- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലോക കേരള സഭയ്ക്ക് പോലും വേണ്ടാത്ത പ്രവാസി! അറ്റ്ലസ് രാമചന്ദ്രനെ ജയിൽ മോചിതനാക്കാനുള്ള നീക്കങ്ങൾ അട്ടിമറിച്ച് ബിസിനസ് എതിരാളികൾ; മലയാളി വ്യവസായിയുടെ അരോഗ്യനില അതീവ ഗുരുതരം; ഒത്തു തീർപ്പ് ഫോർമുലയിൽ നിന്ന് ബാങ്കുകളെ പിന്തിരിപ്പിക്കുന്നതിന് പിന്നിലും നാട്ടിലെ പഴയ സുഹൃത്ത് തന്നെ; എല്ലാ സ്വത്തും വിറ്റ് ഭർത്താവിനേയും മകളേയും മരുമകളേയും പുറത്തെത്തിക്കാനുള്ള നീക്കം പൊളിഞ്ഞ വേദനയിൽ ഇന്ദിരാ രാമചന്ദ്രനും; ജാമ്യം കിട്ടാൻ മോദി തന്നെ കണ്ണുതുറക്കണം
കൊച്ചി: അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാൻ രാമചന്ദ്രന്റെ ജയിൽ മോചനും വീണ്ടും അനിശ്ചിതത്വത്തിലെന്ന് സൂചന. ദുബായ് ജയിലിലുള്ള രാമചന്ദ്രനെ മോചിപ്പിക്കാൻ അറ്റ്‌ലസ് ഗ്രൂപ്പ് ശ്രമങ്ങൾ സജീവമാക്കിയിരുന്നു. എന്നാൽ ചില ശത്രുക്കളുടെ ഇടപെടൽ വീണ്ടും ഇതിനെ അവതാളത്തിലാക്കി. സ്വർണ്ണ വ്യാപാര രംഗത്തെ മറ്റൊരു പ്രമുഖനാണ് രാമചന്ദ്രനെ പുറത്തിറങ്ങാൻ അനുവദിക്കാത്ത തരത്തിൽ ഇടപെടലുകൾ നടത്തുന്നതെന്നാണ് സൂചന. ഇയാളുടെ ഇടപെടലോടെ കേസുകൾ ഒത്തുതീർപ്പിലെത്തിക്കാനുള്ള അറ്റ്‌ലസ് ഗ്രൂപ്പിന്റെ ശ്രമങ്ങൾ പാളുകയാണ്. നാടിനും നാട്ടുകാർക്കും വേണ്ടാത്ത രാമചന്ദ്രന് ഇളവ് നൽകുന്നത് ബാങ്കുകൾക്ക് തിരിച്ചടിയാകുമെന്ന് ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഈയിടെ നടന്ന ലോക കേരള സഭ പോലും രാമചന്ദ്രന് വേണ്ടി ചെറുവിരൽ അനക്കിയില്ല. ഇങ്ങനെ കേരള സർക്കാർ പോലും താൽപ്പര്യം കാട്ടാത്ത രാമചന്ദ്രനെ വിട്ടയ്ക്കരുതെന്ന ഇയാളുടെ വാദമാണ് അറ്റ്‌ലസ് രാമചന്ദ്രന് തിരിച്ചടിയാകുന്നത്. ദുബായിൽ ജയിൽവാസം രണ്ടര വർഷത്തോട് അടുക്കുമ്പോഴും മോചനമില്ലാതെ അറ്റ്ലസ് രാമചന്ദ്രൻ. അതിനിടെ
കൊച്ചി: അറ്റ്‌ലസ് ഗ്രൂപ്പ് ചെയർമാൻ രാമചന്ദ്രന്റെ ജയിൽ മോചനും വീണ്ടും അനിശ്ചിതത്വത്തിലെന്ന് സൂചന. ദുബായ് ജയിലിലുള്ള രാമചന്ദ്രനെ മോചിപ്പിക്കാൻ അറ്റ്‌ലസ് ഗ്രൂപ്പ് ശ്രമങ്ങൾ സജീവമാക്കിയിരുന്നു. എന്നാൽ ചില ശത്രുക്കളുടെ ഇടപെടൽ വീണ്ടും ഇതിനെ അവതാളത്തിലാക്കി. സ്വർണ്ണ വ്യാപാര രംഗത്തെ മറ്റൊരു പ്രമുഖനാണ് രാമചന്ദ്രനെ പുറത്തിറങ്ങാൻ അനുവദിക്കാത്ത തരത്തിൽ ഇടപെടലുകൾ നടത്തുന്നതെന്നാണ് സൂചന. ഇയാളുടെ ഇടപെടലോടെ കേസുകൾ ഒത്തുതീർപ്പിലെത്തിക്കാനുള്ള അറ്റ്‌ലസ് ഗ്രൂപ്പിന്റെ ശ്രമങ്ങൾ പാളുകയാണ്. നാടിനും നാട്ടുകാർക്കും വേണ്ടാത്ത രാമചന്ദ്രന് ഇളവ് നൽകുന്നത് ബാങ്കുകൾക്ക് തിരിച്ചടിയാകുമെന്ന് ഇയാൾ പ്രചരിപ്പിക്കുന്നുണ്ട്. കേരളത്തിൽ ഈയിടെ നടന്ന ലോക കേരള സഭ പോലും രാമചന്ദ്രന് വേണ്ടി ചെറുവിരൽ അനക്കിയില്ല. ഇങ്ങനെ കേരള സർക്കാർ പോലും താൽപ്പര്യം കാട്ടാത്ത രാമചന്ദ്രനെ വിട്ടയ്ക്കരുതെന്ന ഇയാളുടെ വാദമാണ് അറ്റ്‌ലസ് രാമചന്ദ്രന് തിരിച്ചടിയാകുന്നത്.
ദുബായിൽ ജയിൽവാസം രണ്ടര വർഷത്തോട് അടുക്കുമ്പോഴും മോചനമില്ലാതെ അറ്റ്ലസ് രാമചന്ദ്രൻ. അതിനിടെ രാമചന്ദ്രന്റെ കാര്യത്തിൽ അടിയന്തരമായി ഇടപെട്ട് മോചനം സാധ്യമാക്കണമെന്ന് ആവശ്യപ്പെട്ട് പൗരസമാജം കേരള, പ്രധാനമന്ത്രിക്കും വിദേശകാര്യ മന്ത്രിക്കും മുഖ്യമന്ത്രിക്കും നിവേദനം നൽകി. ചുരുങ്ങിയപക്ഷം കർശന ഉപാധികളോടെ അദ്ദേഹത്തിന് ജാമ്യമെങ്കിലും നേടാൻ സഹായിക്കണമെന്ന് പൗരസമാജം ആവശ്യപ്പെട്ടു. തന്റെ സ്വത്ത് കൈക്കലാക്കാൻ ശ്രമിക്കുന്നവരെ ഇതുവഴി തടയുകയും ആവശ്യമെങ്കിൽ വിൽക്കാവുന്നവകൂടി വിറ്റ് പണം കണ്ടെത്താൻ അത് സഹായകമാവുകയും ചെയ്യും. സ്വർണാഭരണശാലകൾകൊണ്ടും റിയൽ എസ്റ്റേറ്റ് വഴിയും സിനിമാ നിർമ്മാണം വഴിയുമെല്ലാം കോടികൾ സർക്കാരിലേക്ക് നികുതികളായി മുതൽക്കൂട്ടിയ അറ്റ്ലസ് രാമചന്ദ്രനെ സർക്കാർ തിരിഞ്ഞുനോക്കാതിരിക്കുന്നത് ശരിയല്ലെന്നാണ് സംഘടന വിശദീകരിക്കുന്നത്.
മികച്ച ജീവകാരുണ്യ പ്രവർത്തകനും മനുഷ്യസ്നേഹിയുമായിരുന്ന രാമചന്ദ്രൻ ജയിലിൽ പലതരം അസുഖങ്ങൾ കാരണം അവശനായിരിക്കുകയാണ്. സ്വന്തമായി പുറത്തുനിന്ന് ഭക്ഷണം വാങ്ങാൻ പോലും കാശില്ലാതായ അദ്ദേഹത്തിന്റെ കാര്യത്തിൽ അനുഭാവപൂർണമായ സമീപനം സർക്കാരുകളുടെ ഭാഗത്തുനിന്ന് ഉണ്ടാവണമെന്ന് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് രാമദാസ് വേങ്ങേരി ആവശ്യപ്പെട്ടു. 2015 ഓഗസ്റ്റ് 23നാണ് അറ്റ്ലസ് രാമചന്ദ്രനെ ദുബായ് പൊലീസ് അറസ്റ്റു ചെയ്തത്. ബിസിനസ് ആവശ്യാർഥം നൽകിയ ചെക്കുകൾ മടങ്ങിയതിനെ തുടർന്നായിരുന്നു ഇത്. 34 മില്യൺ ദിർഹത്തിന്റെ ചെക്കായിരുന്നു മടങ്ങിയത്. ജയിലിലായപ്പോൾ കൂടുതൽ പരാതികൾ എത്തി. അവയുടെ പിഴയും നഷ്ടപരിഹാരവും എല്ലാമടക്കം പിന്നെയും വൻതുക ആവശ്യമായി വരും. മകളും മരുമകനും ജയിലിലാണ്. ഇതോടെ ഭാര്യ ഇന്ദു മാത്രമായി. മകനാകട്ടെ അമേരിക്കയിലാണ് ഉള്ളത്.
ഈ സാഹചര്യത്തിലാണ് മോദിയുടെ സഹായം പൗരസമാജം കേരള തേടുന്നത്. മോദിക്ക് യുഎഇ സർക്കാരുമായി അടുത്ത ബന്ധമുണ്ട്. മോദിയുടെ ഇടപെടലുണ്ടായാൽ രാമചന്ദ്രന്റെ ബിസിനസ് എതിരാളികൾ പിൻവലിയും. ഇതിലൂടെ മാത്രമേ രാമചന്ദ്രന് ജാമ്യം പോലും കിട്ടൂ. രാമചന്ദ്രൻ പുറത്തെത്തിയാൽ മാസങ്ങൾക്കുള്ളിൽ തന്നെ കടമെല്ലാം വീട്ടാനുകമെന്നാണ് വിലയിരുത്തൽ. അതിനാൽ മോദിയുടെ അടിയന്തര ഇടപെടൽ വിഷയത്തിൽ ഉണ്ടാകണമെന്നാണ് ആവശ്യം. ഗൾഫിലെ ഉച്ചകോടിയിൽ ഉടൻ മോദി പങ്കെടുക്കുമെന്നും സൂചനയുണ്ട്. ഇത് കൂടി മനസ്സിലാക്കിയാണ് ഗൾഫിലെ ഭരണാധികാരികളെ സ്വാധീനിക്കാൻ മോദിയുടെ സഹായം തേടുന്നത്. ഇത് ഫലം കണ്ടില്ലെങ്കിൽ രാമചന്ദ്രന് ഇനിയുള്ള കാലം മുഴുവൻ അഴിക്കുള്ളിൽ കിടക്കേണ്ടി വരും.
രാമചന്ദ്രൻ ജനുവരി ആദ്യവാരം ജയിൽ മോചിതനാകുമെന്ന് റിപ്പോർട്ട് ഉണ്ടായിരുന്നു. രാമചന്ദ്രൻ ജയിൽ മോചിതനായാൽ സാമ്പത്തിക കാര്യങ്ങളുടെ ഒത്തുതീർപ്പിന് കൂടുതൽ ഗുണകരമാകുമെന്നാണ് വിലയിരുത്തൽ. ഗൾഫിലും കേരളത്തിലുമായി ആരംഭിച്ച റിയൽ എസ്റ്റേറ്റ് ബിസിനസാണ് അദ്ദേഹത്തിന്റെ പതനത്തിന് വഴിയൊരുക്കിയത്. ഗൾഫിലെ ചില ബാങ്കുകളിൽ നിന്ന് അദ്ദേഹം വാങ്ങിയ വായ്പയുടെ ഗ്യാരണ്ടിയായി നൽകിയ ചെക്ക് മടങ്ങിയതോടെ കേസ് ദുബായ് പൊലീസിന്റെ മുമ്പിലെത്തി. 990 കോടിയോളം രൂപയുടെ ചെക്ക് മടങ്ങിയതായുള്ള രേഖകളുടെ പേരിൽ ചോദ്യംചെയ്യാൻ വിളിച്ചുവരുത്തിയ ദുബായ് പൊലീസ് 2015 ഓഗസ്റ്റ് 23 ന് ജയിലിലടയ്ക്കുകയായിരുന്നു. നാലുവർഷം തടവായിരുന്നു ശിക്ഷ. ഇനി മറ്റു കേസുകളിലും ശിക്ഷ വന്നാൽ ചുരുങ്ങിയത് 40 വർഷമെങ്കിലും രാമചന്ദ്രൻ ജയിലിൽ കഴിയേണ്ടിവരുമെന്ന് നിയമവിദഗ്ദ്ധർ പറയുന്നു. പണം തിരികെ കൊടുത്താൽ കേസ് പിൻവലിക്കാൻ ബാങ്കുകളിൽ ചിലർ തയ്യാറായിരുന്നു.
പ്രവാസിയായ ബിആർ ഷെട്ടി സഹായിക്കാനുമെത്തി. അപ്പോഴും ചില മലയാളികൾ പരായുമായെത്തി. യുഎഇ സർക്കാരിലുള്ള സ്വാധീനത്തിലൂടെ ഒത്തുതീർപ്പ് നീക്കങ്ങൾ അട്ടിമറിച്ചു. അങ്ങനെ രാമചന്ദ്രന്റെ ജനുവരിയിലെ മോചനമെന്ന മോഹവും അസ്ഥാനത്താവുകയാണ്. അങ്ങനെ സ്വത്തുക്കളെല്ലാം നൽകി ജയിലിൽനിന്ന് അദ്ദേഹത്തെ പുറത്തെത്തിക്കാനുള്ള ഭാര്യ ഇന്ദു രാമചന്ദ്രന്റെ ശ്രമം പാളുകയാണ്. ജയിലിൽ കഴിയുന്ന രാമചന്ദ്രന്റെ ആരോഗ്യനില മോശമായതും അവരെ അലട്ടുന്നു.ബിസിനസ് വിപുലപ്പെടുത്തുന്നതിനായി വലിയൊരു തുകയാണ് വായ്പയായി അറ്റ്ലസ് രാമചന്ദ്രൻ വിവിധ ബാങ്കുകളിൽനിന്നായി എടുത്തത്. അത് പലിശയും മറ്റുമായി വൻതുകയായി ഉയർന്നുകഴിഞ്ഞു. ജുവലറികളിലുണ്ടായിരുന്ന സ്വർണാഭരണങ്ങളും മറ്റും ചെറിയ തുകയ്ക്ക് വിറ്റ് കുറെ കടങ്ങൾ വീട്ടി. ഇരുന്നൂറോളം ജീവനക്കാരുടെ ആനുകൂല്യങ്ങളും നൽകി. എങ്കിലും വലിയ കടബാധ്യത അതേപടി നിൽക്കുന്നു. സ്വത്തുക്കൾ ബാങ്കുകളെ ഏൽപ്പിച്ച് അവരുടെ കൺസോർഷ്യം വഴി തുക തിരിച്ചടയ്ക്കാനുള്ള പദ്ധതിയും പാതിവഴിയിലാണ്. 19 ബാങ്കുകൾ ഇതിന് തയ്യാറായെങ്കിലും മൂന്നു ബാങ്കുകൾ നിസ്സഹരിക്കുന്നതാണ് ഇപ്പോഴത്തെ പ്രശ്നം.
2015 ഓഗസ്റ്റ് 23-നാണ് ചെക്കുകൾ മടങ്ങിയ കേസുകളുമായി ബന്ധപ്പെട്ട് രാമചന്ദ്രൻ ജയിലിലാകുന്നത്. 34 ദശലക്ഷം ദിർഹത്തിന്റെ ചെക്കുകൾ പണമില്ലാതെ മടങ്ങിയതിനെ ത്തുടർന്നായിരുന്നു ദുബായ് പൊലീസ് രാമചന്ദ്രനെ അറസ്റ്റ് ചെയ്യുന്നത്. സെപ്റ്റംബർ ഒന്നിന് രാമചന്ദ്രന്റെ ജാമ്യാപേക്ഷ തള്ളി. ജി.സി.സി. രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന സ്വത്തുക്കൾ വിറ്റഴിച്ച് 500 ദശലക്ഷം ദിർഹത്തിന്റെ (877 കോടി രൂപയിലേറെ) കടബാധ്യത തീർക്കാമെന്ന് ഗ്രൂപ്പ് കോടതിയെ അറിയിച്ചു. ഇപ്പോൾ വായ്പയും വാടകക്കുടിശ്ശികയുമെല്ലാമായി ബാധ്യത 700 ദശലക്ഷം ദിർഹത്തിലെത്തിയെന്നാണ് ഏകദേശ കണക്ക്. അതുവരെ ഭർത്താവിന്റെ ബിസിനസ്സ് കാര്യങ്ങളുമായി കാര്യമായ ബന്ധമൊന്നുമില്ലാതിരുന്ന ഇന്ദു പിന്നീട് എല്ലാം നേരിടേണ്ട സ്ഥിതിയായി. ഭർത്താവും മകളും മരുമകനും ജയിലിലായതോടെ ഒറ്റയ്ക്ക് 68-ാം വയസ്സിൽ കടബാധ്യതകളോട് യുദ്ധംചെയ്യുകയാണ് ഈ വീട്ടമ്മ. വീൽചെയറിലാണ് അദ്ദേഹത്തെ ജയിലിൽനിന്ന് ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നത്.
രണ്ടുവർഷം മുമ്പ് ഗൾഫിലെ മലയാളി ബിസിനസ് അതികായകരുടെ പട്ടികയിലായിരുന്നു രാമചന്ദ്രന്റെ സ്ഥാനം. സിനിമാ നിർമ്മാതാവ്, നടൻ, സംവിധായകൻ എന്നതിനൊപ്പം ഗൾഫ് രാജ്യങ്ങളിലും ഇന്ത്യയിലുമായി അമ്പതോളം ജൂവലറി ഷോറൂമുകളുടെ അമരക്കാരനായിരുന്നു രാമചന്ദ്രൻ ഒരുകാലത്ത്. വി. കലാധരമേനോന്റെയും മൂത്തേടത്ത് രുഗ്മണിയുടെയും മകനായി 1941 ജൂെലെ 31 ന് ജനിച്ച രാമചന്ദ്രൻ വിദ്യാഭ്യാസത്തിനു ശേഷം ബാങ്ക് ഉദ്യോഗസ്ഥനായിട്ടാണു ജീവിതം തുടങ്ങുന്നത്. കനറാ ബാങ്കിൽ ഡൽഹി ഓഫീസിൽ ജോലിചെയ്തിരുന്നു. പിന്നീട് എസ്.ബി.ഐ. ബാങ്കിന്റെ എൻ.ആർ.ഐ. ഡിവിഷനിൽ ജോലി ചെയ്യുമ്പോഴായിരുന്നു ഗൾഫിലേക്കു ചേക്കേറുന്നത്. ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്നു ജനങ്ങൾ കൗതുകത്തോടെ കണ്ട സ്വന്തം പരസ്യത്തിലൂടെ ജനഹൃദയങ്ങളിൽ ഇടമുറപ്പിച്ച അറ്റ്ലസ് ജൂവല്ലറി 1980 ന്റെ തുടക്കത്തിൽ കുെവെത്തിലായിരുന്നു ആരംഭം.
പിന്നീട് അസൂയ വളർത്തുന്ന വിധത്തിലായിരുന്നു രാമചന്ദ്രന്റെ വളർച്ച. യു.എ.ഇ. യിലെ ഷാർജ, അബുദാബി, റാസൽെഖെമ, അൽ ഐൻ എന്നീ നഗരങ്ങളിൽ നിരവധി ഷോറൂമുകൾക്ക് പുറമെ സൗദി അറേബ്യയിലും കുെവെത്തിലും ദോഹയിലും മസ്‌കറ്റിലും ഖത്തറിലുമായി നാൽപതോളം വിദേശ ഷോറൂമുകൾ. അതിനു പുറമേ ഇന്ത്യയിലെ പ്രമുഖ നഗരങ്ങളിലും പത്തിലേറെ ഷോറൂമുകൾ. സ്വർണ വിപണിയിൽ തിളങ്ങി നിൽക്കുമ്പോഴാണു സിനിമാ മേഖലയും രാമചന്ദ്രൻ കയ്യടക്കുന്നത്. 1988 ൽ മലയാള സിനിമയിൽ ചരിത്രം കുറിച്ച 'വൈശാലി'' എന്ന ചിത്രത്തിനൊപ്പം മോഹൻലാലിനു പുരസ്‌കാരം നേടിയെടുത്ത വാസ്തുഹാര, ധനം എന്നിവയുടെയും മമ്മൂട്ടിയുടെ സുകൃതവും ഉൾപ്പെടെ ഒട്ടേറെ സിനിമകളുടെയും നിർമ്മാതാവായിരുന്നു.
അക്കാലത്ത് സിനിമാ മേഖലയിൽ ഇദ്ദേഹം അറിയപ്പെട്ടത് െവെശാലി രാമചന്ദ്രൻ എന്ന പേരിലായിരുന്നു. ആനന്ദ െഭെരവി, അറബിക്കഥ, സുകൃതം, മലബാർ വെഡ്ഡിങ്, ഹരിഹർനഗർ 2, തത്ത്വമസി, ബോംബെ മിഠായി, ബാല്യകാലസഖി എന്നീ സിനിമകളിൽ ചെറുതും വലുതുമായ വേഷങ്ങൾ ചെയ്തു. യൂത്ത് ഫെസ്റ്റിവൽ എന്ന സിനിമ സംവിധാനം ചെയ്തു. ജുവലറി ബിസിനസിൽ നിന്നു മാത്രം 3.5 ബില്യൺ യു.എ.ഇ ദിർഹത്തിന്റെ വാർഷിക വിറ്റുവരവ് കൊയ്ത രാമചന്ദ്രൻ മസ്‌കറ്റിൽ രണ്ട് ആശുപത്രികളും ദുബായിലും അബുദാബിയും ഫോട്ടോ സ്റ്റുഡിയോ ബിസിനസും തുടങ്ങി. ഇതെല്ലാം മലയാളിയുടെ ആശ്വാസ കേന്ദ്രങ്ങളായി. സഹായം തേടിയെത്തുന്നവരെ എല്ലാം കൈയയച്ചു സഹായിച്ചു. ഇത്തരമൊരു വ്യക്തിയെയാണ് കഷ്ടകാലത്ത് ആരും തിരിഞ്ഞു നോക്കാതെ അഴിക്കുള്ളിൽ കഴിയുന്നത്.