- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇതരസംസ്ഥാനക്കാർ കേരളം വിടുന്നത് വെറുതേയല്ല; റാന്നിയിൽ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ബീഹാർ സ്വദേശിയെ കൊള്ളയടിക്കാൻ ശ്രമം; തടഞ്ഞപ്പോൾ താമസസ്ഥലത്ത് ചെന്ന് സംഘം ചേർന്ന് മർദനം; മരണാസന്നനായ തൊഴിലാളി മെഡിക്കൽ കോളജിൽ
പത്തനംതിട്ട: ബീഫിന്റെയും മതത്തിന്റെയും പേരിൽ ജനക്കൂട്ടം മർദിച്ച് ഒരാളെ കൊല്ലുന്നത് വടക്കേ ഇന്ത്യയിലാണെങ്കിൽ നമ്മൾ കൈയ്മെയ് മറന്ന് പ്രതികരിക്കും. അതേ ജനക്കൂട്ടം ഇങ്ങ് കേരളത്തിൽ ഒരു ഇതരസംസ്ഥാനക്കാരനെ മർദിച്ച് മരണമുഖത്ത് കിടത്തിയിട്ടുണ്ട്. ആർക്കും അനക്കമില്ല. സംഭവം നടന്നത് റാന്നിയിൽ. മർദനമേറ്റ് മരിക്കാറായി കിടക്കുന്നത് ബീഹാർ സ്വദേശി ചന്ദ്രദേവ് മുഖർജി (45). ചെയ്ത കുറ്റം: കൊള്ളയടിക്കാൻ വന്നവരുടെ മൊബൈൽഫോൺ പിടിച്ചെടുത്തു. കഴിഞ്ഞ ദിവസം ജനക്കൂട്ടം താമസ സ്ഥലത്ത് കടന്നു ചെന്ന് മർദ്ദിച്ച അന്യസംസ്ഥാന തൊഴിലാളിയാണ് മരണാസന്നനായിരിക്കുന്നത്. റാന്നി ഇട്ടിയപ്പാറ സെൻട്രൽ ജങ്ഷനിലെ കെട്ടിടത്തിൽ താമസക്കാരനായ ബീഹാർ സ്വദേശി ചന്ദ്രദേവ് മുഖർജി (45) ആണ് നാട്ടുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായത്. അഞ്ചു വർഷത്തിലേറെയായി റാന്നി മേഖലയിൽ മേസ്തിരി പണി അടക്കം വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു ചന്ദ്രദേവ്. അടുത്ത സമയം നാട്ടിൽ പോയി മടങ്ങിയെത്തിയ ഇദ്ദേഹം 12 വയസുള്ള മകനേയും ഒപ്പം കൂട്ടിയിരുന്നു. ഇട്ടിയപ്പാറയിലെ കടയിൽ നിന്നും പലചര
പത്തനംതിട്ട: ബീഫിന്റെയും മതത്തിന്റെയും പേരിൽ ജനക്കൂട്ടം മർദിച്ച് ഒരാളെ കൊല്ലുന്നത് വടക്കേ ഇന്ത്യയിലാണെങ്കിൽ നമ്മൾ കൈയ്മെയ് മറന്ന് പ്രതികരിക്കും. അതേ ജനക്കൂട്ടം ഇങ്ങ് കേരളത്തിൽ ഒരു ഇതരസംസ്ഥാനക്കാരനെ മർദിച്ച് മരണമുഖത്ത് കിടത്തിയിട്ടുണ്ട്. ആർക്കും അനക്കമില്ല. സംഭവം നടന്നത് റാന്നിയിൽ. മർദനമേറ്റ് മരിക്കാറായി കിടക്കുന്നത് ബീഹാർ സ്വദേശി ചന്ദ്രദേവ് മുഖർജി (45). ചെയ്ത കുറ്റം: കൊള്ളയടിക്കാൻ വന്നവരുടെ മൊബൈൽഫോൺ പിടിച്ചെടുത്തു.
കഴിഞ്ഞ ദിവസം ജനക്കൂട്ടം താമസ സ്ഥലത്ത് കടന്നു ചെന്ന് മർദ്ദിച്ച അന്യസംസ്ഥാന തൊഴിലാളിയാണ് മരണാസന്നനായിരിക്കുന്നത്. റാന്നി ഇട്ടിയപ്പാറ സെൻട്രൽ ജങ്ഷനിലെ കെട്ടിടത്തിൽ താമസക്കാരനായ ബീഹാർ സ്വദേശി ചന്ദ്രദേവ് മുഖർജി (45) ആണ് നാട്ടുകാരുടെ ക്രൂരമർദ്ദനത്തിന് ഇരയായത്. അഞ്ചു വർഷത്തിലേറെയായി റാന്നി മേഖലയിൽ മേസ്തിരി പണി അടക്കം വിവിധ ജോലികൾ ചെയ്തു വരികയായിരുന്നു ചന്ദ്രദേവ്. അടുത്ത സമയം നാട്ടിൽ പോയി മടങ്ങിയെത്തിയ ഇദ്ദേഹം 12 വയസുള്ള മകനേയും ഒപ്പം കൂട്ടിയിരുന്നു.
ഇട്ടിയപ്പാറയിലെ കടയിൽ നിന്നും പലചരക്കു സാധനങ്ങൾ വാങ്ങി ജങ്ഷനിൽ തന്നെയുള്ള താമസ സ്ഥലത്തേക്കു പോകുന്നതിനിടയിൽ വെള്ളിയാഴ്ച രാത്രി പത്തോടെ ഇട്ടിയപ്പാറയിലുള്ള രണ്ടു മൂന്നു പേർ ചേർന്ന് ചന്ദ്രദേവിന്റെ പോക്കറ്റിൽ കിട ആയിരത്തോളം രൂപാ പിടിച്ചു പറിച്ചു. പണം നഷ്ടപ്പൈങ്കിലും പിടിവലിക്കിടയിൽ നാട്ടുകാരന്റെ മൊബൈൽ കൈക്കലാക്കിയ ഇദ്ദേഹം അതുമായി താമസ സ്ഥലത്തെത്തി മുറി പൂട്ടി. എന്നാൽ പിന്നാലെ എത്തിയ സംഘം വാതിൽ തല്ലിപ്പൊളിച്ച് ചന്ദ്രദേവിനെ മർദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.
ഇതിനിടയിൽ ഇയാൾ മൊബൈൽ ഫോൺ സമീപത്തെ കാട്ടിലേക്ക് എറിഞ്ഞു. ഇതിൽ ക്ഷുഭിതരായ നാട്ടുകാരുടെ സംഘം ചന്ദ്രദേവിനെ അതിക്രൂരമായി മർദ്ദിക്കുകയായിരുന്നു. നാട്ടുകാരിൽ ചിലർ വിവരം അറിയിച്ചതിനെ തുടർന്ന് പൊലീസ് എത്തി പരുക്കേറ്റ ചന്ദ്രദേവിനെ രാത്രിയിൽ തന്നെ റാന്നി താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. സ്ഥിതി ഗുരുതരമായതിനാൽ അപ്പോൾ തന്നെ ഇദ്ദേഹത്തെ പത്തനംതിട്ട ജനറലാശുപത്രിയിലേക്കും പിന്നീട് കോട്ടയം മെഡിക്കൽ കോളജാശുപത്രിയിലേക്കും മാറ്റി. സ്ഥിതി ഗുരുതരമായി തുടരുന്ന ചന്ദ്രദേവിനെ ഇന്ന് അടിയന്തിര ശസ്ത്രക്രിയയ്ക്കു വിധേയനാക്കും. സംഭവവുമായി ബന്ധപ്പെ് രണ്ടു പേരെ റാന്നി പൊലീസ് കസ്റ്റഡിയിൽ എടുത്തതായാണ് വിവരം.