പൊലീസ് ഇത്തരം നിസ്സാരാകാര്യങ്ങളിൽ കാട്ടുന്ന ജാഗ്രത ക്രിമനലുകളെ നേരിടുന്നതിൽ കാണിച്ചാൽ ഈ നാട് എത്ര നന്നാവുമായിരുന്നെന്നാണ് നാട്ടകാർ ചോദിക്കുന്നത്.