- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തീക്കട്ടയിലും ഉറുമ്പിരിച്ചു! ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ കാർ സെക്രട്ടറിയേറ്റിൽ നിന്നും മോഷ്ടിച്ചു കള്ളന്മാർ കടന്നു; മോഷണം പോയത് ആഡംബരം ഒഴിവാക്കാൻ കെജ്രിവാൾ ഉപയോഗിച്ചിരുന്ന നീല വാഗൺ ആർ കാർ
ന്യൂഡൽഹി: തീക്കട്ടയിലും ഉറുമ്പരിക്കുമോ? സംഭവിക്കുമെന്നാണ് ഡൽഹിയിൽ നിന്നും പുറത്തുവരുന്ന വാർത്ത. അതീവ സുരക്ഷാ മേഖലയായ ഡൽഹി സെക്രട്ടറിയേറ്റിൽ നിർത്തിയിട്ടിരുന്ന കാർ മോഷണം പോയി. പോയത് ആരുടെയെങ്കിലും കാറല്ല, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തന്നെ വാഹനമാണ്. ഡൽഹി സെക്രട്ടറിയേറ്റിൽ നിർത്തിയതിട്ടിരുന്ന നീല വാഗൺ ആർ കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്രിവാൾ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ ദേശീയ മാധ്യമങ്ങളുടെ വാർത്തകളിൽ നിരവധി തവണ താരമായ കാറാണ് മോഷ്ടാക്കൾ കൊണ്ടു പോയത്. അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മോഷ്ടിക്കപ്പെട്ട കാർ കെജ്രിവാൾ ഉപയോഗിച്ചിരുന്നില്ല. ആം ആദ്മി പാർട്ടിയുടെ മാധ്യമ കോർഡിനേറ്റർ വന്ദന സിങ് ആണ് ഈ കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. കാർ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ സിങ് ഐ.പി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാർ കാണാതായത്.
ന്യൂഡൽഹി: തീക്കട്ടയിലും ഉറുമ്പരിക്കുമോ? സംഭവിക്കുമെന്നാണ് ഡൽഹിയിൽ നിന്നും പുറത്തുവരുന്ന വാർത്ത. അതീവ സുരക്ഷാ മേഖലയായ ഡൽഹി സെക്രട്ടറിയേറ്റിൽ നിർത്തിയിട്ടിരുന്ന കാർ മോഷണം പോയി. പോയത് ആരുടെയെങ്കിലും കാറല്ല, ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ തന്നെ വാഹനമാണ്.
ഡൽഹി സെക്രട്ടറിയേറ്റിൽ നിർത്തിയതിട്ടിരുന്ന നീല വാഗൺ ആർ കാറാണ് മോഷ്ടിക്കപ്പെട്ടത്. മുഖ്യമന്ത്രിയായതിന് ശേഷം ആഡംബരം ഒഴിവാക്കുന്നതിന് കെജ്രിവാൾ ഈ കാറാണ് ഉപയോഗിച്ചിരുന്നത്. അതിനാൽ ദേശീയ മാധ്യമങ്ങളുടെ വാർത്തകളിൽ നിരവധി തവണ താരമായ കാറാണ് മോഷ്ടാക്കൾ കൊണ്ടു പോയത്.
അതേസമയം കഴിഞ്ഞ ഏതാനും നാളുകളായി മോഷ്ടിക്കപ്പെട്ട കാർ കെജ്രിവാൾ ഉപയോഗിച്ചിരുന്നില്ല. ആം ആദ്മി പാർട്ടിയുടെ മാധ്യമ കോർഡിനേറ്റർ വന്ദന സിങ് ആണ് ഈ കാർ ഇപ്പോൾ ഉപയോഗിക്കുന്നത്. കാർ മോഷ്ടിക്കപ്പെട്ട സംഭവത്തിൽ സിങ് ഐ.പി എസ്റ്റേറ്റ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ഉന്ന് ഉച്ചയ്ക്ക് ഒരു മണിയോടെയാണ് കാർ കാണാതായത്.