- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിജിലസിൽ ഉദ്യോഗസ്ഥയെന്ന് പറഞ്ഞ് ഓടി നടന്ന് കടം വാങ്ങി; ഐപിഎസുകാരിയെന്ന് ഉറപ്പിക്കാൻ ചെക് പോസ്റ്റുകളിൽ പരിശോധനാ നാടകം; ഫയർഫോഴ്സ് ഉദ്യോഗസ്ഥനെ ഭർത്താവാക്കിയതും കള്ളം പറഞ്ഞ്; കുമാരനെല്ലൂർ കുക്കു നിവാസിൽ ആഷിതയുടെ തട്ടിപ്പിന് കൂട്ട് മാതാപിതാക്കളും; തട്ടിപ്പ് കേട്ട് ഞെട്ടി പൊലീസും
വൈക്കം: ഐ.പി.എസുകാരിയെന്ന വ്യാജേന എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു യുവാവിൽ നിന്ന് 3 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കോട്ടയം കുമാരനെല്ലൂർ കുക്കു നിവാസിൽ ആഷിത (24) തട്ടിപ്പുകളുടെ ഉസ്താദ്. ഒരുവർഷത്തിലേറെയായി ആഷിത പാലക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. വിജിലൻസിൽ ഓഫീസറാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം 10 ന് വൈക്കം തലയാഴം സ്വദേശിയും എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ അഖിൽ കെ. മനോഹറുമായി വിവാഹം നടത്തി. വിജിലൻസിൽ ഇവരുടെ സഹായിയായി നിയമനം നൽകാമെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലത്തൂർ സ്വദേശി സാന്റോ ആഷിതക്കെതിരെ രംഗത്തുവന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്. കഴിഞ്ഞദിവസം പണത്തിനു പകരം സ്വർണ്ണാഭരണം നൽകി ഇത് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനിടെയാണ് വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് പരാതി നൽകിയത്. ഇതോടെ കുരുക്ക് മുറുകി. തട്ടിപ്പിൽ ആഷിതയുടെ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് വൈക്കംഎസ്. ഐ എം.സാഹിൽ പറഞ്ഞു. യുവതിയെ കോടതി
വൈക്കം: ഐ.പി.എസുകാരിയെന്ന വ്യാജേന എയർഫോഴ്‌സ് ഉദ്യോഗസ്ഥനെ വിവാഹം കഴിക്കുകയും ജോലി വാഗ്ദാനം ചെയ്ത് മറ്റൊരു യുവാവിൽ നിന്ന് 3 ലക്ഷം രൂപ തട്ടിയെടുക്കുകയും ചെയ്ത കോട്ടയം കുമാരനെല്ലൂർ കുക്കു നിവാസിൽ ആഷിത (24) തട്ടിപ്പുകളുടെ ഉസ്താദ്.
ഒരുവർഷത്തിലേറെയായി ആഷിത പാലക്കാട് വാടകയ്ക്ക് താമസിക്കുകയായിരുന്നു. വിജിലൻസിൽ ഓഫീസറാണെന്നാണ് പറഞ്ഞിരുന്നത്. കഴിഞ്ഞ മാസം 10 ന് വൈക്കം തലയാഴം സ്വദേശിയും എയർ ഫോഴ്‌സ് ഉദ്യോഗസ്ഥനുമായ അഖിൽ കെ. മനോഹറുമായി വിവാഹം നടത്തി. വിജിലൻസിൽ ഇവരുടെ സഹായിയായി നിയമനം നൽകാമെന്ന് പറഞ്ഞ് മൂന്നു ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തിൽ ആലത്തൂർ സ്വദേശി സാന്റോ ആഷിതക്കെതിരെ രംഗത്തുവന്നു. ഇതോടെയാണ് തട്ടിപ്പ് പുറത്തായത്.
കഴിഞ്ഞദിവസം പണത്തിനു പകരം സ്വർണ്ണാഭരണം നൽകി ഇത് ഒത്തുതീർപ്പാക്കിയിരുന്നു. ഇതിനിടെയാണ് വിവാഹ തട്ടിപ്പ് നടത്തിയതിന് വരന്റെ പിതാവ് പരാതി നൽകിയത്. ഇതോടെ കുരുക്ക് മുറുകി. തട്ടിപ്പിൽ ആഷിതയുടെ മാതാപിതാക്കൾക്ക് പങ്കുണ്ടോ എന്ന് അന്വേഷിക്കുന്നുണ്ടെന്ന് വൈക്കംഎസ്. ഐ എം.സാഹിൽ പറഞ്ഞു. യുവതിയെ കോടതി റിമാൻഡ് ചെയ്തു. ഐ.പി.എസുകാരിയാണെന്ന വ്യാജേനയായിരുന്നു തട്ടിപ്പുകളെല്ലാം. പാലക്കാട്ട് വീട് വാടകക്കെടുത്ത് വിജിലൻസ് വകുപ്പിൽ ലോ ആൻഡ് ഓർഡർ ഓഫിസറാണെന്ന് ധരിപ്പിച്ച് അച്ഛനും അമ്മക്കുമൊപ്പം താമസിക്കുകയായിരുന്നു അഷിത.
ഇവിടെവെച്ച് അയൽക്കാരിയുടെ മകന് ജോലികൊടുക്കാമെന്നുപറഞ്ഞ് ഡ്രൈവറായും പി.എയായും കൂടെ ചേരാൻ ആവശ്യപ്പെട്ടു. ചെക്ക് പോസ്റ്റുകൾക്ക് സമീപത്തുനിന്ന് വളരെ ദൂരെ വാഹനം മാറ്റിനിർത്തിയ ശേഷം ഫയലുകളുമായി ഓഫിസിൽ കയറി മണിക്കൂറുകൾക്കുശേഷം തിരിച്ചുവരുകയായിരുന്നു ഇവരുടെ പതിവ്. ശമ്പളം കിട്ടുമ്പോൾ തിരിച്ചുതരാമെന്ന വ്യവസ്ഥയിൽ ഇവർ ചോദിച്ചപ്പോൾ മൂന്നുലക്ഷം രൂപ അയൽക്കാരി നൽകി. പണം നൽകാതെവന്നതോടെ പൊലീസിൽ പരാതി നൽകിയതോടെയാണ് തട്ടിപ്പ് പുറത്തായത്. 57,000 രൂപ ശമ്പളമുണ്ടെന്ന് പറഞ്ഞുവിശ്വസിപ്പിച്ച് ഓട്ടോ ഡ്രൈവർമാർ തുടങ്ങി പലരിൽനിന്നും പണം കടം വാങ്ങിയിരുന്നു.
വൈക്കം പൊലീസ് സ്‌റ്റേഷന് സമീപം വെച്ച് കമ്പളിപ്പിച്ച് മൂന്നുലക്ഷം കൈക്കലാക്കിയ അഷിതയെ അന്വേഷിച്ചെത്തിയ ആലത്തൂർ സ്വദേശി സാന്റി കഴിഞ്ഞദിവസം വൈക്കം പൊലീസിൽ പരാതി നൽകി. വിവാഹം കഴിച്ച് തലയാഴത്തെ വീട്ടിൽ താമസിച്ചുവരവേയാണ് അഷിത പൊലീസ് പിടിയിലായത്. വിവാഹതട്ടിപ്പ് നടത്തിയതിന് അഖിലിന്റെ പിതാവും യുവതിക്കെതിരെ പരാതിനൽകി. ഇദ്ദേഹം എയർഫോഴ്‌സ് ഉദ്യോഗസ്ഥനായിരുന്നു.
തട്ടിപ്പിൽ യുവതിയുടെ മാതാപിതാക്കൾക്കും പങ്കുണ്ടെന്ന് അന്വേഷണസംഘം കണ്ടെത്തി. ഇവരെയും കസ്റ്റഡയിലെടുത്തു. എസ്.ഐ എം. സാഹിലിന്റെ നേതൃത്വത്തിൽ പ്രതികളെ ചോദ്യം ചെയ്തതിൽനിന്ന് ആലത്തൂരുകാരനു പുറമെ അനവധി പേരിൽനിന്ന് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയതായി പൊലീസ് പറഞ്ഞു. ഇവരെ പൊലീസ് കൂടുതൽ ചോദ്യം ചെയ്തുവരുകയാണ്.