ന്യൂ​ഡ​ൽ​ഹി: തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ അ​ശോ​ക് ല​വാ​സ രാ​ജി​വ​ച്ചു. ഏ​ഷ്യ​ൻ ഡ​വ​ല​പ്മെ​ൻറ് ബാ​ങ്കി​ന്റെ (എ​ഡി​ബി) വൈ​സ് പ്ര​സി​ഡ​ണ്ട് സ്ഥാ​നം ഏ​റ്റെ​ടു​ക്കാ​നാ​യാ​ണ് രാ​ജി സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​ത്. അടുത്ത മാസം അദ്ദേഹം സ്ഥാനമേറ്റെടുക്കും. മൂന്ന് വർഷത്തേക്കാണ് നിയമനം.മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ർ സു​നി​ൽ അ​റോ​റ അ​ടു​ത്ത വ​ർ​ഷം വി​ര​മി​ക്കുമ്പോ​ൾ ആ ​പ​ദ​വി​യി​ൽ എ​ത്തേ​ണ്ടി​യി​രു​ന്ന​ത് അ​ശോ​ക് ല​വാ​സ​യാ​യി​രു​ന്നു.

1980 ഹരിയാന കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ അശോക് ലവാസ ജനുവരി 2019-ലാണ് തിരഞ്ഞെടുപ്പ് കമ്മീഷണറാകുന്നത്. മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ സുനിൽ അറോറ 2021 ഏപ്രിലിൽ പിരിഞ്ഞുപോകുന്ന ഒഴിവിൽ അശോകാണ് നിയമിക്കപ്പെടേണ്ടിയിരുന്നത്. ഓഗസ്റ്റ് 31ന് എഡിബിയുടെ ഇപ്പോഴത്തെ വൈസ് പ്രസിഡന്റ് ദിവാകർ ഗുപ്ത സ്ഥാനമൊഴിയുകയാണ്. ഈ സ്ഥാനത്തേക്കാണ് അശോക് ലവാസ വരുന്നത്.

എഡിബിയുടെ പിപിപി വിഭാഗവും സ്വകാര്യ മേഖലാ ഓപറേഷന്റെയും ചുമതലയായിരിക്കും അദ്ദേഹം വഹിക്കുക. നിരവധി എഡിബി പ്രൊജക്റ്റുകളുമായി ഒത്തൊരുമിച്ച്‌ പ്രവർത്തിച്ചതിന്റെ അനുഭവമാണ് അശോകിനെ വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പരിഗണക്കാൻ പ്രേരിപ്പിച്ചതെന്ന് എഡിബി വ്യക്തമാക്കി. ഒരു സിവിൽ സർവീസ് ഉദ്യോഗസ്ഥൻ എന്ന നിലയിൽ സംസ്ഥാന ഫെഡറൽ നിലവാരത്തിൽ നിരവധി പ്രൊജക്ടുകൾക്ക് നേൃത്വം നൽകിയ അശോക് ലവാസയുടെ കഴിവുകൾ ഉപയോഗിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് പുതിയ നിയമനം. നയപരമമായ കാര്യത്തിലും ഓപറേഷൻ വിഭാഗത്തിലും അദ്ദേഹത്തിന് മുൻപരിചയമുണ്ട്. ഇതും ഉപയോഗപ്പെടുമെന്നാണ് ബാങ്കിന്റെ കണക്കുകൂട്ടൽ.

തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടലംഘനവുമായി ബന്ധപ്പെട്ട് കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് അമിത് ഷായും മോദിയുമായി അശോക് ഉടക്കിയിരുന്നു. ഇരുവർക്കും ക്ലീൻ ചിട്ട് നൽകിയതിനെതിരേ അദ്ദേഹം പരസ്യമായി രംഗത്തുവന്നു. ഇതേ തുടർന്ന് ആദായനികുതി വകുപ്പ് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളെ കർശന പരിശോധനയ്ക്ക് വിധേയമാക്കി. തിരഞ്ഞെടുപ്പ് കമ്മീഷണറായി എത്തും മുമ്പ് ലവാസ കേന്ദ്ര ഫിനാൻസ് സെക്രട്ടറിയായിരുന്നു. വനം, പരിസ്ഥിതി, കാലാവസ്ഥാവ്യതിയാനം, വ്യോമയാനം വകുപ്പുകൾ കൈകാര്യം ചെയ്തു.