- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബ്രിട്ടന്റെ ആകാശത്ത് മലയാളി നിർമ്മിച്ച വിമാനം പാറിപ്പറക്കും! കുടുംബസമേതം യാത്ര ചെയ്യാൻ ലണ്ടനിൽ സ്വന്തമായി വിമാനം നിർമ്മിച്ച് മലയാളി എൻജിനീയർ; കോവിഡ് ലോക്ഡൗൺ കാലത്ത് മനസ്സിൽ ഉദിച്ച ആഗ്രഹം സഫലമാക്കി അശോക് താമരാക്ഷൻ; 'ദിയ' ഇതിനോടകം പാറി നടന്നത് മൂന്ന് യൂറോപ്യൻ രാജ്യങ്ങളിൽ
ആലപ്പുഴ: വിമാനത്തിൽ യാത്രചെയ്യുക എന്നത് ഒരുകാലത്ത് മലയാൡകളുടെ വലിയ ആഗ്രഹം ആയിരുന്നു. എന്നാൽ, ഇന്ന് അതേ മലയാളി സ്വന്തം നിലയിൽ വിമാനം നിർമ്മിച്ച് ആ വിമാനത്തിൽ യാത്ര ചെയ്തു തുടങ്ങി. ബ്രിട്ടനിലെ മലയാളിയായ എൻജിയീയർ അശോക് താമരാക്ഷനാണ് ആകാശത്തിലെ സൂപ്പർതാരം. കുടുംബസമേതം യാത്ര ചെയ്യാൻ ലണ്ടനിൽ സ്വന്തമായി വിമാനം നിർമ്മിച്ചും ഇദ്ദേഹം.
മുൻ എംഎൽഎ പ്രഫ. എ.വി.താമരാക്ഷന്റെയും ഡോ.സുഹൃദലതയുടെയും മകനാണ് അശോക് താമരാക്ഷൻ. സ്വയം നിർമ്മിച്ച വിമാനത്തിൽ ഇതിനകം വിവിധ രാജ്യങ്ങളിലേക്കു പറന്നത്. നാലുപേർക്കു യാത്ര ചെയ്യാവുന്ന ചെറു വിമാനമാണിത്. കോവിഡ് ലോക്ഡൗണിലാണു വിമാനം നിർമ്മിക്കാനുള്ള ആശയം മനസ്സിൽ ഉദിച്ചതെന്നു മെക്കാനിക്കൽ എൻജിനീയർ ആയ അശോക് പറഞ്ഞു. ഫോർഡ് കമ്പനിയിൽ ഓട്ടോമൊബൈൽ എൻജിനീയറാണ് അശോക്.
ഇൻഷ്വറൻസ് കമ്പനി ഉദ്യോഗസ്ഥ ഭാര്യ ഇൻഡോർ സ്വദേശിനിയായ അഭിലാഷ ദുബെയുടെ പിന്തുണയോടെ ലോക്ക്ഡൗൺ കാലത്തായിരുന്നു വിമാന നിർമ്മാണം. വിമാനം പറത്താൻ ഒന്നര വർഷത്തെ പൈലറ്റ് കോഴ്സ് ചെയ്തു. സെക്കൻഡ് ഹാൻഡ് വിമാനത്തിനായി ശ്രമിച്ചെങ്കിലും ഒത്തുവന്നില്ല. തുടർന്നാണ് കിറ്റ് വാങ്ങി നിർമ്മിക്കാൻ തീരുമാനിച്ചത്.ദക്ഷിണാഫ്രിക്കയിൽ നിന്ന് യന്ത്രഭാഗങ്ങൾ ഇറക്കുമതി ചെയ്തു. ഓസ്ട്രിയയിലെ റോട്ടക്സ് കമ്പനിയുടേതാണ് എൻജിൻ.
അമേരിക്കയിലെ ഗാർമിൻ കമ്പനിയിൽ നിന്ന് ഏവിയോണിക്സ് ഉപകരണങ്ങളും വാങ്ങി. വീടിനോട് ചേർന്ന് ഷെഡ്ഡ് നിർമ്മിച്ച് 2020 ഏപ്രിലിൽ നിർമ്മാണം ആരംഭിച്ചു.ഓരോ ഘട്ടത്തിലും യു.കെ സിവിൽ ഏവിയേഷൻ അഥോറിറ്റിയുടെ പരിശോധനയുണ്ടായിരുന്നു. അവസാനഘട്ട നിർമ്മാണം ബ്രിട്ടനിലെ ഹാങ്ങറിലാണ് നടന്നത്. മൂന്നു മാസത്തെ തുടർച്ചയായ പരിശോധനകൾക്കുശേഷം കഴിഞ്ഞ ഫെബ്രുവരിയിൽ ആദ്യമായി പറന്നു.
യു.എസ്. കാനഡ, ഫ്രാൻസ് രാജ്യങ്ങളിലേക്കും പറക്കാൻ അനുമതിയുണ്ട്. ഇന്ത്യയിൽ കൊണ്ടുവരണമെങ്കിൽ പ്രത്യേക അനുമതി വേണം. വർഷം നൂറ് മണിക്കൂറെങ്കിലും പറത്തണമെന്നാണ് ചട്ടം. അതിനാൽ, സുഹൃത്തുക്കളായ മൂന്ന് പൈലറ്റുമാരിലാരെയെങ്കിലും കൂട്ടി യാത്രകൾ നടത്താറുണ്ട്. തുടർച്ചയായി 7 മണിക്കൂർ പറത്താം.
2019 മേയിൽ തുടങ്ങിയ നിർമ്മാണം 2021 നവംബർ 21നു പൂർത്തിയായി. ലൈസൻസ് ലഭിക്കാൻ 3 മാസത്തെ പരീക്ഷണ പറക്കൽ. കഴിഞ്ഞ ഫെബ്രുവരി 7 ന് ആദ്യ പറക്കൽ ലണ്ടനിൽ, 20 മിനിറ്റ്. മെയ് 6 നു കുടുംബത്തോടൊപ്പം ജർമനി, ഫ്രാൻസ്, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിലേക്കും പറന്നു.
ഇളയ മകൾ ദിയയുടെ പേരിനൊപ്പം ബ്രിട്ടനിലെ വിമാനങ്ങളുടെ ഐക്കൺ ആയ ജി ചേർത്ത് ജിദിയ എന്നാണു വിമാനത്തിനു പേരിട്ടത്. ഇൻഡോർ സ്വദേശിയായ ഭാര്യ അഭിലാഷ ഇൻഷുറൻസ് കമ്പനി ഉദ്യോഗസ്ഥയാണ്. ആലപ്പുഴ കളക്ടറേറ്റിനു സമീപത്തെ കുടുംബവീട്ടിൽ ഭാര്യയും മക്കളുമൊത്ത് അശോക് എത്തിയിട്ടുണ്ട്. ഓണമാഘോഷിച്ച് തിരിച്ചുപോകും. വിമാനത്തിനായി ആകെ ചെലവായത് 1.75 കോടി രൂപയാണ്. വേഗം 250 കി.മീറ്ററാണ്. 950 കിലോഗ്രാം ഭാരം താങ്ങുന്നതാണ് വിമാനം.
മറുനാടന് മലയാളി ബ്യൂറോ