- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സീമ പൂനിയക്കും സാനിയ സഖ്യത്തിനും സ്വർണം; ഒ പി ജെയ്ഷയ്ക്ക് വെങ്കലം; സിനിമോളും പ്രജുഷും മയൂഖയും പുറത്ത്: 42 മെഡലുകളുമായി ഇന്ത്യ ഒമ്പതാം സ്ഥാനത്ത്
ഇഞ്ചോൺ: ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. ടെന്നിസ് കോർട്ടിൽ നിന്നും അത്‌ലറ്റിക്‌സിൽ നിന്നുമാണ് ഇന്ത്യയ്ക്ക് ഇന്ന് സ്വർണ്ണ മെഡൽ നേടാൻ സാധിച്ചത്. ടെന്നീസ് കോർട്ടിൽ നിന്നും സാനിയ സഖ്യം സ്വർണം നേടിയപ്പോൾ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ സീമാ പൂനിയയാണ് രാജ്യത്തിന് സ്വർണ്ണ മെഡൽ സമ്മാനിച്ചത്. അതേസമയം ഒ പി ജെയ്ഷയിലൂടെ അത്
ഇഞ്ചോൺ: ഇഞ്ചോൺ ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ മെഡൽ നേട്ടം ആറായി. ടെന്നിസ് കോർട്ടിൽ നിന്നും അത്‌ലറ്റിക്‌സിൽ നിന്നുമാണ് ഇന്ത്യയ്ക്ക് ഇന്ന് സ്വർണ്ണ മെഡൽ നേടാൻ സാധിച്ചത്. ടെന്നീസ് കോർട്ടിൽ നിന്നും സാനിയ സഖ്യം സ്വർണം നേടിയപ്പോൾ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ സീമാ പൂനിയയാണ് രാജ്യത്തിന് സ്വർണ്ണ മെഡൽ സമ്മാനിച്ചത്. അതേസമയം ഒ പി ജെയ്ഷയിലൂടെ അത്‌ലറ്റിക്‌സിൽ നിന്നും ഇന്ത്യ ഒരു വെങ്കല മെഡലും നേടി. വനിതകളുടെ 1500 മീറ്ററിലാണ് മലയാളി താരം ജെയ്ഷ സ്വർണം നേടിയത്.
ഏഷ്യൻ ഗെയിംസ് മിക്‌സഡ് ഡബിൾസിൽ സാനിയ-സകേഷ് സായ് സഖ്യമാണ് രാജ്യത്തിന് ആറാം സ്വർണം സമ്മാനിച്ചത്. മിക്‌സഡ് ഫൈനലിൽ ചൈനീസ് തായ്‌പേയി സഖ്യത്തെ മറികടന്നാണ് സ്വർണം നേടിയത്. സ്‌കോർ 6-4, 6-3. അനായാസമായിരുന്നു ഇന്ത്യൻ സഖ്യത്തിന്റെ വിജയം.
നേരത്തെ വനിതകളുടെ ഡിസ്‌കസ് ത്രോയിൽ ഇന്ത്യയുടെ സീമ പൂനിയായാണ് രാജ്യത്തിന് അഞ്ചാം സ്വർണം സമ്മാനിച്ചത്. 61.03 മീറ്റർ എറിഞ്ഞാണ് സീമ സ്വർണം നേടിയത്. മത്സരത്തിൽ പങ്കെടുത്ത കൃഷ്ണ പുനിയയ്ക്ക് നാലാം സ്ഥാനം മാത്രമേ നേടാൻ സാധിച്ചുള്ളൂ. ഈയിടെ കഴിഞ്ഞ ഗ്ലാസ്‌ഗോ കോമൺവെൽത്ത് ഗെയിംസിൽ വെള്ളി നേടിയിരുന്നു. 61.61 മീറ്റർ എറിഞ്ഞാണ് അന്നു വെള്ളി നേടിയത്. 2010ൽ ഡൽഹിയിൽ നടന്ന കോമൺവെൽത് ഗെയിംസിലും സീമ വെങ്കലം നേടിയിരുന്നു.
സീമയുടെ സ്വർണ്ണ നേട്ടം കൂടാതെ അത്‌ലറ്റിക്‌സിൽ നിന്നും ഇന്ത്യയ്ക്കുള്ള മറ്റൊരു മെഡൽ നേട്ടം മലയാളി താരം ഒ പി ജെയ്ഷയിലൂടെയാണ്. വനിതകളുടെ 1500 മീറ്ററിൽ മലയാളി താരം ഒ.പി. ജെയ്ഷയ്ക്ക് വെങ്കലം നേടി. ഈ ഏഷ്യൻ ഗെയിംസിൽ അത്‌ലറ്റിക്‌സിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമാണ് ജെയ്ഷ. 2006 ദോഹ ഏഷ്യൻ ഗെയിംസിൽ ജെയ്ഷ വെങ്കലം നേടിയിരുന്നു ഇതോടെ ഏഷ്യാഡിലെ താരത്തിന്റെ മെഡൽ നേട്ടം രണ്ടായി. സ്വർണ്ണ പ്രതീക്ഷയോടെയാണ് ജെയ്ഷ മത്സരത്തിന് ഇറങ്ങിയതെങ്കിലും വെങ്കലം കൊണ്ട് തൃത്പ്തിപ്പെടേണ്ടി വന്നു. ഈ ഇനത്തിൽ മത്സരിച്ച മറ്റൊരു മലയാളി താരം സിനിമോൾ മാർക്കോസ് അഞ്ചാമതായി ഫിനിഷ് ചെയ്തു. ലോകോത്തര താരങ്ങൾക്കൊപ്പം മത്സരിക്കാനിറങ്ങിയത് ഭാഗ്യമെന്നും ജെയ്ഷ പറഞ്ഞു.
ആഫ്രിക്കൻ കരുത്തുമായി എത്തിയ ബഹ്‌റൈന്റെ താരങ്ങൾക്കൊപ്പം മത്സരിച്ചാണ് ജെയ്ഷയുടെ മെഡൽ നേട്ടം. ആദ്യ 800 മീറ്റർ വരെ മുന്നിൽ നിന്ന ജെയ്ഷ പിന്നീട് ലീഡ് ബഹ്‌റൈനിന്റെ ബെലെറ്റെ മിമിക്ക് വിട്ടുകൊടുക്കുകയായിരുന്നു. അവസാന ഇരുന്നൂറ് മീറ്റർ വരെ ജെയ്ഷയ്ക്കും പിറകിൽ മൂന്നാം സ്ഥാനത്തായിരുന്ന യൂസുഫ് എൽസാ ജമാൽ പിന്നീട് ഉജ്വലമായ കുതിപ്പിലൂടെ സ്വർണം പിടിച്ചെടുത്തു. അവസാന 50 മീറ്ററിലാണ് നാട്ടുകാരിയായ ബെലെറ്റെയെ യൂസുത്ത് എൽസ മറികടന്ന്ത്.
ഏഷ്യൻ ഗെയിംസ് ടെന്നീസ് പുരുഷ ഡബിൾസിൽ ഇന്ത്യ വെള്ളിയും വെങ്കലവും നേടി. പുരുഷന്മാരുടെ ഡബൾസിൽ സനം സിങ്‌സാകേത് സായി സഖ്യമാണ് വെള്ളി നേടിയത്. ഈയിനത്തിൽ യൂക്കി ഭാംബ്രിയും ദിവിജ് ശ്രാവണും അടങ്ങുന്ന ഡബിൾസ് ടീമിനാണ് വെങ്കലം. മഴ തടസ്സപ്പെടുത്തിയ ഫൈനലിൽ ദക്ഷിണ കൊറിയയുടെ ഹ്യോൺ ചുങ്‌യോങ്ക്യു ലിം സഖ്യത്തോടാണ് ഇൾർ പരാജയപ്പെട്ടത്.
ഇന്ത്യയുടെ യൂക്കി ഭാംബ്രിദിവിജ് ശ്രാവൺ സഖ്യത്തെ സൂപ്പർ ടൈബ്രേക്കറിൽ തോൽപിച്ചാണ് ദക്ഷിണ കൊറിയൻ ജോഡി ഫൈനലിലെത്തിയത്. കഴിഞ്ഞ തവണ ഗ്വാങ്ഷുവിൽ ഈയിനത്തിൽ ഇന്ത്യയ്ക്കായിരുന്നു സ്വർണം. സനംസിങ്ങും സോംദേവ് ദേവ്‌വർമനും ചേർന്നാണ് നാലു വർഷം മുൻപ് സ്വർണം നേടിയത്. ഗുസ്തിയിൽ ബജരംഗാണ് വെള്ളി നേടിയത്. 61 കിലോ ഫ്രീ സ്‌റ്റൈൽ വിഭാഗത്തിലായിരുന്നു ബജരംഗിന്റെ മെഡൽ നേട്ടം. ബാസ്‌കറ്റ് ബോളിൽ ഇന്ത്യൻ വനിതകൾ അഞ്ചാം സ്ഥാനത്തിനു വേണ്ടിയുള്ള മത്സരത്തിൽ കസഖ്സ്ഥാനെ തോൽപ്പിച്ചു.
ഗെയിംസിൽ ഇന്ത്യ ഇതുവരെ 42 മെഡലുകൾ നേടിയിട്ടുണ്ട്. ആറ് സ്വർണ്ണവും ഏഴ് വെള്ളിയും 29 വെങ്കലവുമാണ് ഇന്ത്യൻ നേട്ടം. മെഡൽപട്ടികയിൽ ഇന്ത്യ ഒമ്പതാം സ്ഥാനത്താണ്. ചൈന തന്നെയാണ് ഒന്നാം സ്ഥാനത്ത്.