- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പാര വയ്ക്കരുതെന്ന് മലയാളി മുതലാളിമാർക്ക് നിർദ്ദേശം; പ്രധാനപ്പെട്ട 22 കേസിൽ 19 എണ്ണവും ഒത്തുതീർപ്പാക്കി സുഷമാ സ്വരാജിന്റെ ഇടപെടൽ; ഗുജറാത്തികളുമായുള്ള സാമ്പത്തിക തർക്കം പറഞ്ഞ് പരിഹരിക്കാൻ രാം മാധവിനെ ചുമതലപ്പെടുത്തി ആർ എസ് എസും പ്രധാനമന്ത്രിയും; ജാമ്യം കിട്ടിയാൽ സ്വത്തെല്ലാം വിറ്റ് ബാധ്യതകൾ തീർക്കുമെന്ന് യുഎഇ സർക്കാരിനെ അറിയിച്ച് കേന്ദ്രവും; അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിന് വഴിയൊരുക്കി കുമ്മനത്തിന്റെ ഇടപെടൽ
കൊച്ചി: ദുബായ് ജയിലിലുള്ള അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് ഇടപെടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഇടപെടലാണ് രാമചന്ദ്രന് തുണയായത്. കേരളാ ലോക സഭ പോലും രാമചന്ദ്രന്റെ വിഷയം ചർച്ചയാക്കിയില്ല. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ദുബായിലെ വായ്പാ തട്ടിപ്പ് കേസ് ചർച്ചയായി. ഇതിൽ കേസ് ഒഴിവാക്കാൻ സിപിഎം അടിയന്തര ഇടപെടൽ നടത്തി. എന്നാൽ നിരവധി മലയാളികൾക്ക് ആശ്വാസമായി മാറിയ പ്രവാസി വ്യവസായിയെ സഹായിക്കാൻ കേരള സർക്കാരോ പ്രവാസി വമ്പന്മാരോ മുന്നിട്ടിറങ്ങിയില്ല. ചില പ്രവാസി മുതലാളിമാർ പാര പണിയുകയും ചെയ്തു. ഇതോടെ രാമചന്ദ്രന്റെ നില പരുങ്ങലിലായി. ഈ സാഹചര്യത്തിലാണ് കുമ്മനം ഇടപെട്ടത്. രാമചന്ദ്രന്റെ മോചനം ഉടനുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്റെപേരിലുള്ള ഭൂരിഭാഗം കേസുകളും നിയമപരമായി ഒത്തുതീർക്കാൻ ധാരണയായി. കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് ഇതിന് കാരണമെന്ന് കുടുംബാഗങ്ങളും വിശദീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ മനുഷ്യാവകാശപ്രശ്നം എന്നനിലയിലാണ്
കൊച്ചി: ദുബായ് ജയിലിലുള്ള അറ്റ്ലസ് രാമചന്ദ്രന്റെ മോചനത്തിൽ കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ്മ സ്വരാജ് ഇടപെടുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരന്റെ ഇടപെടലാണ് രാമചന്ദ്രന് തുണയായത്. കേരളാ ലോക സഭ പോലും രാമചന്ദ്രന്റെ വിഷയം ചർച്ചയാക്കിയില്ല. സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ മകന്റെ ദുബായിലെ വായ്പാ തട്ടിപ്പ് കേസ് ചർച്ചയായി. ഇതിൽ കേസ് ഒഴിവാക്കാൻ സിപിഎം അടിയന്തര ഇടപെടൽ നടത്തി. എന്നാൽ നിരവധി മലയാളികൾക്ക് ആശ്വാസമായി മാറിയ പ്രവാസി വ്യവസായിയെ സഹായിക്കാൻ കേരള സർക്കാരോ പ്രവാസി വമ്പന്മാരോ മുന്നിട്ടിറങ്ങിയില്ല. ചില പ്രവാസി മുതലാളിമാർ പാര പണിയുകയും ചെയ്തു. ഇതോടെ രാമചന്ദ്രന്റെ നില പരുങ്ങലിലായി. ഈ സാഹചര്യത്തിലാണ് കുമ്മനം ഇടപെട്ടത്.
രാമചന്ദ്രന്റെ മോചനം ഉടനുണ്ടാകും എന്നാണ് ലഭിക്കുന്ന വിവരം. അദ്ദേഹത്തിന്റെപേരിലുള്ള ഭൂരിഭാഗം കേസുകളും നിയമപരമായി ഒത്തുതീർക്കാൻ ധാരണയായി. കേന്ദ്ര സർക്കാരിന്റെ ഇടപെടലാണ് ഇതിന് കാരണമെന്ന് കുടുംബാഗങ്ങളും വിശദീകരിക്കുന്നുണ്ട്. കേന്ദ്ര സർക്കാർ മനുഷ്യാവകാശപ്രശ്നം എന്നനിലയിലാണ് യുഎഇ സർക്കാരുമായി ചർച്ചകൾ നടത്തിയത്. ഇത് ഫലം കണ്ടുവെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരൻ നൽകുന്ന സൂചന. മോചനം എത്രയും വേഗം സാധ്യമാകുമെന്നും കുമ്മനം പറയുന്നു.
ദുബായിൽ 2015 മുതൽ ജയിലിലാണ് രാമചന്ദ്രൻ. ബാങ്കുകൾക്ക് വായ്പതിരിച്ചടവു മുടങ്ങിയതുമായി ബന്ധപ്പെട്ട കേസുകളിലാണ് രാമചന്ദ്രൻ അറസ്റ്റിലായത്. രാമചന്ദ്രന്റെ കുടുംബാംഗങ്ങൾ ബിജെപി. സംസ്ഥാന അധ്യക്ഷൻ കുമ്മനം രാജശേഖരനുമായി ചർച്ച നടത്തിയിരുന്നു. രാമചന്ദ്രന് അനുകൂലമായ നിലപാട് എടുക്കാൻ ആർ എസ് എസും തീരുമാനിച്ചു. ഇതോടെ കാര്യങ്ങൾ വേഗത്തിലായി. പ്രശ്‌നത്തിൽ ഇടപെടണമെന്ന് വിദേശകാര്യ മന്ത്രാലയത്തിന് നിർദ്ദേശമെത്തി. ഇത് ഗൗരവത്തോടെ തന്നെ വിദേശകാര്യമന്ത്രാലയം കണ്ടു. രാമചന്ദ്രൻ കുടുംബാഗങ്ങൾ ബാധ്യതാവിവരങ്ങൾ വിദേശകാര്യമന്ത്രി സുഷമാ സ്വരാജിനും ബിജെപി. ദേശീയ ജനറൽ സെക്രട്ടറി രാംമാധവിനും കൈമാറി. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ബിജെപി അധ്യക്ഷൻ അമിത് ഷായും രാമചന്ദ്രന്റെ മോചനത്തിന് സജീവമായി ഇടപെടുന്നുണ്ട്. രാമചന്ദ്രനെ മോചിപ്പിക്കാനായാൽ അത് കേരളത്തിൽ ബിജെപിക്ക് ഗുണം ചെയ്യുമെന്നാണ് ബിജെപിയുടെ പ്രതീക്ഷ.
ദുബായിൽ നിരവധി ചെക്ക് കേസുകൾ രാമചന്ദ്രനെതിരെയുണ്ട്. 22 കേസുകളാണുള്ളത്. ഇതിൽ പ്രധാനപ്പെട്ട 19 എണ്ണവും ഒത്തുതീർപ്പാക്കാൻ എതിർകക്ഷികൾ സമ്മതിച്ചതായാണു വിവരം. രാമചന്ദ്രന്റെ നാട്ടിലെയും വിദേശത്തെയും സ്വത്തുവിവരങ്ങൾ എതിർകക്ഷികളെ അറിയിച്ചിട്ടുണ്ട്. പുറത്തുവന്നാലുടൻ ബാധ്യത തീർക്കാൻ അദ്ദേഹത്തിനു കഴിയുമെന്നും ധരിപ്പിച്ചിട്ടുണ്ട്. താൻ ജയിൽ മോചിതനായാൽ ഉടൻ സ്വത്തുക്കൾ വിട്ട് കേസുകളെല്ലാം ഒത്തു തീർപ്പാക്കുമെന്ന് നേരത്തെ തന്നെ രാമചന്ദ്രൻ അറിയിച്ചിരുന്നു. എന്നാൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ മൗനം പാലിച്ചതോടെ എല്ലാം വെറുതയെയായി. ഇതിനിടെയാണ് കേന്ദ്രം അനുകൂല നിലപാടുമായി വന്നതും പ്രശ്‌ന പരിഹാര സാധ്യത തെളിഞ്ഞതും. ബാങ്കുകൾക്ക് കിട്ടാനുള്ള പണമാണ് പ്രശ്‌നം. രാമചന്ദ്രൻ ജയിലിൽ കിടന്നാൽ ഇതിനുള്ള സാധ്യത അടയും. ഇത് മനസ്സിലാക്കിയാണ് ബാങ്കുകൾ ഒത്തുതീർപ്പ് ഫോർമുല അംഗീകരിക്കുന്നതും.
സ്വത്തുവിവരം അറിഞ്ഞതോടെ, രാമചന്ദ്രൻ സത്യവാങ്മൂലം സമർപ്പിച്ചാൽ കേസിൽനിന്നു പിന്മാറും എന്നാണ് ബാങ്കുകൾ അറിയിച്ചത്. കടം വീട്ടാൻ അദ്ദേഹത്തിനു ശേഷിയുണ്ടെന്നു ബോധ്യമായതോടെയാണിത്. എംബസിവഴി ഇതിനുള്ള രേഖകൾ കൈമാറി എന്നാണു വിവരം. അതിനിടെ ചില പ്രവാസി മുതലാളിമാർ രാമചന്ദ്രന്റെ മോചനത്തിന് എതിരെ രംഗത്തുണ്ട്. ഇവരോട് രാമചന്ദ്രന്റെ മോചനത്തിന് തടസം നിൽക്കരുതെന്ന നിർദ്ദേശം വിദേശകാര്യ മന്ത്രാലയത്തിലെ ഉന്നതർ നൽകിയിട്ടുണ്ട്. പ്രധാനമന്ത്രിയുടെ താൽപ്പര്യവും അറിയിച്ചിട്ടുണ്ട്. ഇനി രാമചന്ദ്രനും രണ്ടു വ്യക്തികളുമായുള്ള കേസാണു തീരാനുള്ളത്. ഡൽഹിയിൽ താമസിക്കുന്ന ഗുജറാത്ത് സ്വദേശികളാണ് ഇവർ.
ആദ്യഘട്ടചർച്ചകളിൽ ഇവർ ഒത്തുതീർപ്പിനു സമ്മതിച്ചിട്ടില്ല. ഇവരും കേസ് പിൻവലിച്ചാൽ മോചനം എളുപ്പമാകും. ഇവരോട് മധ്യസ്ഥർ ചർച്ച തുടരുകയാണ്. രാമചന്ദ്രന്റെ ആരോഗ്യം മോശമായ സ്ഥിതിക്ക്, അദ്ദേഹത്തെ എത്രയുംവേഗം നാട്ടിലെത്തിക്കണമെന്നാണ് കുടുംബാംഗങ്ങൾ ആഗ്രഹിക്കുന്നത്. ബിജെപി.യുടെ വിദേശസെല്ലുകളുടെ ചുമതലയുള്ള രാംമാധവ് ഇവരുമായി ആശയ വിനിമയം തുടങ്ങിയിട്ടുണ്ട്. ഇത് ഫലം കാണുമെന്ന് തന്നെയാണ് ഏവരുടേയും പ്രതീക്ഷ. അങ്ങനെ വന്നാൽ ആഴ്ചകൾക്കുള്ളിൽ രാമചന്ദ്രൻ ജയിൽ മോചിതനാകും.
നങ്ങളുടെ വിശ്വസ്ത സ്ഥാപനമായിരുന്നു അറ്റ്ലസ്. സ്വർണ്ണക്കച്ചവടത്തിലൂടെ ലഭിച്ചതെല്ലാം സമൂഹന്മയ്ക്ക് വേണ്ടി മാത്രം ചെലവഴിച്ച നന്മയുടെ പ്രതിരൂപമായ രാമചന്ദ്രന്റെ സ്ഥാപനം. അദ്ദേഹത്തിനൊപ്പം താങ്ങും തണലുമായി ഭാര്യ ഇന്ദിരയും. മലയാളിക്ക് എപ്പോഴും സഹായത്തിനായി ഓടിച്ചെല്ലാവുന്നിടം. പ്രവാസികളായി യുഎഇയിലെത്തിയ നിരവധി പേർക്ക് ഈ കുടുംബ താങ്ങും തണലുമായി. ശരണം തേടി എത്തിയവരെ ആരേയും ഈ കുടുംബം കൈവിട്ടില്ല. എന്നിട്ടും അറ്റ്ലസ് രാമചന്ദ്രൻ ജയിലിലായപ്പോൾ ആരും സഹായത്തിനില്ല. അദ്ദേഹത്തിന്റെ ഭാര്യ സഹായത്തിനായി മുട്ടാത്ത വാതിലുകളുമില്ല. എന്നിട്ടും ചില വാതിലുകൾ മനപ്പൂർവ്വം തുറന്നിരുന്നില്ല. ഇതിനിടെയാണ് കുമ്മനത്തിന്റെ ഇടപെടൽ സാധ്യമാകുന്നത്.
പുറത്തിറങ്ങിയാൽ ഇന്ത്യയിൽ അറ്റ്‌ലസ് വാങ്ങിക്കൂട്ടിയതും ഇപ്പോൾ പലമടങ്ങു വില വർധിച്ചതുമായ ചില വസ്തുക്കൾ വിറ്റാൽ പോലും രാമചന്ദ്രന് ബാധ്യത തീർക്കാം. എന്നാൽ ഈ സ്വത്തിൽ കണ്ണുള്ളവർ അതിന് വിഘാതം സൃഷ്ടിക്കുകയാണ്. ഇതോടെ രാമചന്ദ്രന് അനുകൂലമായ നിയമ നടപടികൾ പോലും അട്ടിമറിക്കപ്പെട്ടു. ഇതിൽ ഗൾഫിലുള്ള മലയാളികളെല്ലാം നിരാശരായിരുന്നു.. രാമചന്ദ്രന്റെ കാരുണ്യത്തിന്റെ ഫലം അനുഭവിച്ചവരാണ് മലയാളികൾ ഏറെയും. ആശുപത്രികളിലും അദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലുമെല്ലാം മനുഷ്യത്വത്തിന്റെ ഇടപെടൽ വ്യക്തമായിരുന്നു. ഇതെല്ലാം തിരിച്ചറിഞ്ഞാണ് കേന്ദ്രത്തിന്റെ ഇടപെടൽ. ജനകോടികളുടെ വിശ്വസ്ത സ്ഥാപനംഎന്ന പരസ്യത്തിലൂടെ സ്വയം മോഡലായി പ്രത്യക്ഷപ്പെട്ട അറ്റ്ലസ് രാമചന്ദ്രൻ 2015 ഓഗസ്റ്റ് 23നാണ് ദുബായിൽ അറസ്റ്റിലായത്. ബാങ്ക് വായ്പ വക മാറ്റി ചെലവഴിച്ചതും 77 ലക്ഷം ദിർഹത്തിന്റെ ചെക്ക് മടങ്ങിയതുമായിരുന്നു കുറ്റം. കോടതി വിധിച്ച പിഴത്തുകയെക്കാൾ ആസ്തി ഉണ്ടെങ്കിലും അത് പ്രയോജനപ്പെടുത്തി കടം വീട്ടാനുള്ള സാഹചര്യവും സൗകര്യവും കിട്ടാത്തതായിരുന്നു ജയിലിൽ പോകാനിടയാക്കിയത്.
രാമചന്ദ്രൻ ജയിലിലായതോടെ അദ്ദേഹത്തിന്റെ പേരിലുള്ള വസ്തുവകകളുടെ ഇടപാടുകൾ നടത്താൻ മറ്റുള്ളവർക്ക് കഴിഞ്ഞതുമില്ല. അറ്റ്ലസ് ജുവലറിക്ക് ഗൾഫിൽ മാത്രം അമ്പതോളം ശാഖകളുണ്ടായിരിക്കേയാണ് രാമചന്ദ്രൻ അറസ്റ്റിലായത്. 15 ഇന്ത്യൻ ബാങ്കുകളിൽ നിന്നും ആയിരം കോടി രൂപയുടെ വായ്പയെടുത്ത് ഇന്ത്യയിലേയ്ക്ക് കടത്തിയ രാമചന്ദ്രൻ അറ്റ്‌ലസ് ഇന്ത്യ ജൂവലറി എന്ന സ്ഥാപനമുണ്ടാക്കുകയും തിരുവനന്തപുരം, ബംഗളൂരു, മുംബൈ, കൊച്ചി, തൃശൂർ, ചെന്നൈ എന്നിവിടങ്ങളിൽ വൻതോതിൽ നഗരഭൂമികൾ വാങ്ങിക്കൂട്ടുകയും ചെയ്തുവെന്നായിരുന്നു ആരോപണം. യുഎഇയിലെ 19 സ്വർണാഭരണശാലകളടക്കം സൗദി അറേബ്യ, കുവൈറ്റ്, ഖത്തർ, ഒമാൻ, ബഹ്റൈൻ എന്നിവിടങ്ങളിലായി 52 ശാഖകളാണ് അറ്റ്‌ലസിനുണ്ടായിരുന്നത്. സ്വയം ശബ്ദം നൽകി രാമചന്ദ്രൻ പ്രശസ്തി നേടി. ജനകോടികളുടെ വിശ്വസ്ഥ സ്ഥാപനം എന്ന രാമചന്ദ്രന്റെ പരസ്യ വാചകം പിന്നീട് മിമിക്രി കലാകാരന്മാരുടെ ഇഷ്ട ഡയലോഗായി മാറുകയായിരുന്നു. സാംസ്‌കാരിക പ്രവർത്തകൻ പ്രവാസികൾക്കിടയിലെ മികച്ച സാംസ്‌കാരിക പ്രവർത്തകൻ കൂടി ആയിരുന്നു രാമചന്ദ്രൻ നായർ. നിരവധി കലാസാംസ്‌കാരിക പ്രവർത്തനങ്ങൾക്ക് ചുക്കാൻ പിടിച്ചു. സിനിമാ രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ചിരുന്നു അദ്ദേഹം. വൈശാലി, വാസ്തുഹാര, ധനം, സുകൃതം എന്നീ സിനിമകൾ നിർമ്മിച്ചത് രാമചന്ദ്രനാണ്. ആനന്ദഭൈരവി, അറബിക്കഥ, മലബാർ വെഡിങ്ങ്, ടു ഹരിഹർ നഗർ, തത്വമസി, ബോബൈ മിഠായി, ബാല്യകാല സഖി എന്നീ സിനിമകളിൽ അഭിനയിക്കുകയും ചെയ്തു. ഹോളിഡേയ്സ് എന്ന ചിത്രം സംവിധാനം ചെയ്യുകയും ചെയ്തു.
ആദ്യം നിർമ്മാതാവായും വിതരണക്കാരനായും പിന്നീട് നടനായും സിനിമയിൽ സാന്നിധ്യമുറപ്പിച്ച അറ്റ്ലസ് രാമചന്ദ്രൻ ഇപ്പോഴിതാ സംവിധാനരംഗത്തേക്കും ചുവടുവെയ്ക്കുകയായിരുന്നു. നിർമ്മിച്ച സിനിമകളെല്ലാം ശ്രദ്ധിക്കപ്പെട്ടു. കലാപരമായും മികവ് കാട്ടിയവ. വൈശാലിയും വാസ്തുഹാരയും സുകൃതവും അവാർഡുകൾ വാരിക്കൂട്ടി. ജുവല്ലറി രംഗത്ത് കൂടാതെ മറ്റ് ആശുപത്രി രംഗത്തും അറ്റ്ലസ് രാമചന്ദ്രന്റെ കൈയൊപ്പ് ചാർത്തിയിരുന്നു. മറ്റ് ആശുപത്രികളിൽ നിന്ന് വിഭിന്നായിരുന്നു അദ്ദേഹത്തിന്റെ ആശുപത്രികൾ. ഇവിടെ സ്വകാര്യ ആശുപത്രികളുടെ കടുംപിടിത്തമില്ല. ആർക്കും ചികിൽസ കിട്ടുന്നുവെന്ന് പ്രവാസി മലയാളികൾ പോലും പറയുകയുണ്ടായി. യുഎഇയ്ക്ക് പുറമേ ഖത്തർ, സൗദി, കുവൈറ്റ്, ഒമാൻ എന്നീ രാജ്യങ്ങളിലും അറ്റ്ലസ് ജുവല്ലറിക്ക് ഷോറൂമുകൾ ഉണ്ടായിരുന്നു. റിയൽ എസ്റ്റേറ്റ്, ആരോഗ്യ, സിനിമാ മേഖലകളിലും അറ്റ്ലസ് ഗ്രൂപ്പ് നിക്ഷേപം നടത്തിയിരുന്നു. പല റിയൽ എസ്റ്റേറ്റ് ഇടപാടുകൾക്കും ഇടനിലക്കാരനായിരുന്ന അറ്റ്ലസ് രാമചന്ദ്രനെ വീഴ്‌ത്തേണ്ടതു ചിലരുടെ ബിസിനസ് താൽപ്പര്യമായിരുന്നു. തൃശൂർ ജില്ലയിലെ ഒളരി സ്വദേശിയാണ് അറ്റ്ലസ് രാമചന്ദ്രൻ.