പ്പോൾ, എവിടെ ഭീകരാക്രമണം ഉണ്ടാകുമെന്ന് ഉറപ്പിക്കാനാകാത്ത തരത്തിലുള്ള അരക്ഷിതാവസ്ഥയിലൂടെയാണ് ലോകം കടന്നുപോകുന്നത്. ഇസ്ലാമിക് സ്‌റ്റേറ്റ് ഭീകരരുടെ വരവോടെ ലോകമെങ്ങും ഭീകരതയുടെ ഭീതിയിലായി. നിങ്ങൾ നിൽക്കുന്ന സ്ഥലത്ത് ഒരു ഭീകരാക്രമണമുണ്ടായാൽ അതിനെ എങ്ങനെ നേരിടുമെന്നതിനെക്കുറിച്ച് ഏകദേശ ധാരണ എല്ലാവർക്കും ഉണ്ടാകുന്നത് നല്ലതാണ്.

ബ്രിട്ടീഷ് പാർലമെന്റിന് പുറത്ത് ഭീകരാക്രമണമുണ്ടായപ്പോൾ, സ്വന്തം ജീവൻ പോലും തൃണവൽഗണിച്ച് ആക്രമണത്തിനിരയായവരെ രക്ഷപ്പെടുത്താൻ ഓടിക്കൂടിയവരുണ്ട്. ആക്രമണം തന്നെ ബാധിക്കുന്നതല്ലെന്ന മട്ടിൽ മൊബൈൽ ഫോണിലേക്ക് നോക്കി നടന്നുപോയവരുമുണ്ട്. ആക്രമണത്തിൽ പരിക്കേറ്റ പൊലീസ് ഓഫീസർക്ക് സിപിആർ നൽകാനെത്തിയത് പാർലമെന്റംഗമായ തോബിയാസ് എൽവുഡായിരുന്നു. അടുത്തുള്ള ആശുപത്രിയിലെ ഡോക്ടർമാരും നഴ്‌സുമാരും രക്ഷാപ്രവർത്തനത്തിനെത്തി.

ഭീകരാക്രമണമുണ്ടാകുന്ന സ്ഥലത്തുപെട്ടുപോയാൽ എന്തുചെയ്യണമെന്നത് സംബന്ധിച്ച് സർക്കാർ കഴിഞ്ഞദിവസം മാർഗനിർദേശങ്ങളിറക്കി. ആക്രമണമുണ്ടായാൽ പാലിക്കേണ്ട കാര്യങ്ങളാണിവ. സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെടാനായാൽ, ആദ്യം അതുചെയ്യുകയാണ് വേണ്ടത്. ഏറ്റവും സുരക്ഷിതമായ മാർഗം തേടുക. സുരക്ഷിതമായ വഴിയുണ്ടെങ്കിൽ അതിലൂടെ ഓടി ഒളിക്കുക. അപകടത്തിൽപ്പെടില്ലെന്ന് ഉറപ്പുള്ളിടത്താണ് എത്തിയതെങ്കിൽ, മറ്റുള്ളവരെയും അവിടേയ്ക്ക് വിളിക്കുക. എത്ര വിലപിടിപ്പുള്ള സാധനങ്ങളാണെങ്കിലും അത് കൈവിട്ട് ജീവൻ രക്ഷിക്കുക.

ഓടിരക്ഷപ്പെടാനാകാത്ത അവസ്ഥയിലാണെങ്കിൽ സംഭവസ്ഥലത്ത് പരമാവധി ഒളിച്ചിരിക്കാൻ ശ്രമിക്കുക. വെടിവെപ്പിൽനിന്ന് ഒഴിഞ്ഞുമാറാൻ ശ്രമിക്കുക. ആക്രമിയുടെ ദൃഷ്ടിയിൽപ്പെടാതെ നോക്കുക. വെടിയുണ്ടകൾ കടക്കാത്ത സ്ഥലത്ത് ഒളിക്കാൻ ശ്രമിക്കുക. മുറിക്കുള്ളിലാണെങ്കിൽ പൂട്ടി സുരക്ഷിതമായിരിക്കുക. വാതിലിനരികിൽനിന്ന് മാറിനിൽക്കുക.

ആക്രമണമുണ്ടായാൽ ആദ്യം ശ്രദ്ധിക്കേണ്ടത് സ്വന്തം സുരക്ഷയെക്കുറിച്ചാവണം. സുരക്ഷിതമെന്ന് ഉറപ്പാക്കിയശേഷം വേണം മറ്റുകാര്യങ്ങൾ ആലോചിക്കാൻ. പൊലീസുൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥരെ വിവരം അറിയിക്കാൻ സാധിക്കുമെങ്കിൽ അത് ചെയ്യുക. ആക്രമണത്തിലെ നാശനഷ്ടങ്ങളെക്കുറിച്ചുമ അക്രമിയെ എവിടെയാണ് കണ്ടതെന്നുമുള്ള പരമാവധി വിവരങ്ങൾ അധികൃതർക്ക് കൈമാറുകയും വേണം.