- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുരേന്ദ്രൻ വീണ്ടും മനോഹര ചിത്രങ്ങൾ വരയ്ക്കും; നമ്മൾ മനസ്സുവച്ചാൽ; അപൂർവ്വ രോഗത്താൽ കാഴ്ച്ചശക്തി മങ്ങി ഒരു കലാകാരൻ; സുരേന്ദ്രൻ വരച്ച ചിത്രങ്ങൾ വിലയ്ക്ക് വാങ്ങാൻ സാധിക്കുന്നവർ അങ്ങനെ ചെയ്യുക; ജീവിത നിറങ്ങളെ തിരിച്ചുപിടിക്കാൻ ഉദാരമതികളുടെ കനിവ് തേടി ഒരു ചിത്രകാരൻ
കണ്ണൂർ: ജീവിതത്തിൽ നിന്നും പടിയിറങ്ങുന്ന നിറങ്ങളെ തിരികെ പിടിക്കാൻ ഒരു അവസാന വ ട്ട ശ്രമം.. തന്റെ ഇനിയുള്ള ജീവിതത്തെ അങ്ങിനെ വിളിക്കാനാണ് ചിത്രകാരൻ സുരേന്ദ്രന് ഇഷ്ടം . പലതരത്തിൽ ജീവിതം തന്നെ പരീക്ഷിച്ചപ്പോൾ കൂടെ ചേർത്തുപിടിച്ച വർണ്ണങ്ങളായിരുന്നു സുരേന്ദ്രന് കൂട്ട്. പക്ഷെ ഇന്ന് ആ നിറങ്ങളെയും തിരികെ വിളിക്കാൻ ഒരുങ്ങി ജീവിതം വീണ്ടും സുരേന്ദ്രനെ പരീക്ഷിക്കുകയാണ്.ഇവിടെയാണ് ഫിനിക്‌സ് പക്ഷിയെപ്പോലെ ഉയർന്ന് പറക്കാ നുള്ള ശ്രമത്തിന് സുരേന്ദ്രൻ നമ്മുടെയും കനിവ് തേടുന്നത്.സ്‌പൈനൽ മസ്‌കുലർ ആട്രോപ്പി ബാധിച്ച് വിൽചെയറിൽ തളയ്ക്കപ്പെട്ടതിനൊപ്പം പലവിധ രോഗങ്ങളാൽ ദുരിത പൂർണ്ണമായ സുരേന്ദ്രന്റെ ജീവിതത്തിൽ നിന്ന് പതിയെ പതിയെ കാഴ്‌ച്ചയും അപ്രത്യക്ഷമാവു കയാണ്. 85 ശതമാനത്തോളം കാഴ്‌ച്ച്ച നഷ്ടപ്പെട്ട് തുടർ ജിവിതം ചോദ്യചിഹ്നമാകുമ്പോഴും പ്രതീക്ഷ കൈവി ടാതെ ഒരു ശ്രമത്തിന് ഒരുങ്ങുകയാണ് ഇദ്ദേഹം.ചികിത്സാ ചെലവിനായി താൻ വരച്ച് ചിത്രങ്ങൾ വിൽപ്പന നടത്താനാണ് ഇദ്ദേഹം ലക്ഷ്യമിടുന്നത്. പക്ഷെ കോവിഡ് കാലമായതി നാൽ തന്നെ പ്രദർശനങ്ങൾ സംഘടിപ്പിക്കുന്നതിലും പരിമിതകളുണ്ട്. തന്റെ ചിത്രങ്ങൾ എങ്ങിനെ യെങ്കിലും വിൽപ്പന നടത്തി കിട്ടുന്ന തുകകൊണ്ട് ചികിത്സ നടത്താനാണ് സുരേന്ദ്രന്റെ ശ്രമം.
എംഎഫ് ഹുസൈന്റെ തട്ടകത്തെപ്പോലും വിസ്മയിപ്പിച്ച വരകൾ
ഏഷ്യയിലെത്തന്നെ ശ്രദ്ധേയമായ ആർട്ട് ഗ്യാലറികളിൽ ഒന്നാണ് മുംബൈയിലെ ജഹാംഗീർ ആർട്ട് ഗ്യാലറി. എം എഫ് ഹുസൈനുൾപ്പടെയുള്ള പ്രമുഖർ തങ്ങളുടെ ചിത്രപ്രദർശനം നടത്തി യ ഈ ആർട്ട് ഗ്യാലറിയിൽ രണ്ടുതവണ പ്രദർശനത്തിന് അനുമതി ലഭിച്ച അപൂർവ്വം ചിത്രകാര ന്മാരിലൊരാളാണ് കണ്ണൂർ കണ്ണാടിപ്പറമ്പ് സ്വദേശിയായ സിവി സുരേന്ദ്രൻ. സ്‌പൈനൽ മസ്‌കുല ർ ആട്രോപ്പി ബാധിച്ച് അരയ്ക്ക് കീഴ്‌പ്പോട്ട് തളർന്ന ഒരു മനുഷ്യനാണ് തന്റെ പരിമിതികളെ അതിജീവിച്ച് ഈ നേട്ടം കൈവരിച്ചത് എന്നറിയുമ്പോഴാണ് അദ്ദേഹത്തിന്റെ ചിത്രത്തിന്റെ മാജിക് നമുക്ക് ശരിക്കും ഉൾക്കൊള്ളാനാവുക. പല നിറത്തിലുള്ള പേനകൾ ഉപയോഗിച്ചായിരു ന്നു ആദ്യകാലത്ത് സുരേന്ദ്രൻ തന്റെ സങ്കൽപ്പങ്ങൾക്ക് ചിത്രഭാഷ്യം നൽകിയിരുന്നത്.പിന്നിട് പതിയെ പതിയെ ആക്രിലിക്കിലേക്ക് മാറുകയായിരുന്നു. അരക്ക് കീഴ്‌പ്പോട്ട് പൂർണ്ണമായും തളർന്നതിനാൽ തന്നെ കിടക്കയിൽ ചരിഞ്ഞ് കിടന്നും വീൽ ചെയറിൽ ഇരുന്നുമൊക്കെയാണ് ഇദ്ദേഹം തന്റെ ചിത്രം പൂർത്തിയാക്കുന്നത്.
രോഗം ബാധിച്ചെങ്കിലും തോൽവി സമ്മതിക്കാൻ സുരേന്ദ്രൻ ഒരുക്കമായിരുന്നില്ല.വീൽചെയറിൽ ഇരുന്നും കിടക്കയിൽ ചെരിഞ്ഞു കിടന്നുമൊക്കെ തന്റെ ഭാവനകൾക്ക് ഇദ്ദേഹം നിറം പകർന്നു. സുരേന്ദ്രന്റെ വരകളെക്കുറിച്ച് നല്ല ധാരണയുണ്ടായിരു ന്ന സുഹൃത്തുക്കളാണ് പ്രദർശനം എന്നൊരു ആശയം മുന്നോട്ട് വെക്കുന്നത്. അങ്ങിനെ സുഹൃ ത്തുക്കളുടെ സഹയാത്തോടെയാണ് ആദ്യ പ്രദർശനങ്ങൾ നടത്തിയത്. ചിത്രങ്ങൾ കാഴ്‌ച്ചക്കാർ ക്ക് ഇഷ്ടപ്പെടുകയും വിൽപ്പന നടക്കുകയും ചെയ്തതോടെ കൂടുതൽ പ്രദർശനങ്ങൾ നടത്താൻ ധൈര്യം ലഭിച്ചു. പിന്നിടാണ് സ്വയം പ്രദർശനം നടത്താൻ തീരുമാനിച്ചത്.ഇങ്ങനെ പ്രദർശനത്തി ലുടെ പതിയെ പതിയെ ജീവിതം മുന്നോട്ട് കൊണ്ടുപോകുമ്പോഴാണ് കൊറോണയെത്തുകയും പ്രദർശനങ്ങൾ പാടെ നിലക്കുകയും ചെയതത്.
ചിത്രത്തിൽ വേർ തിരിവ് സുരേന്ദ്രൻ നടത്താറില്ല. എല്ലാത്തരം കാണികളെയും ആകർഷിക്കുന്ന ചിത്രങ്ങൾ വരയ്ക്കാനാണ് തനിക്കിഷ്ടം എന്നാണ് ഇദ്ദേഹത്തിന്റെ ഭാഷ്യം.മനുഷ്യന്റെ ലോകം തന്നെയാണ് ഇ കലാകാരന്റെ വിഷയങ്ങളും.അവ ഭാവനിയിൽ വിവിധ രൂപങ്ങളിലേക്കും ഭാവ ങ്ങളിലേക്കും സന്നിവേശിപ്പിക്കപ്പെടുമ്പോൾ സൃഷ്ടികൾ പൂർണ്ണമാകുന്നു.വർണ്ണങ്ങളും രേഖക ളും അതീവ സൂക്ഷമതയോടെയാണ് ഇദ്ദേഹം ക്യാൻവാസിലേക്ക് പകർത്തുന്നത്. പ്രകൃതി ദൃ ശ്യം, മനുഷ്യഭാവങ്ങൾ, കഥാപാത്രങ്ങൾ, സങ്കൽപ്പലോകങ്ങൾ തുടങ്ങി ചിത്രരചനയിലെ സമസ്ത മേഖലകളും ഇദ്ദേഹത്തിന്റെ ക്യാൻവാസിൽ നിറംവെക്കുന്നുണ്ട്. സംസ്ഥാനത്തിന് അകത്തും പുറത്തുമായി പ്രമുഖ ആർട്ട് ഗ്യാലറികളിൽ ഉൾപ്പടെ 20 ഓളം പ്രദർശനങ്ങൾ ഇദ്ദേഹം നടത്തിയി ട്ടുണ്ട്. ഇതിൽ ജഹാംഗീർ ആർട്ട് ഗ്യാലറിയിൽ നടത്തിയ ഫെതേഴ്‌സ് ഓഫ് ഫിനിക്‌സ് എന്ന പ്രദർശനം ഏറെ ശ്രദ്ധപിടിച്ചു പറ്റി.
വീൽചെയറിൽ തളക്കപ്പെട്ട ജീവിതം
പതിനാറു വയസ്സുവരെ നല്ലതീരിയിൽ നടക്കുകയും കാര്യങ്ങൾ ചെയ്യുകയും ചെയ്ത ബാല്യം സുരേന്ദ്രന്റെ ഓർമ്മകളിലുണ്ട്. കൗമാരത്തിലേക്ക് കടക്കുന്നത് മുതലാണ് സ്‌പൈനൽ മസ് കുലർ ആട്രോപ്പി എന്ന രോഗത്തിന്റെ ലക്ഷണങ്ങൾ കണ്ടുതുടങ്ങിയത്. നട്ടെല്ലിൽ ആരംഭിച്ച് ഞരമ്പുകളെയും ബാധിക്കുന്ന ഈ രോഗം ഇരുപത്തിനാലാം വയസ്സിൽ സുരേന്ദ്രനെ പൂർണ്ണമായും വീൽചെയറിൽ തളച്ചിട്ടു.പ്രാഥമിക കർമ്മങ്ങൾ പോലും പരസഹായമില്ലാതെ ചെയ്യാൻ കഴിയാ ത്ത അവസ്ഥ. ജീവിതത്തിൽ ഒറ്റപ്പെടുമെന്ന് തോന്നിയപ്പോൾ വിവാഹം കഴിച്ചു. അവിടെയും വ്യത്യസ്തനാവുകയായിരുന്നു സുരേന്ദ്രൻ. പോളിയോ ബാധിച്ച് വിൽചെയറിൽ തന്നെ ഉള്ള മറ്റൊ രാൾക്കാണ് സുരേന്ദ്രൻ ജീവിതം കൊടുത്തത്. ഇന്ന് ഭാര്യയുടെ അമ്മയും ബന്ധുക്കളുമാണ് ഇവ രുടെ സഹായത്തിനായി കൂടെയുള്ളത്.
സ്‌പൈനൽ മസ്‌കുലർ ആട്രോപ്പി ബാധിച്ചതോടെ കൂട്ടിനെത്തിയത് മറ്റുപല രോഗങ്ങളുമാണ്. ഇതിൽ 26 വർഷത്തോളമായി തുടരുന്ന ഷുഗറാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ ജീവിതത്തിൽ വില്ല നാകുന്നത്. ഷൂഗർ ബാധിച്ച് ഇദ്ദേഹത്തിന്റെ കാഴ്‌ച്ച 85 ശതമാനത്തോളം നഷ്ടപ്പെട്ടു കഴിഞ്ഞു. അ ലോപ്പതി ഡോക്ടർമാരെ സമീപിച്ചെങ്കിലും ശസ്ത്രക്രിയ ചെയ്താൽ പോലും പൂർണ്ണമായ ഭേദമാ കൽ ഉണ്ടാകുമോ എന്ന് ഉറപ്പില്ല എന്നായിരുന്നു മറുപടി.അതുകൊണ്ട് തന്നെ അ പ്രതീക്ഷയും അദ്ദേഹത്തിന് നഷ്ടമായി.ഇപ്പോൾ ഒരു സുഹൃത്തിന്റെ നിർദ്ദേശ പ്രകാരം ആയുർവേദ ചികിത്സ ആരംഭിച്ചിരിക്കുകയാണ്. ഒരു നിറങ്ങൾ പോലും തിരിച്ചറിയാൻ കഴിയാതായ ഇടത്തുനിന്ന് നിറ ങ്ങളെ തിരിച്ചറിയാൻ തുടങ്ങിയതിന്റെ സന്തോഷം ഇന്ന് ഇദ്ദേഹത്തന് ഉണ്ട്.പക്ഷെ വികലാംഗ പെൻഷനായി ലഭിക്കുന്ന ചെറിയ തുക മാത്രമാണ് ഇപ്പോൾ ഇദ്ദേഹത്തിന്റെ വരുമാനം.
ഇതിനായാണ് ഇപ്പോൾ തന്റെ ചിത്രങ്ങൾക്കായി വിപണന സാധ്യത ഇദ്ദേഹം തേടുന്നത്. വിൽപ്പ നക്കായി താൻ വരച്ച 45 ഓളം ചിത്രങ്ങൾ ഇദ്ദേഹത്തിന്റെ പക്കലുണ്ട്.ഇത് വിറ്റ് പോയാൽ ചികി ത്സക്കുള്ള തുകയെങ്കിലും കണ്ടെത്താൻ സാധിക്കുമെന്നും സുരേന്ദ്രൻ പറയുന്നു.സുരേന്ദ്രന്റെ അവസ്ഥ കണ്ടറിഞ്ഞ് ചിത്രം വാങ്ങാനായി സുമനസ്സുകൾ എത്തിയാൽ അദ്ദേഹത്തിനും കുടുംബ ത്തിനും അത് നൽകുന്ന ഊർജ്ജം ചെറുതാകില്ല. സുരേന്ദ്രനും കുടുംബവും കാത്തിരിക്കുക യാണ് അത്തരം കടന്നുവരവുകളെ.. പ്രദർശനത്തിന്റെ പേരു പോലെ ഫെതേഴ്‌സ് ഓഫ് ഫിനിക്‌സുകളാകുന്നവരെ