- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഒളിവിൽ പോയതിന് തൊട്ട് പിന്നാലെ അന്വേഷണം വ്യാപിപ്പിച്ചു; ഫോൺ വിളികൾ നിരീക്ഷിച്ച് സൈബർ സെല്ലിന്റെ സഹായത്തിൽ വിവരങ്ങൾ കൃത്യമായി ശേഖരിച്ചു; ലഭ്യമായ വിവരത്തിൽ മനസ്സിലായത് സ്വാമി തമിഴ്നാട്ടിലുണ്ടെന്ന് സ്ഥിരീകരിച്ചു; കയറിപ്പറ്റാൻ പ്രയാസമുള്ള ശിവഗിരി ആശ്രമത്തിലെത്താൻ തമിഴ്‌നാട് പൊലീസിന്റെ സഹായവും; പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ തിരഞ്ഞ് പീഡിപ്പിക്കുന്ന താമരാകഷൻ സ്വാമിയെ കുടുക്കയത് ആളൂർ എസ്‌ഐ വിമലിന്റെ മികവ് തന്നെ
തൃശൂർ: ആശ്രമവാസികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ ശിവഗിരി മഠത്തിലെ സ്വാമി താമരാക്ഷനെ പൊലീസ് കുടുക്കിയത് വളരെ തന്ത്രപരമായി. കേസെടുത്ത ദിവസം തന്നെ സ്ഥലത്ത് നിന്നും മുങ്ങിയ സ്വാമിയെ കുടുക്കിയത് ആളൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വി.വി വിമലിന്റെ അന്വേഷണ മികവ് തന്നെയാണ്. ഡി.വൈ.എസ്‌പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ ചുമതല വിമലിനായിരുന്നു. ഒളിവിൽ പോയ ദിവസം തന്നെ അന്വേഷണം ആരംഭിച്ചിരുന്നു. ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തന്നെ സ്വാമിയെ പറ്റിയുള്ള ഏകദേശ വിവരങ്ങളൊക്കെ ലഭിച്ചിരുന്നു. ആരൊക്കെ ബന്ധപ്പെടുന്നു എന്നൊക്കെ സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കി. പിന്നീട് ഒരു സ്പെഷ്യൽ സ്‌ക്വാഡിനെ രൂപീകരിച്ചു. അഡി.എസ്‌ഐ ഇ.എസ് ഡെന്നി, എസ്‌ഐ വൽസകുമാർ, എഎസ്ഐ മാരായ സി.കെ സുരേഷ്, കെ.കെ രഘു, ജിനുമോൻ തച്ചേത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സതീശൻ മഠപ്പാട്ടിൽ, വി.യു സിൽജോ, ഷിജോ തോമസ്, പി.എം മൂസ്, കെ.ആർ സീമ എന്നിവരായിരുന്നു ടീം അംഗങ്ങൾ
തൃശൂർ: ആശ്രമവാസികളായ പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനം നടത്തിയ ശിവഗിരി മഠത്തിലെ സ്വാമി താമരാക്ഷനെ പൊലീസ് കുടുക്കിയത് വളരെ തന്ത്രപരമായി. കേസെടുത്ത ദിവസം തന്നെ സ്ഥലത്ത് നിന്നും മുങ്ങിയ സ്വാമിയെ കുടുക്കിയത് ആളൂർ പൊലീസ് സ്റ്റേഷനിലെ എസ്‌ഐ വി.വി വിമലിന്റെ അന്വേഷണ മികവ് തന്നെയാണ്. ഡി.വൈ.എസ്‌പി സി.ആർ സന്തോഷിന്റെ നേതൃത്വത്തിൽ രൂപീകരിച്ച അന്വേഷണ സംഘത്തിന്റെ ചുമതല വിമലിനായിരുന്നു. ഒളിവിൽ പോയ ദിവസം തന്നെ അന്വേഷണം ആരംഭിച്ചിരുന്നു.
ഫോൺ കോളുകൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ തന്നെ സ്വാമിയെ പറ്റിയുള്ള ഏകദേശ വിവരങ്ങളൊക്കെ ലഭിച്ചിരുന്നു. ആരൊക്കെ ബന്ധപ്പെടുന്നു എന്നൊക്കെ സൈബർ സെല്ലിന്റെ സഹായത്തോടെ മനസ്സിലാക്കി. പിന്നീട് ഒരു സ്പെഷ്യൽ സ്‌ക്വാഡിനെ രൂപീകരിച്ചു. അഡി.എസ്‌ഐ ഇ.എസ് ഡെന്നി, എസ്‌ഐ വൽസകുമാർ, എഎസ്ഐ മാരായ സി.കെ സുരേഷ്, കെ.കെ രഘു, ജിനുമോൻ തച്ചേത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ സതീശൻ മഠപ്പാട്ടിൽ, വി.യു സിൽജോ, ഷിജോ തോമസ്, പി.എം മൂസ്, കെ.ആർ സീമ എന്നിവരായിരുന്നു ടീം അംഗങ്ങൾ.
അന്വേഷണത്തിനൊടുവിൽ ചെന്നൈയിൽ നിന്നും 90 കിലോമീറ്റർ അകലെയുള്ള ശിവഗിരി മഠത്തിന്റെ തന്നെ ഒരു ആശ്രമത്തിൽ താമരാക്ഷൻ ഉണ്ട് എന്ന വിവരം സ്ഥിരീകരിച്ചു. സംഘം തമിഴ്‌നാട്ടിലേക്ക് തിരിച്ചു. എന്നാൽ ആശ്രമത്തിനുള്ളിൽ കയറിപറ്റുക വളരെ പ്രയാസകരമായിരുന്നു. സ്വാമി ഉണ്ടെന്ന് നേരിൽ കണ്ട് ഉറപ്പ് വരുത്താതെ അകത്ത് കടന്നാൽ പിന്നെ കിട്ടില്ല ഉറപ്പാണ്. അതിനാൽ വേഷം മാറി ഒരു സംഘം ആദ്യം കയറി. ആശ്രമത്തിനുള്ളിൽ താമരാക്ഷനെ കണ്ട് ബോധ്യം വന്നതോടെ ബാക്കിയുള്ള ഉദ്യോഗസ്ഥരെകൂടി വിളിച്ചു വരുത്തുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. തമിഴ്‌നാട് പൊലീസിന്റെ എല്ലാ സഹായവും ഇവർക്ക് ഉണ്ടായിരുന്നു.
രണ്ട് ദിവസം മുൻപ് കസ്റ്റഡിയിലെടുത്ത പ്രതിയെ ഇന്നലെയാണ് കേരളത്തിലെത്തിച്ചത്. വിശദമായ ചോദ്യം ചെയ്യലിൽ കുറ്റം ഏറ്റു പറഞ്ഞതോടെ ഇന്ന് ഉച്ചയോടെ അറസ്റ്റ് രേഖപ്പെടുത്തുകയായിരുന്നു. അറസ്റ്റ് ചെയ്ത താമരാക്ഷനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കൂടുതൽ അന്വേഷണങ്ങൾക്കായി പ്രതിയെ വീണ്ടും ക്സ്റ്റഡിയിൽ വാങ്ങുമെന്നാണ് പൊലീസ് പറയുന്നത്.