- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അട്ടപ്പാടി ആദിവാസി ഊരുകളിൽ മദ്യപിച്ച് മരിച്ചവരുടെ എണ്ണം നൂറ് കവിഞ്ഞു; മദ്യമൊഴുക്കുന്നത് തമിഴ്‌നാട് സർക്കാർ; അതിർത്തി ഗ്രാമങ്ങളിൽ തമിഴ്‌നാടിന്റെ മദ്യവിൽപ്പനശാലകളും ബാറുകളും സുലഭം: നിരോധനം ആവശ്യപ്പെട്ട് ആദിവാസി സ്ത്രീകൾ സമരത്തിലേക്ക്
അട്ടപ്പാടി: ആന്റണി സർക്കാരിന്റെ മദ്യനിരോധനം വരുത്തിവച്ച ദുരിതത്തിനെതിരേ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ സമരമുഖത്തേയ്ക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടെ നൂറിലേറെ പേർ മദ്യപിച്ചു മരിച്ചതായി ആദിവാസി സർവ്വേകളിൽ പറയുന്നു. കേരളത്തിലെ ചാരായ- മദ്യ നിരോധനം മുതലാക്കി തമിഴ്‌നാട്ടിലെ വാറ്റ് ലോബികളും സർക്കാരും യഥേഷ്ടം അട്ടപ്പാടിയിലേക്ക് മദ്
അട്ടപ്പാടി: ആന്റണി സർക്കാരിന്റെ മദ്യനിരോധനം വരുത്തിവച്ച ദുരിതത്തിനെതിരേ അട്ടപ്പാടിയിലെ ആദിവാസി സ്ത്രീകൾ സമരമുഖത്തേയ്ക്ക്. കഴിഞ്ഞ പത്തുവർഷത്തിനിടെ നൂറിലേറെ പേർ മദ്യപിച്ചു മരിച്ചതായി ആദിവാസി സർവ്വേകളിൽ പറയുന്നു. കേരളത്തിലെ ചാരായ- മദ്യ നിരോധനം മുതലാക്കി തമിഴ്‌നാട്ടിലെ വാറ്റ് ലോബികളും സർക്കാരും യഥേഷ്ടം അട്ടപ്പാടിയിലേക്ക് മദ്യം ഒഴുക്കുന്നതാണ് കുടിച്ചുമരിക്കുന്ന ആദിവാസികളുടെ എണ്ണം വർദ്ധിക്കാൻ കാരണമെന്ന് വിവിധ സംഘടനകൾ നടത്തിയ പഠനങ്ങളിൽ പറയുന്നു.
1994ൽ ആണ് എ കെ ആന്റണിയുടെ നേതൃത്വത്തിലുള്ള യുഡിഎഫ് സർക്കാർ അട്ടപ്പാടിയിൽ സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയത്. 22 വർഷത്തിനുശേഷം അട്ടപ്പാടിയിൽ മദ്യംകഴിച്ച് മരിച്ചവരുടെ എണ്ണം നോക്കിയാൽ ഞെട്ടും. ആദിവാസികളും നാട്ടുകാരും ഉൾപ്പെടെ നൂറോളം പേർ വ്യാജമദ്യം കഴിച്ച് അട്ടപ്പാടിയിൽ മരിച്ചിട്ടുണ്ട്. മരണം ഇപ്പോഴും തുടർക്കഥയാണ്. കേരളത്തിൽ ചാരായം നിരോധിച്ചകാലം മുതൽ തമിഴ്‌നാട്ടിൽനിന്ന് യഥേഷ്ടം മദ്യം കേരളത്തിലെ അതിർത്തിഗ്രാമങ്ങളിലേക്ക് എത്തുന്നുണ്ട്. 'മൂലവെട്ടി' ദുർഗ്ഗാമാതാ' തുടങ്ങിയ ഓമനപ്പേരുകളിൽ അറിയപ്പെടുന്ന വ്യാജവാറ്റുചാരായം 20 രൂപയ്ക്കു മുതൽ അട്ടപ്പാടിയിലെ ആദിവാസികൾക്ക് ലഭിക്കുന്നുണ്ട്. കഞ്ചാവും മയക്കുമരുന്നും ഇവിടെ വ്യാപകമാണ്. ഇതിനുപുറമെ വ്യാജവാറ്റ് സംഘങ്ങൾ ഊരുകളിൽ സജീവമായി.
പാലക്കാട്, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് റൂട്ട് ബസുകളിൽ കെയ്‌സ് കണക്കിന് മദ്യം ദിവസേന എത്തുന്നുണ്ട്. മുടങ്ങാതെ മാസ്സപ്പടി കിട്ടുന്നതുകൊണ്ട് കേരളത്തിലെ ഏമാന്മാർ എല്ലാത്തിനോടും കണ്ണടയ്ക്കുകയാണ്. തമിഴ്‌നാട് അതിർത്തിയായ ആനക്കട്ടിയിൽ തമിഴ്‌നാടിന്റെ 'ടാസ്മാക്ക്' മദ്യശാലകളും ലോക്കൽ ബാറുകളും ദിവസേന തുറക്കുകയാണ്. വിലകുറഞ്ഞതും ഗുണമേന്മ കുറഞ്ഞതുമായ മദ്യവുമായി ആദിവാസികളെ മാടി വിളിക്കുകയാണ് തമിഴ്‌നാട് സർക്കാർ. ഇവിടെനിന്ന് മദ്യം വാങ്ങി കഴിക്കുന്നവർ മരിച്ചുവീഴുന്ന സംഭവവും പതിവായി. എന്നാൽ ഗ്രൂപ്പ്‌വഴക്കിന്റെ ഭാഗമായി തങ്ങളുടെ മദ്യനയം നടപ്പാക്കിയതോടെ തമിഴ്‌നാട്ടുകാർ എന്തുകാണിച്ചാലും ഒന്നുമില്ലെന്ന മനോഭാവത്തിലാണ് യുഡിഎഫ് സർക്കാർ.
ആദിവാസി യുവാക്കൾക്ക് മദ്യമില്ലാതെ ജീവിക്കാൻ കഴിയില്ലെന്ന അവസ്ഥയായി. അമിത മദ്യപാനം മിക്കവാറും ആദിവാസി കുടുംബങ്ങളേയും തകർത്തു. സ്ത്രീകളും മദ്യപാനികളായി മാറി. വ്യാജമദ്യവും കഞ്ചാവും അട്ടപ്പാടിയിലേക്ക് ഒഴുകുകയാണ്. അട്ടപ്പാടിയിൽ വാറ്റുന്ന ചാരായം നിറംകലർത്തി അതിർത്തിയിലെ ബാറുകളിലും തമിഴ്‌നാടിന്റെ മദ്യശാലകളിലും വിൽക്കുന്നുണ്ടെന്ന് കണ്ടെത്തിയിട്ടും കേരളത്തിലെ എക്‌സൈസ് വകുപ്പ് അനങ്ങുന്നില്ല. ഇത് കഴിക്കുന്നവർ നിത്യരോഗികളാകുകയും അകാലത്തിൽ മരിക്കുകയും ചെയ്യുന്നു. തമിഴ്‌നാടിന്റെ മദ്യശാലകളിൽ വിൽക്കുന്നത് വ്യാജമദ്യമാണെന്ന് പരാതി ഉയർന്നിട്ടും അധികൃതർ നടപടിയെടുക്കുന്നില്ല. അതോടൊപ്പം അതിർത്തിമേഖലകളിലെ ബാറുകളിലൂടെയുള്ള മദ്യവും നിറംചേർത്ത വ്യാജമദ്യമാണെന്ന് ആക്ഷേപമുയർന്നിട്ടുണ്ട്.
ആദിവാസി സമൂഹത്തിന്റെ വരുമാനത്തിന്റെ ഭൂരിഭാഗവും ആനക്കട്ടിയിലെ മദ്യഷാപ്പുകളിലാണെത്തുന്നത്. സ്ത്രീകളും പ്രായപൂർത്തിയാകാത്തവരും ഇവിടെയെത്തി മദ്യം വാങ്ങുന്നത് പതിവ് കാഴ്ചയാണ്. അട്ടപ്പാടിയെ പൂർണ്ണമായും ലഹരിമുക്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് സമ്പൂർണ മദ്യനിരോധനം നടപ്പാക്കിയത്. എന്നാൽ ഫലം വ്യത്യസ്തമായി. മദ്യനിരോധനത്തിലൂടെ മദ്യത്തിന്റെ ഒഴുക്കോ, മദ്യപാനികളുടെ എണ്ണമോ കുറഞ്ഞില്ല. ഫോൺകോളിലൂടെ എവിടെ വേണമെങ്കിലും മദ്യം എത്തുന്ന അവസ്ഥയായി. തമിഴ്‌നാട്, ഗോവ, കർണാടക, ആന്ധ്ര എന്നിവിടങ്ങളിൽനിന്ന് യഥേഷ്ടം മദ്യമെത്താൻ തുടങ്ങി. ഈ സർക്കാർ വന്നശേഷം അട്ടപ്പാടിയിലേക്ക് വൻതോതിൽ വ്യാജമദ്യം ഒഴുകാനും തുടങ്ങി. എക്‌സൈസും പൊലീസും നടപടിയെടുക്കാതെ നോക്കിനിൽക്കുകയാണ്.
ചൊവ്വാഴ്ചയും ആനക്കട്ടി മദ്യഷോപ്പിന് സമീപം തമിഴ്‌നാട് സ്വദേശി മരിച്ചിരുന്നു. ആനക്കട്ടി മദ്യഷോപ്പിലെ 90 ശതമാനം ഗുണഭോക്താക്കളും അട്ടപ്പാടിക്കാരാണ്. ദിവസവും അഞ്ചുലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിൽക്കുന്നത്. അട്ടപ്പാടിയിൽ മദ്യം സുലഭമായി ഒഴുകുമ്പോഴും മദ്യനിരോധന സമിതിക്കാരുടെ ഒരു പ്രതിഷേധവും കാണുന്നില്ല.