ജ്ജിനായി വിശുദ്ധ ഭൂമിയിലെത്തിയ 160 രാജ്യങ്ങളിൽ നിന്നുള്ള ലക്ഷക്കണക്കിനു മുസ്ലിംകൾ വിശുദ്ധ നഗരമായ മക്കയെ വിസ്മയങ്ങൾ കൊണ്ട് നിറച്ചു. ഒരു മുസ്ലിം വിശ്വാസിയുടെ ജീവിത യാത്രയിലെ ഏറ്റവും മഹത്തായ ആരാധനാ കർമ്മമായ ഹജ്ജിനായി ഇവിടെ എത്തിയവർ അത് സഫലീകരിക്കപ്പെട്ടതിലുള്ള ആത്മീയ നിർവൃതിയോടെയാണ് ഇവിടെ നിൽക്കുന്നത്. സാമ്പത്തികമായും ആരോഗ്യപരമായും കഴിവുള്ള എല്ലാ മുതിർന്ന മുസ്ലിംകൾക്കും ഇത് നിർബന്ധ ആരാധനായാണ്. മക്കയിലെ ഗ്രാന്റ് മോസ്‌കായ ഹറമിലേക്ക് ആദ്യമായി ഓരോരുത്തരും എത്തുന്നത് തുന്നലില്ലാത്ത വസ്ത്രങ്ങൾ പുതച്ചാണ്.

ഈ ചിത്രങ്ങളിൽ കാണുന്ന പോലെ ഒന്നിച്ചണിനിരക്കാൻ മുസ്ലിംകൾക്ക് ലഭിക്കുന്ന അവസരമാണിത്. മഹത്തായ അരാധനയും നിർവഹിച്ചുവെന്ന് അഭിമാനവും കൊള്ളാം. ഹറമിന്റെ മധ്യത്തിലായുള്ള ചതുരസ്തൂപമായ വിശുദ്ധ കഅബയ്ക്കു ചുറ്റും വിശ്വാസികൾ് വലംവയ്ക്കുന്നു. ലോകത്തെ എല്ലായിട്‌ത്തേയും മുസ്ലിംകൾ എല്ലാ ദിവസവും ദൈവത്തെ വഴങ്ങി നിസ്‌കാരം നിർവഹിക്കുന്നത് ഈ കഅബയുടെ ദിശയിലേക്ക് അഭിമുഖമായാണ്.

ഇസ്ലാമിക് കലണ്ടറിലെ അവസാന മാസമാണ് ഹജ്ജ്. മക്കയിലെത്തുന്നതിനു മുമ്പ് ഹജ്ജിന്റെ ഭാഗമായി പല ആരാധനകളും വിശ്വാസികൾ നിർവഹിക്കേണ്ടതുണ്ട്. ഒടുവിൽ മക്കയിലെ ഹറമിലേക്ക് പ്രവേശിച്ച് കഅബയ്ക്കു ചുറ്റും ഘടികാര ദിശയ്ക്ക് എതിരായി ഏഴു തവണ വലം വയ്ക്കുന്നതോടെ ഹജ്ജ് കർമ്മങ്ങൾ തുടങ്ങും. ഇസ്ലാമിന്റെ പഞ്ചസ്തംഭമായി വിശേഷിപ്പിക്കപ്പെടുന്ന ഹജ്ജിന് ബലി പെരുന്നാളോടെയാണ് (ബക്രീദ്) പരിസമാപ്തിയാകുക. പ്രവാചകൻ അബ്രഹാമിന്റെയും കുടുംബത്തിന്റേയും സഹനങ്ങളുടെ സ്മരണാർത്ഥം ബലിദാനം നടത്തലാണ് ഈ പെരുന്നാളിന്റെ പ്രധാന പ്രത്യേകത.