- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇൻഡോ ഒപ്റ്റിക്കൽസ് ഉടമ കാമുകിയോടൊപ്പം കഴിയവേ ഇരച്ചു കയറി നഗ്ന ചിത്രങ്ങൾ എടുത്ത് ബ്ലാക്ക് മെയിലിങ് നടത്തി ലക്ഷങ്ങൾ അടിച്ചു മാറ്റി; ജീവനക്കാരിയായ പെൺകുട്ടിയോട് കടയുടമയുടെ അശ്ലീല താൽപ്പര്യം കണ്ട് പൊറുതി മുട്ടിയ ജീവനക്കാരനായ കാമുകൻ ഒരുക്കിയ കെണി ഒടുവിൽ ജയിലിൽ ആക്കിയത് ഇങ്ങനെ
കൊല്ലം: കാമുകിയോടുള്ള മുതലയാളിയുടെ അമിത താൽപ്പര്യത്തിൽ പകവീട്ടാൻ സ്ത്രീകൾക്കൊപ്പമുള്ള നഗ്‌നചിത്രങ്ങളെടുത്തു ലക്ഷങ്ങൾ തട്ടിയുള്ള ബ്ലൂ ബ്ലാക്ക് മെയിലിങ് പ്രതികാരം. തിരുവനന്തപുരം കരമന കുഞ്ചാലുമൂട് നിഹമ്ത് വീട്ടിൽ നാസറിനെ(50) കുടുക്കി പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്. നാസറിന്റെ ബാലരാമപുരത്തുള്ള ഇൻഡോ ഒപ്റ്റിക്കൽസ് കടയിലെ സ്റ്റാഫായിരുന്ന ജയലാലാണ് ബ്ലൂ ബ്ലാക്ക്‌മെയിലിങിന്റെ ആസൂത്രകൻ. 9 അംഗ സംഘമാണ് പൊലീസിന്റെ പിടിയിലായത്. മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയോട് മോശമായ രീതിയിൽ ഇടപെട്ടതിലുള്ള വിരോധമാണു നാസറെ കുടുക്കാൻ ജയലാൽ മുന്നിട്ടിറങ്ങാൻ കാരണമെന്ന് പൊലീസ് വിശദീകരിച്ചു. നെയ്യാറ്റിൻകര പെരുംപഴതൂർ ഇളവനിക്കര മുറയിൽ ആയില്യംകാവിൽ സുധീർ സദനത്തിൽ ജയലാൽ(ലാലു23), ബാലരാമപുരം എ.വി. സ്ട്രീറ്റിൽ പട്ടാണിക്കൊടിതോപ്പ് അക്‌ബർ ഷാ(24),മലപ്പുറം പെരിന്തൽമണ്ണ ചോരാണ്ടി വാളയിൽ കട്ടേക്കാട് വീട്ടിൽ അബ്ദുൾ സലാം(26), കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ഉള്ളിയേരി വലയേട്ടിൽ ജംഷില (ഇഷ30),ഇരിങ
കൊല്ലം: കാമുകിയോടുള്ള മുതലയാളിയുടെ അമിത താൽപ്പര്യത്തിൽ പകവീട്ടാൻ സ്ത്രീകൾക്കൊപ്പമുള്ള നഗ്‌നചിത്രങ്ങളെടുത്തു ലക്ഷങ്ങൾ തട്ടിയുള്ള ബ്ലൂ ബ്ലാക്ക് മെയിലിങ് പ്രതികാരം. തിരുവനന്തപുരം കരമന കുഞ്ചാലുമൂട് നിഹമ്ത് വീട്ടിൽ നാസറിനെ(50) കുടുക്കി പണം തട്ടാൻ ശ്രമിക്കുന്നതിനിടെയാണ് സംഘം പിടിയിലാകുന്നത്.
നാസറിന്റെ ബാലരാമപുരത്തുള്ള ഇൻഡോ ഒപ്റ്റിക്കൽസ് കടയിലെ സ്റ്റാഫായിരുന്ന ജയലാലാണ് ബ്ലൂ ബ്ലാക്ക്‌മെയിലിങിന്റെ ആസൂത്രകൻ. 9 അംഗ സംഘമാണ് പൊലീസിന്റെ പിടിയിലായത്. മെയ് രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. കാമുകിയോട് മോശമായ രീതിയിൽ ഇടപെട്ടതിലുള്ള വിരോധമാണു നാസറെ കുടുക്കാൻ ജയലാൽ മുന്നിട്ടിറങ്ങാൻ കാരണമെന്ന് പൊലീസ് വിശദീകരിച്ചു.
നെയ്യാറ്റിൻകര പെരുംപഴതൂർ ഇളവനിക്കര മുറയിൽ ആയില്യംകാവിൽ സുധീർ സദനത്തിൽ ജയലാൽ(ലാലു23), ബാലരാമപുരം എ.വി. സ്ട്രീറ്റിൽ പട്ടാണിക്കൊടിതോപ്പ് അക്‌ബർ ഷാ(24),മലപ്പുറം പെരിന്തൽമണ്ണ ചോരാണ്ടി വാളയിൽ കട്ടേക്കാട് വീട്ടിൽ അബ്ദുൾ സലാം(26), കോഴിക്കോട് കൊയിലാണ്ടി സ്വദേശികളായ ഉള്ളിയേരി വലയേട്ടിൽ ജംഷില (ഇഷ30),ഇരിങ്ങനം അയനിക്കാട് കെ.വി ഹൗസിൽ ജസീല(33), തിരുവനന്തപുരത്തെ ക്വട്ടേഷൻ ടീം അംഗങ്ങളായ നെയ്യാറ്റിൻകര അതിയന്നൂർ കണ്ണറവിള ചേരിയിൽ രോഹിത് എം. രാജ് (23),നേമം ഉപന്നിയൂർ പൊറ്റവിള വീട്ടിൽ അഷറഫ്(31), അരുവിക്കര പത്താംകല്ല് മുറിയിൽ സുമയ്യ മൻസിലിൽ അജിത്ത്(അജി28), നേമം കല്ലിയൂർ ഉപനിയൂർ വണ്ടാഴവിള നിസാർ(31) എന്നിവരാണ് അറസ്റ്റിലായത്.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങനെ- ജയലാലാണ് പദ്ധതി തയ്യാറാക്കിയത്. ഇതിന്റെ അടിസ്ഥാനത്തിൽ അക്‌ബർഷാ,അബ്ദുൾ കലാം, എന്നിവരുമായി കൂടിയാലോചിച്ചു സ്ത്രീകളെ ഉപയോഗിച്ച് നാസറിനെ കുടുക്കാൻ ജയലാൽ തീരുമാനിച്ചു. അബ്ദുൾ സലാമിന്റെ പരിചയക്കാരിയായ ജസീലയുടെ സഹായത്തോടെ ഭർത്താവ് ഉപേഷിച്ച ജംഷിലയെ സംഘം പരിചയപ്പെട്ടു. തുടർന്നു പദ്ധതിയെകുറിച്ചു വ്യക്തമായ ധാരണ നൽകിയശേഷം ജംഷില നാസറിന്റെ ഫോണിലേക്ക് വിളിച്ചു പരിചയപ്പെട്ടു. പരിചയം മറ്റു രീതിയിലേക്കു മാറിയതോടെ നാസറിനൊപ്പം ജംഷില പലയിടത്തും സഞ്ചരിച്ചു.
തുടർന്നു കഴിഞ്ഞ രണ്ടിനു നാസറിനെ കുടുക്കുകയായിരുന്നു. ഇതിനായി അക്‌ബർഷാ, അബ്ദുൾസലാം, ജംഷില, ജസീല എന്നിവർ രണ്ടിനു രാവിലെ 11ന് കൊല്ലം ചിന്നക്കട ഒറിജനൽ ഹോട്ടലിൽ റൂമെടുത്തു താമസിച്ചെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. തിരുവനന്തപുരത്തെ ക്വട്ടേഷൻ ടീം അംഗങ്ങളായ രോഹിത് എം. രാജ്, അഷറഫ്,അജിത്ത്, നിസാർ എന്നിവരുമായി ജയലാലിന്റെ സുഹൃത്ത് അക്‌ബർഷാ കൊല്ലം ബീച്ചിന് സമീപമുള്ള പാർക്കിലും തുടർന്ന് ഹോട്ടലിലുമാണു ഗൂഢാലോചന നടത്തിയത്.
തുടർന്ന് ജംഷില നാസറിന്റെ ഫോണിൽ വിളിക്കുകയും കൊല്ലം റെയിൽവേ സ്‌റ്റേഷന് സമീപം വരാൻ ആവശ്യപ്പെടുകയും ചെയ്തു. കാറിലെത്തിയ നാസറിന്റെ കൂടെ വൈകിട്ട് 5.45ന് സുദർശന ഹോട്ടലിൽ റൂമെടുക്കുകയായിരുന്നു. മുറിയിൽ വച്ച് ജംഷില തൊട്ടടുത്ത റൂമിൽ താമസിച്ചിരുന്ന ക്വട്ടേഷൻ സംഘത്തിന് മെസേജ് അയച്ചു. രാത്രി 10.30ന് ഇവർ താമസിച്ചിരുന്ന മുറിയിലേക്ക് ക്വട്ടേഷൻ ടീം അതിക്രമിച്ചു കയറുകയും നാസറിനെ മർദിക്കുകയും കൈയിലുണ്ടായിരുന്ന 15,500 രൂപയും മൂന്ന് എ.ടി.എം കാർഡുകളും കൈക്കലാക്കി.
ജംഷിലയേയും നാസറിനേയും പൂർണമായും നഗ്‌നരാക്കി ഇവർ ഫോട്ടോയും വീഡിയോയും എടുക്കുകയും എ.ടി.എം കാർഡിന്റെ പിൻനമ്പർ കൈക്കലാക്കിയശേഷം ഫെഡറൽ ബാങ്ക് എ.ടി.എമ്മിൽ നിന്നും 30,000 രൂപയും ഇന്ത്യൻ ബാങ്കിൽ നിന്നും 25,000, എസ്.ബി.ടിയിൽ നിന്നും 11,500 രൂപയടക്കം 66,500 രൂപ പ്രതികൾ കൈക്കലാക്കി. തുടർന്ന് നാസറിനോട് 50ലക്ഷം രൂപ ആവശ്യപ്പെട്ടു. അല്ലെങ്കിൽ നഗ്‌നഫോട്ടോയും വീഡിയോയും പര്യപ്പെടുത്തുമെന്നു പറഞ്ഞ് ഭീക്ഷണിപ്പെടുത്തി. ഇതോടെ പൊലീസിന് പരാതി നൽകി.
പൊലീസിന്റെ പ്രത്യേകസംഘം നടത്തിയ അന്വേഷണത്തിൽ ആറ്റിങ്ങലിൽ നിന്നാണ് പ്രതികളായ ഒൻപതുപേർ പിടിയിലാകുന്നത്. ഇതോടെ കള്ളി പുറത്താവുകയും ചെയ്തു.