- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തലസ്ഥാനത്തെ നഗര ഹൃദയത്തിൽ ക്രോസ് മസാജിങ് നടത്തി തഴച്ചു വളർന്നത് വൻ പെൺവാണിഭ സംഘം; ചെറിയ ലോഡ്ജ് മുറികൾക്ക് 2500 രൂപ വാടക ഈടാക്കിയത് ദുരുദ്ദേശത്തോടെ
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നഗരമധ്യത്തിൽ ആയുർവേദ ചികിൽസയുടെ മറവിൽ നടന്നത് വൻ പെൺവാണിഭം. തമ്പാനൂരിലെ ഓവർ ബ്രിഡ്ജിനടുത്തുള്ള 'ആർഷ വൈദ്യനിലയം' എന്ന ചികിൽസാകേന്ദ്രത്തിലെ തട്ടിപ്പുകളാണ് പുറത്തുവന്നത്. പുരുഷന്മാരുടെ ലൈംഗികോദ്ധാരണം വർധിപ്പിക്കാനുള്ള ചികിത്സയുടെ പേരിലാണ് അനാശാസ്യം നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു. ത
തിരുവനന്തപുരം: തിരുവനന്തപുരത്തിന്റെ നഗരമധ്യത്തിൽ ആയുർവേദ ചികിൽസയുടെ മറവിൽ നടന്നത് വൻ പെൺവാണിഭം. തമ്പാനൂരിലെ ഓവർ ബ്രിഡ്ജിനടുത്തുള്ള 'ആർഷ വൈദ്യനിലയം' എന്ന ചികിൽസാകേന്ദ്രത്തിലെ തട്ടിപ്പുകളാണ് പുറത്തുവന്നത്. പുരുഷന്മാരുടെ ലൈംഗികോദ്ധാരണം വർധിപ്പിക്കാനുള്ള ചികിത്സയുടെ പേരിലാണ് അനാശാസ്യം നടത്തിയിരുന്നതെന്നും പൊലീസ് അറിയിച്ചു.
തെറാപ്പി ചികിൽസയുടെ മറവിൽ നിരോധിക്കപ്പെട്ട ക്രോസ് മസാജ് ഇവിടെ ചെയ്തിരുന്നതായി പൊലീസ് കണ്ടെത്തി.സ്ത്രീകളെ പുരുഷന്മാരും പുരുഷന്മാരെ സ്ത്രീകളും മസാജ് ചെയ്യുന്നതാണു ക്രോസ് മസാജ്. ചികിത്സയ്ക്കായി എത്തുന്നവരെ പ്രലോഭിപ്പിച്ചു അനാശാസ്യത്തിനു പ്രേരിപ്പിച്ചിരുന്നതായാണു വിവരം. സംഭവുമായി ബന്ധപ്പെട്ടു മണിലാൽ എന്നയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിശദമായ ചോദ്യം ചെയ്യലിൽ ഇയാൾ എല്ലാം സമ്മതിക്കുകയും ചെയ്തു.
ആുർവേദ ആശുപത്രിയെന്നു അവകാശപ്പെടുന്നെങ്കിലും ഇവിടെയുള്ള മുറികൾ വാടകയ്ക്കും നൽകുന്നുണ്ട്. വാടകക്കാരെയും മറ്റു ചികിത്സകൾക്കെത്തുന്നവരെയുമാണു സംഘം വലയിൽ വീഴ്‌ത്തുന്നത്. മുറിക്ക് 2,500 രൂപയാണ് ഇടപാടുകാരിൽനിന്നും ഈടാക്കിയിരുന്നത്. ആളുകളിൽനിന്നും വിലാസം സംബന്ധിച്ചു രേഖകൾ വാങ്ങാതെയാണു മുറികൾ അനുവദിച്ചിരുന്നത്. മസാജിങ് പഠിപ്പിക്കാമെന്ന വ്യാജേന പല വിദ്യാർത്ഥികളിൽനിന്നു പണം കബളിപ്പിച്ചതായും പരാതികളുണ്ട്.
ഇന്നലെ രാവിലെ പതിനൊന്നു മണിയോടെയാണ് പൊലീസ് റെയ്ഡിനെത്തിയത്. തെറാപ്പി ചികിൽസയുടെ മറവിൽ നിരോധിക്കപ്പെട്ട ക്രോസ് മസാജായിരുന്നു ഇവിടെ ചെയ്തുവന്നതെന്ന് പരിശോധനയിൽ കണ്ടെത്തി. ഇവിടെ നിന്ന് മദ്യവും കണ്ടെടുത്തിട്ടുണ്ട്. സ്ഥാപനത്തിന് ലൈസൻസ് ഉണ്ടോയെന്ന പൊലീസിന്റെ ചോദ്യത്തിന് മണിലാൽ വ്യക്തമായ മറുപടി നൽകാനായില്ല. തുടർന്നാണ് മണിലാലിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തത്. ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താൻ ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല എ.ഡി.ജി.പിയോട് നിർദ്ദേശിച്ചു
അറസ്റ്റിലായ മണിലാൽ ആയുർവേദ ഡോക്ടറെന്നാണു സ്വയം പരിചയപ്പെടുത്തിയിരുന്നത്. എന്നാൽ മസാജിങ്ങിന്റെ ഡിപ്ലോമ കോഴ്‌സുമാത്രം പസായായ ആളാണു ഇയാളെന്നാണു പ്രാഥമിക വിവരം. ഇവിടെനിന്നും നിരവധി രേഖകൾ പൊലീസ് പിടിച്ചെടുത്തു.