- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വെള്ളക്കാരി പെൺകുട്ടികളെ സെക്സിന് മാത്രമേ കൊള്ളൂ എന്ന് പറഞ്ഞ് തുടർച്ചയായി ബലാത്സംഗം ചെയ്ത ഏഷ്യൻ സംഘത്തിന് ഇനി ജയിലിൽ ജീവിതം; ഏഷ്യൻ ഗ്യാംഗ് കുടിയേറ്റ വിരുദ്ധ തരംഗം ഉണ്ടാക്കുന്നു
വെള്ളക്കാരികളായ പെൺകുട്ടികളെ വംശീയപരമായി അധിക്ഷേപിച്ച് തുടർച്ചയായി ബലാത്സംഗങ്ങൾ ചെയ്ത് നടന്ന റോത്തർഹാമിലെ ഏഷ്യൻ സംഘത്തിന് ജയിൽശിക്ഷ വിധിച്ചു. ഏഷ്യൻ വംശജരായ എട്ടംഗ സംഘത്തിനാണ് കോടതി ഇന്നലെ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. സഗീർ ഹുസൈൻ(30), മുഹമ്മദ് വിൽഡ്(32), ഇഷ്തിയാക് ഖാലിക്(33),വലീദ് അലി(34), ആസിഫ് അലി(30), മസൂദ് മാലിക്ക്(32)ബഷാറത്ത് ഹുസൈൻ(40), നയീം റാഫിക്(33) എന്നിവർക്കാണ് ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിൽ സഗീർ ഹുസൈൻ താൻ വംശീയവാദിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ആളാണ്. വെള്ളക്കാരി പെൺകുട്ടികളെ സെക്സിന് മാത്രമേ കൊള്ളുകയുള്ളുവെന്ന് പറഞ്ഞായിരുന്നു ഇയാൾ തന്റെ ഇരയായ 13കാരിയെ പീഡിപ്പിച്ചിരുന്നെതെന്നും വ്യക്തമായിട്ടുണ്ട്. നാല് ബലാത്സംഗക്കുറ്റങ്ങളാണ് സഗീറിന് മുകളിൽ ചുമത്തിയിരിക്കുന്നത്. ഇതേ പെൺകുട്ടിയോട് സഭ്യേതരമായ പെരുമാറ്റം കാഴ്ച വച്ച കുറ്റമാണ് സഗീറിന്റെ മുതിർന്ന സഹോദരനായ ബഷാറത്തിന് മേൽ ഷെഫീൽഡ് ക്രൗൺ കോടതി ചുമത്തിയിരിക്കുന്നത്. സംഘത്തിലുള്ള മറ്റ് ആറ് പേരുടെ മേലും വിവിധ ലൈംഗിക കുറ്
വെള്ളക്കാരികളായ പെൺകുട്ടികളെ വംശീയപരമായി അധിക്ഷേപിച്ച് തുടർച്ചയായി ബലാത്സംഗങ്ങൾ ചെയ്ത് നടന്ന റോത്തർഹാമിലെ ഏഷ്യൻ സംഘത്തിന് ജയിൽശിക്ഷ വിധിച്ചു. ഏഷ്യൻ വംശജരായ എട്ടംഗ സംഘത്തിനാണ് കോടതി ഇന്നലെ ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. സഗീർ ഹുസൈൻ(30), മുഹമ്മദ് വിൽഡ്(32), ഇഷ്തിയാക് ഖാലിക്(33),വലീദ് അലി(34), ആസിഫ് അലി(30), മസൂദ് മാലിക്ക്(32)ബഷാറത്ത് ഹുസൈൻ(40), നയീം റാഫിക്(33) എന്നിവർക്കാണ് ക്രൗൺ കോടതി ജയിൽ ശിക്ഷ വിധിച്ചിരിക്കുന്നത്. ഇതിൽ സഗീർ ഹുസൈൻ താൻ വംശീയവാദിയാണെന്ന് പരസ്യമായി പ്രഖ്യാപിച്ച ആളാണ്. വെള്ളക്കാരി പെൺകുട്ടികളെ സെക്സിന് മാത്രമേ കൊള്ളുകയുള്ളുവെന്ന് പറഞ്ഞായിരുന്നു ഇയാൾ തന്റെ ഇരയായ 13കാരിയെ പീഡിപ്പിച്ചിരുന്നെതെന്നും വ്യക്തമായിട്ടുണ്ട്. നാല് ബലാത്സംഗക്കുറ്റങ്ങളാണ് സഗീറിന് മുകളിൽ ചുമത്തിയിരിക്കുന്നത്. ഇതേ പെൺകുട്ടിയോട് സഭ്യേതരമായ പെരുമാറ്റം കാഴ്ച വച്ച കുറ്റമാണ് സഗീറിന്റെ മുതിർന്ന സഹോദരനായ ബഷാറത്തിന് മേൽ ഷെഫീൽഡ് ക്രൗൺ കോടതി ചുമത്തിയിരിക്കുന്നത്.
സംഘത്തിലുള്ള മറ്റ് ആറ് പേരുടെ മേലും വിവിധ ലൈംഗിക കുറ്റങ്ങൾ ചുമത്തിയിട്ടുണ്ട്. മൂന്ന് പെൺകുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്തതിന്റെ പേരിൽ ഇവരുടെ മേൽ 10 ചാർജുകളാണ് ചുമത്തിയിരിക്കുന്നത്. ഇവരെ അടുത്ത മാസം തടവിലിടുമെന്നാണ് റിപ്പോർട്ട്.തന്നെ സഗീർ തുടർച്ചയായി ബലാത്സംഗ ചെയ്തിരുന്നുവെന്നാണ് ഇപ്പോൾ 27 വയസുള്ള പെൺകുട്ടി എംപിയോടും പൊലീസിനോടും വെളിപ്പെടുത്തിയിരിക്കുന്നത്. എന്നാൽ കുടുംബവീട് ചുട്ടെരിച്ച് കളയുമെന്നും അമ്മയെ കൂട്ട ബലാത്സംഗത്തിനിരയാക്കുമെന്നും കുറ്റവാളികൾ ഭീഷണി മുഴക്കിയതിനെ തുടർന്ന് പെൺകുട്ടി ഇക്കാര്യം മറച്ച് വയ്ക്കാൻ നിർബന്ധിക്കപ്പെടുകയായിരുന്നു. സഗീർ പെൺകുട്ടിയെ ബലാത്സംഗം ചെയ്യുമ്പോൾ അവൾ ധരിച്ചിരുന്ന വസ്ത്രങ്ങൾ പിന്നീട് സൗത്ത് യോർക്ക് ഷെയർ പൊലീസിന്റെ പക്കൽ നിന്നും നഷ്ടപ്പെടുകയും തുടർന്ന് പൊലീസ് പെൺകുട്ടിക്ക് നഷ്ടപരിഹാരമായ 140 പൗണ്ട് കൊടുക്കുകയും ചെയ്തിരുന്നു.
ബലാത്സംഗത്തെ തുടർന്ന് പെൺകുട്ടിയുടെ കവിൾ മുറിയുകയും തുടയ്ക്ക് കടുത്ത പരുക്കേൽക്കുകയും ചെയ്തിരുന്നു. എന്നാൽ ഇരയിൽ നിന്നും ശേഖരിക്കപ്പെട്ട ഫോറൻസിക് സാമ്പിളുകൾ പിന്നീട് നഷ്ടപ്പെടുകയായിരുന്നു. ഈ ബലാത്സംഗ കുറ്റം മുക്കാനുള്ള ശ്രമം നടന്നതിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് ആരോപണമുണ്ട്. സഗീറിനെ 2003ൽ പൊലീസ് ചോദ്യം ചെയ്തതിന്റെ തെളിവായ ടേപ്പുകളും കാണാതായിരുന്നു.കേസിന്റെ ഭാഗമായി പൊലീസ് പിടിച്ചെടുത്ത ഫോണുകളും നഷ്ടപ്പെട്ടിരുന്നു. ലോക്കൽ സോഷ്യൽ സർവീസസിൽ നിന്നും ഇക്കാര്യത്തിൽ സഹായം തേടുന്നതിൽ പെൺകുട്ടിയുടെ കുടുംബം വിജയിച്ചിരുന്നില്ല. സംഭവത്തിന് ശേഷം പെൺകുട്ടിയെ സ്‌കൂളിലും വിട്ടിരുന്നില്ല. ബലാത്സംഗത്താൽ മാനസികമായി തകർന്ന പെൺകുട്ടിയെ സൈക്കോളജസ്റ്റുകൾ ചികിത്സിച്ചിരുന്നു. അവളുടെ ദുര്യോഗത്തിൽ കുടുംബമാകമാനം അസ്വസ്ഥരായിരുന്നു. കുറ്റവാളികൾ 2005ൽ സ്പെയിനിലേക്ക് താൽക്കാലികമായി മാറുകയും ചെയ്തിരുന്നു.താൻ മുമ്പ് നൽകിയ ബലാത്സംഗ പരാതിയുടെ പുറത്ത് 2011ൽ പെൺകുട്ടിക്ക് ക്രിമിനൽ എൻജ്വറീസ് കോംപൻസേഷൻ അഥോറിറ്റിയിൽ നിന്നും 20,400 പൗണ്ട് നഷ്ടപരിഹാരം ലഭിച്ചിരുന്നു.
സഗീറിന്റെ സഹോദരൻ ബഷാറാത്ത് 13കാരിയെ ഒന്നിലധികം സന്ദർഭങ്ങളിൽ പീഡിപ്പിച്ചിരുന്നുവെന്നും വെളിപ്പെട്ടിട്ടുണ്ട്. മൂന്ന് പെൺകുട്ടികളെ ബലാത്സംഗം ചെയ്ത കുറ്റത്തിന് ഈ എട്ട് പേരെയും ഒരു മാസത്തോളമാണ് വിചാരണയ്ക്ക് വിധേയരാക്കിയിരുന്നത്. പെൺകുട്ടികളെ സൗഹൃദം നടിച്ച് വശീകരിച്ചായിരുന്നു സംഘം ലൈംഗിക ചൂഷണത്തിന് വിധേയരാക്കിയിരുന്നത്.സഗീറായിരുന്നു ഇതിന് നേതൃത്വം നൽകിയത്. താൻ ഉപയോഗിച്ച ശേഷം പെൺകുട്ടികളെ സുഹൃത്തുക്കൾക്ക് കൈമാറുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. റോത്തർഹാം ടൗൺ സെന്ററിൽ വച്ചായിരുന്നു പെൺകുട്ടിയും അവളുടെ കൂട്ടുകാരികളും ഏഷ്യൻ യുവാക്കളെ കണ്ടിരുന്നത്. റോത്തർഹാമിലെ ഒരു ബൂട്ട്സ്റ്റോറിന്റെ അടുത്തുള്ള ഇടുങ്ങിയ വഴിയിൽ വച്ചായിരുന്നു സഗീർ ആദ്യമായി പെൺകുട്ടിയെ പീഡിപ്പിച്ചത്. തന്നെ രണ്ടാമത് പീഡിപ്പിക്കുന്നതിന് മുമ്പ് സഗീർ മയക്കുമരുന്ന് ഉപയോഗിച്ചിരുന്നുവെന്ന് പെൺകുട്ടി വെളിപ്പെടുത്തിയിട്ടുണ്ട്. സഗീറിന്റെ കസിനായ മുഹമ്മദ് വീൽഡ് ഈ സമയം കാറിന്റെ ബോണറ്റിന് മുകളിലിരുന്ന് പീഡനം കാണുന്നുണ്ടായിരുന്നു. കൊസോവ അഭയാർത്ഥി ഫ്ലാറ്റിൽ വച്ചായിരുന്നു സംഘത്തിലെ അഞ്ച് പേർ 13 കാരിയെ പീഡിപ്പിച്ചത്.