- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
കാമുകിയുമായി അനൂപ് കറങ്ങിയത് അമ്മയുടെ അറിവോടെ; വിവാഹത്തിനും സമ്മതം മൂളി; ഭാവി മരുമകളുടെ അകാല മരണം ജ്യോത്സ്യൻ പ്രവചിച്ചതോടെ എതിർപ്പും തുടങ്ങി; ആശ ജീവനൊടുക്കിയതിൽ വില്ലൻ ജാതകമോ?
തിരുവനന്തപുരം: കോവളത്ത് പ്രണയനൈരാശ്യത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ജാതക ദോഷത്തിന്റെ കാണാക്കഥയും. അനൂപും ആശയും തമ്മിലെ പ്രണയത്തിന് അനൂപിന്റെ അമ്മയുടെ പൂർണ്ണ സമ്മതമുണ്ടായിരുന്നു. വിവാഹത്തിനും അനുകൂലമായിരുന്നു. എന്നാൽ ആശയുടെ ജാതകത്തിലെ ദോഷം അറിഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. എന്തുവന്നാലും കല്ല്യാണത്തിന് സമ്മതിക്കില്ലെന്ന നിലപാടിലേക്ക് അമ്മ എത്തി. അനൂപിനേയും പതിയെ മനസ്സുമാറ്റി. ഇതോടെ ആശയുമായി അനൂപ് അകന്നു. ഈ മനോവിഷമമാണ് ആശയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന. അതിനിടൈ കേസിൽ യുവതിയുടെ കാമുകനുമായ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാ കുറ്റം,പീഡനം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അനൂപിന്റെ അമ്മയ്‌ക്കെതിരെയും പ്രേരണാകുറ്റത്തിനു കേസെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനും വിഴിഞ്ഞം സർക്കിൾ ഇൻസ്‌പെക്ടറുമായ ന്യൂമാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ആശയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും ഇതിന
തിരുവനന്തപുരം: കോവളത്ത് പ്രണയനൈരാശ്യത്തെ തുടർന്ന് യുവതി ആത്മഹത്യ ചെയ്ത സംഭവത്തിന് പിന്നിൽ ജാതക ദോഷത്തിന്റെ കാണാക്കഥയും. അനൂപും ആശയും തമ്മിലെ പ്രണയത്തിന് അനൂപിന്റെ അമ്മയുടെ പൂർണ്ണ സമ്മതമുണ്ടായിരുന്നു. വിവാഹത്തിനും അനുകൂലമായിരുന്നു. എന്നാൽ ആശയുടെ ജാതകത്തിലെ ദോഷം അറിഞ്ഞതോടെ കാര്യങ്ങൾ മാറി മറിഞ്ഞു. എന്തുവന്നാലും കല്ല്യാണത്തിന് സമ്മതിക്കില്ലെന്ന നിലപാടിലേക്ക് അമ്മ എത്തി. അനൂപിനേയും പതിയെ മനസ്സുമാറ്റി. ഇതോടെ ആശയുമായി അനൂപ് അകന്നു. ഈ മനോവിഷമമാണ് ആശയെ ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചതെന്നാണ് സൂചന.
അതിനിടൈ കേസിൽ യുവതിയുടെ കാമുകനുമായ അനൂപിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യ പ്രേരണാ കുറ്റം,പീഡനം, എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പ്രതിക്കെതിരെ കേസെടുത്തിരിക്കുന്നത്. അതേസമയം പെൺകുട്ടി ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് അനൂപിന്റെ അമ്മയ്‌ക്കെതിരെയും പ്രേരണാകുറ്റത്തിനു കേസെടുക്കുമെന്ന് അന്വേഷണ ഉദ്യോഗസ്ഥനും വിഴിഞ്ഞം സർക്കിൾ ഇൻസ്‌പെക്ടറുമായ ന്യൂമാൻ മറുനാടൻ മലയാളിയോട് പറഞ്ഞു. ആശയുടെ ആത്മഹത്യാ കുറിപ്പിൽ നിന്നും ഇതിനുള്ള സൂചന കിട്ടിക്കഴിഞ്ഞു. അമ്മയുടെ പ്രേരണയാണ് ആശയുമായുള്ള പ്രണയത്തിൽ നിന്നും അനൂപിനെ പിന്തിരിപ്പിച്ചതെന്നാണ് പൊലീസ് നിഗമനം. അതിനിടെ അനൂപിന്റെ അമ്മയും ഇപ്പോൾ ഒളിവിലാണ്. ഇവരെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്.
അനൂപും ആശയും തമ്മിലെ പ്രണയം ആരംഭിക്കുന്നത് എട്ട് വർഷം മുൻപാണ്. ഇവരുടെ അടുപ്പവും ഒരുമിച്ചുള്ള കറക്കവും എല്ലാം അനൂപിന്റെ അമ്മയുടെ അറിവോടെ തന്നെയായിരുന്നു. തുടർന്ന് ഇരു വീട്ടുകാരും സംസാരിച്ച് ഇവരുടെ വിവാഹം നടത്താൻ ധാരണയിലെത്തുകയും ചെയ്തിരുന്നു. ഇരു വീട്ടുകാരും പരസ്പരം ഭക്ഷണം പോലും കൈമാറുന്ന സാഹചര്യവും നിലനിന്നിരുന്നു. എന്നാൽ വിഹാഹത്തിനു മുൻപ് മറ്റ് കാര്യങ്ങൾ കൂടി അറിയുന്നതിനായി ആശയുടെ ജാതകം ഒരു ജ്യോത്സ്യനെ കാണിക്കുന്നതിനായി അനൂപിന്റെ അമ്മ വാങ്ങിയിരുന്നു. ജ്യോത്സനെ കാണിച്ചപ്പോൾ ഇവരുടെ വിവാഹം നടത്തുന്നത് ഉചിതമല്ലന്നാണ് അറിയിച്ചുവത്രെ. ആശ ഉടനെ തന്നെ മരണപ്പെടാൻ സാധ്യതയുണ്ടെന്നാണ് ജ്യോത്സൻ അനൂപിന്റെ അമ്മയോട് പറഞ്ഞത്. ഇതോടെ വിവാഹത്തിന് അമ്മ എതിരായി. മകനെ സമ്മർദ്ദം ചെലുത്തി ആശയിൽ നിന്ന് അകറ്റുകയും ചെയ്തു.
ജാതക ദോഷത്തിന്റെ കാര്യം ആശയോടും പറഞ്ഞിരുന്നു. പ്രതിവിധികൾ നടത്തി ദോഷം അകറ്റാമെന്നും പറഞ്ഞത്രേ. എന്നാൽ ഇതൊന്നും ്അനൂപിൽ മാറ്റമുണ്ടാക്കിയില്ല. ആശയെ ഒഴിവാക്കുന്നത് തുടർന്നു. ഇതിൽ മനംനൊന്താണ് ആശയുടെ ആത്മഹത്യയെന്നാണ് സൂചന. കോട്ടുകാൽ പുലിയൂർകോണം ആശാ ഭവനിൽ ചന്ദ്രന്റെയും സുജാതയുടെയും മകൾ ആശാ ചന്ദ്രനാണ് (24)കാമുകന്റെ പ്രണയച്ചതിയിൽ മനം നൊന്ത് തൂങ്ങിമരിച്ചത്. എം.എസ്.സി മാത്‌സ് പഠനശേഷം പി.എസ്.സി കോച്ചിംഗിന് പോകുകയായിരുന്ന ആശയെ രാത്രി ഏഴോടെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. വീട്ടിലെ ബെഡ് റൂമിനോട് ചേർന്ന കുളിമുറിയിൽ ഷാളിൽ കെട്ടി തൂങ്ങി മരിക്കുകയായിരുന്നു. വീട്ടുകാർ ഒരു വിവാഹസൽക്കാരചടങ്ങിൽ പങ്കെടുക്കാൻ പോയ സമയത്തായിരുന്നു സംഭവം. മടങ്ങി എത്തിയ വീട്ടുകാർ യുവതിയെ കാണാത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ കുളി മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.
ഉടൻതന്നെ മെഡിക്കൽകോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയുടെ ആത്മഹത്യ കുറിപ്പ് കണ്ടെത്തി. ഇത് പൊലീസിന് കൈമാറി. ആശ നാലുപേജുകളിലായി എഴുതിയ ആത്മഹത്യാക്കുറിപ്പാണ് ചതിയുടെ വഴികളുള്ളത്. എനിക്ക് ഒരു പ്രണയമുണ്ടായിരുന്നുവെന്ന തുറന്നുപറച്ചിലോടെ ആരംഭിക്കുന്ന കത്ത് 2012 മുതലുള്ള പ്രണയത്തിന്റെ നാൾവഴികളെല്ലാം വിവരിക്കുന്നുണ്ട്. പ്രിയമുള്ളവരെ എന്ന് സംബോധനയോടെ ആരംഭിക്കുന്ന കത്ത് ആശയുടെ ബാഗിലാണ് സൂക്ഷിച്ചിരുന്നത്. വിഴിഞ്ഞം സിസിലിപുരം സ്വദേശിയായ അനൂപെന്ന യുവാവിനെതിരെയാണ് കത്തിലെ പരാമർശങ്ങൾ. വിവാഹവാഗ്ദാനം നൽകി ആശയെ അനൂപ് പ്രണയ വലയിൽ കുടുക്കിയതോടെ ഇരുവീട്ടുകാരും തമ്മിലും അടുപ്പമായി. ഇരുവരും പരസ്പരം വീടുകളിൽ പോകുകയും ഭക്ഷണ സാധനങ്ങളും മറ്റും തയ്യാറാക്കി കൊണ്ടുപോകുകയും ചെയ്യുന്നത് പതിവാക്കി.
വിവാഹ വാഗ്ദാനം നൽകിയ അനൂപ് തന്നെ കഴിഞ്ഞ മൂന്നുവർഷത്തിനുള്ളിൽ പലസ്ഥലത്തും കൊണ്ടുപോയതായും പീഡിപ്പിച്ചു. എന്നാൽ, കഴിഞ്ഞ മൂന്നുമാസമായി ഇയാൾ തന്നിൽ നിന്ന് അകലാൻ തുടങ്ങിയതാണ് തന്നെ തളർത്തിയത്. ഫോൺ കോളുകളോട് പ്രതികരിക്കാതായായി. അനൂപിന്റെ വീട്ടിൽ അന്വേഷിച്ചെത്തിയപ്പോഴൊന്നും അയാളെ കാണാനായില്ല. പിന്നീട് സിം കാർഡും മാറ്റിയ ഇയാളുടെ പുതിയ സിം നമ്പർ അമ്മയുടെ പക്കൽ നിന്ന് തരപ്പെടുത്തി വിളിച്ചെങ്കിലും തന്നെ വിലക്കിയതായും കത്തിൽപറയുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് ജാതക ദോഷത്തിന്റെ കാര്യം പുറത്തുവരുന്നത്.
അനൂപ് തന്റെ മൃതശരീരം കണ്ടശേഷമേ മറവുചെയ്യാവൂവെന്നും വെളിപ്പെടുത്തിയാണ് കത്ത് അവസാനിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അനൂപിനും അമ്മയ്ക്കും എതിരെ പൊലീസ് കേസ് എടുത്തത്.