- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭക്തർ എത്തിയപ്പോൾ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു; വിശ്വാസികൾ വന്ന ആറോളം ബസുകൾ അടിച്ച് തകർത്തു; കരിവള്ളൂരിൽ അയ്യപ്പ ജ്യോതിക്ക് നേരെ സിപിഎം ആക്രമണം; സ്ത്രീകളും കുട്ടികളും ഉൾപ്പടെ നിരവധിപേർക്ക് പരിക്ക്; കല്ലേറിൽ രണ്ട് സ്ത്രീകളുടെ നില ഗുരുതരം; കാഞ്ഞങ്ങാടും നേരിയ സംഘർഷമെന്ന് സൂചന; വിശ്വാസികൾ മടങ്ങുന്ന വാഹനങ്ങൾക്ക് നേരെ പലയിടത്തും കല്ലേറ്; നിരവധിപേർ ആശുപത്രിയിൽ
കണ്ണൂർ: ശബരിമല ആചാരസംരക്ഷണത്തിനായുള്ള അയ്യപ്പജ്യോതി സംഗമത്തിനു നേരെ സിപിഎം ആക്രമണം. കണ്ണൂർ കാസർഗോഡ് അതിർത്തിയായ കരിവള്ളൂരിലാണ് ആക്രമണം ഉണ്ടായത്. ആക്രമത്തിൽ അമ്മാമാരും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ ഭക്തർക്കുനേരെ ആക്രമി സംഘം കല്ലെറിയുകയായിരുന്നു. ആചാര സംരക്ഷണത്തിനായി ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രയ്ക്കു നേരെയും കരിവെള്ളൂരിൽ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം. കണ്ടോത്തറയിൽ 5.30 ഓടെ അനൗൺസ്മെന്റ് വാഹനങ്ങൾ ആക്രമിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് വിശ്വാസികൽ വരുന്ന ബസുകൾ കരിവെള്ളൂരിൽ 6 ബസുകൾ തല്ലിപ്പൊളിച്ചു. മുമ്പിലെ ചില്ലുകൾ പൊളിച്ച്. പെരുമ്പയിലും കോത്തായി മുക്കിലും 3 ബസുകൾ തകർത്തു. വെള്ളൂർ സഹകരണ ബാങ്കിന് മുന്നിൽ വിശ്വാസികൾ എത്തുന്നതിന് മുമ്പ് റോഡിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 2 പേർക്ക് ഗുരുതര പരിക്ക് അവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർക്
കണ്ണൂർ: ശബരിമല ആചാരസംരക്ഷണത്തിനായുള്ള അയ്യപ്പജ്യോതി സംഗമത്തിനു നേരെ സിപിഎം ആക്രമണം. കണ്ണൂർ കാസർഗോഡ് അതിർത്തിയായ കരിവള്ളൂരിലാണ് ആക്രമണം ഉണ്ടായത്. ആക്രമത്തിൽ അമ്മാമാരും കുട്ടികളും ഉൾപ്പെടെ നിരവധിപേർക്ക് പരിക്കേറ്റു.അയ്യപ്പജ്യോതിയിൽ പങ്കെടുക്കാനെത്തിയ ഭക്തർക്കുനേരെ ആക്രമി സംഘം കല്ലെറിയുകയായിരുന്നു. ആചാര സംരക്ഷണത്തിനായി ബിജെപി അദ്ധ്യക്ഷൻ പിഎസ് ശ്രീധരൻപിള്ളയുടെ നേതൃത്വത്തിൽ നടന്ന രഥയാത്രയ്ക്കു നേരെയും കരിവെള്ളൂരിൽ ആക്രമണം ഉണ്ടായിരുന്നു. സംഭവത്തിന് പിന്നിൽ സിപിഎം ആണെന്നാണ് ആരോപണം.
കണ്ടോത്തറയിൽ 5.30 ഓടെ അനൗൺസ്മെന്റ് വാഹനങ്ങൾ ആക്രമിച്ചുകൊണ്ടായിരുന്നു തുടക്കം. തുടർന്ന് വിശ്വാസികൽ വരുന്ന ബസുകൾ കരിവെള്ളൂരിൽ 6 ബസുകൾ തല്ലിപ്പൊളിച്ചു. മുമ്പിലെ ചില്ലുകൾ പൊളിച്ച്. പെരുമ്പയിലും കോത്തായി മുക്കിലും 3 ബസുകൾ തകർത്തു. വെള്ളൂർ സഹകരണ ബാങ്കിന് മുന്നിൽ വിശ്വാസികൾ എത്തുന്നതിന് മുമ്പ് റോഡിൽ ബോംബെറിഞ്ഞ് ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. 2 പേർക്ക് ഗുരുതര പരിക്ക് അവരെ തളിപ്പറമ്പ് ലൂർദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 9 പേർക്ക് പരിക്കേറ്റു എന്നാണ് വിവരം. കാഞ്ഞങ്ങാടും പ്രശ്നങ്ങൾ ഉണ്ടായി. പരിക്കേറ്റ രണ്ട് സ്ത്രീകളുടെ നില ഗുരുതരമാണ് എന്നാണ് വിവരം.
ആചാര സംരക്ഷണത്തിനായി അയ്യപ്പ കർമ്മസമിതിയുടെ നേതൃത്വത്തിൽ കാസർഗോഡ് മുതൽ കന്യാകുമാരി വരെ സംഘടിപ്പിച്ച അയ്യപ്പ ജ്യോതി പ്രയാണത്തിൽ പങ്കെടുത്ത് പതിനായിരക്കണക്കിന് ഭക്തർ. ഒറ്റയ്ക്കും കുടുംബ സമേതവുമായാണ് ഭക്തർ എത്തിയത്. ആറ് മണിക്കാണ് പരിപാടി ഉദ്ഘാടനം പറഞ്ഞിരുന്നതെങ്കിലും നാല് മണി മുതൽ തന്നെ ഭക്തർ എത്തിതുടങ്ങിയിരുന്നു. സാധാരണയായി അയ്യപ്പ ക്ഷേത്രങ്ങളിലും വീടുകളിലുമാണ് എള്ള് തിരി ക്തതിച്ച് അയ്യപ്പ ജ്യോതി സംഘടിപ്പിക്കുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യം കണക്കിലെടുത്തും ആചാരങ്ങൾക്ക് മേൽ കടന്നുകയറ്റം ഉണ്ടാകുന്നുവെന്നും ആരാപിച്ചുള്ള പ്രതിഷേധത്തെ തുടർന്നാണ് ഇത്തരത്തിൽ പരിപാടി സംഘടിപ്പിച്ചത്.
ആചാരങ്ങൾ അടിയറ വയ്ക്കാനുള്ളതല്ലെന്ന മുന്നറിയിപ്പായിരുന്നു ജനലക്ഷങ്ങൾ അണിനിരന്ന അയ്യപ്പജ്യോതി. ആചാരങ്ങൾ ലംഘിക്കാനും കൂടി ുള്ളതാണെന്നും ഉൾപ്പടെയുള്ള പ്രതികരണങ്ങളും അഭിപ്രായ പ്രകടനങ്ങളും വിവിധ കോണുകളിൽ നിന്ന് ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് ഇത്തരം ഒരു ആശയവുമായി അയ്യപ്പ കർമ്മ സമിതി മുന്നോട്ട് വന്നത്.
കോഴിക്കോട് മുതലക്കുളത്ത് സ്വാമി ചിദാനന്ദപുരി തിരിതെളിയിച്ചു.ആറ്റിങ്ങലിൽ ടിപി സെൻ കുമാറും,കളിയിക്കാവിളയിൽ സുരേഷ് ഗോപി എം പി യും, പന്തളത്തുകൊട്ടാരം നിർവാഹക സംഘം പ്രസിഡന്റ് പി ജി ശശികുമാര വർമ്മയും തിരിതെളിയിച്ചു.ചങ്ങനാശേരിയിൽ എൻ എസ് എസ് ആസ്ഥാനത്തും അയ്യപ്പജ്യോതി തെളിയിച്ചു.ചലച്ചിത്ര താരം മേനക, വിവിദ സീരിയൽ സിനിമ താരങ്ങൾ തുടങ്ങിയവർ തിരുവനന്തപുരത്തെ ചടങ്ങിൽ പങ്കെടുത്തു. പതിനൊന്ന് സംസ്ഥാനങ്ങളിലായി മൂവായിരത്തിലധികം കേന്ദ്രങ്ങളിലും, രാജ്യതലസ്ഥാനത്തും അയ്യപ്പ ജ്യോതി തെളിഞ്ഞു.കാസർകോട് ഹൊസങ്കടി ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ നിന്ന് അങ്കമാലി വരെ ദേശീയപാതയിലും, തുടർന്ന് എംസി റോഡിലൂടെയുമാണ് അയ്യപ്പ ജ്യോതി തെളിഞ്ഞത്.