- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അതിർത്തിയിൽ പോരാടുന്ന ധീരജവാന്മാർക്കു വേണ്ടി പാക്കിസ്ഥാനെ തകർത്ത് ഇന്ത്യ ഏഷ്യൻ കപ്പു സ്വന്തമാക്കി; ചാമ്പ്യൻസ് ട്രോഫി ഹോക്കിയിൽ അയൽക്കാരെ തുരത്തിയതു രണ്ടിനെതിരെ മൂന്നു ഗോളിന്
ക്വാൻടൻ: അതിർത്തിയിൽ പോരാടുന്ന ധീരജവാന്മാർക്കു വേണ്ടി പാക്കിസ്ഥാനെ തകർക്കുമെന്ന വാക്ക് ഇന്ത്യൻ ഹോക്കി ടീം പാലിച്ചു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിൽ പാക്കിസ്ഥാനെ തുരത്തിയ ഇന്ത്യ കപ്പു പാക്കിസ്ഥാനിൽ നിന്നു തിരിച്ചുപിടിച്ചു. നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ക്യാപ്റ്റൻ പി ആർ ശ്രീജേഷ് പരിക്കിനെ തുടർന്ന് ഫൈനൽ മത്സരത്തിന് ഇറങ്ങിയിരുന്നില്ല. പ്രധാന താരമായ ഈ മലയാളിയുടെ അഭാവത്തിലും പാക്കിസ്ഥാനെ കെട്ടുകെട്ടിക്കാൻ ഇന്ത്യൻ ടീമിനു കഴിഞ്ഞു. രൂപീന്ദർ പാൽ സിങ്ങിലൂടെ ഇന്ത്യയാണു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ലഭിച്ച പെനാൽറ്റി കോർണർ ഇന്ത്യ മുതലാക്കുകയായിരുന്നു. ഏഴു മിനിറ്റിനുശേഷം വീണ്ടും ഇന്ത്യ വലകുലുക്കി. അഫ്ഫാൻ യൂസഫിനായിരുന്നു ഇക്കുറി ഇന്ത്യക്കു വേണ്ടി ഗോൾ നേടാൻ അവസരം. പക്ഷേ, തൊട്ടുപിന്നാലെ ഗോൾ തിരിച്ചടിച്ച പാക്കിസ്ഥാൻ ഇന്ത്യയുടെ ലീഡ് കുറച്ചു. അലീം ബിലാൽ പെനാൽറ്റി കോർണറിലൂടെ നേടിയ ഗോൾ പാക്കിസ്ഥാനെ മത്സരത്തിലേക്കു ത
ക്വാൻടൻ: അതിർത്തിയിൽ പോരാടുന്ന ധീരജവാന്മാർക്കു വേണ്ടി പാക്കിസ്ഥാനെ തകർക്കുമെന്ന വാക്ക് ഇന്ത്യൻ ഹോക്കി ടീം പാലിച്ചു. ഏഷ്യൻ ചാമ്പ്യൻസ് ട്രോഫി കിരീട പോരാട്ടത്തിൽ പാക്കിസ്ഥാനെ തുരത്തിയ ഇന്ത്യ കപ്പു പാക്കിസ്ഥാനിൽ നിന്നു തിരിച്ചുപിടിച്ചു.
നിലവിലെ ചാമ്പ്യന്മാരായ പാക്കിസ്ഥാനെ വാശിയേറിയ പോരാട്ടത്തിനൊടുവിൽ രണ്ടിനെതിരെ മൂന്നു ഗോളിനാണ് ഇന്ത്യ തോൽപ്പിച്ചത്. ക്യാപ്റ്റൻ പി ആർ ശ്രീജേഷ് പരിക്കിനെ തുടർന്ന് ഫൈനൽ മത്സരത്തിന് ഇറങ്ങിയിരുന്നില്ല. പ്രധാന താരമായ ഈ മലയാളിയുടെ അഭാവത്തിലും പാക്കിസ്ഥാനെ കെട്ടുകെട്ടിക്കാൻ ഇന്ത്യൻ ടീമിനു കഴിഞ്ഞു.
രൂപീന്ദർ പാൽ സിങ്ങിലൂടെ ഇന്ത്യയാണു മത്സരത്തിലെ ആദ്യ ഗോൾ നേടിയത്. ലഭിച്ച പെനാൽറ്റി കോർണർ ഇന്ത്യ മുതലാക്കുകയായിരുന്നു. ഏഴു മിനിറ്റിനുശേഷം വീണ്ടും ഇന്ത്യ വലകുലുക്കി. അഫ്ഫാൻ യൂസഫിനായിരുന്നു ഇക്കുറി ഇന്ത്യക്കു വേണ്ടി ഗോൾ നേടാൻ അവസരം.
പക്ഷേ, തൊട്ടുപിന്നാലെ ഗോൾ തിരിച്ചടിച്ച പാക്കിസ്ഥാൻ ഇന്ത്യയുടെ ലീഡ് കുറച്ചു. അലീം ബിലാൽ പെനാൽറ്റി കോർണറിലൂടെ നേടിയ ഗോൾ പാക്കിസ്ഥാനെ മത്സരത്തിലേക്കു തിരികെ കൊണ്ടുവന്നു.
ആദ്യ പകുതി അവസാനിക്കുമ്പോൾ 2-1 എന്ന ലീഡിലാണ് ഇന്ത്യ വിശ്രമമുറിയിലേക്കു മടങ്ങിയത്. പാക്കിസ്ഥാൻ ഗോൾമുഖം വിറപ്പിച്ച ഇന്ത്യയെ ഞെട്ടിച്ചു പാക്കിസ്ഥാൻ വീണ്ടും ഗോൾ നേടിയതോടെ മത്സരം ആവേശകരമായ അന്ത്യത്തിലേക്കു നീണ്ടു.
അവസാന ക്വാർട്ടറിൽ ഇരു ടീമും കളത്തിലിറങ്ങിയത് 2-2 എന്ന സ്‌കോറിനാണ്. കളി അവസാനിക്കാൻ മിനിട്ടുകൾ മാത്രം ബാക്കി നിൽക്കെ നിക്കിൻ തിമ്മയ്യ ഇന്ത്യയുടെ വിജയഗോൾ നേടുകയായിരുന്നു. പിന്നീടു ലഭിച്ച പെനാൽറ്റി കോർണർ ഗോളാക്കാൻ പാക്കിസ്ഥാനു കഴിയാതിരുന്നതോടെ ഇന്ത്യ മത്സരവും ചാമ്പ്യൻഷിപ്പും സ്വന്തമാക്കുകയായിരുന്നു.
റൗണ്ട് റോബിൻ ലീഗിൽ ഇന്ത്യ പാക്കിസ്ഥാനെ തോൽപ്പിച്ചതു 3-2 എന്ന സ്‌കോറിനായിരുന്നു. അതേ സ്‌കോറിനു തന്നെ വീണ്ടും ഇന്ത്യ പാക്കിസ്ഥാനെ പരാജയപ്പെടുത്തി.
നേരത്തെ ബാംഗ്ലൂരിലെ പരിശീലന ക്യാമ്പിൽ വച്ച് ഇന്ത്യൻ സൈന്യത്തിന് വേണ്ടി പാക്കിസ്ഥാനെ തോൽപ്പിക്കുമെന്ന് ശ്രീജേഷ് പരസ്യമായി പറഞ്ഞിരുന്നു. ഉറിയിലെ ആക്രമണമത്തിന് ഇന്ത്യ മറുപടി നൽകിയത് രഹസ്യമായ നീക്കത്തിലൂടെ ആണെങ്കിൽ പരസ്യമായി വെല്ലുവിളിക്കുകയായിരുന്നു ശ്രീജേഷ്. ഈ വാക്കു പാലിക്കാൻ ഇന്ത്യയുടെ അഭിമാന താരങ്ങൾക്കു കഴിഞ്ഞു. റൗണ്ട് റോബിൻ മത്സരത്തിൽ പാക്കിസ്ഥാനെ തോൽപ്പിക്കാൻ ശ്രീജേഷിന്റെ തകർപ്പൻ സേവുകളും സഹായിച്ചിരുന്നു. ഫൈനലിൽ കളിക്കാൻ ഇറങ്ങിയില്ലെങ്കിലും ഇന്ത്യൻ ജേഴ്‌സിയണിഞ്ഞ് മുഴുവൻ സമയവും ടീമിനെ പ്രോത്സാഹിപ്പിക്കാൻ ശ്രീജേഷ് അരികിലുണ്ടായിരുന്നു.