തിരുവനന്തപുരം: സോഷ്യൽ മീഡിയയുടെ സാധ്യത പരമാവധി ഉപയോഗിച്ച് പുതു തലമുറ വോട്ടർമാരെ പാർട്ടിയിലേക്ക് അടുപ്പിക്കുകയാണ് സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യം.

യുവത്വത്തെ ലക്ഷ്യമിട്ട് നവമാദ്ധ്യമങ്ങളെ കൃത്യമായി ഉപയോഗിക്കുന്ന രീതിയുടെ പുതിയ പതിപ്പാണ് അരുവിക്കരയുടെ ശബ്ദമെന്ന ഫെയ്‌സ് ബുക്ക് കൂട്ടായ്മ. ഉപതെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ വികസന പോരായ്മയും ആവശ്യങ്ങളും ഒപ്പം സിപിഎമ്മിന്റെ നയപരിപാടിയും വിശദീകരിക്കുകയാണ് അരുവിക്കര ശബ്ദം. ഉപതെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന മണ്ഡലത്തിന്റെ സമീപകാല വെല്ലുവിളികളാണ് പോസ്റ്റുകളായി നിറയുന്നത്. പ്രത്യക്ഷത്തിൽ വോട്ട് പിടിത്തം തുടങ്ങിയില്ലെങ്കിലും സ്ഥാനാർത്ഥിയെ വ്യക്തമാകുന്നതോടെ അതും ഈ കൂട്ടായ്മയിലൂടെ ചെയ്യും. ജനങ്ങളുടെ മനസ്സ് അറിയാൻ നേരിട്ടുള്ള സംവാദത്തിനുള്ള മാർഗ്ഗമെന്ന നിലയിലും ഈ ഫെയ്‌സ് ബുക്ക് പേജിനെ സിപിഐ(എം) കാണുന്നു.

ഇരുപത്തിയഞ്ച് വർഷം ജി കാർത്തികേയനായിരുന്നു അരുവിക്കരയുടെ നിയമസഭാ പ്രതിനിധി. എന്നിട്ട് എന്ത് വികസനമെത്തിയെന്നാണ് ഉയർത്തുന്ന ചോദ്യം. ആദിവാസി മേഖലയിൽ സിപിഎമ്മിന്റെ പ്രവർത്തനങ്ങളും വിശദീകരിക്കുന്നു. ടിഎൻ സീമ കോട്ടൂർ വനമേഖലയിലെത്തി ആദിവാസികളെ കണ്ട കാര്യവുമുണ്ട്. അരുവിക്കരയുടെ വികസനത്തിന് ഇടതുപക്ഷം എന്ന് തന്നെയാണ് കഴിഞ്ഞ ദിവസം തുടങ്ങിയ ഫെയ്‌സ് ബുക്ക് കൂട്ടായ്മ മുന്നോട്ട് വയ്ക്കുന്നത്. കാർത്തികേയന്റെ മരണത്തിന്റെ സഹതാപത്തിൽ ജയിക്കാമെന്ന കോൺഗ്രസിന്റെ മോഹങ്ങൾ തിരിച്ചറിഞ്ഞാണ് ഈ നീക്കം.

അവസാനമായി പേജിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റും ചിത്രങ്ങളും എന്താണ് ലക്ഷ്യമെന്ന് വ്യക്തമാക്കുന്നു. പോസ്റ്റ് ചുവടെ

കാട്ടാക്കട നെയ്യാർഡാം റോഡിലൂടെ പോകുമ്പോൾ മൈലോട്ടു മൂഴി എന്ന സ്ഥലത്ത് കാണുന്ന കാഴ്ചയാണ് ഇത് ..വർഷങ്ങളായി ഇത് കാണാൻ തുടങ്ങിയിട്ട് ..ഇവിടെ ഉള്ള കനാലിന്റെ മറുകര വരെ നല്ലൊരു റോഡു വന്നു നിൽക്കുന്നു..പക്ഷെ കനാലിനു മുകളിലൂടെ പാലം പണിതിട്ടില്ല ..അതുകൊണ്ട് ഒരാൾക്ക് കഷ്ട്ടിച്ചു നടക്കാൻ കഴിയുന്ന പഴയ സ്ലാബിനു മുകളിലൂടെ ആണ് പള്ളി കൂടത്തിൽ പോകുന്ന കുട്ടികൾ ഉൾപ്പടെ ഇപ്പുറം കടക്കുന്നത് .....അരുവിക്കര മണ്ഡലത്തിൽ പൂവച്ചൽ പഞ്ചായത്തിൽ ആണ് ഈ പാലം ..നെയ്യാർ വലതു കര കനാൽ ബണ്ട് റോഡാണ് ..ആനാകോട് മുതൽ മൈലോട്ടു മൂഴി വരെ ഏകദേശം 2 കിലൊമീറ്റർ ദൂരത്തിൽ 2007 ൽ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് ഒന്നര കോടി രൂപ മുടക്കി നിർമ്മിച്ചതാണ്..

അന്ന് റോഡു പണി പൂർത്തി ആയപ്പോൾ തന്നെ ആര്യനാട് എം എൽ എ ആയിരുന്ന ജി .കാർത്തികേയൻ ഈ റോഡു പ്രധാന റോഡുമായി ബന്ധിപ്പിക്കുന്നതിനു പാലം പണിയുമെന്ന് പ്രഖ്യാപിക്കുകയും അതിനായി ഒന്നേമുക്കാൽ കോടി രൂപ അനുവദിച്ചതായി അറിയിക്കുകയും ചെയ്തു ..അന്ന് കൊണ്‌ഗ്രെസ്സുകാർ പാലം പണിക്ക് പണം അനുവദിച്ച കാർത്തികേയനു അഭിവാദ്യങ്ങൾ അർപ്പിച്ചു ഫ്‌ലെക്‌സ് ബോർഡുകളും സ്ഥാപിച്ചു ..എന്നാൽ പാലം പണി നടന്നില്ല ..അതിനു ശേഷം അടുത്ത നിയമ സഭ തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും പാലം നിർമ്മാണത്തിന് രണ്ടര കോടി രൂപ അനുവദിച്ചതായി പ്രഖ്യാപിച്ച് ഫ്‌ലെക്‌സ് ബോർഡ് സ്ഥാപിച്ചു .കഴിഞ്ഞ നിയമ സഭ തെരഞ്ഞെടുപ്പിൽ അരുവിക്കരയിൽ മത്സരിച്ച .കാർത്തികേയൻ ഈ പ്രദേശത്തെ തെരഞ്ഞെടുപ്പ് യോഗങ്ങളിൽ പ്രധാന വാഗ്ദാനമായി പറഞ്ഞിരുന്നതും ഇതാണ് ..

എന്നാൽ അപ്പോഴും റോഡു പണി നടന്നില്ല ..ജനങ്ങൾ ഇതിനെതിരെ പ്രതിഷേധവുമായി വന്നതിനെ തുടർന്ന് ഇക്കഴിഞ്ഞ പർലമെന്റു തെരഞ്ഞെടുപ്പിന് മുൻപ് വീണ്ടും ഇവിടെ പാലം പണിയാനും അപ്രോച് റോഡിനുമായി മൂന്നു കോടി അറുപത്തി ഒന്ന് ലക്ഷം രൂപ അനുവദിച്ചതായി പ്രഖ്യാപിക്കുകയും പതിവ് പോലെ ഫ്‌ലെക്‌സ് വിപ്ലവം നടത്തുകയും ചെയ്തു ..എല്ലാ തെരഞ്ഞെടുപ്പ് സമയത്തും ഫണ്ട് അനുവദിച്ചതായും എ എസ് ആയതായും പ്രചരിപ്പിച് ജനങ്ങളെ വിഡ്ഢികളാക്കുന്ന പതിവ് ഇപ്പോഴും ആവർത്തിക്കാനാണ് സാധ്യത ..ഇപ്പോൾ അനുവദിച്ചു എന്നുപറയുന്ന മൂന്നു കോടി അറുപത്തി ഒന്ന് ലക്ഷം രൂപ ഏതു ഫണ്ടാണ് എന്നുപോലും ഇതേവരെ വെളിപെടുതിയിട്ടില്ല .. പാലം പണിയാനും അപ്രോച് റോഡു പണിയാനും നിലവിൽ സാങ്കേതിക തടസ്സങ്ങൾ ഒന്നും ഇല്ല ..

2008 ൽ എൽ ഡി എഫ് സർക്കാരിന്റെ കാലത്ത് തന്നെ സർവ്വേ പൂർത്തിയാക്കി സാങ്കേതിക അനുമതി ഇറിഗേഷൻ വകുപ്പ് കൊടുത്തിട്ടുള്ളതാണ്..ഈ പാലം പൂർത്തിയായാൽ ആനാകോട് ,കോവിൽ വിള തുടങ്ങിയ പ്രദേശത്തെ ജനങൾക്ക് വളരെ അനുഗ്രഹമാകും ..മാത്രമല്ല പേഴും മൂട് ,കുറ്റിചൽ,പൂവച്ചൽ പ്രദേശങ്ങളിലേക്ക് പോകാൻ നാല് കിലൊമീറ്റർ ലാഭമാകും ഇപ്പോൾ പട്ടകുളം വഴിയോ കാട്ടാക്കട വഴിയോ ചുറ്റി ആണ് വാഹനങ്ങളിൽ പോകുന്നത് .. കേവലം 16 മീറ്റർ മാത്രം നീളമുള്ള ഈ പാലം നിർമ്മാണത്തിന്റെ പേരിൽ ഒന്നര കോടി രൂപ മുടക്കി 8 വര്ഷം മുൻപ് നിർമ്മിച്ച റോഡു കൊണ്ട് പ്രയോജനമില്ലാത്ത അവസ്ഥയാണ് ..ജനങ്ങളെ വർഷങ്ങളായി കബളിപ്പിക്കുന്ന നടപടിക്കെതിരെ ശക്തമായ പ്രതിഷേധം ഉയരണം ..

 

 

 

കാട്ടാക്കട -നെയ്യാർഡാം റോഡിലൂടെ പോകുമ്പോൾ മൈലോട്ടു മൂഴി എന്ന സ്ഥലത്ത് കാണുന്ന കാഴ്ചയാണ് ഇത് ..വർഷങ്ങളായി ഇത് കാണാൻ തുടങ്...

Posted by അരുവിക്കരയുടെ ശബ്ദം on Tuesday, May 12, 2015