- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സ്‌കൂളിൽ പോകുമ്പോൾ ഓട്ടോയിലെത്തിയ ആൾ തട്ടിക്കൊണ്ടു പോയി; ഡാമിനടുത്ത ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പതിനൊന്നുകാരിയെ ബലാത്സംഗം ചെയ്തു; നാലാംക്ലാസുകാരി പീഡനത്തിൽ മൊഴി കൊടുത്തിട്ടും ഒളിച്ചു കളിച്ച് അരുവിക്കര പൊലീസ്; അനാസ്ഥയുടെ ബാലലൈംഗിക പീഡനക്കേസ് ഇങ്ങനെ
തിരുവനന്തപുരം: അരുവിക്കരയിൽ നാലാം ക്ളാസ് വിദ്യാർത്ഥിനി ക്രൂരമായ ബാലസംഗത്തിനു ഇരയായി പതിനേഴു മാസമായിട്ടുംപൊലീസ് നടപടിയില്ല. കുട്ടിയും രക്ഷകർത്താക്കളും ചേർന്ന് അന്ന് തന്നെ അരുവിക്കര പൊലീസ് സറ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം അട്ടിമറിക്കുകയാണ് പൊലീസ് ചെയ്തത്. അന്ന് ചുമതലയുണ്ടായിരുന്ന എസ് ഐ . കേസെടുക്കാൻ തയാറായില്ല , .സർക്കാർ ഒപ്പമുണ്ടെന്ന് പരസ്യം ചെയ്യുന്ന പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഈ ക്രൂരമായ സംഭവം നടന്നത്. 2016 മെയ് 25 നാണ് പിണറായി അധികാരത്തിൽ വന്നത് . 2016 ഓഗസ്റ്റ് ഒന്നിനാണ് ഈ സംഭവം നടന്നത്. സ്‌ക്കൂളിൽ പോകുന്ന സമയത്ത് ഓട്ടോറിക്ഷയിലാണ് നാലാം ക്ളാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി നാലംഗസംഗം ഭീക്ഷണിപ്പെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്തത്. ബാലസംഗത്തിനിടെ വേദനകൊണ്ടു കരഞ്ഞ കുട്ടിയെ മർദിക്കുകയും പിന്നീട് സ്‌കൂളിലേക്കുള്ള വഴിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു. ബലാൽസംഗത്തിനിരയായ കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ പൊലീസ് സ്റ്
തിരുവനന്തപുരം: അരുവിക്കരയിൽ നാലാം ക്ളാസ് വിദ്യാർത്ഥിനി ക്രൂരമായ ബാലസംഗത്തിനു ഇരയായി പതിനേഴു മാസമായിട്ടുംപൊലീസ് നടപടിയില്ല. കുട്ടിയും രക്ഷകർത്താക്കളും ചേർന്ന് അന്ന് തന്നെ അരുവിക്കര പൊലീസ് സറ്റേഷനിൽ പരാതി നൽകിയിരുന്നു. എന്നാൽ അന്വേഷണം അട്ടിമറിക്കുകയാണ് പൊലീസ് ചെയ്തത്.
അന്ന് ചുമതലയുണ്ടായിരുന്ന എസ് ഐ . കേസെടുക്കാൻ തയാറായില്ല , .സർക്കാർ ഒപ്പമുണ്ടെന്ന് പരസ്യം ചെയ്യുന്ന പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷമാണ് ഈ ക്രൂരമായ സംഭവം നടന്നത്. 2016 മെയ് 25 നാണ് പിണറായി അധികാരത്തിൽ വന്നത് . 2016 ഓഗസ്റ്റ് ഒന്നിനാണ് ഈ സംഭവം നടന്നത്.
സ്‌ക്കൂളിൽ പോകുന്ന സമയത്ത് ഓട്ടോറിക്ഷയിലാണ് നാലാം ക്ളാസ് വിദ്യാർത്ഥിനിയെ തട്ടിക്കൊണ്ടു പോയി തൊട്ടടുത്തുള്ള ആളൊഴിഞ്ഞ കെട്ടിടത്തിൽ കൊണ്ടുപോയി നാലംഗസംഗം ഭീക്ഷണിപ്പെടുത്തി ക്രൂരമായി ബലാത്സംഗം ചെയ്തത്. ബാലസംഗത്തിനിടെ വേദനകൊണ്ടു കരഞ്ഞ കുട്ടിയെ മർദിക്കുകയും പിന്നീട് സ്‌കൂളിലേക്കുള്ള വഴിയിൽ കൊണ്ടുപോയി ഉപേക്ഷിക്കുകയും ചെയ്തു. ബലാൽസംഗത്തിനിരയായ കുട്ടിയേയും കൂട്ടി രക്ഷിതാക്കൾ പൊലീസ് സ്റ്റേഷനിൽ എത്തിയപ്പോൾ കുട്ടിയുടെ മൊഴി എടുക്കാനോ , കേസെടുക്കാനോ അരുവിക്കര പൊലീസ് തയാറായില്ല.
മൂന്നു ദിവസത്തിന് ശേഷം പഞ്ചായത്തു മെമ്പറുടെ സഹായത്തോടെ ജില്ലാ പൊലീസ് മേധാവിയെ നേരിട്ട് കണ്ടു പരാതി പറഞ്ഞതിന് ശേഷമാണു അരുവിക്കര പൊലീസ് 663 /2016 എന്ന നമ്പറിൽ എഫ് ഐ ആർ ഇട്ട് അന്വേഷണം തുടങ്ങിയത്. പ്രതികളെ കുറിച്ചും ,സംഭവം നടന്ന സ്ഥലത്തെ കുറിച്ചും കുട്ടി വ്യക്തമായ മൊഴി നൽകിയിട്ടുണ്ട്. എന്നിട്ടും പൊലീസ് കൃത്യമായ നടപടി എടുത്തിട്ടില്ല .ഇപ്പോഴും പൊലീസിന് കണ്ടാലറിയാവുന്ന നാലു പ്രതികളാണ് കേസിൽ ഉള്ളത് .ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല . നിലവിൽ പൊലീസ് അന്വേഷണം അവസാനിപ്പിച്ച മട്ടാണ്
നാലാംക്ലാസ് വിദ്യാർത്ഥിനിയെയാണ് പീഡിപ്പിച്ചത്. സ്‌കൂളിൽ പോകുമ്പോൾ അമ്മയെ കുറിച്ച് ചോദിച്ചാണ് ഒരാൾ അടുത്തെത്തിയത്. അതിന് ശേഷം ഓട്ടോറിക്ഷയുമായി ഒരാളെത്തി. അവിടെ നിന്ന് പോയത് ഡാമിന്റെ അടുത്തുള്ള ഒഴിഞ്ഞ വീട്ടിലും. ആ വീട്ടിലേക്ക് കൊണ്ടുപോയായിരുന്നു പീഡനം. ബലമായി പിടിച്ച് വസ്ത്രങ്ങൾ ഊരിയായിരുന്നു പീഡനം. കൊടിയ പീഡനമാണ് ഏൽക്കേണ്ടി വന്നതെന്നും കുട്ടി പൊലീസിന് മൊഴി നൽകി. അതിന് ശേഷം കുട്ടിയെ ഓട്ടോയിൽ കൊണ്ടു വന്ന് ഇറക്കി വിടുകയായിരുന്നുവെന്നും പൊലീസിന് കുട്ടി മൊഴി നൽകിയിരുന്നു,