- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
എഴുതിയ തിരക്കഥ പോലെ കേസ് അവസാനിപ്പിക്കാനാവാത്തത് നടിയുടെ മൊഴി മൂലം; ഗൂഢാലോചനയില്ലെന്ന് പരസ്യമായി പറഞ്ഞ മുഖ്യമന്ത്രിയെ തള്ളി പൊലീസ്; നടിയെ നേരിട്ട് കണ്ട് സംസാരിച്ച ഭാഗ്യലക്ഷ്മിയും പറയുന്നത് പ്രമുഖൻ പിന്നിലുണ്ടെന്ന് തന്നെ; മൊബൈൽ ഫോൺ കണ്ടെത്തിയില്ലെങ്കിൽ കേസ് നിലനിൽക്കില്ലെന്ന് സൂചന
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ ആഗ്രഹിക്കുന്നതിനൊത്ത് തിരിക്കഥയുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം നടി പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞപ്പോൾ പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. നടി എന്തെങ്കിലും പുറത്തു പറഞ്ഞാലോ എന്ന ഭയമാണ് ഇതിന് കാരണം. പൾസർ സുനിയെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇതോടെ പൊളിയുന്നത്. നിലവിലെ സാഹചര്യത്തിൽ സംഭവത്തിലെ ഗൂഡോലച അന്വേഷിക്കേണ്ടി വരും. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന തരത്തിൽ താര സംഘടനയായ അമ്മ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചെങ്കിലും നടി ഉറച്ച മനസ്സിലാണ്. ക്വട്ടേഷൻ നൽകിയതാണെന്ന മജിസ്‌ട്രേട്ടിന് മുന്നിൽ നടി കൊടുത്ത മൊഴി അതീവ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ക്വട്ടേഷൻ അന്വേഷിക്കാൻ പൊലീസ് നിർബന്ധിതമാവുകയും ചെയ്യുന്നു. അതിനിടെ നടിയെ ആക്രമിച്ചതിന് പിന്നിൽ ശക്തനായ ഒരാളുണ്ടെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നടിയുടെ കുടുംബത്തെ താൻ നേരിട്ട് സന്ദർശിച്ചിരുന്നു. എന്തും നേരിടാമെന്ന ധൈര്യത്തോടെയായിരുന്നു അമ്മയും സഹോദരനുമടക്കമുള്
തിരുവനന്തപുരം: നടിയെ ആക്രമിച്ച സംഭവത്തിൽ ആഗ്രഹിക്കുന്നതിനൊത്ത് തിരിക്കഥയുമായി മുന്നോട്ട് പോകാൻ അന്വേഷണ സംഘത്തിന് കഴിയുന്നില്ല. കഴിഞ്ഞ ദിവസം നടി പത്രസമ്മേളനം വിളിക്കുമെന്ന് പറഞ്ഞപ്പോൾ പൊലീസ് ഇടപെട്ട് തടഞ്ഞിരുന്നു. നടി എന്തെങ്കിലും പുറത്തു പറഞ്ഞാലോ എന്ന ഭയമാണ് ഇതിന് കാരണം. പൾസർ സുനിയെ അറസ്റ്റ് ചെയ്ത് കേസ് അവസാനിപ്പിക്കാനുള്ള നീക്കമാണ് ഇതോടെ പൊളിയുന്നത്. നിലവിലെ സാഹചര്യത്തിൽ സംഭവത്തിലെ ഗൂഡോലച അന്വേഷിക്കേണ്ടി വരും. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയില്ലെന്ന തരത്തിൽ താര സംഘടനയായ അമ്മ ഉൾപ്പെടെയുള്ളവർ പ്രതികരിച്ചെങ്കിലും നടി ഉറച്ച മനസ്സിലാണ്. ക്വട്ടേഷൻ നൽകിയതാണെന്ന മജിസ്‌ട്രേട്ടിന് മുന്നിൽ നടി കൊടുത്ത മൊഴി അതീവ നിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ക്വട്ടേഷൻ അന്വേഷിക്കാൻ പൊലീസ് നിർബന്ധിതമാവുകയും ചെയ്യുന്നു.
അതിനിടെ നടിയെ ആക്രമിച്ചതിന് പിന്നിൽ ശക്തനായ ഒരാളുണ്ടെന്ന് ഭാഗ്യലക്ഷ്മി വെളിപ്പെടുത്തി. നടിയുടെ കുടുംബത്തെ താൻ നേരിട്ട് സന്ദർശിച്ചിരുന്നു. എന്തും നേരിടാമെന്ന ധൈര്യത്തോടെയായിരുന്നു അമ്മയും സഹോദരനുമടക്കമുള്ളവർ അവർക്ക് പിന്തുണ നൽകിയത്. അസാമാന്യ ധൈര്യമാണ് നടി പ്രകടിപ്പിച്ചത്. സംഭവം നടന്ന അന്ന് രാത്രിയോടെ തന്നെ തന്റെ കണ്ണീർ വറ്റിയെന്നാണ് നടി പറഞ്ഞത്. എന്നാൽ കേസ് ദുർബലമാവുമോ എന്ന ആശങ്കയും അവർക്കുണ്ടായിരുന്നു. കേസിൽ ഗൂഢാലോചന ഇല്ലെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന അവരുടെ കുടുംബത്തെ തളർത്തിയതായും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു. ഭാഗ്യലക്ഷ്മിയുടെ തുറന്ന് പറച്ചിലോടെ വീണ്ടും വിഐപി ഇടപെടൽ ചർച്ചയാവുകയാണ്. നേരത്തെ സംഭവത്തിൽ ദിലീപിനെ ക്രൂശിക്കാൻ ശ്രമം നടക്കുന്നുവെന്ന് കെബി ഗണേശ് കുമാർ എംഎൽഎ ആരോപിച്ചിരുന്നു. ദിലീപിന്റെ ശത്രുവാണ് സോഷ്യൽ മീഡിയയിലെ പ്രചരണത്തിന് പിന്നിലെന്നായിരുന്നു കണ്ടെത്തൽ. ഇതിന് ശേഷമാണ് ഭ്ാഗ്യലക്ഷ്മിയുടെ പ്രതികരണം എത്തുന്നതെന്നത് ശ്രദ്ധേയമാണ്.
അതിനിടെ നടിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ച് ദൃശ്യങ്ങൾ പകർത്തിയ കേസിൽ ഗൂഢാലോചന നടന്നെന്ന് പൊലീസും പറയുന്നു. കൂടുതൽ ചോദ്യംചെയ്യുന്നതിനായി പ്രതികളെ കസ്റ്റഡിയിൽ വാങ്ങാൻ ആലുവ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിച്ച അപേക്ഷയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്. വേറെ ആളുകളുമായി ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് അന്വേഷിക്കണമെന്നും പ്രതികളെ കസ്റ്റഡിയിൽ വിട്ടുതരണമെന്നും പൊലീസ് ആവശ്യപ്പെട്ടു. നടിയെ ഉപദ്രവിക്കുന്ന രംഗം പകർത്തിയ മൊബൈൽഫോൺ, മെമ്മറി കാർഡ് എന്നിവ കണ്ടെത്തേണ്ടതുണ്ട്. കസ്റ്റഡിയിലെടുത്തവരെ നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്നും പൊലീസ് കോടതിയെ അറിയിച്ചു. കുറ്റകൃത്യത്തിന്റെ ആസൂത്രകൻ പൾസർ സുനി മാത്രമാണെന്നും ഗൂഢാലോചനയെ പറ്റി സൂചനയില്ലെന്നും മുഖ്യമന്ത്രി പിണറായി വിജയൻ തന്നെ വ്യക്തമാക്കിയ സാഹചര്യത്തിൽ പ്രതികളെ പൊലീസ് കസ്റ്റഡിയിൽ വിടേണ്ടതില്ലെന്ന പ്രതിഭാഗം വാദത്തെ എതിർത്തുകൊണ്ടാണു പൊലീസ് ഇക്കാര്യം കോടതിയിൽ ബോധിപ്പിച്ചത്.
തുടർന്ന് സുനിയെയും വിജീഷിനെയും വിശദമായി ചോദ്യംചെയ്യുന്നതിനും തെളിവെടുപ്പിനുമായി മാർച്ച് അഞ്ചുവരെ പൊലീസ് കസ്റ്റഡിയിൽ വിട്ടു. 10 ദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു പൊലീസിന്റെ ആവശ്യം. എന്നാൽ, എട്ടു ദിവസത്തേക്കാണ് കസ്റ്റഡി അനുവദിച്ചത്. തുടർന്ന് ഇരുവരെയും ആലുവ പൊലീസ് ക്ലബ്ബിലേക്കു മാറ്റി. നിലവിലുള്ള എഫ്.ഐ.ആർ. പ്രകാരം പൾസർ സുനി അഞ്ചാം പ്രതിയും വിജീഷ് ആറാം പ്രതിയുമാണ്. നടിയെ കൊണ്ടുവന്ന കാറിന്റെ ഡ്രൈവർ മാർട്ടിനാണ് ഒന്നാം പ്രതി. തുടരന്വേഷണത്തൽ ഇതിന് മാറ്റം വന്നേക്കും. വരുംദിവസങ്ങളിൽ സുനിയെയും വിജിഷിനെയും വിശദമായി ചോദ്യംചെയ്ത് സംഭവത്തിലെ ദുരൂഹത മാറ്റാനാകും പൊലീസ് ശ്രമിക്കുക. നടിയെ അക്രമിച്ച ദൃശ്യങ്ങൾ പകർത്തിയ മൊബൈൽ ഫോൺ കണ്ടെത്താനും പ്രതികൾ ഒളിവിൽ കഴിഞ്ഞിരുന്ന താവളങ്ങൾ പരിശോധിക്കാനുമാകും പൊലീസ് ശ്രമിച്ചേക്കുക. ഇതിന്റെ ഭാഗമായി പ്രതിയുമായി കോയമ്പത്തൂരിലേക്ക് പൊലീസ് യാത്ര തിരിച്ചിട്ടുണ്ട്. ഈ ദൃശ്യങ്ങൾ കണ്ടെത്തിയില്ലെങ്കിൽ കേസ് ദുർബ്ബലമാകും. ഈ സാഹചര്യത്തിലാണ് ഈ നീക്കം.
അതിനിടെ ശനിയാഴ്ച നടന്ന തിരിച്ചറിയൽ പരേഡിൽ നടി നാലു പ്രതികളെയും തിരിച്ചറിഞ്ഞു. മാർട്ടിൻ, പ്രദീപ്, സലീം, മണികണ്ഠൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. പൾസർ സുനി, വിജീഷ് എന്നിവരെ തിരിച്ചറിയിൽ പരേഡിന് ഹാജരാക്കിയില്ല. ഇവരുടെ ദൃശ്യങ്ങളും ചിത്രങ്ങളും വ്യാപകമായി പ്രചരിച്ച സാഹചര്യത്തിലാണ് ഇവരെ ഒഴിവാക്കിയത്. വൈകിട്ട് 3.15-ഓടെയാണ് നടിയെ ആലുവ സബ് ജയിലിൽ കൊണ്ടുവന്നത്. ആലുവ ഒന്നാം ക്ലാസ് മജിസ്ട്രേറ്റിന്റെ സാന്നിധ്യത്തിലായിരുന്നു പരേഡ്. പ്രതികളുടെ രൂപസാദൃശ്യമുള്ള റിമാൻഡിൽ കഴിയുന്നവരടക്കം ഇരുപത്തഞ്ചോളം പേരെ പരേഡിൽ പങ്കെടുപ്പിച്ചു. പ്രത്യേകം സജ്ജമാക്കിയ മുറിയിൽ പ്രതികളെ ഇടകലർത്തി നിർത്തി. 4.45-ഓടെ നടിയെ ജയിലിൽ നിന്ന് തിരികെ കൊണ്ടുപോയി. തിരിച്ചറിയൽ പരേഡിന്റെ റിപ്പോർട്ട് കേസ് നടക്കുന്ന അങ്കമാലി ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ സമർപ്പിക്കും.
അതിക്രമത്തിനു ശേഷം മുഖ്യപ്രതി പെരുമ്പാവൂർ കോടനാട് നെടുവേലിക്കുടി സുനിൽകുമാർ രഹസ്യമായി സന്ദർശിച്ച വീടു കണ്ടെത്തി പൊലീസ് പരിശോധന നടത്തി. മുറിക്കുള്ളിൽ നിന്നു മൂന്നു സ്മാർട് ഫോൺ, രണ്ടു മെമ്മറി കാർഡ്, ഐപാഡ്, രണ്ടു പെൻഡ്രൈവ് എന്നിവയും വീടിന്റെ സമീപത്തു നിന്ന് ഉപേക്ഷിക്കപ്പെട്ട ഫോൺകവറും പൊലീസ് കണ്ടെത്തി. സുനിയുടെ സുഹൃത്തായ കൊല്ലം സ്വദേശിയുടെ പൊന്നുരുന്നിയിലെ വാടകവീട്ടിലാണു പൊലീസ് പരിശോധന നടത്തിയത്. അതിക്രമം നടന്ന 17ന് അർധരാത്രി കഴിഞ്ഞു സുനിൽ ഈ വീടിന്റെ മതിൽ ചാടിക്കടക്കുന്ന നിരീക്ഷണ ക്യാമറ ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിരുന്നു. ഈ വീട്ടിൽ നിന്നു പിടിച്ചെടുത്ത ഇലക്ട്രോണിക് ഉപകരണങ്ങൾ ഫൊറൻസിക് പരിശോധനയ്ക്കു വിധേയമാക്കും.
അതിനിടെ നടി ആക്രമിക്കപ്പെട്ട സംഭവത്തിൽ നിർണ്ണായകമായത് ഒരു വ്യക്തി നൽകിയ വിവരമെന്ന് എ.ഡി.ജി.പി ബി. സന്ധ്യ അറിയിച്ചു. സാധാരണക്കാരനായ ഒരാളാണ് നിർണ്ണായകമായ വിവരം നൽകിയത്. ഇത് അന്വേഷണത്തെ സഹായിച്ചതായും സന്ധ്യ കൂട്ടിച്ചേർത്തു. ആ വ്യക്തി നൽകിയ വിവരങ്ങളും സാങ്കേതിക വിവരങ്ങളും ചേർത്ത് ശരിയായ അന്വേഷണം നടത്താൻ സാധിച്ചു-ബി. സന്ധ്യ പറഞ്ഞു. താൻ കേട്ട സംഭാഷണം ആ വ്യക്തി പൊലീസിൽ അറിയിക്കുകയായിരുന്നു. അതേസമയം ആക്രമണത്തിനിരയായ നടി മാദ്ധ്യമങ്ങളോട് സംസാരിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്ന് എ.ഡി.ജി.പി പറഞ്ഞു.
കേസിന്റെ അന്വേഷണം സംബന്ധിച്ചോ മൊബൈൽ ഫോൺ സംബന്ധിച്ചോ വെളിപ്പെടുത്താൻ അന്വേഷണ സംഘത്തിന് പരിമിതിയുണ്ട്. സംഭവത്തിന് പിന്നിൽ ഗൂഢാലോചനയുണ്ടോയെന്ന് ഇപ്പോൾ പറയാൻ കഴിയില്ലെന്നും ബി. സന്ധ്യ കൂട്ടിച്ചേർത്തു. ഇതിന് പിന്നാലെയാണ് ഗൂഢാലോചനയുണ്ടെന്ന് സമ്മതിച്ച് കോടതിയിൽ അന്വേഷണ സംഘം റിപ്പോർട്ട് നൽകിയത്.