- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അഫ്‌സൽ ഒരുനാൾ നീ സ്വതന്ത്രനാവും; നീറുന്ന ഓർമ്മയിൽ തബസ്സും ഗാലിബിയും! ഭീകരനെ മഹാനാക്കി സഹതാപം ഉണ്ടാക്കാൻ വിധവയുടേയും മകന്റേയും കഥ പറഞ്ഞ് തേജസ്
കോഴിക്കോട്: പാർലിമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് വിചാരണ നടപടികൾക്ക് ഒടുവിലാണ്. അഫ്‌സൽ ഗുരു സമർപ്പിച്ച ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖർജി തള്ളിയതിനെ തുടർന്നായിരുന്നു അത്. 2001 ഡിസംബർ 13നാണ് രാജ്യത്തെ നടുക്കിയ പാർലിമെന്റ് ആക്രമണം അരങ്ങേറിയത്. ഈ കേസിലെ പ്രതി വധശിക്ഷയ്ക്ക് അർഹനാണോ അല്ലയോ എന്നതിൽ ചർച്ചകള
കോഴിക്കോട്: പാർലിമെന്റ് ആക്രമണ കേസിലെ മുഖ്യപ്രതി അഫ്‌സൽ ഗുരുവിനെ തൂക്കിലേറ്റിയത് വിചാരണ നടപടികൾക്ക് ഒടുവിലാണ്. അഫ്‌സൽ ഗുരു സമർപ്പിച്ച ദയാഹരജി രാഷ്ട്രപതി പ്രണബ് മുഖർജി തള്ളിയതിനെ തുടർന്നായിരുന്നു അത്. 2001 ഡിസംബർ 13നാണ് രാജ്യത്തെ നടുക്കിയ പാർലിമെന്റ് ആക്രമണം അരങ്ങേറിയത്. ഈ കേസിലെ പ്രതി വധശിക്ഷയ്ക്ക് അർഹനാണോ അല്ലയോ എന്നതിൽ ചർച്ചകളും ഉയർന്നു. എന്നാൽ ഇന്ത്യൻ ജനാധിപത്യത്തിന് നേരെയുള്ള ആക്രമണത്തിലെ പ്രതിക്ക് പരമാവധി ശിക്ഷ കൊടുത്തതിനെ അനകൂലിച്ചായിരുന്നു കൂടുതൽ പ്രതികരണങ്ങൾ. വിരുദ്ധ അഭിപ്രായം ഉയർത്തിയ നിരവധി പേരുണ്ട്. അത്തരക്കാരുടെ കൂട്ടത്തിലായിരുന്നു തേജസ് ദിനപത്രം. അഫസൽ ഗുരുവിന്റെ മൂന്നാം ചരമ ദിനത്തിലും അവർ നിലപാടിൽ മാറ്റം വരുത്തുന്നില്ല.
വൻ ആയുധശേഖരങ്ങളുമായി പാർലിമെന്റ് വളപ്പിലേക്ക് ഇരച്ചു കയറിയ അഞ്ചംഗ ഭീകരസംഘം പരക്കെ നിറയൊഴിക്കുകയായിരുന്നു. ആക്രമണത്തിൽ അഞ്ച് ഡൽഹി പൊലീസ് കോൺസ്റ്റബിൾമാർ, ആക്രമണത്തിന് ശേഷം ഒരു വർഷം കഴിഞ്ഞ് 2001 ഡിസംബർ 13നാണ് ഡൽഹി പൊലീസ് അഫ്‌സൽ ഗുരു ഉൾപ്പെടെ നാല് പേരെ അറസ്റ്റ് ചെയ്ത്. ഇയാളുടെ ഒളിത്താവളത്തിൽ നിന്ന് പൊലീസ് സ്‌ഫോടകവസ്തുക്കളും തീവ്രവാദികൾ നൽകിയ പത്ത് ലക്ഷം രൂപയും കണ്ടെടുക്കുകയും ചെയ്തു. പാർലിമെന്റ് ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്നും ഭീകരർക്ക് അഭയം നൽകിയെന്നുമായിരുന്നു അഫ്‌സൽ ഗുരുവിന് മേൽ ചാർത്തിയ കുറ്റം. നിരോധിത സംഘടനയായ ജെയ്‌ഷെ ഇ മുഹമ്മദിന്റെ പ്രവർത്തകനാണ് ഇയാളെന്നും അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
എന്നാൽ ഇതൊക്കെ മാറ്റി മറിക്കാനാണ് തേജസിന്റെ ശ്രമം. അഫ്‌സൽ ഗുരുവിന്റെ ഭാര്യയുടേയും മകന്റേയും വാക്കുകളിലൂടെ തീവ്രവാദക്കേസിലെ പ്രതിയെ രക്തസാക്ഷിയാക്കാനാണ് ശ്രമം. തേജസിൽ ഇന്ന് പ്രത്യക്ഷപ്പെട്ട ലേഖനം ഇതിന് തെളിവാണ്. അഫ്‌സൽ, ഒരു നാൾ നീ സ്വതന്ത്രനാവുമെന്നാണ് തലക്കെട്ട്.
അഫ്‌സൽ ഗരുവിനെ കുറിച്ച് തേജസിൽ പ്രത്യക്ഷപ്പെട്ട വാർത്തയുടെ പൂർണ്ണ രൂപം
അഫ്‌സൽ നീ ഒരു നാൾ സ്വതന്ത്രനാകും
ന്യൂഡൽഹി: ജീവിതം പ്രതീക്ഷകൾക്കൊത്ത് മുന്നോട്ടു പോവണമെന്നില്ല. എന്നാൽ അവ സാന നിമിഷവും പ്രതീക്ഷ കൈവിടാതിരിക്കുക എന്നതു വളരെ ചുരുക്കം പേർക്കു സാധിക്കുന്ന ഒന്നാണ്. എന്നാൽ ആ പ്രതീക്ഷ തകിടംമറിഞ്ഞാലും ജീവിതം മുന്നോട്ടുകൊണ്ടു പോവുക എന്നത് അതിലും ചുരുക്കം പേർക്കു സാധ്യമായ കാര്യമായിരിക്കും. അത്തരത്തിൽ ഒരാളാണു പാർലമെന്റ് ആക്രമണവുമായി ബന്ധപ്പെട്ട് 2013 ഫെബ്രുവരി ഒമ്പതിന് തൂക്കിലേറ്റപ്പെട്ട കശ്മീരി അഫ്‌സൽ ഗുരുവിന്റെ ഭാര്യ തബസ്സും. അതിന് അവർക്കു തുണയാവുന്നതാകട്ടെ തന്റെ പ്രിയതമൻ പകർന്നു തന്ന ധൈര്യവും.
ഉത്തര കശ്മീരിലെ സോപോറിൽ ഗുരു നഴ്‌സിങ് ഹോമിന്റെ മാനേജരാണ് ഇപ്പോൾ തബസ്സും. ഇവിടെ അവർ 10 വർഷത്തോളമായി ജോലി ചെയ്യുന്നു. അഫ്‌സലിനെ തൂ ക്കിലേറ്റിയതിനു ശേഷം 15 വയസ്സുകാരനായ മകൻ ഗാലിബിനൊപ്പം ഇവിടെത്തന്നെയാണ് തബസ്സും താമസിക്കുന്നത്. ഗാലിബ് ഇവിടുത്തെ താമസമുറിക്ക് ഇട്ടിരിക്കുന്ന പേര് തിഹാർ ജയിൽ നമ്പർ നാല് എന്നാണ്. തിഹാറിലെ മൂന്ന് ജയിൽ ബ്ലോക്കുകളിൽ ഗാലിബ് പിതാവിനെ കണ്ടിട്ടുണ്ട്. അതിനാലാണ് ഇതിന് നമ്പർ നാല് എന്നു പേരിട്ടിരിക്കുന്നതെന്ന് തബസ്സും ജെ ആ ന്റ് കെ ഹെഡ്‌ലൈൻസ് ഡോട് കോമിനോട് പറഞ്ഞു.
ഭർത്താവ് നന്നായി വായിക്കുമായിരുന്നെന്നു തബസ്സും സാക്ഷ്യപ്പെടുത്തുന്നു. കല്യാണം കഴിയുകയും പിന്നീട് ജീവിതത്തിലേക്ക് ഗാലിബ് കടന്നു വരികയും ചെയ്തതിനു ശേഷം മോനേ, നിന്റെ ഉപ്പാക്ക് സ്വസ്ഥമായി വായിക്കാൻ ഒരു ഗുഹ കിട്ടിയിരുന്നെങ്കിൽ'എന്ന് അഫ്‌സൽ പറയുമായിരുന്നു. പിന്നീട് തിഹാറിൽവച്ച് കണ്ടപ്പോൾ തബസ്സും ചോദിച്ചു ഇപ്പോൾ നിനക്ക് ഗുഹ കിട്ടിയില്ലേ?.'ഗംഭീരൻ ഗുഹ, അഫ്‌സലിന്റെ മറുപടി. തൂക്കിലേറ്റുന്നതിനു മുമ്പ് അഫ്‌സൽ വായിച്ചു തീർത്ത പുസ്തകങ്ങളുടെ ഒരു കൂമ്പാരം തബസ്സുമിനെ തേടി എത്തിയിരുന്നു. അഞ്ച് സഞ്ചി നിറയെ ഉണ്ടായിരുന്നു അവ. മൗലാനാ റൂമിയായിരുന്നു അഫ്‌സലിന്റെ പ്രിയപ്പെട്ട ഗ്രന്ഥകാരൻ.
അഫ്‌സലിനെ തൂക്കിലേറ്റിയതിനു ശേഷവും കുടുംബത്തിന് വിട്ടുകൊടുക്കാത്തതിലെ രോഷവും സങ്കടവും തബസ്സുമിന് മാറിയിട്ടില്ല. ഞങ്ങളുടെ മതപരമായ ബാധ്യതയാണു മരിച്ചവരെ ഒരുനോക്ക് കാണുക എന്നത്. അവരെ ശരിയാംവണ്ണം മറമാടുകയും അന്ത്യോപചാരം അർപ്പിക്കുകയും ചെയ്യുക എന്നത്. എന്നാൽ എന്റെ ഭർത്താവിന് ഇതെല്ലാം നിഷേധിക്കപ്പെട്ടു. ഇന്ത്യൻ സർക്കാർ ഞങ്ങളെ ഇതിന് അനുവദിച്ചില്ല. ഇത് വേദനാജനകമായിരുന്നു തബ സ്സും പറയുന്നു.
ഒരുപാട് വർഷക്കാലം ജയിലിൽ കഴിച്ചുകൂട്ടിയതിനു ശേഷമെങ്കിലും അഫ്‌സൽ പുറത്തിറങ്ങുമെന്ന് തബസ്സുമിന് പ്രതീക്ഷയുണ്ടായിരുന്നു. ഞാൻ അദ്ദേഹത്തോടു പറയാറുണ്ടായിരുന്നു: അഫ്‌സൽ, ഒരുനാൾ നീ പുറത്തിറങ്ങും. പക്ഷേ, അന്ന് നീ ഒരു വയോധികനായിരിക്കും. അന്ന് ഒരുപക്ഷേ ഗാലിബിന്റെ വിവാഹം കഴിഞ്ഞിരിക്കും. പക്ഷേ, നീ സ്വതന്ത്രനായിരിക്കും, ഒരു പുഞ്ചിരിയോടെ തബസ്സും ഓർമിക്കുന്നു. തബസ്സുമിന്റെ പിതാവും സഹോദരനും തബസ്സുമിനെ കുറിച്ച് അഭിമാനംകൊള്ളുന്നു. എന്റെ സഹോദരിക്ക് ഹിമാലയത്തോളം മനക്കരുത്തുണ്ട്. ഭീകരമായ സാഹചര്യങ്ങളാണ് അവൾക്കു നേരിടേണ്ടിവന്നത്. എന്നിട്ടും അവൾ മനക്കരുത്തോടെ ഉറച്ചുനിൽക്കുന്നു, സഹോദരന്റെ വാക്കുകൾ.