- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അശരണരായവർക്കു കൈത്താങ്ങായി ജ്വാല ഒരുക്കിയ പെട്ടിക്കടകൾ പൊളിച്ചുമാറ്റാൻ അധികൃതരെത്തി; സർക്കാരിന്റെയോ നഗരസഭയുടെയോ സ്ഥലം കൈയേറാതെ വികലാംഗ യുവാവു നടത്തുന്ന കട എടുത്തുമാറ്റാൻ നിർദ്ദേശം; പൊളിച്ചുമാറ്റുമ്പോൾ കൂടെ ഞങ്ങളുടെ ശവം കൂടി എടുക്കേണ്ടി വരുമെന്ന് അശ്വതി ജ്വാല
തിരുവനന്തപുരം: ആരുമില്ലാത്തവർക്കു തുണയായി ജ്വാല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഒരുക്കിയ പെട്ടിക്കടകൾ പൊളിച്ചു നീക്കണമെന്ന് അധികൃതർ. വികലാംഗരായവർക്കും തെരുവിൽ ഒറ്റപെടുന്നവർക്കും വേണ്ടി ജ്വാല ഒരുക്കിയ ചലിക്കുന്ന പെട്ടിക്കടകളാണ് എടുത്തു മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. എന്നാൽ, പൊളിച്ചു മാറ്റുന്നതിനൊപ്പം ഞങ്ങളുടെ ശവം കൂടി എടുക്കേണ്ടി വരുമെന്നു ജ്വാല ഫൗണ്ടേഷനു നേതൃത്വം നൽകുന്ന അശ്വതി ജ്വാല പറഞ്ഞു. വഴി തടസമൊന്നും സൃഷ്ടിക്കാതെ ചലിക്കുന്ന പെട്ടിക്കടകൾ ആണിതെന്ന് അശ്വതി വ്യക്തമാക്കി. 'ഞങ്ങൾ സർക്കാരിന്റെയോ, നഗരസഭയുടെയോ സ്ഥലം കൈയേറിയില്ല, എന്നിട്ടും മൂന്ന് വർഷം മുമ്പ് ട്രെയിൻ അപകടത്തിൽ കൈപ്പത്തിയും, കാൽപത്തിയും നഷ്ടമായ രതീഷ് (31) നടത്തുന്ന പെട്ടിക്കട എടുത്തു മാറ്റാൻ പിഡിബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ബിനു വഴുതക്കാട് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇത് പ്രകാരം സാവകാശം വേണമെന്ന അപേക്ഷയുമായി ഈ വികലാംഗനെയും കൊണ്ട് എല്ലാ സർക്കാർ ഓഫീസിലും ഇന്നലെ കയറി ഇറങ്ങി. കളിയാക്കലും പരിഹ
തിരുവനന്തപുരം: ആരുമില്ലാത്തവർക്കു തുണയായി ജ്വാല ഫൗണ്ടേഷന്റെ നേതൃത്വത്തിൽ നഗരത്തിന്റെ വിവിധയിടങ്ങളിൽ ഒരുക്കിയ പെട്ടിക്കടകൾ പൊളിച്ചു നീക്കണമെന്ന് അധികൃതർ. വികലാംഗരായവർക്കും തെരുവിൽ ഒറ്റപെടുന്നവർക്കും വേണ്ടി ജ്വാല ഒരുക്കിയ ചലിക്കുന്ന പെട്ടിക്കടകളാണ് എടുത്തു മാറ്റണമെന്ന് അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്.
എന്നാൽ, പൊളിച്ചു മാറ്റുന്നതിനൊപ്പം ഞങ്ങളുടെ ശവം കൂടി എടുക്കേണ്ടി വരുമെന്നു ജ്വാല ഫൗണ്ടേഷനു നേതൃത്വം നൽകുന്ന അശ്വതി ജ്വാല പറഞ്ഞു. വഴി തടസമൊന്നും സൃഷ്ടിക്കാതെ ചലിക്കുന്ന പെട്ടിക്കടകൾ ആണിതെന്ന് അശ്വതി വ്യക്തമാക്കി.
'ഞങ്ങൾ സർക്കാരിന്റെയോ, നഗരസഭയുടെയോ സ്ഥലം കൈയേറിയില്ല, എന്നിട്ടും മൂന്ന് വർഷം മുമ്പ് ട്രെയിൻ അപകടത്തിൽ കൈപ്പത്തിയും, കാൽപത്തിയും നഷ്ടമായ രതീഷ് (31) നടത്തുന്ന പെട്ടിക്കട എടുത്തു മാറ്റാൻ പിഡിബ്ല്യുഡി അസിസ്റ്റന്റ് എൻജിനീയർ ബിനു വഴുതക്കാട് നോട്ടീസ് നൽകിയിരിക്കുകയാണ്. ഇത് പ്രകാരം സാവകാശം വേണമെന്ന അപേക്ഷയുമായി ഈ വികലാംഗനെയും കൊണ്ട് എല്ലാ സർക്കാർ ഓഫീസിലും ഇന്നലെ കയറി ഇറങ്ങി.
കളിയാക്കലും പരിഹാസവുമായിരുന്നു മറുപടി. പെട്ടിക്കട എടുത്തുമാറ്റാൻ ഞങ്ങൾ കോൺട്രാക്ടർമാരെ ചുമതലപെടുതിയിട്ടുണ്ട്. അവരെ ജോലി ചെയ്യാൻ അനുവദിച്ചില്ലെങ്കിൽ പെട്ടിക്കട പൊലീസ് ജീപ്പിൽ കയറ്റി കൊണ്ട് പോകും എന്നാണ് മറുപടി. ഇവിടെ വികലാംഗരായി കുടുംബം പുലർത്തുന്നവർ എന്താണ് ചെയ്യേണ്ടത് ?
യാചകരെ സൃഷ്ടിക്കുന്നത് ഗവർണമെന്റ് തന്നെ അല്ലെ ? ഒരു കാര്യം ഉറപ്പാണ് ഇത് എന്റെ വൈകാരികമായ പ്രഖ്യാപനം ഒന്നും അല്ല. ജ്വാലയുടെ ഒരു പെട്ടിക്കട മാത്രമായി പൂജപ്പുര പൊലീസ് വാഹനത്തിൽ കയറ്റില്ല . ഒപ്പം രതീഷിന്റെയും എന്റെയും ശവം കൂടി അതിനകത്ത് കയറും. ഇവിടെ വികലാംഗരായി വീടുകളിൽ ജീവച്ഛവമായി ജീവിക്കുന്നവർക്ക് വേണ്ടി ഞങ്ങളുടെ മരണത്തിലൂടെ എങ്കിലും ഒരുത്തരം ഉണ്ടാകട്ടെ .
രതീഷിനു അഞ്ചു വയസായ മകൾ ഉൾപെടുന്ന കുടുംബം ഉണ്ട്. 20,000 രൂപയ്ക്ക് ഒരു ചലിക്കുന്ന പെട്ടിക്കട ഞങ്ങൾ കൊടുക്കുന്നത് ഒരുപാട് പേരുടെ ചോര നീരാക്കിയ പണം കൊണ്ടാണ്. അതിൽ തൊടുന്നവർ ആദ്യം ഇവർ എങ്ങനെ ജീവിക്കണം എന്ന് പറയാനുള്ള ആർജവം കൂടി കാണിക്കണം'' എന്നും അശ്വതി ജ്വാല കുറിച്ചു.
അനാഥരും അശരണരുമായി തെരുവോരങ്ങളിലലഞ്ഞു നടക്കുന്നവർക്ക് ഭക്ഷണം നൽകിയും അവരെ പരിചരിച്ചും അശരണകേന്ദ്രങ്ങളിലേക്കെത്തിച്ചും ജീവിതം അർത്ഥപൂർണമാക്കുന്ന അശ്വതി ്ജ്വാല ഇന്ന് ഒട്ടേറെപ്പേർക്കു താങ്ങും തണലുമാണ്. ലോ കോളജിലെ പഠനത്തിനൊപ്പം ജീവകാരുണ്യപ്രവർത്തനത്തിനും സമയം കണ്ടെത്തുന്ന അശ്വതി തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്നു. സ്വന്തമായി തുടങ്ങിയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ ജ്വാലയെന്ന സംഘടന രൂപീകരിക്കുകയായിരുന്നു.