കോഴിക്കോട്: ഖനന മാഫിയക്കെതിരെ പോരാടുന്ന ചെങ്ങോട്ടുമല സംരക്ഷണ സമിതി പ്രവർത്തകർക്ക് നേരെ ഡെൽറ്റ ഖനന കമ്പനിയുടെ അക്രമമെന്് ആക്ഷേപം. ചെങ്ങോട്ടുമല സംരണ സമിതി പ്രവർത്തകരായ അരയമ്മാട്ട് വീട്ടിൽ വിഷ്ണു, കണ്ണംപുറത്ത് വീട്ടിൽ രാജു മാത്യു എന്നിവർക്കാണ് മർദ്ദനമേറ്റത്.

കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ പഞ്ചായത്തിൽ പെട്ട ചെങ്ങോട്ടുമലയിൽ മഞ്ഞൾകൃഷിക്കെന്ന പേരിൽ വാങ്ങിക്കൂട്ടിയ 110 ഏക്കറിലധികം വരുന്ന സ്ഥലത്ത് കരിങ്കൽ ഖനനം നടത്താനുള്ള തിരുവല്ല ആസ്ഥാനമായി പ്രവർത്തിക്കുന്ന ഡെൽറ്റ ഖനന കമ്പനിയുടെ നീക്കത്തിനെതിരെ പ്രദേശത്ത് പ്രവർത്തിക്കുന്ന ചെങ്ങോട്ടുമല സംരക്ഷണ സമിതി പ്രവർത്തകർക്കു നേരെയാണ് ആക്രമണം ഉണ്ടായത്.

ഇന്നലെ രാത്രി കമ്പനിയുടെ ഗുണ്ടകൾ എത്തി ക്രൂരമായി മർദ്ദിക്കുകയായിരുന്നു എന്നാണ് സംരക്ഷണസമിതി പറയുന്നത്. നരയം കുളത്തെ ഗ്രീൻവാലി നാചുറൽ ക്ലബിന്റെ പ്രവർത്തകർ കൂടിയാണ് പരിക്കേറ്റ വിഷ്ണുവും, രാജുമാത്യുവും. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. സമരസമിതി പ്രവർത്തകർക്കെതിരെ അപവാദ പ്രചരണം നടത്തുന്നത് നിർത്തണമെന്നാവശ്യപ്പെട്ട് സമാധാനപരമായി ചർച്ചക്ക് പോയവരെ് കമ്പനി ഗുണ്ടകൾ മർദ്ദിച്ചുവെന്നാണ് ആക്ഷേപം. ഖനനത്തിനെതിരെ നടക്കുന്ന സമരപ്രവർത്തനങ്ങൾക്ക് സഹകരിക്കുന്നവരാണ് ഗ്രീൻവാലി നാച്ചുറൽ ക്ലബ് പ്രവർത്തകർ. ഇതിനാലാണ് ക്ലബിന്റെ ഭാരവാഹികൾ കൂടിയായ ഇവർക്ക് മർദ്ദനമേറ്റത്. സംഭവത്തിൽ പ്രതിഷേധിച്ച് ഇന്ന് ചെങ്ങോട്ടുമല സ്ഥിതി ചെയ്യുന്ന നരയംകുളം പ്രദേശത്ത് പ്രാദേശിക ഹർത്താൽ ആചരിച്ചുവരികയാണ്. വൈകിട്ട് 4 മണിക്ക് പ്രതിഷേധ യോഗവും സംഘടിപ്പിക്കും.

കോഴിക്കോട് കൊയിലാണ്ടി താലൂക്കിലെ കോട്ടൂർ പഞ്ചായത്തിലുൾപെ്ട്ട ചെങ്ങോട്ട് മലയിലെ 110 ഏക്കർ സ്ഥലം ഡെൽറ്റാ തോമസ് ഇൻഫ്രാസ്ട്രെക്ചർ ആൻഡ് പ്രൊഡക്ട്സ് പ്രൈവറ്റ് ലിമിറ്റഡ് വാങ്ങിക്കൂട്ടിയത് മഞ്ഞൾക്കൃഷിക്കെന്ന വ്യാജേനയാണ്. ഇതിനായി കമ്പനി ഖനനം തുടങ്ങുന്നതിന് മുന്നേ തന്നെ മുന്നൂറിലധികം തൊഴിലാളികളെ ഇവടെ നിയമിച്ചിരുന്നു. ഇവരെല്ലാവരും ചെങ്ങോട്ടുമല സ്ഥിതി ചെയ്യുന്ന പ്രദേശത്തുള്ളവരാണെന്നതിനാൽ ഇവരാരും ഇപ്പോൾ സമരത്തിനിറങ്ങുന്നില്ല. ഇതിന് വേണ്ടിയാണ് ഇപ്പോഴും ജോലിയൊന്നും ചെയ്യാതെ തന്നെ ഇവർക്ക് ദിവസവും 500 രൂപ കൂലി നൽകി കമ്പനി ഇവരെ ഇവിടെ നിലനിർത്തുന്നതെന്നാണ് സമര സമിതി ചൂണ്ടിക്കാട്ടുന്നത്.

ഇവരുടെ സാന്നിധ്യത്തിലാണ് സമരസമിതി പ്രവർത്തകർക്ക് ഇന്നലെ മർദ്ദനമേറ്റത്. കമ്പനിയുടെ തൊഴിലാളികളും ഗുണ്ടകളും ചേർന്നാണ് ഇന്നലെ ചർച്ചെക്കെന്ന പേരിൽ വിളിച്ച് വരുത്തി സമരസമിതി പ്രവർത്തകരെ മർദ്ദിക്കുകയായിരുന്നു എന്നാണ് പരാതി. സമര സമിതി പ്രവർത്തകർക്കെതിരെയും അവരുടെ കുടുംബങ്ങളിലെ സ്ത്രീകളടക്കമുള്ളവരെയും കൂട്ടിച്ചേർത്ത് കമ്പനി അധികൃതർ പലരീതിയിലുള്ള അപവാദ പ്രചരണങ്ങളാണ് നടത്തുന്നതെന്നും നാട്ടുകാർ പറയുന്നു.

ഖനനം് നിർത്തണമെന്നും, പ്രശ്്നങ്ങൾ സമാധാനപരമായി ചർച്ചചെയ്യാമെന്നും പറഞ്ഞ് കമ്പനിയുടെ തൊഴിലാളികളായ നാട്ടുകാരുടെയും അറിവോടെ ചർച്ചചെയ്യാൻ വന്നവരെയാണ് കമ്പനി തൊഴിലാളികളും ഗുണ്ടകളും ചേർന്ന് ക്രൂരമായി മർദ്ദിച്ചതെന്ന് സമരസമിതി പറയുന്നു. പരിക്കേറ്റവർ ഇന്ന് കൂരാച്ചുണ്ട ്പൊലീസിൽ പരാതി നൽകും. നേരത്തെ ബ്ലോക്ക് പഞ്ചയത്ത് നിർമ്മിച്ച് കുടിവെള്ള ടാങ്കും ഡെൽറ്റ കമ്പനി തകർത്തിരുന്നുവെന്നും ആക്ഷേരമുണ്ട്. ഇതിനെതിരെയുള്ള പ്രതിഷേധങ്ങൾക്കും മുൻനിരയിലുണ്ടായിരുന്നവരെയാണ് ഇന്നലെ രാത്രി ഡെൽറ്റ കമ്പനിയുടെ ഗുണ്ടകൾ അക്രമിച്ചതെന്നാണ് പരാതി.