- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മൂന്ന് കുട്ടികളെ ചിറക് വിരിയും മുമ്പ് ഉപേക്ഷിച്ച് പോയ അച്ഛൻ; വീട്ടുജോലി ചെയ്ത് അമ്മ കൊണ്ടു വരുന്ന ചോറും കാത്തിരുന്ന് പട്ടിണി കൊണ്ട് വലഞ്ഞ ബാല്യം; മുട്ടത്തറയിൽ വിജയകുമാരി തട്ടുകട നടത്തുമ്പോൾ മകൾ അശരണരുടെ കണ്ണീരൊപ്പാൻ തെരുവിലിറങ്ങി; ലിഗയുടെ കുടുംബത്തെ സഹായിച്ചതിന് പീഡിപ്പിക്കുന്നത് അശരണരുടെ കണ്ണീരൊപ്പിയ മാലാഖയെ; അശ്വതി ജ്വാലയെ വേട്ടയാടുന്നവർ അറിയാൻ...
തിരുവനന്തപുരം: 'എന്റെ അമ്മ തട്ടുകട നടത്തിയാണ് ഇന്നും ജീവിക്കുന്നത്. ഞാനാകട്ടെ തെരുവിൽ അലഞ്ഞു തിരിയുന്നവർക്ക് ഒരു നേരത്തെ അന്നത്തിനുള്ള വഴിയൊരുക്കുന്നു. പണം വാങ്ങിയുള്ള പൊതു പ്രവർത്തനമല്ല നടത്തുന്നത്. അധികാര വർഗ്ഗത്തിനെതിരെ പറഞ്ഞതിന്റെ പേരിൽ തന്നെ ജയിലിലടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്', സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയുടെ വാക്കുകളാണിത്. ഇത് സത്യമാണെന്ന് തിരുവനന്തപുരത്തെ പൊന്നറ സ്‌കൂളിന് മുമ്പിൽ പോയാൽ മനസ്സിലാകും. അവിടെ അശ്വതിയുടെ അമ്മ വിജയകുമാരി തട്ടുകട നടത്തുന്നത് ഇന്നും കാണാം. വികസനം വന്നുവെന്ന് പറയുമ്പോഴും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിക്കാതെ തെരുവിൽ കഴിയുന്നവർ നിരവധിയാണ്. വിശക്കുന്നവ് അന്നം നൽകുകയാണ് ജീവിതത്തിലെ ഏറ്റവും നല്ലപ്രവൃത്തി. ആ അർത്ഥത്തിൽ തെരുവിലുള്ളവരുടെ കാണപ്പെട്ട ദൈവമാണ് അശ്വതി. തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന പെൺകുട്ടിയാണ് അശ്വതി. ഈ അശ്വതിയാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് പറിച്ചു നടപ്പെടുന്ന അശ്വതി ജ്വാല. അമ്മ കൊണ്ടുവരു
തിരുവനന്തപുരം: 'എന്റെ അമ്മ തട്ടുകട നടത്തിയാണ് ഇന്നും ജീവിക്കുന്നത്. ഞാനാകട്ടെ തെരുവിൽ അലഞ്ഞു തിരിയുന്നവർക്ക് ഒരു നേരത്തെ അന്നത്തിനുള്ള വഴിയൊരുക്കുന്നു. പണം വാങ്ങിയുള്ള പൊതു പ്രവർത്തനമല്ല നടത്തുന്നത്. അധികാര വർഗ്ഗത്തിനെതിരെ പറഞ്ഞതിന്റെ പേരിൽ തന്നെ ജയിലിലടയ്ക്കാനുള്ള നീക്കമാണ് നടക്കുന്നത്', സാമൂഹിക പ്രവർത്തക അശ്വതി ജ്വാലയുടെ വാക്കുകളാണിത്. ഇത് സത്യമാണെന്ന് തിരുവനന്തപുരത്തെ പൊന്നറ സ്‌കൂളിന് മുമ്പിൽ പോയാൽ മനസ്സിലാകും. അവിടെ അശ്വതിയുടെ അമ്മ വിജയകുമാരി തട്ടുകട നടത്തുന്നത് ഇന്നും കാണാം.
വികസനം വന്നുവെന്ന് പറയുമ്പോഴും ഒരു നേരത്തെ ഭക്ഷണം കഴിക്കാൻ സാധിക്കാതെ തെരുവിൽ കഴിയുന്നവർ നിരവധിയാണ്. വിശക്കുന്നവ് അന്നം നൽകുകയാണ് ജീവിതത്തിലെ ഏറ്റവും നല്ലപ്രവൃത്തി. ആ അർത്ഥത്തിൽ തെരുവിലുള്ളവരുടെ കാണപ്പെട്ട ദൈവമാണ് അശ്വതി. തിരുവനന്തപുരം നഗരത്തിലെ തെരുവോരങ്ങളിൽ അലയുന്നവർക്ക് വർഷങ്ങളായി പൊതിച്ചോർ എത്തിക്കുന്ന പെൺകുട്ടിയാണ് അശ്വതി. ഈ അശ്വതിയാണ് ഇപ്പോൾ വിവാദങ്ങളിലേക്ക് പറിച്ചു നടപ്പെടുന്ന അശ്വതി ജ്വാല. അമ്മ കൊണ്ടുവരുന്ന ചോറും കാത്തിരുന്ന് പട്ടിണികൊണ്ട് വലഞ്ഞ ബാല്യം പിന്നിട്ട ആ ഓർമ്മകളിൽ നിന്നാണ് ഇന്നത്തെ തെരുവിൽ പിറന്നവരുടെ അത്താണിയായ അശ്വതിയുടെ ജനനം. മെഡിക്കൽ റെപ്പ് ജോലിയും എൽ.എൽ.ബി പഠനവും ഒരുമിച്ച് കൊണ്ടു പോയ കാലത്ത് തുടങ്ങിയതാണ് അശ്വതിയുടെ ഈ ദൗത്യം.
വീട്ടിൽ അമ്മ ഉണ്ടാക്കുന്ന ഉച്ചഭക്ഷണം പൊതിഞ്ഞ് തെരുവിലേക്കിറങ്ങി ആദ്യം കണ്ട 20 പേർക്ക് നൽകിയപ്പോൾ കിട്ടിയ മനഃനിർവൃതി മറ്റൊരിടത്തുനിന്നും കിട്ടിയിട്ടില്ലെന്ന് അശ്വതി പറയുന്നു. പിന്നെപ്പിന്നെ ചോറു പൊതികളുടെ എണ്ണം കൂടുകയായിരുന്നു. ഇപ്പോഴത് നൂറിലെത്തി നിൽക്കുന്നു. അനാഥരും അശരണരുമായി തെരുവോരങ്ങളിലലഞ്ഞു നടക്കുന്നവർക്ക് ഭക്ഷണം നൽകിയും അവരെ പരിചരിച്ചും അശരണകേന്ദ്രങ്ങളിലേക്കെത്തിച്ചും ജീവിതത്തിന്റെ നല്ലൊരു ഭാഗം അവർക്കായി മാറ്റിവെക്കുകയാണ് അശ്വതി.
സ്വന്തമായി തുടങ്ങിയ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കാൻ പിന്നീട് ജ്വാലയെന്ന സംഘടന രൂപീകരിക്കുകയും ചെയ്തു. 25 പേർക്കായി പൊതിച്ചോറിനൊപ്പം സ്നേഹവും വിളമ്പുന്ന അശ്വതി സന്നദ്ധ പ്രവർത്തനങ്ങൾക്കായാണ് ഈ സംഘടന തുടങ്ങിയത്. തെരുവോരങ്ങളിൽ അലഞ്ഞും അസുഖത്താൽ വലഞ്ഞും പട്ടിണിയും പരിവട്ടവുമായി കഴിയുന്ന മനുഷ്യർക്കിടയിലേക്ക് സ്നേഹസ്പർശവുമായി എത്തുന്ന അശ്വതിക്ക് വേദനിപ്പിക്കുന്നനുഭവങ്ങൾ ഒട്ടേറെയുണ്ട്. സമൂഹത്തിന്റെ അവഗണനയ്ക്കു പുറമേ അധികൃതരുടെ ഭാഗത്ത് നിന്നുള്ള അനാസ്ഥയാണ് ഏറെ വേദനിപ്പിക്കുന്നതെന്ന് അശ്വതി പറയുന്നു. തിരുവനന്തപുരത്തെ സർക്കാർ ആശുപത്രിയിൽ അശരണരായ രോഗികൾക്ക് ഒരുനേരത്തെ ആഹാരം കൊടുക്കാൻ വേണ്ടി ചെന്നപ്പോൾ അധികൃതരിൽ നിന്ന് നേരിടേണ്ടി വന്നത് ക്രൂരമായ പരിഹാസങ്ങളും ഉപദേശവുമാണ്. മനുഷ്യവകാശ കമ്മീഷൻ പരാതി കൊടുത്തു അങ്ങനെ പലതിനും പരിഹാരവുമായി.
ലോ കോളേജ് വിദ്യാർത്ഥിയായിരിക്കെ അശ്വതി ജോലിയും പംനവും ഒരുമിച്ച് കൊണ്ടുപോകുന്ന സാധാരണക്കാരിയായ പെൺക്കുട്ടിയായിരുന്നു. പൊതു സമൂഹത്തിലേക്ക് കുത്തിവെക്കുന്ന തെറ്റായ ധാരണകൾക്ക് പലപ്പോഴും അശ്വതിയും ഇരയായിട്ടുണ്ട്.സാധാരണക്കാരായ മനുഷ്യർക്ക് സാമൂഹിക സേവനരംഗത്ത് പ്രവർത്തിക്കുവാനോ സഹായിക്കാനോ ഉള്ള അവകാശങ്ങളില്ലെന്ന ധാരണകളാണുള്ളതെന്നും അശ്വതി വ്യക്തമാക്കുന്നു. പ്രതീക്ഷകളോടെ ജീവിതത്തിൽ മുന്നേറുവാനുള്ള അശ്വതിയുടെ ആത്മവിശ്വാസത്തിന്റെ രഹസ്യം അമ്മയുടെയും സഹോദരിയുടെയും പൂർണ്ണ പിന്തുണയാണെന്നുണ് അശ്വതി പറയുന്നത്.
കുട്ടിക്കാലത്ത് തന്നെ അച്ഛൻ ഉപേക്ഷിച്ചു പോയ മൂന്ന് മക്കളെ വീട്ടു ജോലി ചെയ്താണ് അമ്മ വളർത്തിയത്. മൂന്ന് പേരും മിടുക്കിയായിരുന്നുവെങ്കിലും നടുക്കുള്ള അശ്വതിയായിരുന്നു പഠനത്തിൽ കൂടതൽ താൽപ്പര്യം കാട്ടിയത്. പട്ടിണിയെ പഠനം കൊണ്ടാണ് തോൽപ്പിച്ചത്. സാമൂഹിക പ്രവർത്തകയായപ്പോഴും കോടികളുടെ സമ്പാദ്യം അശ്വതിക്കില്ല. ഇപ്പോൾ അമ്മ മുട്ടത്തറ പൊന്നറ നഗറിൽ തട്ടുകട നടത്തുന്നു. ഇവിടെ നിന്ന് കിട്ടുന്ന വരുമാനവും ജ്വാലയ്ക്കായി മാറ്റി വയ്ക്കുന്നു.
2015ൽ സംസ്ഥാന സർക്കാരിന്റെ യൂത്ത് ഐക്കൺ പുരസ്‌കാരം നേടിയ അശ്വതി സാമൂഹികസേവന രംഗത്തെത്തിയിട്ടു പതിറ്റാണ്ടു കഴിഞ്ഞു. വീട്ടുജോലി ചെയ്യുന്ന അമ്മയുടെ തുച്ഛ വരുമാനത്തിലാണ് അശ്വതിയും വർക്ഷോപ്പ് നടത്തുന്ന ജ്യേഷ്ഠൻ രാജേഷും മെഡിക്കൽ റെപ്രസന്റേറ്റീവായ അനുജത്തി രേവതിയും പഠിച്ചത്. ജനറൽ ആശുപത്രിയിൽ നിർധന രോഗികൾക്കു ശനിയാഴ്ച ഭക്ഷണം കൊടുക്കുന്ന കാര്യമറിഞ്ഞ് പൊതിച്ചോറുമായി അതിൽ പങ്കുചേരാൻ അശ്വതിയെത്തി. പക്ഷേ, അധികൃതർ അതു നൽകാൻ അനുവദിച്ചില്ല. അപ്പോഴാണ് തെരുവിൽ അലയുന്നവരുടെ അടുത്തേക്കു പൊതിച്ചോറുമായി അശ്വതിയെത്തുന്നത്. അതാണ് ജ്വാല ഫൗണ്ടേഷനായി മാറിയത്.
ജ്വാല ഫൗണ്ടേഷനിൽ മുപ്പതോളം സന്നദ്ധപ്രവർത്തകരുണ്ട്. ഭർത്താവ് ഇലക്ട്രീഷ്യനായ മനോജും അശ്വതിക്കൊപ്പം സേവനരംഗത്തുണ്ട്. ലിഗയുടെ തിരോധാനത്തെക്കുറിച്ചുള്ള അന്വേഷണത്തിൽ പൊലീസിനെയും സർക്കാരിനെയും വിമർശിച്ച അശ്വതിക്കെതിരെ അപ്പോൾ മുതൽ പലഭാഗത്തു നിന്നും ഭീഷണികൾ ഉയർന്നിരുന്നു. ലിഗയെ കാണാതായപ്പോൾ അവരുടെ ഭർത്താവ് ആൻഡ്രുവും പല സ്ഥലങ്ങളിലും തിരഞ്ഞു. അപ്പോഴാണ് തെരുവോരത്തു ഭക്ഷണം നൽകുന്ന അശ്വതിയോടു ചോദിക്കാൻ ആരോ നിർദ്ദേശിച്ചത്. ലിഗയുടെ സഹോദരി ഇലീസും ആൻഡ്രുവും സമീപിച്ചപ്പോൾ അശ്വതി സംഭവത്തിൽ ഇടപെടുകയായിരുന്നു. തുടർന്നാണ് മുഖ്യമന്ത്രി പിണറായി വിജയനെ കാണാൻ ശ്രമിച്ചതും ഡിജിപി ലോക്‌നാഥ് ബെഹ്‌റയെ കണ്ടതും. രണ്ടിടത്തുനിന്നും മോശം അനുഭവമാണുണ്ടായെന്നാണ് അശ്വതി വെളിപ്പെടുത്തിയത്. ഇതാണ് വിനയായത്.
ലിഗയുടെ അന്വേഷണത്തിന് പലപ്പോഴും സ്വന്തം കൈയിൽ നിന്നുള്ള പണമെടുത്താണു ചെലവാക്കിയത്. കേസിനെ നിയമപരമായി നേരിടും. ആൻഡ്രൂസിന്റെയും ഇലീസിന്റെയും ഹൃദയവേദനയിൽ പങ്കു ചേർന്നാണ് അവർക്കൊപ്പം തിരച്ചിലിനിറങ്ങിയത്. പലപ്പോഴും രാത്രി പന്ത്രണ്ടു മണിവരെ തിരച്ചിൽ നീളും. കാറിന്റെ പെട്രോളും ഭക്ഷണവും പോലും തങ്ങളുടെ പോക്കറ്റിൽ നിന്നാണു ചെലവാക്കിയത്. ഇത്തരത്തിലാണെങ്കിൽ നാളെ ഒരു സ്ത്രീയെ ഇതുപോലെ ഒറ്റപ്പെട്ടു കാണാതായാൽ ആരും അന്വേഷണത്തിന് ഇറങ്ങുമെന്നു തോന്നുന്നില്ല. കേസിനോടൊപ്പം ഇലീസ നിൽക്കുന്ന കാലത്തോളം അവർക്കൊപ്പം നിലയുറപ്പിക്കുമെന്ന് അശ്വതി പറയുന്നു.