- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭാര്യയുടെ കയ്യിൽ നിന്ന് ഒരുലക്ഷവും അളിയന്റെ ബൈക്കും അടിച്ചെടുത്ത് മുങ്ങി; പരാതി പൊലീസിൽ എത്തിയെന്ന് അറിഞ്ഞപ്പോൾ അടിച്ചു പൂസായി നട്ടപ്പാതിരയ്ക്ക് നേരെ സ്റ്റേഷനിലേക്ക്; പുലർച്ചെ കെട്ടുവിട്ടതോടെ ഇറങ്ങിയോടാൻ ശ്രമിച്ചത് തടഞ്ഞ പൊലീസുകാരന്റെ വിരൽ കടിച്ചെടുത്ത് പ്രതി; അമ്പലപ്പുഴ സ്റ്റേഷനിൽ ഇന്നലെ അരങ്ങേറിയ സംഭവങ്ങൾ സിനിമാക്കഥ പോലെ
ആലപ്പുഴ: ഭാര്യയുടെ കൈയിൽനിന്നും ഒരു ലക്ഷവും അളിയന്റെ ബൈക്കും തട്ടിയെടുത്ത് യുവാവ് കടന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ചെത്തി. പൊലീസ് വീട്ടിലെത്തിയ വിവരം അറിഞ്ഞ യുവാവ് അടിച്ചു പൂസായി നടുപാതിരയ്ക്ക് പൊലീസ് സ്റ്റേഷനിൽ കയറിചെന്നു. പുലർച്ചെ കെട്ടുവിട്ടുപ്പോൾ സ്റ്റേഷനിൽനിന്നും ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ പാറാവുകാരൻ തടഞ്ഞു. പിന്നെയൊന്നും നോക്കിയില്ല പൊലീസുകാരന്റെ കൈവിരൽ പ്രതി കടിച്ചു മുറിച്ചെടുത്തു. ഇന്നലെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയ സംഭവമാണിത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എം. കിഷോറി (39) ന്റെ വലതുകൈയുടെ മോതിരവിരലാണ് പ്രതി കടിച്ചു പറിച്ചത്. കാക്കാഴം കമ്പി വളപ്പിൽ കണ്ണൻ (27) ആണ് പൊലീസുകാരന്റെ കൈ കടിച്ചെടുത്തത്. ഇന്നലെ രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. ബുധനാഴ്ച രാത്രി കണ്ണൻ തന്റെ ഭാര്യാ മാതാവ് സന്ധ്യയുടെ കോമനയിലെ വീട്ടിലെത്തി ബഹളംവെച്ചിരുന്നു. നാലു വയസ്സുള്ള മകളേയും സന്ധ്യയുടെ കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും, ഭാര്യ സഹോദരന്റെ ബൈ
ആലപ്പുഴ: ഭാര്യയുടെ കൈയിൽനിന്നും ഒരു ലക്ഷവും അളിയന്റെ ബൈക്കും തട്ടിയെടുത്ത് യുവാവ് കടന്നു. വീട്ടുകാരുടെ പരാതിയെ തുടർന്ന് പൊലീസ് അന്വേഷിച്ചെത്തി. പൊലീസ് വീട്ടിലെത്തിയ വിവരം അറിഞ്ഞ യുവാവ് അടിച്ചു പൂസായി നടുപാതിരയ്ക്ക് പൊലീസ് സ്റ്റേഷനിൽ കയറിചെന്നു.
പുലർച്ചെ കെട്ടുവിട്ടുപ്പോൾ സ്റ്റേഷനിൽനിന്നും ഇറങ്ങിയോടാൻ ശ്രമിച്ചപ്പോൾ പാറാവുകാരൻ തടഞ്ഞു. പിന്നെയൊന്നും നോക്കിയില്ല പൊലീസുകാരന്റെ കൈവിരൽ പ്രതി കടിച്ചു മുറിച്ചെടുത്തു.
ഇന്നലെ ആലപ്പുഴ ജില്ലയിലെ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിൽ അരങ്ങേറിയ സംഭവമാണിത്. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെ സിവിൽ പൊലീസ് ഓഫീസർ എം. കിഷോറി (39) ന്റെ വലതുകൈയുടെ മോതിരവിരലാണ് പ്രതി കടിച്ചു പറിച്ചത്. കാക്കാഴം കമ്പി വളപ്പിൽ കണ്ണൻ (27) ആണ് പൊലീസുകാരന്റെ കൈ കടിച്ചെടുത്തത്.
ഇന്നലെ രാവിലെ ഏഴുമണിയോടെ ആയിരുന്നു സംഭവം. ബുധനാഴ്ച രാത്രി കണ്ണൻ തന്റെ ഭാര്യാ മാതാവ് സന്ധ്യയുടെ കോമനയിലെ വീട്ടിലെത്തി ബഹളംവെച്ചിരുന്നു. നാലു വയസ്സുള്ള മകളേയും സന്ധ്യയുടെ കൈയിലുണ്ടായിരുന്ന ഒരു ലക്ഷം രൂപയും, ഭാര്യ സഹോദരന്റെ ബൈക്കും അടിച്ചെടുത്ത് ഇയാൾ പിന്നീട് സ്ഥലംവിട്ടു. തുടർന്ന് സന്ധ്യ അമ്പലപ്പുഴ പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി.
പൊലീസ് അന്വേഷണം നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ കഴിഞ്ഞില്ല. ഇന്നലെ രാവിലെ പുലർച്ചെ 2 ഓടെ ഇയാൾ മദ്യപിച്ച് ലക്കുകെട്ട് സ്റ്റേഷനിൽ എത്തി. പൊലീസുകാർ ഇയാളെ ലോക്കപ്പ് മുറിക്ക് സമീപം ഇരുത്തി.
എന്നാൽ പുലർച്ചെ മദ്യത്തിന്റെ കെട്ടിറങ്ങിയ ഇയാൾ സ്റ്റേഷനിൽ നിന്നും ഇറങ്ങി ഓടി. രക്ഷപെടാൻ ശ്രമിച്ച കണ്ണനെ പാറാവു ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന കിഷോർ പിറകെ ഓടി പിടികൂടി.
മൽപിടുത്തത്തിനിടയിൽ കണ്ണൻ കിഷോറിന്റെ വലതുകൈയുടെ മോതിരവിരൽ കടിച്ചു മുറിച്ചെടുക്കുകയായിരുന്നു. പിന്നീട് വിരൽ അറ്റുപോയ കിഷോറിനെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടിയേറ്റ് വികൃതമായ വിരൽ തുന്നിപ്പിടിപ്പിക്കാൻ ബുദ്ധിമുട്ടാണെന്ന് ഡോക്ടർമാർ അറിയിച്ചു. ഇറച്ചി വെട്ടുകാരനായ കണ്ണൻ നിരവധി ക്രിമിനൽ കേസ്സുകളിലെ പ്രതിയും ക്വട്ടേഷൻ സംഘാംഗവുമാണ്.